ഉദ്ധാരണ പ്രശ്‌നപരിഹാരം ബദാം ഒറ്റമൂലിയില്‍

ഉദ്ധാരണ പ്രശ്‌നപരിഹാരം ബദാം ഒറ്റമൂലിയില്‍

പുരുഷന്മാരെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ എന്നു പറഞ്ഞാല്‍ തെറ്റില്ല. ആരോഗ്യമുള്ള പല പുരുഷന്മാരേയും വരെ അലട്ടുന്ന പ്രശ്‌നമാണിത്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം അവയവത്തിലേയ്ക്കു വേണ്ട രീതിയില്‍ രക്തപ്രവാഹം എത്തുന്നില്ലെന്നതാണ്. ഈ പ്രശ്‌നത്തിന്, അതായത് രക്തം ഈ ഭാഗത്തേയ്ക്കു പ്രവഹിയ്ക്കാത്തതിന് കാരണങ്ങള്‍ പലതുണ്ടാകാം. ചില രോഗാവസ്ഥകള്‍ വരെ സ്‌ട്രൈസ്, ടെന്‍ഷന്‍, ആത്മവിശ്വാസക്കുറവ് തുടങ്ങിയ പല പ്രശ്‌നങ്ങളും ഇതിനുള്ള കാരണമാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി പല തരം മരുന്നുകള്‍ സഹായിക്കും എന്നവകാശപ്പെട്ട് വിപണിയില്‍ വരുന്നുണ്ട്. ഇത്തരം മരുന്നുകള്‍ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഇത്തരം മരുന്നുകള്‍ ഉപയോഗിച്ച് പല അസുഖങ്ങളും വരുത്തി വയ്ക്കുന്ന പലരുമുണ്ട്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് നാടന്‍ പരിഹാരങ്ങള്‍ പലതുണ്ട്. പലതും ഭക്ഷണം കൊണ്ടുള്ള വിദ്യകള്‍. യാതൊരു ദോഷവും വരുത്താതെ ഇത്തരം വഴികളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുവാനും സാധിയ്ക്കും.

ബദാം പൊതുവേ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നാണെന്നു പറയാം. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ബദാം. ബദാമില്‍ ആരോഗ്യത്തിനു സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ നാരുകള്‍, മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ മഗ്നീഷ്യം, ഫോസഫറസ്, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബദാം പുരുഷന്മാരുടെ ഉദ്ധാരണ പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവധിയാണ്. ഇതു വെറുതെ കാഴിയ്ക്കുന്നതു മാത്രമല്ല, ഇതു കൊണ്ടു പ്രത്യേക രീതിയിലെ ഒറ്റമൂലികള്‍ തയ്യാറാക്കി കഴിച്ചും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു പിടിയ്ക്കാം.

ബദാം

ബദാം

ബദാം സിങ്ക് സമ്പുഷ്ടമാണ്. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണിത്. പുരുഷ ഹോര്‍മോണ്‍ അഥവാ ടെസ്‌റ്റോസ്റ്റിറോണ്‍ നല്ല ഉദ്ധാരണത്തിന് ഏറെ പ്രധാനമാണ്. ഇതു വഴി ബദാം ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയായി പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇതു പോലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും സഹായിക്കുന്ന ഒന്നാണ് ബദാം. നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതും മോശം കൊളസ്‌ട്രോള്‍ അകറ്റുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഹൃദയാരോഗ്യം രക്തം നല്ല രീതിയില്‍ പ്രവഹിയ്ക്കുവാനും ഇതു വഴി ഉദ്ധാരണ പ്രശ്‌നം പരിഹരിയ്ക്കുവാനും സഹായിക്കുന്നു.

മുട്ടയും തേനും

മുട്ടയും തേനും

ബദാം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഈ മരുന്നില്‍ മുട്ടയും തേനും പ്രധാന ചേരുവകളാണ്. കാരണം ഇവ രണ്ടും പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. മുട്ടയും സിങ്ക്, പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ശരീരത്തിന് കരുത്തു പകരുന്ന, രക്തം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് മുട്ട. മുട്ട കഴിയ്ക്കുന്നത് ശേഷി വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ സിങ്കും പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. മസിലുകള്‍ ഉണ്ടാകാന്‍ മുട്ട സഹായിക്കുന്നതിന്റെ പ്രധാന കാരണം ഇതു തന്നെയാണ്.

തേനും

തേനും

തേനും ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ രക്തം വര്‍ദ്ധിപ്പിയ്ക്കാനും രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനുമെല്ലാം തേന്‍ നല്ലതാണ്. സെക്‌സ് താല്‍പര്യം ഉണര്‍ത്തുന്ന ഒരു ഭക്ഷണ വസ്തു കൂടിയാണ് ഇത്. ഇതിലെ വൈറ്റമിനുകളും സിങ്കുമെല്ലാം പുരുഷന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

ബദാമിന്റെ പാലാണ്

ബദാമിന്റെ പാലാണ്

ബദാമിന്റെ പാലാണ് ഈ പ്രത്യേക കൂട്ടിനായി ഉപയോഗിയ്‌ക്കേണ്ടത്. ബദാമിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ ഒന്നാണിത്. ബദാം അരച്ചാണ് പാലുണ്ടാക്കുന്നത്. ഇതുപയോഗിയ്ക്കുന്നതാണ് കൃത്രിമമായ ചേരുവകള്‍ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ ഗുണം നല്‍കുക. വീട്ടില്‍ തന്നെ ഇതു തയ്യാറാക്കുക. കുതിര്‍ത്ത് അരച്ചുണ്ടാക്കാം. 1 കപ്പ് ബദാം പാലാണ് ഈ പ്രത്യേക മരുന്നിനായി വേണ്ടത്.

ബദാം പാലിനൈാപ്പം

ബദാം പാലിനൈാപ്പം

ബദാം പാലിനൈാപ്പം രണ്ടു മുട്ട മഞ്ഞ, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയും ഈ പ്രത്യേക മിശ്രിതത്തിനു വേണം. ഇവയെല്ലാം കൂടി നല്ലപോലെ ചേര്‍ത്തിളക്കുക. ഇത് രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഉദ്ദാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.

ഇതു ദിവസവും

ഇതു ദിവസവും

ഇതു ദിവസവും തയ്യാറാക്കി കുടിയ്‌ക്കേണ്ട ആവശ്യവുമില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമാണ് ഇതു കുടിയ്‌ക്കേണ്ടതുള്ളൂ. ഇത് അല്‍പകാലം ചെയ്താല്‍ ഗുണം ഏറെ ലഭിയ്ക്കുക തന്നെ ചെയ്യും.

ശരീരത്തിന് കരുത്തു പകരുവാനും

ശരീരത്തിന് കരുത്തു പകരുവാനും

ശരീരത്തിന് കരുത്തു പകരുവാനും മസില്‍ വളര്‍ച്ചയ്ക്കുമെല്ലാം സഹായിക്കുന്ന പ്രത്യേക മരുന്നാണ് ഇത്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും രക്തോല്‍പാദനത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം മികച്ച ഒന്നാണിത്.

Story first published: Monday, February 4, 2019, 11:29 [IST]
X
Desktop Bottom Promotion