Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ?
പുരുഷ ശേഷി ഇരട്ടി, പാലിലെ സവാള ഒറ്റമൂലി
പുരുഷ ശേഷി ഇരട്ടി, പാലിലെ സവാള ഒറ്റമൂലി
ലൈംഗിക പ്രശ്നങ്ങള്‍ സ്ത്രീയേയും പുരുഷനേയും ഒരു പോലെ ബാധിയ്ക്കാം. ഇവയ്ക്കു പലപ്പോഴും കാരണമാകുന്നത് ഹോര്‍മോണ്‍ പ്രശ്നങ്ങളാകാം. ചില തരം രോഗങ്ങളും രക്ത പ്രവാഹം കുറയുന്നതും ചില മരുന്നുകളും സ്ട്രെസ് പോലെയുള്ള ചില അവസ്ഥകളുമെല്ലാം ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്.
പുരുഷനെ ബാധിയ്ക്കുന്നതില് ലൈംഗിക ഊര്‍ജമില്ലായ്മ, ഉദ്ധാരണ പ്രശ്നങ്ങള്‍, ശീഘ്രസ്ഖലനം എന്നിവയെല്ലാം പ്രധാപ്പെട്ട പ്രശ്നങ്ങളാണ്. ഇവ പലപ്പോഴും ശരീര സുഖം മാത്രമല്ല, നിഷേധിയ്ക്കുന്നത്, പുരുഷ വന്ധ്യതയ്ക്കു തന്നെ കാരണമാകുന്ന പ്രധാനപ്പെട്ട കാരണങ്ങളുമാണ്.
പുരുഷ ശേഷി വര്‍ദ്ധിയ്ക്കും എന്ന് അവകാശപ്പെട്ട് ധാരാളം മരുന്നുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇവ പലപ്പോഴും ഗുണത്തേക്കാള്‍ ദോഷം വരുത്തി വയ്ക്കുന്നവയാണ് എന്നതാണ് വാസ്തവം. പരസ്യങ്ങളില്‍ ആകൃഷ്ടരായി ഇവ വാങ്ങി കഴിയ്ക്കുമ്പോള്‍ കൂടെ ലഭിയ്ക്കുന്നത് അവകാശപ്പെട്ട ഗുണങ്ങളാകില്ല, അതിനു പകരം ഒരു പിടി രോഗങ്ങളാകും.
പുരുഷ ശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന, ഇതിനൊപ്പം ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ധാരാളം പ്രകൃതിദത്ത മരുന്നുകളുണ്ട്. നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കി പരീക്ഷിയ്ക്കാവുന്ന, യാതൊരു പല തരത്തിലെ ദോഷങ്ങളും വരുത്താത്ത, തികച്ചും ലളിതമായും ചെലവു കുറഞ്ഞ വഴികളിലൂടെയും പരീക്ഷിയ്ക്കാവുന്ന ധാരാളം പ്രകൃതി ദത്ത മരുന്നുകള്‍. ഇവ തയ്യാറാക്കി ഉപയോഗിയ്ക്കുന്നത് യാതൊരു തരത്തിലെ ആരോഗ്യ പ്രശ്നങ്ങളും വരുത്തില്ലെന്നു മാത്രമല്ല, പണ്ടു കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ഒന്നുമാണ.്
പുരുഷന്റെ ശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഇത്തരത്തിലെ ഒരു മരുന്നു നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കി പരീക്ഷിയ്ക്കാം. വളരെ എളുപ്പം തയ്യാറാക്കാവുന്ന, തികച്ചും പൂര്‍ണ ആരോഗ്യപ്രദമായ ഒരു മരുന്നാണിത്. ഇതെക്കുറിച്ചറിയൂ,

സവാളയും പാലുമാണ്
സവാളയും പാലുമാണ് ഈ പ്രത്യേക ഒറ്റമൂലി തയ്യാറാക്കുവാന്‍ വേണ്ടത്. സവാളയിലെ സള്‍ഫര്‍ പല പുരുഷ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം ഒററമൂലിയാണെന്നു വേണം, പറയുവാന്‍. ഇത് സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുവാനും പുരുഷ ഹോര്‍മോണായ ടെസ്്റ്റോസ്റ്റിറോണ് തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

പ്രതിരോധ ശേഷി
ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നത് കിടക്കയില്‍ പുരുഷനെ തളര്‍ത്തുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് സവാള. ഇതിലെ ഫൈറ്റോ കെമിക്കലുകള്‍ നല്ലൊന്നാന്തരം വൈറ്റമിന്‍ സി ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഇത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ശരീരത്തിലെ ടോക്സിനുകളും ആവശ്യമില്ലാത്ത വസ്തുക്കളുമെല്ലാം പുറന്തള്ളുവാന്‍ സഹായിക്കുന്നു. ഇത്തരം ഘടകങ്ങള്‍ അസുഖങ്ങള്‍ക്കു മാത്രമല്ല, സെക്സ് സ്റ്റാമിന കുറയ്ക്കാനും കാരണമാകുന്നവയാണ്. ഇവയെല്ലാം തടയുവാനുള്ള നല്ലൊരു വഴിയാണ് സവാള.

