Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ഇവിടം തലോടി ഈ രോഗങ്ങള്‍ മാറ്റാം
ഇവിടം തലോടി ഈ രോഗങ്ങള്‍ മാറ്റാം
നമ്മുടെ ശരീരത്തിന് അനുഭവപ്പെടുന്ന പല പ്രശ്നങ്ങള്‍ക്കും ശരീരത്തില്‍ തന്നെ പരിഹാരമുണ്ടെന്നതാണ് വാസ്തവം. പല ചികിത്സാ രീതികളും ഇതിനായി ഉണ്ട.
ശരീരത്തിന്റെ ഭാഗങ്ങള്‍ പലതും നാഡികള്‍ കൊണ്ടു പരസ്പരം ബന്ധിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഈ നാഡികളുടെ പ്രത്യേക ഇടങ്ങള്‍ നോക്കി പതുക്കെ മസാജ് ചെയ്യുന്നതോ മര്ദമേല്പ്പിയ്ക്കുന്നതോ എല്ലാം തന്നെ പരിഹാര മാര്ഗങ്ങളുമാകും.

ശരീരത്തില്‍ അനുഭവപ്പെടുന്ന ചില പ്രത്യേക പ്രശ്നങ്ങള്‍ക്ക്, അല്ലെങ്കില്‍ നമ്മെ അലട്ടുന്ന ചില പ്രത്യേക കാര്യങ്ങള്‍ക്ക് യാതൊരു മരുന്നുകളുടേയും പുറകേ പോകാതെ പരിഹാരം കണ്ടു പിടിയ്ക്കുവാന്‍ സാധിയ്ക്കും. ചില പ്രത്യേക ഇടങ്ങളില്‍ മസാജ് ചെയ്താണ് ഇത് സാധിയ്ക്കുക.
അക്യുപഷര് എന്ന രീതിയാണ് ഇതിനായി ഉപയോഗിയ്ക്കപ്പെടുന്നത്. ചിലയിടങ്ങളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്ന രീതിയാണിത്. ചിലയിടങ്ങളില്‍ മൃദുവായ മസാജ് മതിയാകും. ഇതെക്കുറിച്ചറിയൂ,

ഉറക്കം
ഉറക്കം ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രക്രിയകള്‍ക്കും അത്യാവശ്യമാണ്. നല്ല ഉറക്കമില്ലാത്തത് പലപ്പോവും ശാരീരിക പ്രക്രിയകളെ ബാധിയ്ക്കുകയും ശരീരത്തിന്റെ അവയവങ്ങളെ തന്നെ കേടു വരുത്തുകയും ചെയ്യും. ഉറക്കക്കുറവ് വരുത്തുന്ന പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല. ഉറക്കമില്ലായ്മ പല രോഗങ്ങള്‍ക്കും കാരണമാകും. ചര്‍മത്തിന് അകാല വാര്‍ദ്ധക്യവും മുടി കൊഴിച്ചിലുമുണ്ടാക്കും. നല്ല ഉറക്കത്തിന് ശരീരത്തില്‍ തന്നെ ചെയ്യാവുന്ന മസാജ് പ്രക്രിയയുണ്ട്. കയ്യിന്റെ ഈ പ്രത്യേക ഭാഗത്ത് അമര്‍ത്തുക. ഇത് നല്ല ഉറക്കത്തിനു സഹായിക്കും.

കോള്‍ഡ്
കോള്‍ഡ് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനം കാരണവും മറ്റു കാരണങ്ങളാലും കോള്‍ഡ് വരാം. ഇത്തരം അവസ്ഥയില്‍ മൂക്കിന് ഇരു വശത്തുമുള്ള രണ്ടു പോയന്റുകളില്‍ മസാജ് ചെയ്യുന്നത് കോള്‍ഡ് മാറാന്‍ സഹായിക്കുന്ന ഒന്നാണ്.

മാസമുറ വേദന
മാസമുറ സമയത്തെ ശരീര വേദന പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനായി പാദത്തിന്റെ അടിഭാഗത്തുള്ള ഈ പ്രത്യേക പോയന്റില്‍ രണ്ടു മൂന്നു മിനിറ്റു നേരം മസാജ് ചെയ്യുന്നത് മാസമുറ വേദന അകറ്റാന്‍ സഹായിക്കും. മാസമുറ സമയത്തെ പല അസ്വസ്ഥതകളും അകറ്റാന്‍ സഹായിക്കുന്ന വഴിയാണിത്.

