Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗര്‍ഭിണിയായപ്പോഴത്തെ ആദ്യ ചോദ്യം, പിസിഒഡി എങ്ങനെ മാറി? ഉത്തരം ഇതാ: സ്‌നേഹ ശ്രീകുമാര്‍
സ്‌നേഹ ശ്രീകുമാറിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ കുടുംബത്തിലെ പുതിയ വിശേഷം പങ്ക് വെച്ചിരിക്കുകയാണ് സ്‌നേഹയും ശ്രീകുമാറും. തങ്ങള്‍ അച്ഛനും അമ്മയും ആവാന്‍ പോവുന്നു എന്ന സന്തോഷ വാര്‍ത്ത ആഴ്ചകള്‍ക്ക് മുന്‍പ് സ്‌നേഹ പങ്ക് വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ വീഡിയോയില്‍ തനിക്ക് പിസിഒഡി ഉണ്ടായിരുന്നതിനെക്കുറിച്ചും അതിനെ എങ്ങനെയാണ് പ്രതിരോധിച്ചത് എന്നതിനെക്കുറിച്ചുമാണ് സ്‌നേഹ തന്റെ ആരാധകര്‍ക്കായി പങ്കു വെച്ചിരിക്കുന്നത്.
പ്രഗ്നന്റ് ആണ് എന്ന് പറഞ്ഞ് പങ്കുവെച്ച വീഡിയോയില്‍ ആണ് തന്റെ പിസിഒഡി എന്ന അവസ്ഥയെക്കുറിച്ച് ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ പിസിഒഡി ഇപ്പോള്‍ പൂര്‍ണമായും മാറിയിരിക്കുകയാണ് എന്നും അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു എന്നും സ്‌നേഹ പറയുന്നു.

ദിനചര്യയിലെ മാറ്റം
നൃത്തത്തിലും അഭിനയത്തിലും സജീവമായിരുന്നെങ്കില്‍ പോലും സ്ഥിരമായ ഒരു ദിനചര്യയിലൂടെയായിരുന്നില്ല ജീവിതം മുന്നോട്ട് പോയിരുന്നത്. ഭക്ഷണം കഴിക്കുന്നതിലും വ്യായാമം ചെയ്യുന്നതിലും യാതൊരു വിധത്തിലുള്ള ചിട്ടയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഡോ. മനോജ് ജോണ്‍സണ്‍ ആണ് തന്റെ ജീവിതത്തില്‍ എല്ലാ ദിനചര്യയും വീണ്ടും തിരിച്ച് കൊണ്ട് വരാന്‍ സഹായിച്ചത്. പിസിഒഡി എന്ന രോഗാവസ്ഥ ഉള്ളവര്‍ നിര്‍ബന്ധമായും അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതും സ്ഥിരമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിര്‍ബന്ധമായും അരമണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ എങ്കിലും ചുരുങ്ങിയത് നടക്കുന്നതിന് ശ്രദ്ധിക്കണം എന്നതാണ് സ്‌നേഹ തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നത്.

ദിനചര്യയിലെ മാറ്റം
ശരീരത്തില്‍ കുറവുള്ള സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എടുത്തിരുന്നു. അതല്ലാതെ പിസിഒഡിക്ക് വേണ്ടിയുള്ള മരുന്നുകള്‍ ഒരിക്കലും കഴിച്ചിട്ടില്ല. മാത്രമല്ല ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവയുടെ അളവ് സാധാരണയില്‍ നിന്ന് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. മുരിങ്ങ, ചീര, പയര്‍ തുടങ്ങിയ പച്ചക്കറികളെല്ലാം കഴിക്കുന്നതിലൂടെ രോഗാവസ്ഥക്ക് മാറ്റം വരാന്‍ തുടങ്ങി. ഇത് കൂടാതെ മധുരം എന്നത് ഒഴിവാക്കി നിര്‍ത്തേണ്ട ഒന്ന് തന്നെയായിരുന്നു. ധാരാളം മധുരം കഴിച്ചിരുന്ന വ്യക്തിയായതു കൊണ്ട് തന്നെ നിര്‍ബന്ധമായും മധുരം ഒഴിവാക്കേണ്ട അവസ്ഥയിലേക്ക് എത്തി. എങ്കിലും പൂര്‍ണമായും നിര്‍ത്തിയില്ലെങ്കിലും നല്ലൊരു ശതമാനത്തോളം അതില്‍ നിയന്ത്രണം കൊണ്ട് വരാന്‍ സാധിച്ചു എന്നതാണ് സത്യം. മധുരം പലപ്പോഴും രോഗാവസ്ഥക്ക് വെല്ലുവിളി ഉണ്ടാക്കുന്നതാണ്.

ദിനചര്യയിലെ മാറ്റം
ചായ, കാപ്പി എന്നിവ നിര്‍ബന്ധമുണ്ടായിരുന്ന വ്യക്തിയല്ലെങ്കില്‍ പോലും ഇടക്കുള്ള ആ ശീലം പോലും ഉപേക്ഷിച്ചു. അതിന് പകരം നാരങ്ങ വെള്ളം അല്‍പം മാത്രം ഉപ്പിട്ട് കഴിക്കാന്‍ തുടങ്ങി. ഇതിലൂടെയെല്ലാം മാറ്റം വരുന്നതിന് സാധിച്ചു. എങ്കിലും ഓരോരുത്തരുടേയും ശരീരം ഓരോ തരത്തിലാണ് പ്രതികരിക്കുന്നത്. അതുകൊണ്ട് തന്നെ ഡോക്ടറെ കണ്ടതിന് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കുക. മധുരം ജീവിതത്തില്‍ നിന്ന ഒഴിവാക്കിയപ്പോള്‍ തന്നെ രോഗാവസ്ഥയില്‍ മികച്ച മാറ്റം കാണുന്നതിന് സാധിച്ചു തുടങ്ങി. നോണ്‍വെജ് ഇഷ്ടപ്പെടുന്നവരാണെങ്കില്‍ വറുത്തതും പൊരിച്ചതും ഒഴിവാക്കുക. ഇത് കൂടാതെ ചിപ്‌സ്, മിക്‌സ്ചര്‍ തുടങ്ങിയവ പൂര്‍ണമായും നിര്‍ത്തുന്നതും നല്ലതാണ്.

