Latest Updates
-
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
കര്‍ക്കിടകമാസം ജീരകക്കഞ്ഞി, യൗവ്വനവും ആരോഗ്യവും
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്ന ഒരു മാസമാണ് പലപ്പോഴും കര്‍ക്കിടകമാസം. കര്‍ക്കിടകമാസത്തില്‍ സൗന്ദര്യവും ആരോഗ്യവും എല്ലാം പ്രശ്‌നമുണ്ടാക്കുന്ന ഒരു മാസമാണ്. കര്‍ക്കിടകം എന്ന് പറഞ്ഞാല്‍ അത് ആരോഗ്യത്തിനും ശരീരത്തിനും മനസ്സിനും എല്ലാം ഉത്സാഹക്കുറവ് നല്‍കുന്ന ഒരു മാസമാണ്. ദഹന പ്രശ്‌നങ്ങളും വാത പ്രശ്‌നങ്ങളും എന്നു വേണ്ട എല്ലാ പ്രതിസന്ധികളും പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു മാസമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
ആഹാരത്തിലൂടെയും ആയുര്‍വ്വേദ ചികിത്സയിലൂടെയും നമുക്ക് കര്‍ക്കിടക അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. കര്‍ക്കിടക സുരക്ഷക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ പലപ്പോഴും ഉണ്ടാവാറുണ്ട്. ദഹിക്കാന്‍ എളുപ്പമുള്ളതും ക്ഷാര ഗുണങ്ങള്‍ ഉള്ളതും ആയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
വിശപ്പും ദഹനവും വര്‍ദ്ധിപ്പിക്കുന്നതിനും മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കുക. ഇതില്‍ പ്രധാനപ്പെട്ടതാണ് ജീരകക്കഞ്ഞി. പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് ജീരകക്കഞ്ഞിയിലൂടെ പരിഹാരം കാണാവുന്നതാണ്. എങ്ങനെയെന്ന് നോക്കാവുന്നതാണ്. അതിലുപരി കര്‍ക്കിടകം ആരോഗ്യകരമാക്കുന്നതിന് എങ്ങനെ ജീരകക്കഞ്ഞി തയ്യാറാക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്.

ജീരകക്കഞ്ഞി തയ്യാറാക്കാന്‍
കുത്തരി, ജീരകപ്പൊടി ഒരു സ്പൂണ്‍, അല്‍പം ഉപ്പ്, മഞ്ഞള്‍പ്പൊടി അല്‍പം, തേങ്ങാപ്പാല്‍ ഒരു കപ്പ്, നെയ്യ് ആവശ്യത്തിന് എന്നിവയാണ് ജീരകക്കഞ്ഞി തയ്യാറാക്കാന്‍ ആവശ്യുമുള്ള വസ്തുക്കള്‍. തയ്യാറാക്കുന്ന വിധം എങ്ങനെയെന്നും നോക്കാം. അരി നല്ലതു പോലെ വേവിച്ച് വെന്ത് കഴിഞ്ഞ് ജീരകപ്പൊടിയും അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. നല്ലതു പോലെ വെന്ത് കഴിഞ്ഞ് തേങ്ങാപ്പാലും കൂടി ചേര്‍ത്ത് ഒന്ന് തിളച്ച ശേഷം വാങ്ങി വെക്കാവുന്നതാണ്. കര്‍ക്കിടകമാസത്തില്‍ ആഴ്ചയില്‍ രണ്ട് നേരം രാവിലെ ഇളം ചൂടില്‍ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

നല്ല ഉന്‍മേഷത്തിന്
ഉന്‍മേഷം വളരെ കുറവുള്ള സമയമാണ് പലപ്പോഴും കര്‍ക്കിടകമാസം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ജീരകക്കഞ്ഞി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിക്കാവുന്നതാണ്. ഇത് തളര്‍ച്ചയും ക്ഷീണവും അകറ്റി നല്ല ഉന്‍മേഷം നല്‍കുന്നുണ്ട്. കര്‍ക്കിടക മാസത്തിലെ അരിഷ്ടതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഒരു ഗ്ലാസ്സ് ജീരകക്കഞ്ഞി.

ക്ഷീണമകറ്റാനും വിശപ്പിനും
പലര്‍ക്കും വിശപ്പില്ലാത്ത വളരെ ക്ഷീണം മാത്രം ഉണ്ടാവുന്ന ഒരു കാലാവസ്ഥയാണ് കര്‍ക്കിടകമാസത്തിലെ. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ജീരകക്കഞ്ഞി കഴിക്കാവുന്നതാണ്. ഇത് ക്ഷീണമകറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും വിശപ്പില്ലായ്മക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് കര്‍ക്കിട കാലത്തുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

യുവത്വത്തിന് ജീരകക്കഞ്ഞി
യുവത്വത്തിന് ജീരകക്കഞ്ഞി കഴിക്കാവുന്നതാണ്. ഇത് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തപ്രസാദം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ നമുക്ക് യുവത്വം നിലനിര്‍ത്തുകയും യൗവ്വനത്തിന് വഴിവെക്കുകയും ചെയ്യുന്നുണ്ട്. ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ജീരകക്കഞ്ഞി കഴിക്കുന്നതിലൂടെ അത് വാര്‍ദ്ധക്യത്തെ അകറ്റുകയും വാര്‍ദ്ധക്യ സംബന്ധമായുണ്ടാവുന്ന ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇതെല്ലാം കര്‍ക്കിടകത്തിലെ മികച്ച ചികിത്സാ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.

കൈകാല്‍ കടച്ചില്‍
കൈകാല്‍ കടച്ചില്‍ ഉണ്ടാവുന്നത് പ്രായമായവരില്‍ പ്രധാനമായും കാണുന്ന ഒന്നാണ്. എന്നാല്‍ കൈകാല്‍ കടച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ജീരകക്കഞ്ഞി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ജീരകക്കഞ്ഞി കഴിക്കാവുന്നതാണ്. കൈകാല്‍ കടച്ചില്‍ സന്ധികളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതക്ക് പെട്ടെന്നാണ് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നത്. അതിന് ജീരകക്കഞ്ഞി ഏറ്റവും മികച്ചതാണ്. നല്ല ഭക്ഷണത്തിലൂടെയും ചെറിയ ചില വ്യായാമങ്ങളിലൂടെയും നമുക്ക് കൈകാല്‍ കടച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ശരീര ബലത്തിന്
ശരീര ബലത്തിന് സഹായിക്കുന്നുണ്ട് ജീരകക്കഞ്ഞി. കര്‍ക്കിടക മാസം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരബലം കുറയുന്ന അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ജീരകക്കഞ്ഞി കഴിക്കാവുന്നതാണ്. അത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ശരീര ബലം വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച ഓപ്ഷനാണ് ജീരകക്കഞ്ഞി. ഇത് ശീലമാക്കാവുന്നതാണ്.



Click it and Unblock the Notifications











