പുഴുങ്ങിയ 1 മുട്ട പ്രാതലിനെങ്കില്‍ തടി പോകും

പുഴുങ്ങിയ 1 മുട്ട പ്രാതലിനെങ്കില്‍ തടി പോകും

പ്രാതലിന് പുഴുങ്ങി മുട്ട തടി പോകും

പ്രാതല്‍ ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണമാണ്. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നല്‍കുന്ന ദിവസമാണ് ഇത്. രാത്രിയിലെ നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കുന്ന ദിവസവും.

വെറും പ്രാതല്‍ കഴിച്ചാല്‍ പോരാ, ആരോഗ്യപ്രദമായ പ്രാതല്‍ വേണം, കഴിയ്ക്കാന്‍. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ മുഴുവന്‍ നല്‍കുന്ന പ്രാതല്‍.

പ്രാതലിന് ഉള്‍പ്പെടുത്താവുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. നല്ലൊരു സമീകൃതാഹാരം എന്നു പറയാം. പല തരം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. പാലും മുട്ടയും ബ്രേക്ഫാസ്റ്റിന് ഉള്‍പ്പെടുത്തിയാല്‍ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ലഭിയ്ക്കും.

തടി ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. അമിത വണ്ണവും വയറുമെല്ലാം വരുത്തി വയ്ക്കുന്ന രോഗങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങളുടേയും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് തടി. വന്നാല്‍ ഒരിക്കല്‍ പോകാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണിത്.

മുട്ട പ്രാതലിന് കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണെന്നു വേണം, പറയാന്‍. കാരണം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല വഴിയാണ് മുട്ട പ്രാതലിനു മുട്ട ഉള്‍പ്പെടുത്തുന്നതു പല തരത്തിലും ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഇതില്‍ പരം നല്ലൊരു വഴിയില്ലെന്നു തന്നെ വേണം, പറയുവാനും.

പ്രാതലിന് മുട്ട പുഴുങ്ങി കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏതെല്ലാം വിധത്തില്‍ സഹായിക്കുമെന്നറിയൂ,

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമാണ് പുഴുങ്ങിയ മുട്ട. പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം തടി കുറയ്ക്കാന്‍ സഹായകമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.ഇതു വയര്‍ പെട്ടെന്നു നിറയാന്‍ സഹായിക്കും. വിശപ്പും കുറയ്ക്കും. അതേ സമയം ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യുന്നു.

കലോറി

കലോറി

കലോറി ഏറെ കുറഞ്ഞ ഒരു ഭക്ഷണ വസ്തുവാണ് പുഴുങ്ങിയ മുട്ട. കലോറി ഏറെ കുറഞ്ഞ ഒരു ഭക്ഷണ വസ്തുവാണ് പുഴുങ്ങിയ മുട്ട. ഒരു മുട്ടയില്‍ 78 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതേ സമയം ധാരാളം പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. പുഴുങ്ങിയ മുട്ട മുഴുവന്‍ കഴിച്ച് മറ്റ് കൊഴുപ്പുകള്‍ ഒഴിവാക്കിയാല്‍ യാതൊരു ദോഷവുമല്ല. തടിയും കൂടില്ല, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകകയും ചെയ്യില്ല.

അപചയ പ്രക്രിയ

അപചയ പ്രക്രിയ

ഇതില്‍ അമിനോ ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ സഹായിക്കുന്ന ഒന്നാണ്. അപചയ പ്രക്രിയ ശക്തിപ്പെടുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ്. അപചയ പ്രക്രിയയിലൂടെ ശരീരത്തില്‍ നിന്നും വേഗത്തില്‍ കൊഴുപ്പു നീക്കം ചെയ്യപ്പെടുന്നു. അപചയപ്രക്രിയ ശരിയായി നടക്കാത്തതാണ് ശരീരത്തില്‍ കൊഴുപ്പും തടിയും അടിഞ്ഞു കൂടാനുളള പ്രധാനപ്പെട്ട കാര്യം. പ്രോട്ടീന്‍ സമ്പുഷ്ടമായ ഡയറ്റ് അപചയ പ്രക്രിയ 80-100 കലോറി വരെ കൂടുതലായി കത്തിച്ചു കളയാന്‍ സഹായിക്കുന്നു. ഇതു കൊണ്ടാണ് മുട്ട പ്രാതലിന് ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നു പറയുന്നത്.

പ്രാതലിന് മുട്ട ഉള്‍പ്പെടുത്തുന്നത്

പ്രാതലിന് മുട്ട ഉള്‍പ്പെടുത്തുന്നത്

പ്രാതലിന് മുട്ട ഉള്‍പ്പെടുത്തുന്നത് തടിയും കൊഴുപ്പും കുറയ്ക്കാന്‍ ഏറെ ഗുണകരമായണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതേ രീതിയില്‍ കലോറിയുള്ള മറ്റേതു പ്രാതലിനേക്കാളും മുട്ടയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. എട്ട് ആഴ്ചകളില്‍ 65 ശതമാനം തടി കുറയ്ക്കാന്‍ മുട്ട സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് പ്രാതലിന് ഉള്‍പ്പെടുത്തിയാല്‍ അടുത്ത 24 മണിക്കൂറില്‍ നാം കഴിയ്ക്കുന്ന കലോറി കുറവാണെന്നാണ് പറയുക. പ്രത്യേകിച്ചും പ്രാതലിന്.

