Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ?
താളില മെഴുക്കുപുരട്ടി :കൊളസ്ട്രോള്ഒഴിയും..
താളില മെഴുക്കുപുരട്ടി:കൊളസ്ട്രോള്‍ ഒഴിയും..
പണ്ടു കാലത്ത് നമ്മുടെ തൊടിയിലും വളപ്പിലുമെല്ലാം കണ്ടിരുന്ന പല തരത്തിലെ ഇലകള്‍ ഭക്ഷണ വസ്തുക്കളായി ഉപയോഗച്ചിരുന്നു. ചേമ്പില അഥവാ താള്, മുരിങ്ങയില, മത്തനില, കുമ്പളം ഇല, തഴുതാമ എന്നിങ്ങനെ പോകുന്നു, ഇതിന്റെ ചരിത്രം.
യാതൊരു കൃത്രിമക്കൂട്ടുമില്ലാത്ത ഇത്തരം ഭക്ഷണ വസ്തുക്കള്‍ ആരോഗ്യത്തിന് ഏറെ ഗുണം നല്കുന്നവയായിരുന്നു. അന്നത്തെ കാലത്ത് വീട്ടിലൊരു കൂട്ടാനോ മെഴുക്കു പുരട്ടിയോ ഉണ്ടാക്കണമെങ്കില്‍ തൊടിയിലേയ്ക്ക് ഒന്നിങ്ങിയാല് മതിയായിരുന്നു, ഇതിനുള്ള വസ്തുക്ക്ള് ശേഖരിയ്ക്കാന്‍. അമ്മയുടെ കൈപ്പുണ്യത്തില്‍ ഇത് ചുരുങ്ങിയ സമയത്തു തന്നെ സ്വാദിഷ്ടമായ വിഭവങ്ങളായി ഉച്ചയൂണിനും അത്താഴത്തിനും എത്തുകയും ചെയ്യുമായിരുന്നു.
വളപ്പില്‍ നിന്നും ലഭിയ്ക്കുന്ന ഇത്തരം പച്ചക്കറികളുടെ കൂട്ടത്തില്‍ വരുന്ന ഒന്നാണ് ചേമ്പ്. ചേമ്പു മാത്രമല്ല, ചേമ്പിന്റെ ഇലയും, ഇത് പൊതുവേ താള് എന്നും അറിയപ്പെടുന്നു, നല്ലൊരു ഭക്ഷ്യവിഭവമായിരുന്നു. പരിപ്പും താളും വച്ചുള്ള കറികള്‍ ഏറെ രുചികരവും ആരോഗ്യദായകവുമാണ്.
ചേമ്പില അഥവാ താളില തോരനും മെഴുക്കു പുരട്ടിയും വച്ചു കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. രുചികരമായ ഭക്ഷണം എന്നതിനുമുപരിയായി ഏറെ ഗുണഫലങ്ങള്‍ ലഭിയ്ക്കുന്ന ഒന്നാണ് ഇത്. പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതി ദത്ത ഔഷധം എന്നു വേണം, ഇതിനെ വിളിയ്ക്കാന്‍.
ചേമ്പില, അഥവാ താള് കഴിച്ചാല്‍ ലഭിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ. ഇതിന്റെ ഇളം, അഥവാ മൂക്കാത്ത ഇലകളാണ് ഉപയോഗിയ്ക്കേണ്ടത്.

പ്രമേഹം, കൊളസ്ട്രോള്‍
പലരേയും അലട്ടുന്ന പ്രമേഹം, കൊളസ്ട്രോള്‍ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഈ ഇല.ഇതിലെ ഡയറ്റെറി ഫൈബറും മെഥിയോനൈന്‍ എന്ന വസ്തുവുമാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.ഇത് ദിവസവും, അതായത് ലേശം ഉപ്പിട്ടെങ്കിലും വേവിച്ചു കഴിയ്ക്കുന്നത് കൊളസ്ട്രോളും ഒപ്പം പ്രമേഹവും കുറയ്ക്കും. ഇതിലെ നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്തുന്നു. ഇന്‍സുലിന്‍ ഉല്പാദനത്തെ സഹായിക്കുന്നു. ഇതെല്ലാം പ്രമേഹ നിയന്ത്രണത്തിനു നല്ലതാണ്. ഇളം താളില വേണം, ഉപയോഗിയ്ക്കാന്‍

ഗ്യാസ്, അസിഡിറ്റി
ഏത് ഇലക്കറികളേയും പോലെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശനങ്ങള്‍ക്കും ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം അഥവാ ഭക്ഷണം കഴിച്ചാല്‍ ഉടന്‍ മലവിസര്‍ജനം നടത്താന്‍ തോന്നുന്ന അവസ്ഥയെ തടയാനും നല്ലതാണ്. കോളന്‍ ക്യാന്‍സര്‍ അഥവാ കുടലിലെ ക്യാന്‍സറിനെ തടയാനും ഇത് നല്ലതാണ്.

