Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചെറു ജീരക വെള്ളം ഒരാഴ്ച ഇങ്ങനെ, വയര്‍ ഒതുങ്ങും
വയര്‍ കുറയ്ക്കും നല്ലജീരക വെള്ളം
വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇത് സൗന്ദര്യ പ്രശ്നമായാണ് പലരും കണക്കാക്കുകയെങ്കിലും ആരോഗ്യ പ്രശ്നം കൂടിയാണ് ഇത്. വയററിനു ചുററുമുള്ള കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്, പോകാന്‍ അത്ര തന്നെ പ്രയാസവും. മാത്രമല്ല, വയറ്റിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ് ശരീരത്തിന്റെ മറ്റേതു ഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാളും അപകടകാരിയുമാണ്. പല രോഗങ്ങള്‍ക്കുമുള്ള അടിസ്ഥാന കാരണമാണ് വയറ്റിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പെന്നു പറയാം.
അമിതമായ തടി, ചില സര്‍ജറികള്‍, പ്രസവം, വ്യായാമക്കുറവ്, അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തന്നെ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും. ചിലരുടെ ശരീരം മെലിഞ്ഞതാണെങ്കിലും വയര്‍ ചാടുന്നതു പതിവാണ്. വയര്‍ ചാടുന്നത് അത്ര നിസാര പ്രശ്നമെല്ലെന്നര്ത്ഥം. ഇതു പുരുഷനേയും സ്ത്രീയേയും ഒരു പോലെ ബാധിയ്ക്കുന്ന ഒന്നാണ്.
വയര്‍ കുറയ്ക്കാന്‍ എളുപ്പ വഴികളില്ലെന്നു പറയാം. ഇതിന് ഭക്ഷണ നിയന്ത്രണവും വ്യായാമവും ആവശ്യമാണ്. കൃത്രിമ മരുന്നുകളുടെ പുറകേ പോയി അപകടം ക്ഷണിച്ചു വരുത്തേണ്ടതുമില്ല. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രത്യേക മരുന്നുകള്‍ വയര്‍ കുറയ്ക്കാന്‍ ഏറെ ഗുണം നല്‍കും.
വയര്‍ കുറയ്ക്കാന്‍ പരീക്ഷിയ്ക്കാവുന്ന ഒരു വീട്ടു വൈദ്യം അടുക്കളയിലെ സ്ഥിരം ചേരുവയായ ജീരകം ഉപയോഗിച്ചുള്ളതാണ്. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്. കൃത്യമായി ഉപയോഗിച്ചാല്‍ ഗുണം ഉറപ്പു തരുന്ന ഒന്ന്. ഇതെങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ.

നല്ല ജീരകം
നല്ല ജീരകം അതായത് ചെറു ജീരകം ആണ് ഇതിനായി ഉപയോഗിയ്ക്കേണ്ടത്. ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകമാണ് ഇതിന് ഈ പ്രധാന ഗുണം നല്‍കുന്നത്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ ഗുണകരമാണ.ദഹനേന്ദ്രിയത്തില്‍ നിന്നും കൊളസ്ട്രോള്‍ വലിച്ചെടുക്കുന്നതു വഴിയും ഇത് തടി കുറയ്ക്കും. ഹൃദയത്തെ വരെ സംരക്ഷിയ്ക്കും. മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കാനുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

ചെറുനാരങ്ങ
ഈ പാനീയം തയ്യാറാക്കാന്‍ ജീരകത്തോടൊപ്പം ചെറുനാരങ്ങയും ഉപയോഗിയ്ക്കുന്നുണ്ട്. ചെറുനാരങ്ങ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇതില്‍ സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇതിലെ വൈറ്റമിന്‍ സി നല്ലൊന്നാന്തരം ആന്റിഓക്സിഡന്റ് ഗുണം നല്കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പുമെല്ലം പുറന്തള്ളുന്നു. അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതെല്ലാം തന്നെ തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

നല്ല ജീരകം
200 മില്ലി വെള്ളമാണ് ഇതിനായി വേണ്ടത്. ഒരു ടേബിള്‍ സ്പൂണ്‍ നല്ല ജീരകം മുഴുവനോടെ വേണം. അര മുറി നാരങ്ങയുടെ നീരും വേണം. നല്ല ശുദ്ധമായ കലര്‍പ്പില്ലാത്ത ജീരകം ഉപയോഗിയ്ക്കുന്നതാണ് ഗുണം നല്‍കുക.

