Latest Updates
-
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ
സ്ത്രീകളുടെ ഉയരം രഹസ്യ സൂചനകളാണ്
സ്ത്രീകളുടെ ഉയരം രഹസ്യ സൂചനകളാണ്
ആരോഗ്യം സമ്പത്താണെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യപരമായ കാര്യങ്ങള്‍ ചെയ്യുന്നത് ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും.
ഒരാളെ സംബന്ധിച്ചിടത്തോളം തടി പലപ്പോഴും ആരോഗ്യത്തിന്റെ സൂചകമാകാറുണ്ട്. അമിതമായ തടി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ദോഷകരമാണെന്നതാണ് വാസ്തവം. മാത്രമല്ല, ഇത് ഒരു പിടി അസുഖങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല അസുഖങ്ങളുടേയും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് അമിതമായ വണ്ണം. അമിത വണ്ണമുള്ളവര്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ കാണുമെന്നത് പൊതുവായ കാഴ്ചപ്പാടുമാണ്. മിക്കവാറും പേരുടെ കാര്യത്തില്‍ ഇതു വാസ്തവവുമാണ്.
തടി മാത്രമല്ല, ഉയരവും ആരോഗ്യപരമായ പല കാര്യങ്ങളേയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ശരിയായ വളര്‍ച്ച എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത് തടി വയ്ക്കുന്നതല്ല, ഉയരം വയ്ക്കുന്നതാണ്. കുട്ടികളില്‍ വളര്‍ച്ച എന്നു പറയുന്നത് എല്ലിന്റെ വളര്‍ച്ച, അതായത് ഉയരം വയ്ക്കുന്നതു തന്നെയാണ്. അല്ലാതെ തടിയ്ക്കുന്നതല്ല.
നമ്മുടെ ആരോഗ്യത്തെ പറ്റിയുള്ള ചില പ്രധാനപ്പെട്ട സൂചനകള്‍ നല്‍കാന്‍ നമ്മുടെ ഉയരത്തിനാകുമെന്നതാണ് വാസ്തവം. ചില പ്രത്യേക ഉയരം അളവുകോലായി എടുത്താണ് ഇതു കണക്കാക്കുന്നത്. ഇത് സ്ത്രീ പുരുഷന്മാരുടെ കാര്യത്തില്‍ വ്യത്യാസപ്പെട്ടുമിരിയ്ക്കുന്നു.
സ്ത്രീകളുടെ കാര്യത്തില്‍ അവരുടെ ഉയരം വെളിപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ചിലപ്പോള്‍ ഉയരം കൂടുന്നത് ചില പ്രത്യേക കരോഗങ്ങള്‍ക്കു സാധ്യത വര്‍ദ്ധിപ്പിയ്ക്കും, ചില പ്രത്യേക രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതുപോലെ ഉയരം കുറയുന്നതും ചില പ്രത്യേക ആരോഗ്യ പരമായ കാര്യങ്ങളെക്കുറിച്ചു സൂചന നല്‍കുന്നു. ഇതെക്കുറിച്ചറിയൂ,

ക്യാന്‍സറുകള്‍ക്കു സാധ്യത
ഉയരം കൂടുതലുള്ളവര്‍ക്ക് മെലാനോമ, തൈറോയ്ഡ്, കിഡ്‌നി, ബ്രെസ്റ്റ്, കോളന്‍, റെക്ടം ക്യാന്‍സറുകള്‍ക്കു സാധ്യത ഏറെയാണെന്ന് ന്യൂയോര്‍ക്കിലെ ആല്‍ബെട്ട് ഐന്‍സ്റ്റീസ് കോളേജ് ഓഫ് മെഡിനിസിലെ ജോഫ്രി കബത് എന്ന സീനിയര്‍ എപിഡെമോളജിസ്റ്റ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിയ്ക്കുന്നു. ഇദ്ദേഹം നടത്തിയ പഠനങ്ങളില്‍ 5 അടി 10 ഇഞ്ച് ഉയരമുള്ള സ്ത്രീകളില്‍ ഇത്തരം ക്യാന്‍സര്‍ സാധ്യത 5 അടി 2 ഇഞ്ച് ഉയരമുള്ള സ്ത്രീകളേക്കാള്‍ കൂടുതലാണെന്നു തെളിഞ്ഞു.

മ്യൂട്ടേഷന്‍ സാധ്യത
ഉയരം കൂടിയ സ്ത്രീകളുടെ അവയവങ്ങളും കോശങ്ങളുമെല്ലാം വലുതായിരിയ്ക്കും. ഇത് മ്യൂട്ടേഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ സാധ്യതയും വര്‍ദ്ധിയ്ക്കും. അതായത് ഉയരം കൂടിയ സ്ത്രീകളില്‍ ഉയരം കുറഞ്ഞ സ്ത്രീകളേക്കാള്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നു വേണം, പറയാന്‍. ക്യാന്‍സര്‍ സാധ്യത ഉയരം കുറഞ്ഞ സ്ത്രീകളില്‍ കുറവും. ഇവരുടെ കോശങ്ങൡ മ്യൂട്ടേഷന്‍ സാധ്യത കുറവാണ്. ഇതിനു പുറമേ ഉയരം കൂടിയ സ്ത്രീകളിലെ ഗ്രോത്ത് ഹോര്‍മോണുകളും ഇത്തരം സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.

ബ്ലഡ് ക്ലോട്ട്
സ്ത്രീകളുടെ ഉയരം 5 അടി 2 ഇഞ്ചോ ഇതില്‍ കുറവോ വണ്ണം നോര്‍മലോ ആണെങ്കില്‍ ഇത്തരം സ്ത്രീകളില്‍ ബ്ലഡ് ക്ലോട്ട് അതായത് രക്തം കട്ട പിടിയിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് നോര്‍വേയിലെ യൂണിവേഴ്‌സിറ്റി ഓഫ് ട്രോംസോ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. ഇതു കാരണം സ്‌ട്രോക്ക് സാധ്യതയും കൂടുതലാണ്. ഉയരം കൂടിയ സ്ത്രീകളില്‍ രക്തത്തിന്റെ പമ്പിംഗ് കൂടുതല്‍ അകലത്തേയ്ക്കു നടക്കുന്നതു കൊണ്ടു തന്നെ ഇത് രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യതയും ഇതു വഴി സ്‌ട്രോക്ക് സാധ്യതയും കുറവാണ്. ഉയരം കുറഞ്ഞവര്‍ക്ക് ഉയരത്തില്‍ വ്യത്യാസം വരുത്താന്‍ സാധിയ്ക്കില്ലെങ്കിലും തടി നിയന്ത്രിയ്ക്കുന്നതു സ്‌ട്രോക്ക് സാധ്യതയും കുറയ്ക്കും.

ദീര്‍ഘായുസിന്
ദീര്‍ഘായുസിന് ഉയരം കുറഞ്ഞ സ്ത്രീകള്‍ക്കു സാധ്യതയെന്നും പഠന ഫലങ്ങള്‍ തെളിയിക്കുന്നു. ആയുസു നീട്ടുവാന്‍ സഹായിക്കുന്ന അതേ ജീന്‍ തന്നെയാണ് ഉയരക്കുറവിനും കാരണമാകുന്നത്. ഇതു കൊണ്ടു തന്നെ ഉയരക്കുറവുള്ള സ്ത്രീകള്‍ക്ക് ഉയരക്കൂടുതലുള്ള സ്ത്രീകളേക്കാള്‍ ആയുസു നീണ്ടു കിട്ടുമെന്നാണ് പൊതുവേ വിശദീകരണം.

ഹൃദയം
ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ 5 അടി 8 ഇഞ്ച് ഉയരമുള്ള സ്ത്രീകളുടെ ഹൃദയം 5 അടി 3 ഇഞ്ച് ഉയരമുള്ള സ്ത്രീകളുടെ ഹൃദയത്തേക്കാള്‍ സുരക്ഷിതമാണെന്നു പറയുന്നു. സ്ത്രീകളുടെ സാമാന്യ ഉയരത്തേക്കാള്‍ 2 ഇഞ്ച് വീതം കൂടുതല്‍ ഉയരം കൂടുന്തോറും ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 14 ശതമാനം കുറയുന്നുവെന്നു പറയാം. എന്നാല്‍ എന്നു കരുതി ഉയരമുള്ളവര്‍ക്ക് ജങ്ക് ഫുഡും പുകവലിയും ഹൃദയ പ്രശ്‌ന സാധ്യത വരുത്തില്ലെന്നും ഇല്ല. ഇത്തരം ശീലങ്ങള്‍ ആര്‍ക്കായാലും ദോഷകരം തന്നെയാണ്.