അയേണ്‍
ധാരാളം ഇരുമ്പടങ്ങിയ ഇത് വിളര്‍ച്ചയ്ക്ക് ഏറെ നല്ലൊരു പ്രതിവിധിയാണ്. അയേണ്‍ കുറവിലൂടെ ഓക്സിജന്‍ രക്തത്തിലൂടെ ശരീര ഭാഗങ്ങള്‍ക്കു ലഭ്യമാകാതിരിയ്ക്കുന്നത് ക്ഷീണത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.ഈ പ്രശ്നം പരിഹരിയ്ക്കാന്‍ താളില ഏറെ നല്ലതാണ്. ഹീമോഗ്ലോബിന്‍ ഉല്പാദനം താളില വര്‍ദ്ധിപ്പിയ്ക്കുന്നു

കൊഴുപ്പും തടിയും
കൊഴുപ്പും തടിയും കുറച്ച് ശരീരം ഫിറ്റാക്കാന്‍ ഇതിലെ ഡയറ്റെറി ഫൈബറുകള്‍ സഹായിക്കുന്നു. ഇതില്‍ കലോറിയും സാച്വറേറ്റഡ് കൊഴുപ്പും തീരെ കുറവാണ്. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുത്തുന്നതും സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യവും ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങളുമാണ് സഹായിക്കുന്നത്.

ഗര്‍ഭസ്ഥ ശിശുവിന്റെ
ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ഫോളേറ്റുകള്‍ ധാരാളം ചേമ്പിലയില്‍ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ ഗര്‍ഭിണികള്‍ ഇതു കഴിയ്ക്കുന്നത് നല്ലതാണ്. ഡിഎന്‍എ രൂപീകരണത്തിന് അത്യാവശ്യമാണ് ഫോളേറ്റ്. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഫോളേറ്റുകള്‍ ഭ്രൂണത്തിനുണ്ടാകാന് സാധ്യതയുള്ള ശാരീരിക വൈകല്യങ്ങള്‍ ഒഴിവാക്കാനും അത്യാവശ്യമാണ്.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ചേമ്പില. സ്ട്രോക്കിനും ഹൃദയ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന രക്തത്തിലെ ഹീമോസെസ്റ്റീന് തോതു കുറയ്ക്കാന്‍ ചേമ്പില ഏരെ നല്ലതാണ്. ബിപി നിയന്ത്രിയ്ക്കുവാനും ഏറെ നല്ലതാണ് താളില. ഇതും ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ഒന്നാണ്.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍
ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ ശേഷിയുള്ള ഒന്നു കൂടിയാണ് ഇത്. ഇതിലെ വൈറ്റമിന്‍ സി നല്ലൊരു ആന്റിഓക്സിഡന്റ് ഗുണം നല്‍കുന്നതാണ് കാരണം. വൈറ്റമിന്‍ സി കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷിയും മെച്ചപ്പെടുന്നു.കുടല് ക്യാന്‍സര്‍ അടക്കമുള്ള ശരീരത്തിലെ പല ക്യാന്‍സറുകള്‍ക്കും ഇതു പ്രതിവിധിയാണ്.

കണ്ണിന്റെ ആരോഗ്യത്തിനും
വൈറ്റമിന്‍ എ അടങ്ങിയ ഇത കണ്ണിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. പ്രായമാകുമ്പോഴുണ്ടാകുന്ന മാക്യുലാര്‍ ഡീ ജനറേഷന് കാഴ്ച ശക്തിയെ ബാധിയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ചേമ്പില. തിമിരം പോലുള്ള അസുഖങ്ങള്‍ക്കും നല്ലൊരു പരിഹാരമാണിത്.

സാധാരണ ഇലക്കറികള്‍
സാധാരണ ഇലക്കറികള്‍ തോരന്‍ വയ്ക്കുന്നതു പോലെ ഇതു കഴിയ്ക്കാം. ഇളം ഇലകള്‍ നല്ലപോലെ കഴുകി അരിഞ്ഞ് കടുകും മുളകും താളിച്ച് ഇലകള്‍ ചേര്‍ത്ത് മസാലപ്പൊടികളും ഉപ്പും ചേര്‍ത്ത് വേവിച്ച് അല്പം തേങ്ങാ കൂടി ചിരകിയിട്ടു ലേശം വെളിച്ചെണ്ണയൊഴിച്ച് എടുത്താല്‍ ഏറെ രുചികരം. അതല്ല, അസുഖങ്ങള്‍ക്കു പരിഹാരമായാണെങ്കില് നല്ലപോലെ ഉപ്പും മഞ്ഞള്പ്പൊടിയുമിട്ടു വേവിച്ചു കഴിയ്ക്കാം. രുചി കുറഞ്ഞാലും ഗുണം കൂടും.



Click it and Unblock the Notifications











