Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
പന്നിയിറച്ചി അല്പം വേവ് കുറഞ്ഞാല്‍ മരണം ഫലം
പന്നിയിറച്ചി എന്നത് വളരെയധികം ഭക്ഷ്യയോഗ്യമാണ്. എന്നാല്‍ കഴിക്കുന്നതിന് മുന്‍പ് അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് എത്രത്തോളം ഗുരുതരമാണ് എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുന്നു. ഇത്തരത്തില്‍ ഒരു വാര്‍ത്ത് നമ്മളെല്ലാം കേട്ടിട്ടുണ്ട് അതും ഈ അടുത്ത കാലത്ത്. കൃത്യമായി പാകം ചെയ്യാത്ത പന്നിയിറച്ചി കഴിച്ച് ഒരു കുടുംബത്തിലെ എല്ലാവരും അബോധാവസ്ഥയില്‍ ആയതും കൂടാതെ ഒരു യുവാവ് മരണപ്പെട്ടതും എല്ലാം ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാക്കിയ ഒന്നാണ്.
പന്നിയിറച്ചി പലരുടേയും ഇഷ്ട വിഭവങ്ങളില്‍ ഒന്നു കൂടിയാണ്. എന്നാല്‍ അത് കഴിക്കുന്ന ശരിയായ രീതിയില്‍ അല്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് മരണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരിക്ക് കഴിച്ചില്ലെങ്കില്‍ അത് ഗുണത്തേക്കാള്‍ ദോഷമാണ് നല്‍കുന്നത് എന്നതാണ് സത്യം. പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുന്നുണ്ട് പന്നിയിറച്ചി. ധാരാളം പ്രോട്ടീനും വിറ്റാമിനും എല്ലാം അടങ്ങിയിട്ടുണ്ടെങ്കിലും ഒരല്പം അശ്രദ്ധ നമ്മുടെ ജീവനെടുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വളരെയധികം കൊഴുപ്പ് കൂടിയ ഒന്നാണ് പന്നിയിറച്ചി. ഇത് വാങ്ങിക്കുമ്പോഴും കഴിക്കുമ്പോഴും ഓര്‍മ്മയില്‍ വെക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം അനാരോഗ്യത്തിന് വഴിമാറും എന്ന കാര്യം സംശയിക്കേണ്ടതില്ല. വൃത്തി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കാരണം മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് പന്നിയില്‍ പ്രതിരോധ വസ്തുക്കള്‍ ഉള്ള അളവ് വളരെയധികം കൂടുതലാണ്. ഇത് കൊളസ്ട്രോള്‍ പോലുള്ള അവസ്ഥകള്‍ നിങ്ങളെ മാടി വിളിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടുതല്‍ കഴിച്ചാല്‍ അത് ബിപി വര്‍ദ്ധിക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. എങ്കിലും കഴിക്കുമ്പോള്‍ അതീവശ്രദ്ധ തന്നെയാണ് അത്യാവശ്യം. വേവിന്റെ കാര്യത്തില്‍ അല്പം മാറിപ്പോയാല്‍ അത് അനാരോഗ്യത്തിലേക്കാണ് എത്തിക്കുന്നത് എന്ന കാര്യം മറക്കേണ്ടതില്ല.
എന്നാല്‍ നമ്മുടെ നാട്ടില്‍ പലരും ഏറ്റവും അധികം കഴിക്കുന്ന മാംസം എന്ന് പറയുന്നതും പലപ്പോഴും പന്നിയിറച്ചിയാണ്. പക്ഷേ ഇത് കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ കാര്യങ്ങള്‍ പന്നിയിറച്ചി കഴിക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും എന്ന കാര്യം മറക്കേണ്ടതില്ല.

