Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വിനാഗിരിയൊഴിച്ച അച്ചാറിലുണ്ട് അറിയാത്ത അപകടം
അച്ചാര്‍ നമുക്കെല്ലാം ഇഷ്ടമാണ്, എന്നാല്‍ അല്പം വിനാഗിരി അതില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിന്റെ സ്വാദ് വര്‍ദ്ധിക്കുന്നു എന്നതാണ് പലരുടേയും ധാരണ. എന്നാല്‍ എന്താണ് വിനാഗിരി എന്ന് നിങ്ങള്‍ക്കറിയുമോ? നേര്‍പ്പിച്ച അസറ്റിക് ആസിഡ് ആണ് വിനാഗിരി. എഥനോള്‍ അസറ്റിക് ആസിഡ് ഉപയോഗിച്ച് ഫെര്മന്റേഷന് നടത്തിയാണ് വിനാഗിരി ഉത്പാദിപ്പിക്കുന്നത്. അച്ചാറിടുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒരു ഘടകമായിരുന്നു വിനാഗിരി.
എന്നാല്‍ ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് പലപ്പോഴും കാര്യങ്ങള്‍ എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കാരണം വിനാഗിരി അധികമായാല്‍ അത് പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്.
അച്ചാറില്‍ മാത്രമല്ല സാലഡിലും പലപ്പോഴും വിനാഗിരി പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് എന്തൊക്കെയെന്ന് ആര്‍ക്കും അറിയില്ല. വിനാഗിരി ഇട്ട അച്ചാര്‍ ഒരുപാട് കഴിക്കരുത് എന്ന് പലരും പറയുമെങ്കിലും അത് എന്തുകൊണ്ടാണ് എന്ന പലര്‍ക്കും അറിയില്ല.അതിന്റെ ചില കാരണങ്ങള്‍ നോക്കാം.

പല്ല് ദ്രവിപ്പിക്കുന്നു
പല്ല് ദ്രവിക്കുന്നതിന് പലപ്പോഴും വിനാഗിരിയുടെ സ്ഥിരമായ ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ പല്ല് പൊട്ടിപ്പോവുന്നതിനും പല്ലിന് അനാരോഗ്യം വരുന്നതിനും കാരണമാകുന്നു. അതുകൊണ്ട് അച്ചാറിലാണെങ്കില് പോലും വിനാഗിരി അധികം ഉപയോഗിക്കരുത്. ഇക്കാര്യം വളരെയധികം ശ്രദ്ധിക്കണം.

അലര്‍ജി പ്രശ്നങ്ങള്‍
ചിലരില്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് വിനാഗിരി. ഇത് അച്ചാറിലിട്ട് ഉപയോഗിക്കുന്നതാണെങ്കില്‍ പോലും ഇത്തരം പ്രതിസന്ധികള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അലര്‍ജിയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ഇനി ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

വയറിന് അസ്വസ്ഥത
വയറിന് അസ്വസ്ഥത ഉണ്ടാവുന്നതിനും പലപ്പോഴും വിനാഗിരി കാരണമാകുന്നുണ്ട്. ചിലരില്‍ മലശോധന കൂട്ടുന്നു,വയറിളക്കം പോലുള്ള അവസ്ഥകളിലേക്ക് വിനാഗിരിയുടെ ഉപയോഗം പലരേയും എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഉപയോഗിക്കുമ്പോള്‍ അളവ് വളരെയധികം കുറക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇത് അപകടം വിളിച്ച് വരുത്തുന്നു.

നെഞ്ചെരിച്ചില്‍
നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും വിനാഗിരി. ഇത് ഇല്ലാതാക്കുന്നതിന് ശ്രദ്ധിച്ച് വേണം വിനാഗിരി ഉപയോഗിക്കാന്‍. അല്ലെങ്കില്‍ അത്കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അല്പം ഗുരുതരാവസ്ഥയിലേക്ക് കൂടി വ്യാപിക്കുന്നു.

ദഹന പ്രശ്നങ്ങള്‍
ദഹന സംബന്ധമായ പ്രശ്നങ്ങളും വിനാഗിരിയിലെ ഉപയോഗത്തിലൂടെ ഉണ്ടാവുന്നു. ഇത് ദഹത്തിന് തടസ്സം സൃഷ്ടിക്കുകയോ ദഹനത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുകയോ ചെയ്യുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദഹനം കൃത്യമായില്ലെങ്കില്‍ അത് വയറിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല.

ചിലരില്‍ ശ്വാസ തടസ്സം
ചിലരില്‍ ശ്വാസ തടസ്സം പോലുള്ള അവസ്ഥകള്‍ വിനാഗിരി അധികമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്നു. അതുകൊണ്ട് വിനാഗിരി ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കണം. അച്ചാറുകളില്‍ ആണെങ്കില്‍ പോലും അല്പം മാത്രമേ ഒഴിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ പിന്നീട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു ഇത്.

തൊണ്ടയില്‍ എരിച്ചില്‍
ചിലരില്‍ തൊണ്ടയില്‍ എരിച്ചിലിനുള്ള ഒരു കാരണമായി മാറുന്നുണ്ട് പലപ്പോഴും വിനാഗിരി. എന്നാല്‍ ചിലരില്‍ മാത്രമാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. എങ്കിലും അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോവാതിരിക്കുന്നതിന് വിനാഗിരിയുടെ ഉപയോഗം കുറക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
