Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഒരു ഔണ്‍സ് പിസ്ത പ്രമേഹത്തിന് മരുന്ന്
ഒരു ഔണ്‍സ് പിസ്ത പ്രമേഹത്തിന് മരുന്ന്
നമ്മെ ബാധിയ്ക്കുന്ന ജീവിത ശൈലീ രോഗങ്ങള്‍ പലതുണ്ട്. ഇതില്‍ ചിലതാണ് പ്രമേഹവും കൊളസ്ട്രോളുമെല്ലാം. പ്രമേഹം ഒരു പ്രായം കഴിഞ്ഞാല്‍ പലരേയും ബാധിയ്ക്കുന്ന രോഗമാണെങ്കിലും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും, എന്തിന്, കുട്ടികളില്‍ പോലും ഈ പ്രശ്നമുണ്ട്.
പ്രമേഹത്തിന് പ്രധാനപ്പെട്ടൊരു വില്ലന്‍ പാരമ്പര്യമാണ്. പാരമ്പര്യമായി ഈ രോഗമുണ്ടെങ്കില്‍ ഇതിനുള്ള സാധ്യത ഏറെയാണ്. ഇതല്ലാതെ അനാരോഗ്യകരവും കൂടുതല്‍ മധുരമടങ്ങിയതുമായ ഭക്ഷണം, വ്യായാമക്കുറവ്, സ്ട്രെസ് തുടങ്ങി പ്രമേഹത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്.
പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിയ്ക്കുമെന്നതാണ് അപകടമാകുന്നത്. ഹൃദയമുള്‍പ്പെടെയുള്ള പല അവയവങ്ങളേയും ഇതു ബാധിയ്ക്കുക തന്നെ ചെയ്യും.
പ്രമേഹത്തിന് ഭക്ഷണം കാരണമാകുമെങ്കിലും ചില ഭക്ഷണങ്ങള്‍ പ്രമേഹ സാധ്യത കുറയ്ക്കുന്നവയുമാണ്. ആരോഗ്യകരമായ ചില പ്രത്യേക ഭക്ഷണങ്ങള്‍ പ്രമേഹ സംഹാരിയായി പ്രവര്‍ത്തിയ്ക്കുന്നു. പൊതുവേ പല ആരോഗ്യം നല്‍കുകയും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും മരുന്നായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നവയാണ് ഡ്രൈ നട്സ്. ബദാം, പിസ്ത തുടങ്ങിയവയെല്ലാം തന്നെ ഇതില്‍ പെടുന്നു.
ഇതില്‍ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ് പിസ്ത. ബദാമിനേക്കാളും കശുവണ്ടിപ്പരിപ്പിനേക്കാളും കലോറി അഥവാ കൊഴുപ്പു കുറഞ്ഞ പിസ്തയ്ക്ക് ആരോഗ്യപരമായ പല ഗുണങ്ങളും ഇരട്ടിയ്ക്കുമെന്നതാണ് വാസ്തവം. ഇതില്‍ കാല്‍സ്യം, സിങ്ക്, അയേണ്‍, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ എ, ബി, സി, കെ, ബീറ്റാകരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, പ്രോട്ടീന്‍, ഫോളേറ്റ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം.
പിസ്ത പ്രമേഹ രോഗ നിയന്ത്രണത്തിന് സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹ നിയന്ത്രണത്തിനു മാത്രമല്ല, മസിലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം മികച്ചാണ് പിസ്ത. ശരീരത്തിനു പ്രതിരോധ ശേഷി നല്കുന്ന പിസ്തയിലെ വൈറ്റമിന്‍ ബി ആണ്. ഇതിലെ വൈറ്റമിന്‍ ബി 6 നാഡികളുടെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.
ഇതെക്കുറിച്ചറിയൂ,
പ്രമേഹ നിയന്ത്രണത്തിന് പല തരത്തിലാണ് പിസ്ത സഹായിക്കുന്നത്. ഇതെക്കുറിച്ചറിയൂ, പിസ്ത ഏതെല്ലാം വിധത്തിലാണ് ആരോഗ്യത്തിനും രോഗ നിയന്ത്രണത്തിനുമെല്ലാം സഹായിക്കുന്നത് എന്നതിനെ കുറിച്ചും.