നന്നായി വേവിക്കണം
എല്ലാ പന്നിയിറച്ചിയും ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നവയല്ല. നല്ലതു പോലെ വേവിക്കാതെ കഴിക്കുന്നവയാണ് അനാരോഗ്യത്തിന് കാരണമാകുന്നു. നന്നായി വേവിച്ചില്ലെങ്കില്‍ ഇതിലെ വിര നശിക്കുന്നില്ല. ഇത് വയറ്റിലെത്തുകയും ഇവ രക്തത്തിലൂടെ ശരീരത്തിന്റെ പല ഭാഗത്തേക്കും എത്തുകയും ചെയ്യുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുരുതരമായ അവസ്ഥ ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ടോക്സിന് ആഗിരണം ചെയ്യുന്നു
പന്നിയിറച്ചിക്ക് പലപ്പോഴും ടോക്സിന് ആഗിരണം ചെയ്യുന്നതിനുള്ള കഴിവുണ്ട്. ഇത് ശരീരത്തിലേക്ക് അനാവശ്യ കൊഴുപ്പിനെ കൊണ്ട് നിറക്കുന്നു. ഇതിലൂടെ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.പലപ്പോഴും മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ദഹിക്കാന്‍ സമയമെടുക്കുന്നു
പന്നിയിറച്ചി ദഹിക്കാന്‍ വളരെയധികം സമയമെടുക്കുന്നു. ഇത് പലപ്പോഴും ദഹന സംബന്ധമായ പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ദഹന പ്രശ്നങ്ങള്‍ക്ക് ആക്കം നല്‍കാനുള്ള മാര്‍ഗ്ഗവും വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് പോര്‍ക്ക് കഴിക്കുമ്പോള്‍ രണ്ട് വട്ടം ആലോചിച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

വയറു വേദന
നല്ലതു പോലെ വേവിക്കാത്ത അല്ലെങ്കില്‍ പഴകിയ പന്നിയിറച്ചി കഴിക്കുന്നത് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. ഇത് വയറു വേദന പോലുള്ള ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം അല്പം ശ്രദ്ധിച്ച് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് അല്പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

വിരശല്യം
പലപ്പോഴും പന്നിയിറച്ചി കഴിക്കുന്നവരില്‍ സ്ഥിരമായി വിരശല്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എന്ത് മാംസം ആണെങ്കിലും നല്ലതു പോലെ വേവിച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ എല്ലാവരും ശ്രദ്ധിക്കണം.

ബോധക്ഷയം
ചിലരില്‍ പന്നിയിറച്ചിയില്‍ നിന്നുള്ള വിര ശരീരത്തില്‍ എത്തിയാല്‍ ബോധക്ഷയവും അപസ്മാരവും വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കഴിക്കുന്നതിന് മുന്‍പ് ഇത് നല്ലതു പോലെ വേവിച്ചതാണോ എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകളെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കണം.

നല്ലതു പോലെ വേവിക്കുക
പന്നിയിറച്ചി നല്ലതു പോലെ വേവിക്കാന്‍ ശ്രദ്ധിക്കുക. അരമണിക്കൂറെങ്കിലും ചുരുങ്ങിയത് ഇത് വേവിക്കണം. അല്ലെങ്കില്‍ അതിലെ വിരകള്‍ നശിക്കുന്നില്ല. ഇത് വയറ്റിലെത്തി ശരീരത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കുന്നു. ഇത് പിന്നീട് തലച്ചോറില്‍ എത്തി ന്യൂറോസിസ്റ്റിസിറോസിസ് എന്ന അവസ്ഥ ഉണ്ടാവുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ ഗുരുതരാവസ്ഥയില്‍ എത്തുന്നത്. അതുകൊണ്ട് വേവിച്ച് മാത്രം എന്ത് മാംസവും കഴിക്കാന്‍ ശ്രദ്ധിക്കുക. കോഴിയിലും ബീഫിലും വിരകള്‍ കാണപ്പെടുന്നുണ്ടെങ്കിലും അത് പലപ്പോഴും വയറു വേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതേ ഉള്ളൂ. എന്നാല്‍ ഇത് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications