Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
സൂപ്പര്‍ ഉദ്ധാരണത്തിന് ഡേറ്റ്സ്, നെയ്യു മരുന്ന്
സൂപ്പര്‍ ഉദ്ധാരണത്തിന് ഡേറ്റ്സ്, നെയ്യു മരുന്ന്
പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്നങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ പ്രശ്നങ്ങളും ശീഘ്രസ്ഖലനവും. ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണമായി പലതുമുണ്ട്. മാനസിക പ്രശ്നങ്ങളും ശാരീരിക പ്രശ്നങ്ങളും ഇതിനു കാരണമാകും.
ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത് ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ്. ഇതിനായി ഭക്ഷണ പ്രശ്നങ്ങളും ജീവിത ശൈലികളുമെല്ലാം കാരണമായി പറയുന്നുമുണ്ട്.
ഉദ്ധാരണ പ്രശ്നങ്ങള്‍ക്കായി പലപ്പോഴും കൃത്രിമ മരുന്നുകളെ ആശ്രയിക്കുന്നവരുണ്ട്. ഇതു പലപ്പോഴും ഗുണത്തേക്കാള്‍ ദോഷം വരുത്തി വയ്ക്കുന്ന ഒന്നാണ്. പല പാര്‍ശ്വ ഫലങ്ങളും ഇതു കാരണം ഉണ്ടാകുന്നുമുണ്ട്. ഇതിനുളള പ്രതിവിധി തികച്ചും സ്വഭാവികമായ വഴികള്‍ ഉപയോഗിയ്ക്കുന്നതാണ്.
പല പ്രകൃതിദത്ത വഴികളും ഇത്തരം പ്രശ്നങ്ങള്‍ക്കായി ഉപയോഗിയ്ക്കാം. ഇത്തരത്തില്‍ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം പല ലൈംഗിക പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ആരോഗ്യപരമായ പല ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.
പുരുഷഹോര്‍മോണുകള്‍ അഥവാ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് സഹായകമായ ഒന്നാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം പ്രായമേറിയവരില്‍ പോലും സെക്സ് സ്റ്റാമിനയ്ക്കു സഹായിക്കും.

ഈന്തപ്പഴത്തിനൊപ്പം
ഈന്തപ്പഴത്തിനൊപ്പം ചില പ്രത്യേക ചേരുവകള്‍ പ്രത്യേക രീതിയില്‍ ചേര്‍ത്ത് മരുന്നായി ഉപയോഗിയ്ക്കാം. ഈന്തപ്പഴവും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന ഒരു മരുന്നാണ് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

ഇഞ്ചിപ്പൊടി, ഏലയ്ക്കാപ്പൊടി, കുങ്കുമപ്പൂ
ഇതില്‍ ഇഞ്ചിപ്പൊടി, ഏലയ്ക്കാപ്പൊടി, കുങ്കുമപ്പൂ എന്നിവയും ചേര്‍ക്കും.15 ഈന്തപ്പഴം, 10 സ്പൂണ്‍ നെയ്യ് എന്നിവയാണ് ഇതിനു വേണ്ടത്. ഒരു ഗ്ലാസ് ജാറില്‍ ഈന്തപ്പഴം കുരു കളഞ്ഞു ചെറുതായി നുറുക്കിയിടുക. ഇതില്‍ നെയ്യും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കി വയ്ക്കുക. ഇത് 1 സ്പൂണ്‍ വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.തടി കൂടാതെ തന്നെ ശരീരത്തിന്റെ തൂക്കം ആരോഗ്യകരമായി വര്‍ദ്ധിപ്പിയ്ക്കാനും ഇതു സഹായിക്കും.

കാരയ്ക്ക അഥവാ ഉണക്ക ഈന്തപ്പഴം
കാരയ്ക്ക അഥവാ ഉണക്ക ഈന്തപ്പഴം പാലും ചേര്‍ത്തു കഴിയ്ക്കുന്നതും പുരുഷന്റെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. രാവിലെ വെറുംവയറ്റില്‍ ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല്‍ 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതിനൊപ്പം ചെറുചൂടുള്ള പാലും ശീലമാക്കാം.

