Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്ത്രീകളുടെ സ്ഖലനം, സ്ക്യുര്ട്ടിംഗ്
സ്ത്രീകളുടെ സ്ഖലനം, സ്ക്യുര്ട്ടിംഗ്
സെക്സ് പൊതുവേ സ്ത്രീ പുരുഷന്മാര്ക്ക് ആസ്വദിയ്ക്കാനുള്ള വഴികള്‍ വ്യത്യസ്തമാണെന്നു പറയാം. സ്ത്രീയുടെ ആസ്വാദന തലമാകില്ല, പുരുഷന്റേത്.
സ്ത്രീകളിലും പുരുഷന്മാരിലും സെക്സ് വ്യത്യസ്തവുമാണ്. സ്ത്രീകളില്‍ വജൈനല്‍ ഫ്ളൂയിഡ് അധികരിയ്ക്കുന്നതും ഓര്ഗാസവുമാണ് പൊതുവേ ആസ്വദ്യകരമാക്കുന്നത്. എന്നാല്‍ പുരുഷനെ സംബന്ധിച്ചിടത്തോളം സ്ഖലനം, അഥവാ ശുക്ല വിസര്ജനമാണിത്.
സ്ഖലനം അഥവാ ഇജാക്കുലേഷന് എന്ന വാക്ക് പുരുഷ സെക്സുമായി ബന്ധപ്പെട്ടതാണെന്നു വേണം, പറയാന്‍. സെക്സിന്റെ പരിസമാപ്തിയില്‍ ശുക്ളം വിസര്ജിയ്ക്കെപ്പെടുന്ന അവസ്ഥ. ഈ ശുക്ലത്തിലാണ് സന്താനോല്‍പാദത്തിനു സഹായകമായ ബീജങ്ങളുള്ളതും.
എന്നാല്‍ സ്ത്രീകള്‍ക്കും ഇജാകുലേഷന്‍ അഥവാ സ്ഖലനം നടക്കും. വളരെ അപൂര്‍വമായി മാത്രം സംഭവിയ്ക്കുന്ന ഈ പ്രക്രിയയെ കുറിച്ചറിയൂ.

സ്ക്യുര്ട്ടിംഗ്
സ്ക്യുര്ട്ടിംഗ് എന്നാണ് പൊതുവേ ഇത് അറിയപ്പെടുന്നത്. ഷീ ഇജാകുലേഷന്‍, ഗഷിംഗ് തുടങ്ങിയ വാക്കുകളാലും ഇത് അറിയപ്പെടുന്നുണ്ട്. സ്ത്രീകളില്‍ കാണുന്ന സ്ഖലനം എന്നു വേണം, പറയാന്‍. എന്നാല്‍ പുരുഷ ബീജം സ്ഖലനത്തിലൂടെ പുറത്തു വരുന്നതു പോലെ ഇതില്‍ പ്രത്യുല്പാദനത്തിനു സഹായിക്കുന്ന അണ്ഡമുണ്ടാകില്ല. ഇത് ഓവുലേഷന് സമയത്തു മാത്രമേ നടക്കൂ.

ഇത് അപൂര്‍വമായി മാത്രം
ഇത് അപൂര്‍വമായി മാത്രം ചില സ്ത്രകളില്‍ കാണുന്ന, ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രതിഭാസം എന്നു തന്നെ വിശേഷിപ്പിയ്ക്കണം. ക്ലൈമാക്സ് സമയത്തു തന്നെയാണ് ഇതു നടക്കുന്നതും.