ദിനചര്യയിലെ മാറ്റം
വണ്ണം എന്നത് ചെറുപ്പം മുതലേ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു താന്‍. ഒരിക്കലും താന്‍ മെലിഞ്ഞ് പോയി എന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം വന്നതോടെ എനിക്ക് എന്നില്‍ തന്നെയുള്ള മാറ്റം തിരിച്ചറിയുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സാധിച്ചു. എന്നാല്‍ എല്ലാവരിലും ഒരേ പോലെ തന്റെ അനുഭവം ഉണ്ടായിരിക്കണം എന്നില്ല. കാരണം ഇത് തന്റെ അനുഭവം മാത്രമാണ് എന്ന് സ്‌നേഹ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതിന് ശ്രദ്ധിക്കണം. 45 മിനിറ്റ് നടത്തം, ഭക്ഷണം കൂടുതല്‍ പച്ചക്കറികളിലേക്ക് മാറ്റി, മധുരം പൂര്‍ണമായും ഒഴിവാക്കി എന്നതാണ് സ്‌നേഹയുടെ പിസിഒഡിയെ പ്രതിരോധിക്കാന്‍ സഹായിച്ച മാര്‍ഗ്ഗങ്ങള്‍.
Photo: Instagram.com/sreekumarsneha

എന്താണ് പിസിഒഡി?
എന്താണ് പിസിഒഡി എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. സ്ത്രീകളില്‍ പുരുഷ ഹോര്‍മോണ്‍ കൂടുതല്‍ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം എന്നാണ് ഇതിനെ പറയുന്നത്. പലപ്പോഴും സ്ത്രീകളില്‍ വന്ധ്യതയെന്ന അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്ന ഒരു രോഗാവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. കൃത്യ സമയത്ത് ഡോക്ടറെ കാണുന്നതിനും മരുന്നുകള്‍ കഴിക്കുന്നതിനും ദിനചര്യയില്‍ മാറ്റം കൊണ്ട് വരുന്നതും ആണ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. പലരിലും ഇത് ആര്‍ത്തവ ക്രമക്കേടുകളും ആര്‍ത്തവം ഇല്ലാത്ത അവസ്ഥ വരെ ഉണ്ടാവുകയും ചെയ്യുന്നു.

അണ്ഡോത്പാദനത്തില്‍ തടസ്സം
അണ്ഡോത്പാദനത്തിലെ തടസ്സമാണ് പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നത്. എന്നാല്‍ അണ്ഡാശയത്തില്‍ അണ്ഡം കൃത്യമായി ഉത്പാദിപ്പിക്കപ്പെട്ടില്ലലെങ്കില്‍ ഇത് അണ്ഡാശയത്തില്‍ സിസ്റ്റ് രൂപപ്പെടുന്നതിന് കാരണമാകുന്നു. കൂടാതെ ഇത്തരം സിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിനെയാണ് പോളിസിസ്റ്റിക് ഓവറി എന്ന് പറയുന്നത്. അണ്ഡോത്പാദനം നടക്കാത്തതിന്റെ ഫലമായി ഈസ്ട്രജന്‍, പ്രൊജസ്റ്റിറോണ്‍ എന്ന ഹോര്‍മോണുകളില്‍ കാര്യമായ മാറ്റം വരുന്നു. മാത്രമല്ല പുരുഷ ഹോര്‍മോണ്‍ ആയ ആന്‍ഡ്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആര്‍ത്തവ ചക്രത്തില്‍ കാര്യമായ മാറ്റം കൊണ്ട് വരുന്നു. പല സ്ത്രീകളിലും അമിതവണ്ണവും ഉണ്ടാവുന്നു.

ഗര്‍ഭധാരണത്തിന് തടസ്സം
പിസിഒഡി ഉള്ളവര്‍ ഗര്‍ഭം ധരിക്കില്ല എന്ന് പറയുന്നവരുണ്ട്. എന്നാല്‍ കൃത്യമായ ചികിത്സയും ഭക്ഷണ നിയന്ത്രണവും ശരിയായ മരുന്നുകളും കൊണ്ട് നമുക്ക് രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്. മാത്രമല്ല ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളെ കുറക്കുകയും വ്യായാമവും മരുന്നും ഭക്ഷണനിയന്ത്രണവും എല്ലാം രോഗാവസ്ഥയില്‍ മാറ്റം വരുത്തുകയും ആരോഗ്യകരമായ ഒരു ഗര്‍ഭകാലം സമ്മാനിക്കുകയും ചെയ്യുന്നു.
Most read:PCOD - PCOS രണ്ടും രണ്ടാണ്; രണ്ടിന്റേയും അപകടങ്ങള്‍ നിസ്സാരമല്ല



Click it and Unblock the Notifications