ശരീരത്തില്‍ ജ്വലനം
ശരീരത്തില്‍ ജ്വലനം പോലെയുളള അവസ്ഥകളും പെട്ടെന്നു തന്നെ ചൂടു കൂടി തളര്‍ച്ചയുണ്ടാകുന്ന അവസ്ഥകളുമെല്ലാമുണ്ടാകാം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കൈയ്യിന്റെ ഈ പ്രത്യേക ഭാഗത്ത് മസാജ് ചെയ്യുന്നത്.

തലവേദന
തലവേദനയും പലപ്പോഴും ഏതു പ്രായക്കാരേയും പല കാരണങ്ങളാലും അലട്ടാറുണ്ട്. തലയിലെ നാഡികള്‍ക്കുണ്ടാകുന്ന പ്രശ്നമാണ് ഇത്തരം വേദനകള്‍ക്കു കാരണമായി പറയുന്നത്. നെറ്റിയുടെ നടുഭാഗത്ത് നല്ല രീതിയില്‍ മസാജ് ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. അല്പനേരം മസാജ് ചെയ്യാം.മൈഗ്രേന് അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്.

ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം
ശരീരത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇവയുടെ ആരോഗ്യത്തിനായി ഈ പ്രത്യേക പോയന്റില്‍ മസാജ് ചെയ്യുന്നത് ഏറെ ഗുണകരമാണ്. ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഒന്നാണ്.

അമിത ഭക്ഷണം
പലപ്പോഴും നാം വയര്‍ നിറയെ ഭക്ഷണം കഴിയ്ക്കും. ഇത് പല ദഹന പ്രശ്നങ്ങള്‍ക്കും ശരീരത്തിലുണ്ടാകുന്ന പല അസ്വസ്ഥതകള്‍ക്കുമെല്ലാം കാരണമാകുകയും ചെയ്യും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കൈത്തണ്ടയിലെ ഈ പ്രത്യേക പോയന്റില്‍ മസാജ് ചെയ്യുന്നത്.

ഗ്യാസ്, അസിഡിറ്റി
ഗ്യാസ്, അസിഡിറ്റി തുടങ്ങിയവയെല്ലാം വയറിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്നവയാണ്. ഇതിനുളള പ്രധാനപ്പെട്ട പരിഹാരമാണ് വയറിന്റെ ഈ പ്രത്യേക ഭാഗത്തു മസാജ് ചെയ്യുന്നത്. ഇത് വയറ്റിലെ ഇത്തരം അസ്വസ്ഥതകളെ പെട്ടെന്നു തന്നെ അകറ്റിക്കളയുന്നു.

ചുമ
ചുമയും സാഹചര്യവും സമയവും നോക്കാതെ വരുന്ന ഒന്നാണ്. ഇതിനും പരിഹാരമുണ്ട്. ഈ പരിഹാരമാണ് തൊണ്ടയുടെ ഈ ഭാഗത്ത് മെല്ലെ മസാജ് ചെയ്യുകയെന്നത്. ചുമ പെട്ടെന്നു തന്നെ ശമിയ്ക്കുവാന്‍ ഇത് സഹായിക്കും.

ഇത്തരം മസാജുകള്‍
ഇത്തരം മസാജുകള്‍ 5 മിനിറ്റു നേരമെങ്കിലും ചെയ്യുക. വല്ലാതെ പ്രഷര്‍ കൊടുക്കരുത്. മൃദുവായി മസാജ് ചെയ്താല്‍ മതിയാകും. പല പ്രശ്നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണിത്. സര്കുലാകൃതിയില് ശാന്തമായി ശ്വാസോച്ഛാസം ചെയ്ത് ഇത്തരം മസാജുകള്‍ ചെയ്യാം. യാതൊരു ദോഷവും വരുത്താത്ത, വളരെ സിംപിളായ രോഗ പ്രതിരോധ സംവിധാനമാണിത്. ചികിത്സാ ശാസ്ത്രങ്ങള്‍ അംഗീകരിച്ചിട്ടുള്ള ഒന്നുമാണ്.



Click it and Unblock the Notifications