പ്രീ ഡയബെറ്റിസ് ഉള്ളവര്‍ക്ക്
പ്രീ ഡയബെറ്റിസ് ഉള്ളവര്‍ക്ക് ഇതു ദിവസവും കഴിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കും. പ്രമേഹം തടയുവാന്‍ സാധിയ്ക്കും. പ്രീ ഡയബെറ്റിസ് ടൈപ്പ് 2 ഡയബെറ്റിസായി മാറുന്നതു തടയാന്‍ ഏറെ നല്ലതാണ് ഇത്. ടൈപ്പ് 2 പ്രമേഹം പ്രമേഹത്തില്‍ തന്നെ അപകടകാരിയാണ്. കൂടിയ പ്രമേഹം എന്നു വേണം, പറയുവാന്‍. ദിവസവും അഞ്ചോ ആറോ പിസ്ത കഴിയ്ക്കുന്നത് ഈ പ്ര്ത്യേക പ്രയോജനം നല്‍കുക തന്നെ ചെയ്യും.

2 ഔണ്‍സ് വീതം പിസ്ത
പ്രീ ഡയബെറ്റിസ് ഉള്ളവര്‍ക്ക് ദിവസവും 2 ഔണ്‍സ് വീതം പിസ്ത കഴിയ്ക്കുന്നത് ബ്ലഡ് ഷുഗര്തോതു കുറയ്ക്കുവാന്‍ ഏറെ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഇന്‍സുലിന്‍, ഗ്ലൂക്കോസ് പ്രോസസിംഗ് നല്ല രീതിയില്‍ നടക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നുപിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് സഹായിക്കും. ഇത് മൂലം ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ കഴിയും.

ഫാസ്റ്റിംഗ് ഷുഗര്‍
ഫാസ്റ്റിംഗ് ഷുഗര്‍ തോതു കുറയ്ക്കുവാനും ഇന്‍സുലിന്‍ ഹോര്‍മോണ്‍ റേഷ്യോ കുറയ്ക്കുവാനുമെല്ലാം ദിവസവും പിസ്ത കഴിയ്ക്കുന്നത് നല്ലതാണെന്ന് കാലിഫോര്‍ണിയയിലെ ലോമ ലിന്‍ഡ യൂണിവേഴ്സിററി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതെല്ലാം തന്നെ പ്രമേഹത്തെ നിയന്ത്രിയ്ക്കുവാന്‍ പിസ്ത ആരോഗ്യകരമായി മാറുന്നുവെന്നതിന്റെ ഉദാഹരണമാണ്.

പിസ്തയില്‍
പിസ്തയില്‍ ഫൈബര്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ ഫാററുകള് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പു കുറയ്ക്കാനും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുവാനും സഹായിക്കുന്നു. ഇതെല്ലാം തന്നെ പ്രമേഹത്തിന് തടയിടും. പൊതുവേ പ്രമേഹ രോഗികള്‍ക്കു വിശപ്പു കൂടുതലായി അനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോള്‍ അനാവശ്യ ഭക്ഷണങ്ങള്‍ കഴിയ്ക്കുവാനും തടി കൂടുവാനുമെല്ലാം കാരണങ്ങളായി മാറുകയും ചെയ്യുന്നു.

കാര്‍ഡിയോ ആരോഗ്യത്തിനും
കാര്‍ഡിയോ ആരോഗ്യത്തിനും മികച്ചതാണ് പിസ്ത. പ്രമേഹ രോഗം മൂര്‍ഛിയ്ക്കുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതു വഴിയും ഹൃദയത്തെ സംരക്ഷിയ്ക്കുവാന്‍ പിസ്ത മികച്ചതാണ്.ഇതിലെ എല്‍ ആര്‍ഗിനൈന്‍, വൈററമിന്‍ ഇ എന്നിവയാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഇതെല്ലാം ധമനികളില്‍ രക്തം കട്ട പിടിയ്ക്കാതെ സഹായിക്കുന്ന വഴികളാണ്.നല്ല കൊഴുപ്പുകളുടെ ഉറവിടമാണ് പിസ്തയെന്നു വേണം, പറയുവാന്‍. ഇത്തരം നല്ല കൊഴുപ്പുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതു വഴി പിസ്ത ഹൃദയാരോഗ്യത്തിനു സഹായിക്കുന്നുധാരാളം പോളിന്യൂട്രിയന്റുകള് അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കോശനാശം തടയാന്‍ ഏറെ നല്ലതാണ്. ഇത് ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ശരീരത്തിന്റെ നിറത്തിന് മങ്ങലേക്കാതിരിക്കാന് പിസ്തയിലടങ്ങിയിട്ടുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ സഹായിക്കും.ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ പിസ്തയിലെ വൈറ്റമിന്‍ ഇ ഏറെ നല്ലതാണ്.



Click it and Unblock the Notifications
