Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
യുവത്വം കാക്കാന്‍ ബ്രഹ്മി പാലില്‍ അരച്ചിട്ട്....
യുവത്വം കാക്കാന്‍ ബ്രഹ്മി പാലില്‍ അരച്ചിട്ട്....
ആരോഗ്യത്തിന് സഹായിക്കുന്ന ചെടികള്‍ നമ്മുടെ ചുറ്റുപാടും തന്നെ ധാരാളമുണ്ട്. പല ഔഷധ ഗുണങ്ങളും ഒത്തിണങ്ങിയ ഇവയുടെ പ്രയോജനം ഇന്നത്തെ കാലത്ത് മിക്കവാറും പേര്‍ക്ക് അജ്ഞാതവുമാണ്. പണ്ട് പരമ്പരാഗത വൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം ഉപയോഗിച്ചിരുന്നവയാണ് ഇവ പലതും.
ഇത്തരത്തില്‍ വളരെ ഗുണങ്ങളുള്ള ഒരു സസ്യമാണ് ബ്രഹ്മി. നിലത്ത് അല്പം ഉയര്‍ന്നു പടര്‍ന്നു വളരുന്ന നീലയോ അല്ലെങ്കില്‍ വെള്ളയോ ചെറിയ പുഷ്പങ്ങളോടു കൂടിയ ഈ സസ്യം പൊതുവേ കുട്ടികള്‍ക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കുട്ടികളുടെ ഓര്‍മയ്ക്കും ബുദ്ധിയ്ക്കുമെന്നതാണ് പൊതുവേ പറയുക.
എന്നാല്‍ ബ്രഹ്മി കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഏറെ പ്രയോജനകരമാണ്. പല ആരോഗ്യപരമായ ഗുണങ്ങളും നല്കുന്ന ഒന്നാണ് ഇത്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഒരുപോലെ ആരോഗ്യകരവുമാണ്.
ബ്രഹ്മി ശരീരത്തിന്റെ ചെറുപ്പം നില നിര്‍ത്തുന്നതിന് ഏറെ ഗുണകരമാണ്. ഇതു ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം. ഇതെക്കുറിച്ചു കൂടുതലറിയൂ,

ബ്രഹ്മി
ബ്രഹ്മിയിലെ പോഷകങ്ങളും ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണവുമെല്ലാമാണ് ഈ പ്രയോജനം നല്‍കുന്നത്. ബ്രഹ്മി അരച്ചതോ ചതച്ചതോ പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കാം. ഇത് ശരീരത്തിന് ചെറുപ്പം നില നിര്‍ത്താനുള്ള നല്ലൊരു വഴിയാണ്. ചര്‍മം അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വരാതെയും തടയുന്ന ഒന്നാണിത്. തിളപ്പിച്ച പാലില്‍ ബ്രഹ്മിയുടെ നീരു ചേര്‍ത്തും കഴിയ്ക്കാം. ഇതും ഏറെ നല്ലതാണ്. മുടി നരയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് പാലില്‍ ബ്രഹ്മി ചേര്‍ത്തു കഴിയ്ക്കുന്നത്.

നെയ്യും ബ്രഹ്മിയും
നെയ്യും ബ്രഹ്മിയും കലര്‍ന്ന മിശ്രിതവും ചെറുപ്പം നിറഞ്ഞ ചര്‍മത്തിനു സഹായിക്കുന്ന ഒന്നാണ്. ബ്രഹ്മിയുടെ ഇല നെയ്യില്‍ വറുക്കുക. ഇതു പാലില്‍ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുക. ഇതും ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

ചര്‍മ നിറം
ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാനും ബ്രഹ്മി ഏറെ നല്ലതാണ്. ഇതിന്റെ നീരു കുടിയ്ക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. എക്സീമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ചര്‍മത്തിലെ അലര്‍ജിയ്ക്കുമെല്ലാം ഇത് അരച്ചിടുന്നത് ഏറെ ഗുണം നല്‍കും.

