Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
പെണ്ണിന് തടികുറക്കാന്‍ പ്രയാസം ആണിനാകട്ടെ എളുപ്പം
അമിതവണ്ണവും തടിയും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ തകരാറിലാക്കുന്നത്. എങ്ങനെയെങ്കിലും ഇതൊന്ന് കുറച്ചാല്‍ മതി എന്നായിരിക്കും എല്ലാവരുടേയും ആഗ്രഹം. അതിന് വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ലെങ്കില്‍ നിരാശപ്പെടേണ്ടതില്ല കാരണം പുരുഷന്‍മാരേക്കാള്‍ തടി പെട്ടെന്ന് കൂടുന്നതും കുറക്കാന്‍ പ്രയാസം നേരിടുന്നതും പലപ്പോഴും സ്ത്രീകള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് ഭാരം കുറക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ സ്ത്രീകള്‍ വളരെയധികം കഷ്ടപ്പെട്ടാല്‍ മാത്രമേ ഭാരം കുറക്കാന്‍ സാധിക്കുകയുള്ളൂ.
സ്ത്രീകളുടെ ചില ശീലങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ വില്ലനും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. സ്ത്രീകള്‍ക്ക് തടി കുറക്കുക എന്ന് പറയുന്നത് അത്ര നിസ്സാരമല്ല. എന്നാല്‍ അല്‍പം കഷ്ടപ്പെട്ടാല്‍ പുരുഷന്‍മാരേക്കാള്‍ ഒതുങ്ങിയ ശരീരവും ആകാരഭംഗിയും ലഭിക്കും എന്ന കാര്യത്തിലും സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. തടി കുറക്കുന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ സ്ത്രീകള്‍ തന്നെയാണ്.. ഇതിന് പിന്നിലുള്ള ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ധാരണയില്ലാതെ കഴിക്കുന്നത്
ചില സ്ത്രീകളെങ്കിലും അവരുടെ ഭക്ഷണ ശീലത്തെക്കുറിച്ച് ആലോചിച്ച് പിന്നീട് ദു:ഖിക്കുന്നവരുണ്ടാവും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് അവര്‍ ഒട്ടും ശ്രമിക്കുകയും ഇല്ല. കാരണം ടെന്‍ഷനോ സമ്മര്‍ദ്ദമോ വരുമ്പോള്‍ ഇവര്‍ പെട്ടെന്നാണ് ഭക്ഷണം കഴിക്കുന്നത്. മാത്രമല്ല ചിലരെങ്കിലും ഈ സമയത്ത് കൂടുതല്‍ ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും ഇത് നിങ്ങളെ അമിതവണ്ണത്തിലേക്ക് നയിക്കുകയാണ് എന്ന സത്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. അല്ലെങ്കില്‍ അത് അനാരോഗ്യത്തിനും കാരണമാകുന്നുണ്ട്.

മധുരം കൂടുതല്‍ കഴിക്കുന്നത്
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ മധുരം കഴിക്കുന്നത്. ഇതും ഇത്തരം പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. മധുരം കഴിക്കുമ്പോള്‍ യാതൊരു വിധത്തിലുള്ള ലൈസന്‍സും ഇല്ലാതിരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. ഇത് പിന്നീട് അമിതവണ്ണം, പ്രമേഹം പോലുള്ള അസ്വസ്ഥതകളെ കൂടെക്കൂട്ടുന്നു. ശരീരത്തില്‍ കലോറി ഇന്‍ടേക്ക് കൂടുന്നതിലൂടെ ഭാരം കുറക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ സംജാതമാകുന്നു. അതുകൊണ്ട് മധുര ശീലം അല്‍പം സൂക്ഷിക്കാവുന്നതാണ്.

വ്യായാമം കുറയുന്നത്
സ്ത്രീകള്‍ വീട്ടുകാര്യങ്ങളെല്ലാം തീര്‍ത്ത് വ്യായാമത്തിനായി സമയം കണ്ടെത്തേണ്ടത് അത്യവശ്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളിലെ അമിതവണ്ണത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ഗൗരവത്തോടെ കണക്കാക്കണം. എന്നാല്‍ വര്‍ക്കൗട്ട് ചെയ്യുന്നവരിലും പല അവസ്ഥയിലും വണ്ണക്കൂടുതല്‍ കാണാറുണ്ട്. അതിന് പ്രധാന കാരണം എന്ന് പറയുന്നത് വര്‍ക്കൗട്ട് ചെയ്യുന്ന അവസ്ഥയില്‍ നല്ല പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത് ജങ്ക്ഫുഡും മറ്റും കഴിക്കുന്നത് വിപരീതഫലം ഉണ്ടാക്കുതയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. വ്യായാമം കുറയുന്നതിലൂടെ തടി വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ കൂടുമ്പോളും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തടി വര്‍ദ്ധിക്കുന്നുണ്ട്.

ഉറക്കമില്ലായ്മ
പലപ്പോഴും ഉറക്കമില്ലായ്മ ഉണ്ടാക്കുന്ന അസ്വസ്ഥത ആണാണെങ്കിലും പെണ്ണാണെങ്കിലും ചില്ലറയല്ല. ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും സ്ത്രീകളില്‍ ഉറക്കം കൃത്യമായി ലഭിക്കുന്നില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. പ്രധാനമായും വണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. ഉറക്കം ലഭിക്കാത്തത് പലപ്പോഴും സ്ത്രീകളെ കൂടുതല്‍ ക്ഷീണത്തലേക്കും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനും പ്രേരിപ്പിക്കുന്നു. ഇത് നിങ്ങളില്‍ അമിതവണ്ണം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്.

ബ്രേക്ക്ഫാസ്റ്റ് കഴിക്കാത്തത്
പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് കഴിക്കാത്തത് പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതും വണ്ണം വെക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളെ പല വിധത്തിലാണ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്. അതോടൊപ്പം തന്നെ നിങ്ങളില്‍ അമിതവണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications











