Just In
Don't Miss
- Sports
IND vs ENG: ഫിറ്റ്നസില്ല, ടി20 പരമ്പര വരുണ്‍ ചക്രവര്‍ത്തിക്ക് നഷ്ടമായേക്കും
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Automobiles
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇഞ്ചിനീരില് ഉപ്പിട്ട് കിടക്കും മുന്‍പ്
ആരോഗ്യത്തിനും സൗന്ദര്യത്തിനും നിരവധി പ്രശ്നങ്ങള്‍ ഇന്നത്തെ കാലത്ത് ഉണ്ടാവുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ എങ്ങനെയെല്ലാം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. പക്ഷേ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട.
ആരോഗ്യത്തിന് ഭക്ഷണം മാത്രം ശ്രദ്ധിച്ചാല്‍ പോരാ. മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. വ്യായാമവും ഭക്ഷണവും വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആണെങ്കില്‍ പോലും ചില കാര്യങ്ങള്‍ നമ്മള് അല്പം ശ്രദ്ധിച്ചാല്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്.
Most read: ഇഞ്ചിയില കൊണ്ടുണ്ടാക്കാം ഉഗ്രന്‍ചായ പ്രമേഹത്തിന്
ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചിനിരീല് അല്പം ഉപ്പിട്ട് രാത്രി കിടക്കാന്‍ പോകും മുന്‍പ് കുടിക്കുന്നത്. പല ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍
പലരേയും അലട്ടുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ദഹന പ്രശ്നങ്ങള്‍. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് ഇഞ്ചി ഉപയോഗിക്കുന്നത് വളരെ കോമണ്‍ ആയി കാണുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് നമുക്ക് അല്പം ഇഞ്ചി നീരില്‍ ഉപ്പിട്ട് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇഞ്ചി ഉപ്പ്.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പല വഴികളും അന്വേഷിയ്ക്കുന്നവരാണ് നമ്മള്. ഇന്നത്തെ കാലത്താകട്ടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊളസ്ട്രോളിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ ചെറുക്കാന്‍ എന്നും രാത്രി കിടക്കാന്‍ നേപം അല്പം ഉപ്പിട്ട് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ദിവസവും കഴിച്ചാല്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യത്തേയും നമുക്ക് സംരക്ഷിക്കാവുന്നതാണ്.

പനിയും ജലദോഷവും
പനിയും ജലദോഷവും ഉണ്ടാക്കുന്ന കഷ്ടപ്പാട് അനുഭവിച്ചവര്‍ക്ക് അറിയാം. എല്ലാവര്ക്കും വരുന്ന ഒന്നാണ് പനിയും ജലദോഷവും. ഇതിന് പെട്ടെന്നുള്ള പരിഹാരമാണ് നമ്മള് തേടേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി അല്പം ഉപ്പിട്ട ഇഞ്ചി നീര് കഴിക്കാവുന്നതാണ്. ഇത് പൂര്‍ണമായും പെട്ടെന്ന് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി കുറയുന്നത് രോഗത്തെ നിങ്ങളിലേക്ക് വളരെയധികം എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇഞ്ചി നീരില്‍ അല്പം ഉപ്പ് മിക്സ് ചെയ്ത് രാത്രി കിടക്കും മുന്‍പ് കഴിക്കാവുന്നതാണ്. ഇതിലെ പൊട്ടാസ്യവും സെലനിയവും എല്ലാം ആണ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നത്.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു
നെഞ്ചെരിച്ചില്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഇഞ്ചി നീരും ഉപ്പും. നെഞ്ചെരിച്ചില്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ഇഞ്ചിനീരില് അല്പം ഉപ്പും കൂട്ടി കഴിച്ചു നോക്കൂ. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണാം. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

എല്ലുകള്‍ക്ക് ശക്തി തരും
എല്ലുകള്‍ക്ക് ശക്തി ഇല്ലാത്തത് പലപ്പോഴും അപകടകരമായ അവസ്ഥയില്‍ എല്ലുകളെ എത്തിയ്ക്കാന്‍ കാരണമാകും. എന്നാല്‍ ഇഞ്ചിയും ഉപ്പും കിടക്കാന്‍ നേരം കഴിയ്ക്കുന്നത് എല്ലിന് ശക്തി തരും. ഇത് പേശീവേദന പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഉപയോഗിക്കാവുന്നതാണ്.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കും
ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ഇല്ലാതാക്കുന്നതിനും ഇഞ്ചിയ്ക്കുള്ള കഴിവ് ചെറുതല്ല. ഇഞ്ചിയും അല്പം ഉപ്പും കിടക്കാന്‍ നേരം ദിവസേന ഭക്ഷണത്തില്‍ ശീലമാക്കുന്നത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കും. മാത്രമല്ല ക്യാന്‍സര്‍ എന്ന മഹാമാരിയെ ശരീരത്തില്‍ നിന്നും തുടച്ച് നീക്കാനും സഹായിക്കും. ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

രക്തത്തില്‍ ഓക്സിജന്‍ വര്‍ദ്ധിപ്പിക്കും
രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുമ്പോള്‍ പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവും. ഇതിനെയെല്ലാം പരിഹരിയ്ക്കാന്‍ ഇഞ്ചിനീരില് അല്പം ഉപ്പ് ചേര്‍ത്ത് ഇത് രാത്രി കിടക്കാന്‍ നേരം കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മുകളില്‍ പറഞ്ഞ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാവുന്നതാണ് ഇത്.