ചര്‍മത്തിലെ കൊളാജന്‍
ചര്‍മത്തിലെ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് ബ്രഹ്മി. കൊളാജനാണ് ചര്‍മത്തെ അയഞ്ഞു തൂങ്ങാതെ ഇറുക്കം നല്കാന് സഹായിക്കുന്ന ഒന്ന്. ഇതിലെ പോളി ഫിനോളുകള്‍, കരോട്ടനോയ്ഡുകള്, ഫ്ളവനോയ്ഡുകള്‍ എന്നിവ ഫ്രീ റാഡിക്കലുകളെ അകറ്റി ഡിഎന്‍എ നാശം തടയുന്നു. ഇത് ചര്‍മത്തിനു പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാനമാണ്.

ശരീരത്തിലെ സെല്ലുലൈറ്റ്, സ്ട്രെച്ച് മാര്‍ക്സ്
ശരീരത്തിലെ സെല്ലുലൈറ്റ്, സ്ട്രെച്ച് മാര്‍ക്സ് എന്നിവയല്ലാം അകറ്റുന്ന ഒന്നാണ് ബ്രഹ്മി. ഇതെല്ലാം തന്നെ ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്തുന്ന ചിലതാണ്. പല ക്രീമുകളിലും ബ്രഹ്മി ചേരുവയായി ചേര്‍ക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്. ഇതിനു പുറമേ മുഖത്തെ പാടുകളും കുത്തുകളും മുഖക്കുരുവുമെല്ലാം നീക്കാന്‍ ബ്രഹ്മി നല്ലതാണ്. ഇത് മുഖത്തു പുരട്ടാം, ഉള്ളിലേയ്ക്കും കഴിയ്ക്കാം. ചെറുപ്പവും ആരോഗ്യവും നല്കുന്ന ച്യവനപ്രാശത്തിലെ ഒരു ചേരുവ ഇതാണ്.

മുടി
മുടി വളരാനും മുടിയിലെ നര ഒഴിവാക്കാനും ബ്രഹ്മി നല്ലതാണ്. ഇതിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കാം. തലയില്‍ പുരട്ടാം. ഇതു കഴിയ്ക്കാം. ജരാനരകള്‍ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയാണ് ഇത്.

തൊണ്ടയുടെ ആരോഗ്യത്തിന്
തൊണ്ടയുടെ ആരോഗ്യത്തിന് ബ്രഹ്മി ഏറെ നല്ലതാണ്. ഒച്ചയടപ്പു മാറാനും അണുബാധ മാറാനും നല്ല സ്വരശുദ്ധിയ്ക്കുമെല്ലാം ബ്രഹ്മിനീരു സഹായിക്കുന്നു. ദിവസവും ബ്രഹ്മി നീരെടുത്ത് ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത് ഈ ഗുണം നല്‍കും.

ഉറക്കം
ഉറക്കം വരാത്തതിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇത് അരച്ചു കാലിനടിയില്‍ ഇടുന്നത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും. ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

സ്ട്രെസ്, ടെന്‍ഷന്‍
സ്ട്രെസ്, ടെന്‍ഷന്‍ മുതലായവ മനസിനെ മാത്രമല്ല, ശരീരത്തിലും ദോഷം ഫലങ്ങളുണ്ടാക്കുന്നു. ചര്‍മത്തില്‍ ചുളിവുകളും മറ്റും വീഴാനുള്ള ഒരു വഴിയാണിത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനുള്ള പരിഹാരം കൂടിയാണ് ബ്രഹ്മി. ഇത് ഹോര്‍മോണുകളെ ക്രോഡീകരിച്ച് ഇത്തരം അവസ്ഥകളില്‍ നിന്നും മോചനം നല്കുന്നു.

ബ്രെയിന്‍ ആരോഗ്യത്തിന്
ബ്രെയിന്‍ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്. ബുദ്ധിശക്തിയും ഓര്മ ശക്തിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാനുള്ള മരുന്നുകളില്‍ ഇതു ധാരാളമുണ്ട്. ബ്രഹ്മിനീരും വെണ്ണയും കലര്‍ത്തി രാവിലെ ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കുന്നതും ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമെല്ലാം നല്ലതാണ്. ബ്രഹ്മി തണലില്‍ വച്ച് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിയ്ക്കുന്നത് ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ്. തേനും ബ്രഹ്മി നീരും ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണകരമാണ്.



Click it and Unblock the Notifications