Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
പ്രമേഹത്തിന് ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ഒറ്റമൂലി
പ്രമേഹത്തിന് ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ഒറ്റമൂലി
നമുക്ക് പലപ്പോഴും അറിയാത്ത ആരോഗ്യ ഗുണങ്ങളുളള പല അടുക്കള ചേരുവകളുമുണ്ട്. ഇവ നാം ഉപയോഗിയ്ക്കുന്നുവെങ്കില്‍ തന്നെ ഇതിന്റെ പ്രയോജനം അറിയാതെയാകും, ഉപയോഗിയ്ക്കുന്നത്.
വിനാഗിരി നാം അച്ചാറുകളിലും ഉപ്പിലിട്ടതിലും മറ്റും പണ്ടു മുതല്ക്കേ ഉപയോഗിച്ചു വരുന്ന ഒന്നാണ്. ഇതിന്റെ തന്നെ മറ്റൊരു വകഭേദമാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അതായത് ആപ്പിള്‍ സിെഡര് വിനാഗിരി. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ആപ്പിളില്‍ നിന്നും എടുക്കുന്ന ഒന്നാണിത്.
പല ഭക്ഷണ വസ്തുക്കളിലും ചേര്‍ക്കുന്ന ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം. പലരേയും അലട്ടുന്ന പ്രമേഹം പോലെയുളള പല രോഗങ്ങള്‍ക്കുമുള്ള സിംപിള്‍ മരുന്നാണിത്.
പ്രമേഹത്തിന് മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യ പ്രശ്നങ്ങള്‍ക്കും തടി കുറയ്ക്കാനുമെല്ലാം ഇത് ഉപയോഗിയ്ക്കാം. ഏതെല്ലാം വിധത്തിലാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മരുന്നായി ഉപയോഗിയ്ക്കാമെന്നതു കണ്ടെത്തൂ.
പ്രത്യേക ചേരുവകള്‍ ചേര്ത്തുപയോഗിച്ചാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മരുന്നായി ഉപയോഗിയ്ക്കുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 2 ടേബിള്‍ സ്പൂണ്‍ വെള്ളം, ഒരു ഔണ്‍സ് ചീസ് എന്നിവയെടുക്കുക. ഇവയെല്ലാം നല്ലപോലെ ചേര്‍ത്തിളക്കി കിടക്കുന്നതിനു മുന്‍പു കഴിയ്ക്കാം. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ.് ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ അടങ്ങിയിരിയ്ക്കുന്ന അസെറ്റിക് ആസിഡ് ആന്റി ഗ്ലൈസമിക് ഏജന്റാണ്. ഇത് സ്റ്റാര്‍ച്ചിന്റെ ദഹനം കുറയ്ക്കുന്നു. ചീസിലെ അമിനോ ആസിഡുകളും ഇതിനുളള നല്ലൊരു പ്രതിവിധിയാണ്. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.

കറുവാപ്പട്ട
ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ഉപയോഗിച്ചും നല്ലൊരു മരുന്നുണ്ടാക്കാം. ഇതിനൊപ്പം സ്റ്റീവിയ അഥവാ മധുര തുളസി എന്ന സസ്യവും ഇതിനായി ഉപയോഗിയ്ക്കുന്നു. 1 ടീസ്പൂണ്‍ വിനഗര്‍, മുക്കാല്‍ ടീസ്പൂണ്‍ പൊടിച്ച കറുവാപ്പട്ട, ഒരു ടീസ്പൂണ്‍ സ്റ്റീവിയ എന്നിവയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം കലര്‍ത്തി കിടക്കും മുന്‍പു കഴിയ്ക്കാം. സ്റ്റീവിയ കടകളില്‍ വാങ്ങാന്‍ ലഭിയ്ക്കും. അല്ലെങ്കില്‍ മെഡിക്കല്‍ ഷോപ്പില്‍. ഇത് മധുരമുള്ള രുചി നല്‍കുമെങ്കിലും ഇതില്‍ മധുരമില്ല. കറുവാപ്പട്ടയും രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കുവാന്‍ ഏറെ നല്ലതാണ്.

തേനും
തേനും സ്വാഭാവിക മധുരമായതു കൊണ്ടു തന്നെ ഒരു പരിധി വരെ ഇതുപയോഗിയ്ക്കുന്നത് ദോഷങ്ങള്‍ കുറയ്ക്കുന്നു. മാത്രമല്ല, ആപ്പിള്‍ സിഡെര്‍ വിനെഗറിനൊപ്പം ചേര്‍ത്തുപയോഗിച്ചാല്‍ ഇത് നല്ലൊരു മരുന്നു കൂടിയാണ്. 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 ടീസ്പൂണ്‍ തേന്‍, അര കപ്പു വൈള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം ചേര്‍ത്തിളക്കി കിടക്കാന്‍ പോകുന്നതിനു മുന്‍പ് കുടിയ്ക്കാം. ഇത് ദിവസവും രാവിലെ വെറും വയറ്റിലും രാത്രിയും ചെയ്യുന്നതും ഗുണകരമാണ്. തേനിനു പകരം വേണമെങ്കില്‍ സ്റ്റീവിയയും ഉപയോഗിയ്ക്കാം.