രാവിലെ മുട്ട കഴിച്ചാല്‍ ഉച്ചയ്ക്കും രാത്രിയിലും പുരുഷന്മാര്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ 270-470 കലോറി കുറയുമെന്നാണ് പറയുക.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് പുഴുങ്ങിയ മുട്ട പ്രാതലിനു കഴിയ്ക്കുന്നത്. പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌ മുട്ടയിലുള്ളത്‌ മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പും പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പുമാണ്‌.ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നുമില്ല.എണ്ണ ചേര്‍ത്തുള്ള പാചകം മുട്ടയുടെ ഗുണം കുറയ്ക്കുകയാണ് ചെയ്യുന്നത്.

മസിലുകള്‍ വളരാനും

മസിലുകള്‍ വളരാനും

മസിലുകള്‍ വളരാനും ഇതു പോലെ ഉറച്ച ശരീരം നല്‍കാനും സഹായിക്കുന്ന ഒന്നാണ് മുട്ട പുഴുങ്ങി രാവിലെ കഴിയ്ക്കുന്നത്. തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് മസിലുകളുടെ രൂപീകരണം. കരുത്തുറ്റ ശരീരത്തിന് ഏറെ നല്ലതാണിത്. മസിലുകള്‍ക്കായി ശ്രമിയ്ക്കുന്നവര്‍ പുഴുങ്ങിയ മുട്ട തന്നെ പ്രാതലിനു കഴിയ്ക്കുക. ഇതിലെ പ്രോട്ടീന്‍ മസിലുകള്‍ വളരുവാനും മസിലുകളുടെ ഉറപ്പിനും സഹായിക്കുന്ന ഒന്നാണ്. രാവിലെ ഇതു കഴിയ്ക്കുമ്പോള്‍ ഇതിലെ പോഷകങ്ങള്‍ ശരീരം കൂടുതലായി ആഗിരണം ചെയ്യുന്നതാണ് ഗുണം നല്‍കുന്നത്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും മുട്ട ഏറെ നല്ലതാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ മസിലുകള്‍ രൂപപ്പെടുന്നതിനും രോമ വളര്‍ച്ചയ്ക്കും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്.

പുഴുങ്ങിയ മുട്ടയില്‍

പുഴുങ്ങിയ മുട്ടയില്‍

പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ്‌ വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക്‌ കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്‌ ഉയരും. പുഴുങ്ങിയ മുട്ടയില്‍ കാല്‍സവ്യും ഒപ്പം വൈറ്റമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. ഇതു വഴി എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇതെന്നു പറയാം.

തലച്ചോറിലെ കോശങ്ങളെ

തലച്ചോറിലെ കോശങ്ങളെ

തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായിരിയ്ക്കാന്‍ ഇത് സഹായിക്കും. മുട്ടയിലെ കൊളീന്‍ ആണ് ഈ ഗുണം നല്‍കുന്നത്.കോശങ്ങള്‍ക്കു വേണ്ട ഊര്‍ജം നല്‍കി ബുദ്ധിശക്തിയും ഓര്‍മ ശക്തിയുമെല്ലാം മെച്ചമാക്കാന്‍ ഇതു സഹായിക്കും.

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം

പുഴുങ്ങിയ മുട്ട പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ സഹായിക്കും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ശരീരത്തിന് എനര്‍ജി ലഭിയ്ക്കാന്‍ പുഴുങ്ങിയ മുട്ട പ്രാതല്‍ വിഭവമാക്കുന്നത് ഏറെ നല്ലതാണ്.

രാവിലെ ഇതു കഴിയ്ക്കുന്നത്

രാവിലെ ഇതു കഴിയ്ക്കുന്നത്

രാവിലെ ഇതു കഴിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. മുട്ട ശരീരത്തിന് ആരോഗ്യം നല്‍കും, പ്രതിരോധശേഷിയും. മുട്ടയിലെ പ്രോട്ടീനുകളുമെല്ലാം ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ഇതുകൊണ്ടുതന്നെ ഇതു രണ്ടും ചേര്‍ന്ന കോമ്പിനേഷന്‍ അസുഖങ്ങളില്‍ നിന്നും ശരീരത്തിന് മോചനം നല്‍കും.

അനീമിയ

അനീമിയ

അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പുഴുങ്ങിയ മുട്ട പ്രാതലിന് ഉള്‍പ്പെടുത്തുന്നത്. ഇതിലെ വൈറ്റമിന്‍ ബി 12 ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ദിവസവും ഇതേ രീതിയില്‍ മുട്ട കഴിയ്ക്കുന്നത് രക്തോല്‍പാദനവും രക്തപ്രവാഹവുമെല്ലാം മെച്ചപ്പെടുത്തുന്നു.

Story first published: Saturday, February 2, 2019, 14:59 [IST]
X
Desktop Bottom Promotion