കൊളസ്‌ട്രോള്‍
ഉയരക്കുറവിന് കാരണമാകുന്ന ജീനുകള്‍ കൊളസ്‌ട്രോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കാനും കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊളസ്‌ട്രോള്‍ ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ടൊരു കാരണമാണ്. ചീത്ത കൊളസ്‌ട്രോള്‍ അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുന്തോറും ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിയ്ക്കുന്നു.

ഡിമെന്‍ഷ്യ
ഉയരക്കൂടുതലുള്ളവര്‍ക്ക് തലച്ചോറിന്റെ പ്രശ്‌നം കാരണമുണ്ടാകുന്ന ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്ന് എഡ്വിന്‍ബെര്‍ഗ് കോളേജ് ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു 5 അടി 7 ഇഞ്ച് ഉയരമുള്ള സ്ത്രീകളില്‍ ഡിമെന്‍ഷ്യ സാധ്യത 5 അടി 1 ഇഞ്ച് ഉയരമുള്ള സ്ത്രീകളേതിനേക്കാള്‍ 50 ശതമാനം കുറവാണെന്നതാണ് പഠന ഫലം. ചെറുപ്പത്തിലുണ്ടാകുന്ന അസുഖങ്ങള്‍, പോഷകക്കുറവ്, സ്‌ട്രെസ് തുടങ്ങിയവ ഉയരക്കുറവിന് കാരണമാകുന്നുവെന്ന കണക്കു കൂട്ടലാണ് ഇതിനു പുറകില്‍. ഇവിടെ ജീനുകളേക്കാള്‍ വിഷയമാകുന്നതും ഇത്തരം ഘടകങ്ങളാണ്.

ഗര്‍ഭകാലത്തും പ്
ഗര്‍ഭകാലത്തും പ്രസവത്തിനും സ്ത്രീകളിലെ ഉയരക്കൂടുതല്‍ സഹായിക്കുന്നുവെന്നതാണ് വാസ്തവം. ഇത് ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് തെളിഞ്ഞത്. 5 അടി 6 ഇഞ്ച് ഉയരമുള്ള സ്ത്രീകളിലും 5 അടി 2 ഇഞ്ച് ഉയരമുള്ള സ്ത്രീകളിലും നടത്തിയ പഠന ഫലം.

ഗര്‍ഭകാല പ്രമേഹം
ആദ്യത്തെ വിഭാഗത്തില്‍, അതായത് ഉയരം കൂടുതലുള്ള വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് ഗര്‍ഭകാല പ്രമേഹം വരാനുള്ള സാധ്യത മറ്റവരേക്കാള്‍ 18-59 ശതമാനം വരെ കുറവാണ്. ഉയരക്കൂടുതലിന് കാരണമാകുന്ന ജീനുകള്‍ക്ക് ഗ്ലൂക്കോസ് റെസിസ്റ്റന്‍സ് കൂടുതലാകുന്നതാണ് കാരണമായി ഇവര്‍ പറയുന്നത്. 220,000 ഗര്‍ഭിണികളില്‍ നടത്തിയ പഠന ഫലമാണിത്. ഇതു പോലെ ഉയരമുളള സ്ത്രീകളിലും ആവറേജ് ഉയരമുള്ള സ്ത്രീകളിലും സാധാരണ പ്രസവത്തിനുള്ള സാധ്യത ഉയരം കുറഞ്ഞ സ്ത്രീകളേക്കാള്‍ കൂടുതലാണ്. ഉയരം കുറഞ്ഞ സ്ത്രീകള്‍ക്ക് സിസേറിയന്‍ സാധ്യതകള്‍ കൂടും.



Click it and Unblock the Notifications