ഈന്തപ്പഴം ആട്ടിന്‍പാലും
ഈന്തപ്പഴം ആട്ടിന്‍പാലും ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ ഗുണം നല്കുന്ന ഒന്നു തന്നെയാണ്. രാത്രി മുഴുവന്‍ ഈന്തപ്പഴം ആട്ടില്‍പാലില്‍ കുതിര്‍ത്തി വയ്ക്കുക. പിറ്റേന്ന് ഇതേ പാലില്‍ ഈന്തപ്പഴമരച്ച് ഇതു കഴിയ്ക്കാം. ഇതില്‍ ഏലയ്ക്കയും തേനും ചേര്‍ക്കുകയും ചെയ്യാം.

പാലും തേനും ഈന്തപ്പഴവും
പാലും തേനും ഈന്തപ്പഴവും ചേര്‍ത്തും ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുണ്ടാക്കാം. 6 ഈന്തപ്പഴം രണ്ടു മൂന്നു മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇതിന്റെ കുരു നീക്കി ഒരു ഗ്ലാസ് പാല് ചേര്‍ത്തരച്ച് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കണം. ഇതു ദിവസവും കഴിയ്ക്കുന്നത് നല്ല സ്റ്റാമിനയ്ക്കും സഹായകമാണ്.

ഉണക്ക മുന്തിരിയും
ഈന്തപ്പഴത്തിനൊപ്പം ഉണക്ക മുന്തിരിയും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ആയുര്‍വേദത്തില്‍ വൃക്ഷക്ഷീര എന്നാണ് ഇത് അറിയപ്പെടുന്നത്. പാലില്‍ ഉണക്ക മുന്തിരി, ഈന്തപ്പഴം എന്നിവ ഇട്ട് തിളപ്പിയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുത്തു കുടിയ്ക്കാം. ആയുര്‍വേദത്തില്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

ഈന്തപ്പഴത്തിനൊപ്പം ബദാമും
ഈന്തപ്പഴത്തിനൊപ്പം ബദാമും നല്ലൊരു മരുന്നാണ്. ബദാമും സെക്സ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലില്‍ ഇട്ടു വയ്ക്കുക. രാവിലെ ഇതു പാലില്‍ തന്നെ അരച്ചു കഴിയ്ക്കാം. ഇതും പുരുഷ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

രണ്ട് ഈന്തപ്പഴവും ഒപ്പം ചൂടുപാലും
ദിവസവും കിടക്കാന്‍ നേരം രണ്ട് ഈന്തപ്പഴവും ഒപ്പം ചൂടുപാലും കുടിയ്ക്കുന്നതും പുരുഷന്റെ ശേഷിയ്ക്കുള്ള നല്ലൊരു മരുന്നാണ്. ഇത് ദിവസവും ചെയ്യാം. ഗുണം ലഭിയ്ക്കും. ഈന്തപ്പഴം ഉപയോഗിയ്ക്കാനുള്ള ഏറ്റവും സിംപിള്‍ വഴിയാണിത്.

ഈന്തപ്പഴം
ഈന്തപ്പഴം പുരുഷന്മാരില് കണ്ടുവരുന്ന ഇംപൊട്ടന്‍സിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് സെക്സ് ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. സ്ത്രീകള്‍ക്കും ഇത് ഗുണകരമാണ്. പ്രായമായവരില്‍ പോലും സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഈന്തപ്പഴം ഉപയോഗിയ്ക്കാറുണ്ടെന്നതാണ് വാസ്തവം. പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ടു വരുന്ന പല മരുന്നുകളിലും ഈന്തപ്പഴം പ്രധാന ചേരുവയാണ്.



Click it and Unblock the Notifications