Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
പേരയുടെ തളിരിലവെള്ളം കേടായ കരളിനെ കാക്കും
പേരയുടെ തളിരിലവെള്ളം കേടായ കരളിനെ കാക്കും
പ്രകൃതി തന്നെ തരുന്ന മരുന്നുകള്‍ പലതും നമുക്കു ചുററുമുണ്ട്. പലപ്പോഴും ഇതിന്റെ ഗുണങ്ങള്‍ നാമറിയാതെ പോകുന്നതാണ് രോഗങ്ങള്‍ക്കുള്ള കാരണമാകുന്നതും.
പല രോഗങ്ങള്‍ക്കും നമ്മുടെ ചുറ്റിലും കണ്ണോടിച്ചാല്‍ മരുന്നുകളാക്കി ഉപയോഗിയ്ക്കാവുന്ന പല ചെടികളും വൃക്ഷങ്ങളുമെല്ലാം കാണും. പണ്ടത്തെ തലമുറ ഉപയോഗിച്ചിരുന്ന ഇത്തരം മരുന്നുകള്‍ യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാത്ത ഒന്നാണ്.
നമ്മുടെ തൊടിയിലെ പല ഇലകളും അസുഖങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നുകളാണ്. ഇതില്‍ വേപ്പ്, ആര്യവേപ്പ്, മുരിങ്ങയില, തുളസി, തൊട്ടവാടി തുടങ്ങിയ പല തരം ഇലകളും പെടുന്നു.
കാര്യമായ ശ്രദ്ധ നല്‍കാതെ തൊടിയില്‍ വളരുന്ന പേരയ്ക്കും ഇത്തരമൊരു മഹത്വം അവകാശപ്പെടാനുണ്ട്. സാധാരണ നാം പേരയ്ക്കയാണ് കഴിയ്ക്കാണെങ്കിലും പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് പേരയുടെ തളിരില. ഇതിട്ടു തിളപ്പിച്ച വെള്ളം പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

കൊളസ്ട്രോളിനുള്ള
കൊളസ്ട്രോളിനുള്ള നല്ലൊരു മരുന്നാണിത്. പേരയിലയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൊളസ്ട്രോളുള്ളവര്‍ ഇത് വെറും വയറ്റില്‍ ദിവസവും ശീലമാക്കുന്നതും ഇതിട്ട വെള്ളം കുടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതും ഗുണം നല്‍കും.

ശരീരത്തിലെ ടോക്സിനുകള്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ പ്രത്യേക പാനീയം. കരള്‍ ആരോഗ്യത്തിന് ഇത് സഹായിക്കുന്നതു പോലെ തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ ടോക്സിനുകള്‍ ഇത് നീക്കം ചെയ്യുന്നതാണ് കാരണം.

പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ്
പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് പേരയുടെ തളിരില തിളപ്പിച്ച വെള്ളം. ഇത് ദിവസവും വെറും വയറ്റിലും ദിവസം മുഴുവനും ശീലിച്ചു നോക്കൂ. ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഒരു പിടി കറിവേപ്പില, ലേശം മഞ്ഞള്‍പ്പൊടി എന്നിവ ഇടുന്നതും ഗുണം നല്‍കും. ഇതുപോലെ മധുരത്തോട് പ്രമേഹ രോഗികള്‍ക്ക് താല്പര്യം തോന്നുന്ന്ത സാധാരണയാണ്. പേരയുടെ തളിരില കടിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

സീറോ കലോറി
സീറോ കലോറി മാത്രമുള്ള ഒന്നാണ് ഈ വെള്ളം. ശരീരത്തിലെ കൊഴുപ്പു കളയുവാന്‍ ഇതു കൊണ്ടു തന്നെ ഏറെ ഗുണകരവും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണ് ഈ പാനീയം.

കരളിന്റെ ആരോഗ്യത്തിന്
കരളിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പേരയില പാനീയം. ഇത് കരളിലെ ടോക്സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് ഇതിനു സഹായിക്കുന്നതും.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് പേരയിലയിട്ടു തിളപ്പിച്ച വെള്ളം. ഇത് ദഹനം ശക്തിപ്പെടുത്തുന്നു. അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നു. വയറിളക്കത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.

മൗത്ത് അള്‍സര്‍
മൗത്ത് അള്‍സര്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.
പ്രത്യേകിച്ചും വായ്പ്പുണ്ണു പോലുള്ള അവസ്ഥയെങ്കില്‍. ഇതുപോലെ മോണ വീക്കത്തിനും ഇത് ഏറെ നല്ലതാണ്. വായയില്‍ ഇതൊഴിച്ചു കഴുകുന്നതു നല്ലതാണ്. കുടിയ്ക്കുന്നതും നല്ലതു തന്നെയാണ്പല്ലു വേദന അകറ്റാനും ഇത് ഏറെ നല്ലതാണ്. ഇതിന്റെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണമാണ് ഇതിനു സഹായിക്കുന്നത്.

ചര്‍മ സൗന്ദര്യത്തിനും
ചര്‍മ സൗന്ദര്യത്തിനും ഏറെ മികച്ചതാണ് പേരയില ചായ. ഇതു ചര്‍മത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യുന്നു. ഇതു വഴി മുഖക്കുരു പോലുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരവുമാണ്. മുഖ ചര്‍മത്തിന് തിളക്കം നല്‍കാനും ഇതു നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിനും
തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ഇത്. ഇതിലെ വൈറ്റമിന്‍ ബി3, വൈറ്റമിന്‍ ബി 6 എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇത് നാഡികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.



Click it and Unblock the Notifications
