For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറ യൗവ്വനത്തിനും പുഷ്ടിയ്ക്കും ഏത്തപ്പഴം ഒറ്റമൂലി

തൂക്കവും തടിയും,ഏത്തപ്പഴം കല്‍ക്കണ്ടം ഒറ്റമൂലി

|

തടി കൂടുന്നതാണ് മിക്കവാറും പേരുടെ പ്രശ്‌നമെങ്കിലും തീരെ പുഷ്ടിയില്ലാത്ത ശരീരവും തൂക്കക്കുറവും പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തീരെ ആരോഗ്യക്കുറവു തോന്നിപ്പിയ്ക്കുന്നതാണ് വല്ലാതെയുള്ള മെലിച്ചില്‍.

വല്ലാതെ മെലിഞ്ഞ ശരീരം സൗന്ദര്യത്തിനും തടസമാണ്. കാരണം ശരീരരത്തിനു തീരെ മാംസമില്ലാത്തതും ഒട്ടിയ കവിളുമെല്ലാം സൗന്ദര്യത്തിനും പ്രശ്‌നം തന്നെയാണ്.

തടി കുറയ്ക്കാന്‍ മരുന്നുകള്‍ എന്ന പോലെ തടി കൂട്ടാനും പല തരത്തിലെ മരുന്നുകള്‍ ലഭ്യമാണ്. മറ്റൊരു കാര്യം കൂടി ഓര്‍ക്കുക. തടിയ്‌ക്കൊപ്പം മറ്റു പല രോഗങ്ങളും ഇത്തരം മരുന്നുകള്‍ സമ്മാനിയ്ക്കും.

<strong>ഉദ്ധാരണ പ്രശ്‌നപരിഹാരം ബദാം ഒറ്റമൂലിയില്‍</strong>ഉദ്ധാരണ പ്രശ്‌നപരിഹാരം ബദാം ഒറ്റമൂലിയില്‍

അമിതമായ തടിയല്ല, ശരീരത്തിന് പുഷ്ടി, ആറോഗ്യം, ആവശ്യത്തിന് തൂക്കം എന്നത് ഏറെ പ്രധാനമാണ്. ഇതിനു സഹായിക്കുന്ന വീട്ടു വൈദ്യങ്ങള്‍ പലതുമുണ്ട്. പണം കൊടുത്ത് മരുന്നുകളിലൂടെ അപകടം വിലയ്ക്കു വാങ്ങുന്നതിനു പകരം ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

<strong>ആടുമായി സെക്‌സ്, ശേഷം നടന്നത്</strong>ആടുമായി സെക്‌സ്, ശേഷം നടന്നത്

ശരീരത്തിന് പുഷ്ടി, തൂക്കം, കവിള്‍ തുടുക്കാന്‍ എല്ലാറ്റിനും സഹായിക്കുന്ന ചില പ്രത്യേക ഒറ്റമൂലി, നാട്ടുവൈദ്യം എന്നിവയെ കുറിച്ചറിയൂ, വീട്ടില്‍ തന്നെ ചെയ്യാവുന്ന വഴികളാണ് ഇവ.പ്രധാനമായും കേരള ബനാന എന്നറിയപ്പെടുന്ന നേന്ത്രപ്പഴം ഉപയോഗിയ്ക്കുന്ന ചില രീതികളാണ്. ഇതിനു പുറമേ ബദാമും ഇതിനായി ഉപയോഗിയ്ക്കുന്നു.

നേന്ത്രപ്പഴം

നേന്ത്രപ്പഴം

തടി വര്‍ദ്ധിപ്പിയ്ക്കാനും ആരോഗ്യകരമായി തൂക്കം കൂട്ടുവാനും സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴത്തില്‍ ചില ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കുന്ന ഒററമൂലി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. എത്തപ്പഴം നല്ലപോലെ പഴുത്തത് അരിഞ്ഞത്, 6 ഉണക്കമുന്തിരി കുതിര്‍ത്തത്, 1 ടീസ്പൂണ്‍ നെയ്യ്, കല്‍ക്കണ്ടം 1 ടീസ്പൂണ്‍ പൊടിച്ചത്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് കഴിയ്ക്കാം. രാവിലെ പ്രാതലായി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് അടുപ്പിച്ചു കഴിയ്ക്കുന്നത് തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും ശരീര പുഷ്ടിയ്ക്കും സഹായിക്കും.

ഈന്തപ്പഴം

ഈന്തപ്പഴം

ഒരു ഇടത്തരം നേന്ത്രപ്പഴം എടുക്കുക. നല്ലപോലെ പഴുക്കണം. ഇതു ചെറിയ കഷ്ണങ്ങളാക്കുക. 4-6 ഈന്തപ്പഴം കുരു കളഞ്ഞ് ഇതില്‍ അരിഞ്ഞിടുക. ഇതിലേയ്ക്ക് ഒരു പിടി നിലക്കടല അഥവാ കപ്പലണ്ടി പച്ചയ്‌ക്കോ വറുത്തതോ ചേര്‍ത്തിടുക. ഇതുപോലെ അല്‍പം, അതായത് നാല്-അഞ്ച് ബദാം കുതിര്‍ത്ത് എടുക്കുക. ഇതിലേയ്ക്ക് സ്വാദിനായി 2 ടീസ്പൂണ്‍ ഹോര്‍്‌ലിക്‌സ് എന്നിവ എടുക്കുക. ഇതു മിക്‌സിയില്‍ അരച്ചെടുക്കുക.

പാല്‍

പാല്‍

ഇതിലേയ്ക്ക് തിളപ്പിച്ചു ചൂടാറിയതോ ഇളംചൂടിലോ ആയ കൊഴുപ്പു കളയാത്ത പാല്‍ ചേര്‍ക്കുക. അല്ലെങ്കില്‍ പാല്‍ ചേര്‍ത്ത് അടിച്ചെടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബട്ടര്‍ അല്ലെങ്കില്‍ ശുദ്ധമായ നെയ്യു ചേര്‍ക്കുക. ഇതു നല്ല പോലെ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതും ശരീരത്തിന്റെ തൂക്കം ആരോഗ്യകരമായി തൂക്കാന്‍ സഹായിക്കും. അല്‍പകാലം അടുപ്പിച്ച് ഉപയോഗിയ്ക്കുക.

നേന്ത്രപ്പഴം ചതച്ചിട്ടു

നേന്ത്രപ്പഴം ചതച്ചിട്ടു

നേന്ത്രപ്പഴം കൊണ്ട് വേറെ രീതിയിലും തൂക്കവും തടിയും വര്‍ദ്ധിപ്പിയ്ക്കാം. ഇത് പുഴുങ്ങി ഇതില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കാം. ഒരു ഗ്ലാസ് പാല്‍ ചൂടാക്കി ഇതില്‍ നേന്ത്രപ്പഴം ചതച്ചിട്ടു കഴിയ്ക്കാം. ഇതും ആരോഗ്യകരമായി തൂക്കം കൂട്ടും. എത്തപ്പഴം നല്ലപോലെ പഴുത്തതും കൊഴുപ്പുള്ള തിളപ്പിച്ച പാലും ചേര്‍ത്ത് അടിച്ചെടുക്കുന്നതും ഏറെ നല്ലതാണ്. ഇതില്‍ സ്വാദിനായി ഏലയ്ക്കാത്തരികളും ചേര്‍ക്കാം.

പാല്‍, ഓട്‌സ്, ശര്‍ക്കര, എത്തപ്പഴം, ഏലയ്ക്ക

പാല്‍, ഓട്‌സ്, ശര്‍ക്കര, എത്തപ്പഴം, ഏലയ്ക്ക

പാല്‍, ഓട്‌സ്, ശര്‍ക്കര, എത്തപ്പഴം, ഏലയ്ക്ക എന്നിവയാണ് ഇതിനു വേണ്ടത്. ഓട്‌സിനു പകരം സാബുദാന അഥവാ ചവ്വരി ഉപയോഗിയ്ക്കാം. പാലില്‍ ഓട്‌സ് കാച്ചിയെടുക്കുക. ഇതില്‍ ശര്‍ക്കര, എലയ്ക്കാ പൊടിച്ചത് എന്നിവ ചേര്‍ക്കുക. പഴം വേണമൈങ്കില്‍ ഇതില്‍ ചേര്‍ത്ത് അടിച്ചെടുക്കാം. അല്ലെങ്കില്‍ ഈ മിശ്രിതം കുടിച്ച ശേഷം പഴവും കഴിയ്ക്കാം. ഇത് ദിവസവും ഒരു തവണ വീതമെങ്കിലും കഴിയ്ക്കുക. ഇതു ഗുണം നല്‍കും.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

നേന്ത്രപ്പഴം കൊണ്ട് മറ്റൊരു കൂട്ടും തയ്യാറാക്കാം. 1 ഗ്ലാസ് പാലില്‍ നാലഞ്ചു ബദാം കുതിര്‍ത്തത്, 1 ടേബിള്‍ സ്പൂണ്‍ പീനട്ട് ബട്ടര്‍, ഒരു പഴുത്ത പഴം എന്നിവ ചേര്‍ത്ത് അടിയ്ക്കുക. ഇത് നല്ലൊരു സ്മൂതിയായി കുടിയ്ക്കാം. വേണമെങ്കില്‍ ലേശം ചോക്കലേറ്റും ചേര്‍ക്കാം.

ബദാം

ബദാം

നേന്ത്രപ്പഴം കൊണ്ട് മറ്റൊരു കൂട്ടും തയ്യാറാക്കാം. 1 ഗ്ലാസ് പാലില്‍ നാലഞ്ചു ബദാം കുതിര്‍ത്തത്, 1 ടേബിള്‍ സ്പൂണ്‍ പീനട്ട് ബട്ടര്‍, ഒരു പഴുത്ത പഴം എന്നിവ ചേര്‍ത്ത് അടിയ്ക്കുക. ഇത് നല്ലൊരു സ്മൂതിയായി കുടിയ്ക്കാം. വേണമെങ്കില്‍ ലേശം ചോക്കലേറ്റും ചേര്‍ക്കാം.

പാലും ഉണക്ക മുന്തിരിയും ബദാമും

പാലും ഉണക്ക മുന്തിരിയും ബദാമും

ശരീരത്തിന് ആരോഗ്യകരമായി തൂക്കം കൂട്ടാനുള്ള ഒന്നാണ് ബദാം. പാലും ഉണക്ക മുന്തിരിയും ബദാമും ചേര്‍ത്തുള്ള മിശ്രിതവും ഏറെ നല്ലതാണ്. കൊഴുപ്പുള്ള ഒരു ഗ്ലാസ് പാല്‍ എടുത്തു തിളപ്പിയ്ക്കുക. ചൂടാറുമ്പോള്‍ പാട മാറ്റാതെ തന്നെ ഉപയോഗിയ്ക്കണം. ബദാം 5-6 എണ്ണം എടുക്കാം. ഇത് ഈ പാലില്‍ ഇടുക. ഇതുപോലലെ 6-7 ഉണക്ക മുന്തിരിയും ഇതില്‍ ഇടണം. ഇതു നല്ലപോലെ ഇളക്കിയ ശേഷം ഫ്രിഡ്ജില്‍ വയ്ക്കണം. 12-24 മണിക്കൂര്‍ ഇതു ഫ്രിഡ്ജില്‍ വയ്ക്കുക. ചുരുങ്ങിയത് 12 മണിക്കൂര്‍ വച്ചിരിയ്ക്കണം.

രാവിലെ

രാവിലെ

പാലും ഇതിലുള്ള ബദാം, ഉണക്ക മുന്തിരി എന്നിവയും ചേര്‍ത്ത് രാവിലെ എഴുന്നേറ്റു കഴിഞ്ഞ് പല്ലു തേച്ചാലുടന്‍ വെറും വയറ്റില്‍ കുടിയ്ക്കുക. ഇതിലെ ബദാം നല്ലപോലെ കുതിര്‍ന്നു കാണും, ഉണക്ക മുന്തിരി നല്ലപോലെ വലുതായും കാണും. ഇവയെല്ലാം പാലിനൊപ്പം തന്നെ കഴിയ്ക്കുക.

English summary

Home Remedies Using Kerala Banana For Healthy Weight Gain

Home Remedies Using Kerala Banana For Healthy Weight Gain, Read more to know about,
X
Desktop Bottom Promotion