Latest Updates
-
2026 സെപ്റ്റംബർ 5 വജ്രയോഗം: ഉച്ചയ്ക്ക് 12:47 വരെ അതീവ ജാഗ്രത, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക -
നൈക്ക പേഡേ സെയിൽ ഇന്ന് അവസാനിക്കുന്നു; ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ചൂൽ തെറ്റായ ദിശയിലാണോ വെച്ചിരിക്കുന്നത്? ദാരിദ്ര്യം ഒഴിവാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
സെപ്റ്റംബർ 5, 2026: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയങ്ങൾ അറിയാം -
ഓണത്തിന് അതിഥികൾ എത്തും മുൻപ് വീടിന്റെ മുൻവാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
പഠനമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ; കുട്ടികളുടെ ഏകാഗ്രതയും മാർക്കും കുതിച്ചുയരും! -
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്: ദുബായിൽ ആര് വാഴും ആര് വീഴും? സെമി ലക്ഷ്യമിട്ട് നീലപ്പട -
മേക്കപ്പിനൊപ്പം തിളങ്ങുന്ന ചർമ്മം; കത്രീന കൈഫിന്റെ കെയ് ബ്യൂട്ടി സ്കിൻകെയർ വിപണിയിൽ, അറിയാം പ്രത്യേകതകൾ -
ബുധാദിത്യ യോഗം: സെപ്റ്റംബർ 5 മുതൽ 7 വരെ നേട്ടങ്ങളുടെ കാലം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെ 14 കിലോ മേക്കോവർ രഹസ്യം ഇതാണ്; ആരോഗ്യകരമായി ഭാരം കുറയ്ക്കാം
വെള്ളമടിച്ചു സെക്സിനു പോയാല്‍...., ഒരു തിരുത്ത്
മദ്യം സെക്സ് സൂപ്പറാക്കും, ഒരു തിരുത്ത്
മദ്യപാനം ദുശീലമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. താല്‍ക്കാലിക സുഖം തരുമെങ്കിലും ഇതു നമ്മുടെ ആരോഗ്യത്തിനു വരുത്തുന്ന പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല. പ്രത്യേകിച്ചും നിത്യവും മദ്യവും അമിത മദ്യപാനവുമെങ്കില്.
മദ്യപാനം ഒരാളെ അടിമയാക്കുന്നുവെന്നു വേണം, പറയുവാന്‍. തലച്ചോറിനെ നിയന്ത്രിച്ച് ഇതില്‍ നിന്നും മോചനം നേടുവാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ ഇത് ഒരാളെ ആക്കിത്തീര്‍ക്കുന്നു. മദ്യം വിഷമാണെന്നു തന്നെ പറയാം. നമ്മുടെ തലച്ചോറിനെയടക്കമുളള അവയവങ്ങളെ ഇത് തളര്‍ത്തുകയാണ് ചെയ്യുന്നത്.
മദ്യപാനം സെക്സ് ജീവിതത്തിന് നല്ലതാണെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. പ്രത്യേകിച്ചും പുരുഷന്മാര്ക്ക്. മദ്യപിച്ചാല്‍ സെക്സ് താല്പര്യവും മൂഡുമെല്ലാം കൂടുമെന്നാണ് പൊതുവേ പലരുടേയും ധാരണ. നമ്മുടെ സിനിമകളിലും മറ്റും മദ്യപാനവും സെക്സും ബന്ധപ്പെടുത്തിയുള്ള ദൃശ്യങ്ങളും ഈ തെറ്റിദ്ധാരണയ്ക്ക് ആഴമേകാനായി കൊടുക്കാറുമുണ്ട്.
മദ്യപാനം ഒരാളുടെ സെക്സ് ജീവിതത്തെ ഗുണകരമായല്ല, മറിച്ച് ദോഷകരമായി ബാധിയ്ക്കുന്നുവെന്നതാണ് വാസ്തവം. പ്രത്യേകിച്ചും ഇതൊരു നിത്യ ശീലമെങ്കില്‍ നാമറിയാതെ തന്നെ നമ്മുടെ കിടക്കയിലെ കരുത്തു ചോര്‍ത്തിക്കളയുന്ന ഒന്നായി ഇതു മാറുകയും ചെയ്യും.
മദ്യപാനം സെക്സ് ജീവിതത്തെ, ഒരു പുരുഷന്റെ സെക്സ് കഴിവുകളെ ഏതെല്ലാം വിധത്തില്‍ ദോഷകരമായി ബാധിയ്ക്കുന്നുവെന്നറിയൂ,

രക്തപ്രവാഹം
മദ്യം ശരീരത്തിലെ രക്തപ്രവാഹം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതു വഴി അവയവത്തിലേയ്ക്കും രക്തപ്രവാഹം നടക്കുന്നില്ല. സ്ത്രീകളില്‍ ഇത് ഓര്‍ഗാസത്തിനു തടസമാകും. പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും. അമിതമായ മദ്യപാന ശീലം ഒരു പുരുഷനില്‍ സ്ഥിരമായി ഉദ്ധാരണ പ്രശ്നങ്ങള്‍ക്കു കാരണമാകാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കെടുത്തുകയാണ്
മദ്യപാനം സെക്സ് താല്പര്യങ്ങള് വര്ദ്ധിപ്പിയ്ക്കുകയല്ല, മറിച്ചു കെടുത്തുകയാണ് ചെയ്യുന്നത്. ഇത് പുരുഷ ഹോര്‍മോണ്‍, സ്ത്രീ ഹോര്‍മോണ്‍ ഉല്പാദനത്തെ ബാധിയ്ക്കുന്നു. തലച്ചോറിലെ നാഡികളെ തളര്‍ത്തുന്നു. ഇതെല്ലാം തന്നെ സെക്സ് താല്പര്യം നഷ്ടപ്പെടാനാണ് കാരണമാകുന്നത്.

ശരീരത്തെ ആകെ തളര്‍ത്തുന്ന ഒന്നാണ്
ശരീരത്തെ ആകെ തളര്‍ത്തുന്ന ഒന്നാണ് മദ്യപാനം. ഇതു കൊണ്ടുതന്നെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കു പുറമെ എനര്‍ജിക്കുറവ് അനുഭവപ്പെടും. കിടക്കയില്‍ പുരുഷനെ തളര്‍ത്തുന്ന ഒന്നാണ് മദ്യമെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇത് നാഡികളെ തളര്‍ത്തുന്നു. ഇതു വഴി ശരീരത്തിന് ആവശ്യമായ സിഗ്നലുകള്‍ ലഭിയ്ക്കാതെ വരികയും ചെയ്യുന്നു. ഇതെല്ലാം തന്നെ സെക്സ് ജീവിതത്തിന് തടസം നില്ക്കുന്ന ഘടകങ്ങളാണ്.

ഓര്‍ഗാസത്തിന് തടസം
സെക്സ് സുഖം, അതായത് ഓര്‍ഗാസത്തിന് തടസം നില്ക്കുന്ന ഒന്നാണ് മദ്യപാനം ഇത് നാഡികളെ തളര്‍ത്തുന്നതു തന്നെയാണ് കാരണം. മദ്യം ഡിപ്രസന്റാണ്. ഇതു തന്നെയാണ് ഇത് നാഡികളെ തളര്‍ത്തുന്നതും സെക്സ് താല്പര്യം കുറയ്ക്കുന്നതും. രക്തപ്രവാഹത്തേയും ഇതു കുറയ്ക്കുന്നു. പുരുഷനിലും സ്ത്രീയിലും ഇത് ഓര്‍ഗാസത്തിന് ഒരേ പോലെ തടസം നില്ക്കുന്നു. ശരീരത്തെ ആകെ തളര്‍ത്തിക്കളയുന്ന ഒന്നാണ് മദ്യപാനം എന്നു വേണം, പറയാന്‍. ഇതു വഴി ഇത് സെക്സ് ജീവിതത്തേയും ആകെ തളര്‍ത്തുന്നു. ഓര്‍ഗാസമിക് ഡിസ്ഫങ്ഷന് എന്നു പറയാം.

പുരുഷനിലും സ്ത്രീയിലും വന്ധ്യതാ പ്രശ്നങ്ങള്‍ക്കു വരെ കാരണമാകുന്ന ഒന്നാണ്
പുരുഷനിലും സ്ത്രീയിലും വന്ധ്യതാ പ്രശ്നങ്ങള്‍ക്കു വരെ കാരണമാകുന്ന ഒന്നാണ് ഇത്. പുരുഷന്മാരില് ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം കുറയ്ക്കുന്നു. ഇത് ബീജത്തിന്റെ അളവിനേയും ഗുണത്തേയും ചലന ശേഷിയേയുമെല്ലാം ബാധിയ്ക്കുന്നു. സ്ത്രീകളില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് കുറവ് മാസമുറ, ഓവുലേഷന് പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യുന്നു.

പുരുഷന്മാരില്
പുരുഷന്മാരില് നിരന്തര മദ്യപാനം ബ്രൂവേഴ്സ് ഡ്രൂപ് എന്നൊരു അവസ്ഥയ്ക്കു കാരണമാകുന്നു. സെക്സ് താല്പര്യങ്ങളിലുണ്ടാകുന്ന കുറവാണ് ഇതു സൂചിപ്പിയ്ക്കുന്നത്. ഇത് കാലം കഴിയുന്തോറും സ്ഥിരമാകാം. അതായത് ലൈംഗിക താല്പര്യം പാടേ നശിക്കുക എന്ന അവസ്ഥ. ബ്രൂവേഴ്സ് ഡ്രൂപ് ഓര്മ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്.

മദ്യം തലച്ചോറിനേയും ഞരമ്പുകളേയും
മദ്യം തലച്ചോറിനേയും ഞരമ്പുകളേയും കീഴടക്കുന്നു. കിടക്കയില്‍ താന്‍ ആഗ്രഹിയ്ക്കുന്നത്, പങ്കാളി ആഗ്രഹിയ്ക്കുന്നതു നല്കാന് സാധിയ്ക്കാതെ വരുന്നു. സ്ട്രെസ്, ഡിപ്രഷന് തുടങ്ങിയ പല പ്രശ്നങ്ങളിലേയ്ക്കും ഇത് പങ്കാളികളെ തള്ളിയിടുന്നു. അമിതമായി മദ്യപിച്ച മനുഷ്യനെ നിയന്ത്രിയ്ക്കുന്നത് മദ്യമാണ്, തങ്ങളുടോ മനസോ ശരീരമോ ചിന്തകളോ അല്ല. പലപ്പോഴും പല പ്രശ്നങ്ങള്‍ക്കും ഇതു കാരണമാകുന്നു.



Click it and Unblock the Notifications