ടെസ്റ്റോസ്റ്റിറോണ്‍
പുരുഷന് ശേഷി നല്കുന്നതില് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഭക്ഷണ വസ്തുവാണ് സവാള. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോതു വര്‍ദ്ധിയ്ക്കുന്നത് നല്ല സെക്സ് ജീവിതത്തിന് പ്രധാനമാണ്. ഇത് ശേഷി നല്കുന്ന ഘടകവും ഒപ്പം ബീജോല്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ രക്തസഞ്ചാരം
ശരീരത്തിലെ രക്തസഞ്ചാരം, പ്രത്യേകിച്ചും അവയവ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഉദ്ധാരണക്കുറവ് പോലെയുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് സവാള. സവാളിലെ സള്‍ഫൈഡുകള്‍ കൊളസ്ട്രോള്‍, ബിപി തുടങ്ങിയവ നിയന്ത്രണത്തിലാക്കുന്നു. ഇതു വഴി ഹൃദയാരോഗ്യത്തെയും നല്ല ബളഡ് സര്കുലേഷനേയും സഹായിക്കുന്നു. ഇതും പുരുഷ ശേഷിയെ സഹായിക്കുന്ന ഒന്നാണ്.

പുരുഷനിലെ സ്പേം കൗണ്ട്
പുരുഷനിലെ സ്പേം കൗണ്ട് ഉയര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് സവാള. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് ഇതാണ് ബീജോല്പാദനത്തിന് സഹായിക്കുന്നത്. സവാള നീരും ഇഞ്ചി നീരും കലര്‍ത്തി കുടിയ്ക്കുന്നത് സ്വഭാവികമായി ബീജോല്പാദനം വര്‍ദ്ധിപ്പിയ്ക്കുമെന്നു തെളിയിച്ചിട്ടുണ്ട്. ബീജോല്പാദനത്തിന് സഹായിക്കുന്ന സ്വാഭാവിക മരുന്നാണിത്.

പാലും
സവാളയ്ക്കൊപ്പം പാലും ഇവിടെ ഉപയോഗിയ്ക്കുന്നുണ്ട്. ഒട്ടകപ്പാലെങ്കില് കൂടുതല്‍ നല്ലതാണ്. എന്നാല്‍ ഇതില്ലെങ്കില്‍ സാധാരണ പശുവിന് പാല് തന്നെ മതിയാകും. തിളപ്പിച്ചോ അല്ലാതെയോ ഇതുപയോഗിയ്ക്കാം. പാലിലെ വിവിധ പോഷകങ്ങളും വൈറ്റമിനുകളുമെല്ലാം പുരുഷന് സ്റ്റാമിന നല്കുന്ന ഒന്നാണ്. വൈറ്റമിന്‍ ഡി, സി, പ്രോട്ടീന്‍, ധാതുക്കള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് പാല്.

തേന്‍
ഈ പ്രത്യേക ഒറ്റമൂലി തയ്യാറാക്കുവാന്‍ വേണ്ടത് ഒരു സവാള, ഒരു ഗ്ലാസ് പാല്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ്. തേനും പുരുഷ ശേഷിയെ സഹായിക്കുന്ന ഒന്നാണ്. ഇത് നല്ല രക്തോല്‍പാദനത്തിനും എനര്ജിയ്ക്കുമെല്ലാം സഹായിക്കുന്നു. സെക്സ് മൂഡ് നല്കുന്ന ഒരു പാനീയം കൂടിയാണ് തേന്‍. നല്ല ശുദ്ധമായ തേന്‍ ഉപയോഗിയ്ക്കണമെന്നു മാത്രം. ധാരാളം പോഷകങ്ങളുടെ കലവറ കൂടിയാണ് തേന്‍. നല്ല ശുദ്ധമായ ചെറുതേന്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

സവാള
സവാളയുടെ തൊലി കളഞ്ഞ് നല്ല പോലെ കഴുകി വൃത്തിയാക്കുക. ഇത് ചെറുതായി അരിയണം. ഒരു ഗ്ലാസ് പാല് എടുത്ത് ഇതിലേയ്ക്ക് ഈ സവാള അരിഞ്ഞത് ഇട്ടു വയ്ക്കുക. ഇത് അടച്ച് രണ്ടു മണിക്കൂര്‍ നേരം വയ്ക്കുക.

ഇത് കുടിയ്ക്കാം
2 മണിക്കൂറിനു ശേഷം ഈ പാല് ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കുക. ഇത് കുടിയ്ക്കാം. പുരുഷ ശേഷിയ്ക്കു സഹായിക്കുന്ന നല്ലൊന്നാന്തരം ഒറ്റമൂലിയാണിത്.

രാത്രി കിടക്കുന്നതിന്
രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി ഈ പാനീയം കുടിയ്ക്കാം. ഇത് ഒരാഴ്ചയെങ്കിലും അടുപ്പിച്ചു ചെയ്യുക. പുരുഷന്റെ കിടക്കയിലെ കരുത്തു വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു നാടന്‍ ഒററമൂലിയാണിത്.



Click it and Unblock the Notifications