200 മില്ലി വെള്ളത്തില്‍
200 മില്ലി വെള്ളത്തില്‍ ജീരകം രാത്രി ഇട്ടു വയ്ക്കുക. ഈ വെള്ളം അടച്ചു വയ്ക്കുക. രാത്രി മുഴുവന്‍ ഈ ജീരകം വെള്ളത്തില്‍ കിടക്കണം.
രാവിലെ ഈ വെള്ളം ചെറുചൂടില്‍ നല്ലപോലെ തിളപ്പിയ്ക്കുക. നല്ല മഞ്ഞ നിറമാകുന്നതു വരെ തിളപ്പിയ്ക്കണം. ജീരകത്തിന്റെ ഗുണം വെള്ളത്തില്‍ ഇറങ്ങിയെന്നു കാണിയ്ക്കുന്നതാണ് ഈ മഞ്ഞ നിറം.

പിന്നീട് ഈ വെള്ളം
പിന്നീട് ഈ വെള്ളം ഊറ്റിയെടുക്കുക. ഇതു ചെറുചൂടാകുമ്പോള്‍ ഇതില്‍ അര മുറി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കണം. ഇത് നല്ലപോലെ ഇളക്കി കുടിയ്ക്കാം.

രാവിലെ വെറുംവയറ്റില്‍
രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നതാണ് ഗുണം നല്‍കുക. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം എന്തെങ്കിലും കഴിയ്ക്കുക. ഇത് അടുപ്പിച്ച് ഒരാഴ്ച ചെയ്താല്‍ വയര്‍ കാര്യമായി കുറഞ്ഞു കിട്ടും.

കൊളസ്ട്രോള്‍, പ്രമേഹം
വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, മറ്റ് ഏറെ ഗുണങ്ങളും നല്കുന്ന ഒന്നാണ് ഈ പ്രത്യേക രീതിയിലുള്ള ജീരക വെള്ളം. ഇത് കൊളസ്ട്രോള്‍, പ്രമേഹം മുതലായ രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ഇത്തരം രോഗങ്ങളും വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കും. വയറ്റിലെ കൊഴുപ്പ് ഇത്തരം രോഗങ്ങള്‍ക്കു കാരണമാകുന്ന ഒന്നുമാണ്.

വിളര്‍ച്ച
വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണ് പ്രത്യേക രീതിയിലെ ഈ ജീരക വെള്ളം. ഇത് ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കും. ജീരകം അയേണ്‍ സമ്പുഷ്ടമാണ്. നാരങ്ങ രക്തപ്രവാഹം ശക്തിപ്പെടുത്തുവാനും രക്തോല്‍പാദനത്തിനും നല്ലതാണ്. ഈ വെള്ളം കുടിയ്ക്കുന്നത് ഇത്തരം ഗുണങ്ങള്‍ നല്‍കും.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഈ ജീരക വെള്ളം. അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ക്ക് ഏറെ ഗുണകരം. വയര്‍ വന്നു വീര്‍ക്കുന്നതു തടയാനും ഇത് സഹായിക്കും. നല്ല ശോധന നല്‍കാനും സഹായിക്കുന്ന ഒന്നാണ് ഈ പ്രത്യേക ജീരക വെള്ളം.

ലിവര്‍
ലിവര്‍ ശുദ്ധമാക്കുന്ന ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന ഒന്നാണിത്.കോള്‍ഡ് പോലുള്ള പ്രശ്നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒന്ന്.



Click it and Unblock the Notifications