ബേക്കിംഗ് സോഡ
2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അല്പം ഓറഞ്ച് അല്ലികള്‍ എന്നിവ ചേര്‍ത്തും പ്രമേഹത്തിനുളള നല്ലൊരു മരുന്നുണ്ടാക്കാം. വിനെഗറും ബേക്കിംഗ് സോഡയും കലര്‍ത്തി നല്ല പോലെ ഇളക്കുക. ഇത് കുടിയ്ക്കാം. ഇതിനു മീതേ ഓറഞ്ച് അല്ലി കഴിയ്ക്കാം. വായിലെ ദുസ്വാദു മാറിക്കിട്ടും. ഇത് ദിവസവും മൂന്നു തവണ ചെയ്യുക. എന്നാല്‍ അസിഡിറ്റി പോലെയുളള പ്രശ്നങ്ങളെങ്കില്‍ ഡോക്ടറെ കണ്ട് ഉപദേശം തേടുന്നതു നല്ലതാണ്.

വെരിക്കോസ് വെയിന്‍
പ്രമേഹത്തിനു മാത്രമല്ല, പലരേയും അലട്ടുന്ന വെരിക്കോസ് വെയിന്‍ പോലെയുള്ള പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ മുറിവു കെട്ടാന്‍ ഉപയോഗിയ്ക്കുന്ന തുണി മുക്കി ഇത് വെയിനുള്ള ഭാഗത്ത് വച്ചു കെട്ടുക. ഇത് അര മണിക്കൂര്‍ കഴിഞ്ഞാല്‍ മാറ്റി വെള്ളം കൊണ്ടു കഴുകാം. വെരിക്കോസ് വെയിനിനുള്ള നല്ലൊരു പ്രതിവിധിയാണിത്. കാലു പരന്ന പ്രതലത്തില്‍ നീട്ടി വച്ച് തലയിണയില്‍ കണങ്കാല് കയറ്റി വച്ച് ഇതു ചെയ്യുന്നതാണ് കൂടുതല്‍ പ്രയോജനകരം.

കറ്റാര്‍ വാഴ, ക്യാരറ്റ്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍
കറ്റാര്‍ വാഴ, ക്യാരറ്റ്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ഉപയോഗിച്ചും ഇതിനുളള നല്ലൊരു മരുന്നു തയ്യാറാക്കാം. ക്യാരറ്റ്, കറ്റാര്‍ വാഴ, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇത് വെരിക്കോസ് വെയിനുള്ള ഭാഗത്തു പുരട്ടുക. ഇതിനു പുറമേ ദിവസവും 2-3 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിയ്ക്കുകയുമാകാം. ഇതു നേരിട്ടു കുടിയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വെള്ളം ചേര്‍ത്തു കുടിയ്ക്കാം. വേണമെങ്കില്‍ അല്പം തേനും ചേര്‍ക്കാം. ഭക്ഷണത്തിനു മുന്‍പ് കുടിയ്ക്കുന്നതാണ് നല്ലത്.

തൊണ്ട വേദന
തൊണ്ട വേദനയ്ക്കും തൊണ്ടയിലെ അണുബാധയ്ക്കും ഇതു നല്ലൊരു മരുന്നാണ്. ഇതിന്റെ അസിഡിക് സ്വഭാവം ശരീരത്തിലെ പിഎച്ച് തോതിനെ ബാലന്‍സ് ചെയ്യുന്നു. തൊണ്ടയിലെ അണുബാധയ്ക്കിടയാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുന്നു. ഇതിന്റെ പ്രോബയോട്ടിക് ഗുണം ശരീരത്തിലെ ശ്വേതാണുക്കളെ വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു വഴി പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതിന് കഫം നീക്കം ചെയ്യാനും സാധിയ്ക്കും. ആപ്പിള്‍ സിഡെര്‍ വിനെഗറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ഫ്ലു, സൈനസൈറ്റിസ്, ഇന്ഫെക്ഷനുകള് എന്നിവ വഭേദമാക്കാന്‍ സഹായിക്കും.ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ബീറ്റ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

ചര്‍മത്തിനും
ചര്‍മത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളുന്നതു കൊണ്ടു തന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമാണ്. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്. താരന് പോലെയുളള പ്രശ്നങ്ങള്‍ക്കുളള നല്ലൊരു മരുന്നു കൂടിയാണിത്. ഇതു വെള്ളത്തില്‍ ചേര്‍ത്തു മുടി കഴുകുന്നതു തന്നെ ഏറെ ഗുണകരമാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ശുദ്ധമായത് ഉപയോഗിച്ചാലേ ഗുണങ്ങള്‍ പൂര്‍ണമായും ലഭിയ്ക്കൂ. ഓര്‍ഗാനിക് നോക്കി വാങ്ങുന്നതാണ് കൂടുതല്‍ ഗുണകരം. ഇല്ലെങ്കില്‍ ഇവ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ആപ്പിള്‍ കഴുകി വൃത്തിയാക്കിയ ശേഷം ചെറു കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത ശേഷം മുറിച്ചെടുത്ത ആപ്പിള്‍ കഷ്ണങ്ങള്‍ 5 മിനിറ്റ് നേരം അതില്‍ മുക്കി വയ്ക്കുക. അതിനുശേഷം ആപ്പിള്‍ കഷ്ണങ്ങള്‍ വൃത്തിയുള്ള ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റുക. അതിനൊപ്പം പഞ്ചസാരയും, വൈറ്റ് വിനഗറും ചേര്‍ക്കുക. അതിലേക്ക് ആപ്പിളുകള്‍ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ വെള്ളമൊഴിക്കുക. വായു കടക്കാത്ത രീതിയില്‍ ജാര് അടച്ചുവയ്ക്കുക. തണുപ്പില്ലാത്ത, ഇരുട്ടുള്ള അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്ന ഈ ജാര് 2-3 ആഴ്ചക്കുശേഷം പുറത്തെടുത്ത് വിനഗര്‍ വേര്‍തിരിച്ചെടുക്കാം.



Click it and Unblock the Notifications