ക്ലൈമാക്സ് സമയത്ത്
ക്ലൈമാക്സ് സമയത്ത് സ്ത്രീയുടെ വജൈനല്‍ ഭാഗത്തു നിന്നും ധാരാളമായി വിസര്ജിയ്ക്കപ്പെടുന്ന ഈ സ്രവം സാധാരണ ഉണ്ടാകുന്ന വജൈനല്‍ സ്രവമല്ല. സെക്സ് വേളയില്‍ സ്ത്രീയുടെ രഹസ്യ ഭാഗത്ത് വജൈനല്‍ സ്രവമുണ്ടാകുന്നു. എന്നാല്‍ ഇത് വഴുവഴുപ്പുള്ള, അളവില്‍ അധികമുള്ള ഒന്നല്ല. അതേ സമയം സ്ക്യുര്ട്ടിംഗിലൂടെ ധാരാളം ദ്രാവകം, ഇത് കട്ടിയുള്ളതുമാകില്ല, ഏതാണ്ടു മൂത്രത്തോടു സാമ്യമുള്ളതാകും, പുറത്തു പോകുക. പലരും ഇത് വജൈനല്‍ സ്രവമായും മൂത്രമായുമെല്ലാം തെറ്റിദ്ധരിയ്ക്കാറുമുണ്ട്.

ചില പഠനങ്ങള്‍
ചില പഠനങ്ങള്‍ കാണിയ്ക്കുന്നത് സ്ക്യുര്ട്ടിംഗ് ഉണ്ടാകുന്നത് ജി സ്പോട്ട് ഓര്ഗാസത്തിലൂടെയാണെന്നാണ്. ജി സ്പോട്ട് യൂറീത്രയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ജി സ്പോട്ടിലുണ്ടാകുന്ന മര്‍ദമാണ് സ്ക്യുര്ട്ടിംഗിന് കാരണമാകുന്നതായി പറയുന്നതും.

സ്ക്യുര്ട്ടിംഗ്
സ്ക്യുര്ട്ടിംഗ് അങ്ങേയറ്റം ഓര്‍ഗാസമുണ്ടാകുന്ന സ്ത്രീകള്‍ക്കേ ഉണ്ടാകൂ. ഇതിനായി കൂടുതല്‍ ഫോര്‍പ്ലേ വേണ്ടി വരുമെന്നും ഓര്‍ഗാസം അങ്ങേയറ്റം ഉണ്ടാകണമെന്നതുമാണ് പഠനങ്ങള്‍ പറയുന്നത്.

സ്ക്യുര്ട്ടിംഗ്
സ്ക്യുര്ട്ടിംഗ് നടന്നാല്‍ മാത്രമേ സ്ത്രീകളില്‍ സെക്സ് സുഖം പൂര്‍ണമാകൂ എന്നതല്ല, വാസ്തവം. ഇത വളരെ അപൂര്‍വമായി മാത്രം നടക്കുന്ന കാര്യമാണെന്നതാണ് വാസ്തവം. ബെഡ് വെറ്റിംഗിനു വരെ ഇടയാക്കുന്ന ഇതിനെ സ്ത്രീകള്‍ പലപ്പോഴും മൂത്രമായി തെറ്റിദ്ധരിയ്ക്കുകയും ഇതിന്റെ പേരില്‍ ഇവര്‍ക്ക് അപകര്‍ഷതാ ബോധമുണ്ടാകുകയും ചെയ്യാറുണ്ട്.

സ്ത്രീകള്‍ക്ക്
സ്ത്രീകള്‍ക്ക് സ്ക്യുര്ട്ടിംഗ് നടന്നാല്‍ ഇതിന്റെ പേരില്‍ ടെന്‍ഷന്‍ തോന്നേണ്ടില്ലെന്നതാണ് വാസ്തം. ഇത് സെക്സില്‍ നടക്കുന്ന ഒരു ശാരീരിക പ്രതിഭാസം മാത്രമാണ്. വളരെ ചുരുക്കം പേരില്‍ മാത്രം കാണപ്പെടുന്ന ഇതിനെ കുറിച്ച് പലപ്പോഴും നിറം പിടിപ്പിച്ച കഥകളാണ് പുറത്തു വരുന്നത്.



Click it and Unblock the Notifications
