Latest Updates
-
സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും: 27 മെയ് 2026 നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സമ്പത്തിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം!
ശൈത്യകാലത്ത് ദിനവും 2-3 അത്തിപ്പഴം നല്‍കും ശരീരത്തിന് കരുത്തും സ്റ്റാമിനയും
ശൈത്യകാലമെത്തി, ചൂടുള്ള ഭക്ഷണം ആസ്വദിക്കാനുള്ള സമയമാണിത്. ശീതകാലം അതിന്റേതായ ആരോഗ്യപ്രശ്നങ്ങളും കൊണ്ടുവരുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പലരും അനുഭവിക്കുന്ന പ്രശ്നമാണ്. താപനില കുറയുന്നതിനനുസരിച്ച് എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് മിക്കവര്‍ക്കും ദാഹം അനുഭവപ്പെടില്ല, അതിനാല്‍ അതിന്റേതായ ആരോഗ്യപ്രശ്നങ്ങള്‍ വേറെയും.
സീസണല്‍ പഴങ്ങളും പച്ചക്കറികളും കൂടാതെ, ശൈത്യകാലത്ത് നിങ്ങള്‍ ഡ്രൈ ഫ്രൂട്ട്സും കഴിക്കണം. എല്ലാ അവശ്യ പോഷകങ്ങളും അടങ്ങിയ ഡ്രൈ ഫ്രൂട്സുകളില്‍ ഒന്നാണ് അത്തിപ്പഴം. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ശൈത്യകാലത്ത് അത്തിപ്പഴം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മലബന്ധം തടയുന്നു
നാരുകള്‍ ധാരാളമായി അടങ്ങിയ അത്തപ്പഴം നിങ്ങളുടെ മലബന്ധം മുതല്‍ വയറിളക്കം വരെയുള്ള ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതിന് പുറമേ, അത്തിപ്പഴം പ്രീബയോട്ടിക്സിന്റെ മികച്ച ഉറവിടം കൂടിയാണ്. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഹെമറോയ്ഡുകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് വളരെ സഹായകരമായ ഭക്ഷണമാണ് അത്തി.

ശരീരഭാരം നിയന്ത്രിക്കുന്നു
അത്തിപ്പഴം കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കും. പ്രകൃതിദത്തമായ പഞ്ചസാരയും ധാരാളം നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ കൂടുതല്‍ നേരം വയറ് നിറച്ച് നിലനിര്‍ത്തുകയും അമിതഭാരം തടയുകയും അതുവഴി ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.

അസ്ഥികളുടെ ആരോഗ്യം
കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ് ഉണങ്ങിയ അത്തിപ്പഴം. നിങ്ങളുടെ ദൈനംദിന കാല്‍സ്യം ആവശ്യകത നിറവേറ്റുന്നതിന് പാലിനൊപ്പം ഉണങ്ങിയ അത്തപ്പഴം ചേര്‍ത്ത് ഒരു സപ്ലിമെന്റായി ഉപയോഗിക്കാം.

ചൂട് നല്കുന്നു
രാത്രിയില്‍ അത്തിപ്പഴം ചേര്‍ത്ത് പാല് കഴിക്കുന്നത് ശരീരത്തിന് ചൂട് നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു. ശൈത്യകാലത്ത് ചൂട് നിലനിര്‍ത്തുന്നത് ജലദോഷവും പനിയും ഉള്‍പ്പെടെയുള്ള സീസണല്‍ അണുബാധകള്‍ തടയാന്‍ നിങ്ങളെ സഹായിക്കും.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
ആവശ്യത്തിന് പൊട്ടാസ്യം ഇല്ലാത്തതും മൂലം ഉണ്ടാകുന്ന അസന്തുലിതാവസ്ഥ പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു. പൊട്ടാസ്യം അടങ്ങിയ ഭക്ഷണമാണ് അത്തിപ്പഴം. ശരീരത്തിന് ആവശ്യത്തിന് പൊട്ടാസ്യം നല്കാന് അത്തിപ്പഴം നിങ്ങളെ സഹായിക്കുന്നു. അത്തിപ്പഴത്തിലെ ഉയര്‍ന്ന അളവിലുള്ള നാരുകള്‍ ശരീരത്തില്‍ നിന്ന് അധിക സോഡിയം പുറന്തള്ളാനും സഹായിക്കുന്നു.

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു
അത്തിപ്പഴത്തില്‍ ഇരുമ്പും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അത് നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പൊതുവെ ഊര്‍ജം കുറവാണെന്ന് തോന്നുന്ന എല്ലാവരും രാവിലെ ഒരു ഗ്ലാസ് പാലില്‍ ഒരു അത്തിപ്പഴം ഇട്ട് തിളപ്പിച്ച് കുടിക്കുക.

നല്ല ഉറക്കം നല്കുന്നു
അത്തിപ്പഴം ശരീരത്തിലെ മെലറ്റോണിന്റെ ഉത്തേജനം പ്രോത്സാഹിപ്പിക്കുന്നു, ഇത് ഉറക്കചക്രം ക്രമപ്പെടുത്തുന്നതിനും ഉറക്കമില്ലായ്മ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഉണങ്ങിയ അത്തിപ്പഴം നിങ്ങളുടെ തലച്ചോറിലെ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഒരു ദിവസം എത്ര അത്തിപ്പഴം കഴിക്കാം
ഒരു ഇടത്തരം അത്തിപ്പഴത്തില്‍ 37 കലോറി, 8 ഗ്രാം പഞ്ചസാര, 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ കഴിക്കുന്ന അത്തിപ്പഴത്തിന്റെ അളവ് ശ്രദ്ധിക്കുക. നിങ്ങള്‍ അസംസ്കൃത അത്തിപ്പഴം കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു ദിവസം 2-3 അത്തിപ്പഴം കഴിക്കാം. എന്നാല്‍ നിങ്ങള്‍ ഉണങ്ങിയ അത്തിപ്പഴമാണ് കഴിക്കുന്നതെങ്കില്‍, ഒരു ദിവസം 3 അത്തിപ്പഴത്തില്‍ കൂടുതല്‍ കഴിക്കരുത്. രാത്രി മുഴുവന്‍ ഇത് കുതിര്‍ത്ത് വച്ചശേഷം മാത്രം കഴിക്കുക. ഒരു സമയം ഒരു അത്തിപ്പഴവും ഒരു ദിവസം ആകെ 2-3 അത്തിപ്പഴവും കഴിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും, രാവിലെയും അത്താഴത്തിന് ശേഷവും ഇത് കഴിക്കുക.

ഉണങ്ങിയ അത്തിപ്പഴം എങ്ങനെ കഴിക്കാം
ഉണങ്ങിയ അത്തിപ്പഴം രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്. കാരണം കുതിര്‍ത്തശേഷം ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും ദഹിപ്പിക്കാനും സഹായിക്കും.



Click it and Unblock the Notifications