Latest Updates
-
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍
സ്ത്രീയുടെ സ്വകാര്യഭാഗത്തു രോമമില്ലെങ്കില്‍....
സ്ത്രീയുടെ സ്വകാര്യഭാഗത്തു രോമമില്ലെങ്കില്‍....
പുരുഷന്റെയും സ്ത്രീയുടേയും ശരീരത്തില്‍ രോമുണ്ടാകുന്നതു സാധാരണയാണ്. പ്രായപൂര്‍ത്തിയാകുന്നതിന്റെ ഒരു ലക്ഷണം കൂടിയാണ് ഇത്തരത്തിലുള്ള രോമമെന്നു വേണം, പറയാന്‍. പുരുഷന്മാരിലും സ്ത്രീകളിലും ശരീരം പ്രത്യുല്‍പാദനത്തിനു പ്രാപ്തമായെന്നതിന്റെ സൂചന കൂടിയാണ് രോമ വളര്‍ച്ച. അതായത് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണും സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണും പ്രവര്‍ത്തന ക്ഷമമായെന്നതിന്റെ സൂചന.
പുരുഷന്മാരില്‍ ശരീര രോമം പുരുഷത്വ ലക്ഷണമായി കണക്കാക്കുമ്പോള്‍ സ്ത്രീകളില്‍ രോമം പൊതുവേ ശരീര സൗന്ദര്യത്തിനു ദോഷമെന്നാണ് കാഴ്ചപ്പാട്. ഇതു കൊണ്ടു തന്നെ സ്ത്രീ ശരീരത്തിലെ രോമം വാക്ടിംസ്, ത്രെഡിംഗ് പോലുള്ള വഴികളിലൂടെ നീക്കുന്നതും സാധാരണയാണ്.
സ്ത്രീ പുരുഷന്മാരുടെ സ്വകാര്യ ഇടങ്ങളില്‍ രോമമുണ്ടാകുന്നതും സാധാരണയാണ്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണമാണ്. ഇത്തരത്തില്‍ രോമവളര്‍ച്ചയുണ്ടാകേണ്ടതും അത്യാവശ്യം തന്നെ.
എന്നാല്‍ പല സ്ത്രീകളും സ്വകാര്യ ഭാഗത്തെ ഈ രോമം പോലും ഷേവ് ചെയ്തു നീക്കാറുണ്ട്. ഇതിനവരെ പ്രേരിപ്പിയ്ക്കുന്ന കാരണം സൗന്ദര്യ സംബന്ധമായതു മാത്രമല്ല, ഇത് ഈ ഭാഗത്ത് വിയര്‍പ്പും അഴുക്കും അടിഞ്ഞു കൂടാന്‍ കാരണമാകുമെന്നും ഇതു വഴി അണുബാധയ്ക്കുള്ള സാധ്യതയാകുമെന്നും പലരും കണക്കു കൂട്ടുന്നു. ഇതു പോലെ സെക്‌സ് സമയത്ത് ഇത്തരം രോമം പുരുഷന് അസ്വസ്ഥത സൃഷ്ടിയ്ക്കുമെന്ന ധാരണയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പുറകിലുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വാസ്തവമില്ലെന്നു മാത്രമല്ല, വാസ്തവം മറ്റു ചിലതുമാണ്.
ആരോഗ്യപരമായി പറഞ്ഞാല്‍ സ്ത്രീയുടെ സ്വകാര്യ ഭാഗത്തു രോമം വേണമെന്നതാണ് വാസ്തവം. രഹസ്യഭാഗത്തെ രോമം നീക്കുന്നത് ആരോഗ്യത്തിന് ദോഷകരാണെന്നതാണ് വാസ്തം. ശരീരത്തിലെ മറ്റേതു ഭാഗത്തെ രോമം നീക്കിയാലും ആരോഗ്യത്തെ ബാധിയ്ക്കുന്നില്ല. എന്നാല്‍ രഹസ്യഭാഗത്തെ രോമം നീക്കുന്നത് ആരോഗ്യത്തിന് കേടാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഇതിന് അടിസ്ഥാനമായി പറയുന്ന ചില കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

സ്വകാര്യ ഭാഗത്തെ രോമ വളര്‍ച്ച
സ്ത്രീയുടെ സ്വകാര്യ ഭാഗത്തെ രോമ വളര്‍ച്ച സ്ത്രീയില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നുവെന്നതിന്റെ സൂചന കൂടിയാണ്. പൊതുവേ പ്രായപൂര്‍ത്തിയാകുമ്പോഴാണ് പെണ്‍കുട്ടികളില്‍ ഈ ഭാഗത്തു രോമ വളര്‍ച്ച ആരംഭിയ്ക്കുക. സ്ത്രീ ശരീരം പ്രത്യുല്‍പാദന ക്ഷമമായെന്നതിന്റെ ഒരു പ്രത്യക്ഷ സൂചന കൂടിയാണ്, സ്വകാര്യ ഭാഗത്തെ ഇത്തരം രോമവളര്‍ച്ച. ഇതു കൊണ്ടു തന്നെ ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ സൂചന കൂടിയാണ് ഇതെന്നും.

ഈ ഭാഗത്തുള്ള രോമം
ഈ ഭാഗത്തുള്ള രോമം സാധാരണയായി വിയര്‍പ്പു വലിച്ചെടുക്കുകയാണ് ചെയ്യുക. അതായത് വജൈന വിയര്‍ക്കുന്നതില്‍ നിന്നും തടയുന്നു. ഇതുവഴിയും ഈ ഭാഗത്തു രോഗാണുക്കള്‍ വരുന്നതും ദുര്‍ഗന്ധമുണ്ടാകുന്നതും തടയം.അതായത് ഈ ഭാഗത്തെ രോമം അണുബാധ വളര്‍ത്തുകയല്ല, ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് ചുരുക്കം. ഈ ഭാഗം നല്ലപോലെ വൃത്തിയാക്കണമെന്നു മാത്രം. രോമമുണ്ടെങ്കില്‍ ഈ ഭാഗം വിയര്‍ക്കുന്നതു കുറയ്ക്കും.

യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍
യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ പോലുള്ള വരാനല്ല, തടയാനാണ് ഈ ഭാഗത്തെ രോമം സഹായിക്കുക. ആ ഭാഗത്തെ രോമം നീക്കുമ്പോള്‍ അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. അല്ലെങ്കില്‍ രോമം ഈ ഭാഗത്തെ സംരക്ഷിയ്ക്കാനുള്ള ആവരണമായി നില നില്‍ക്കും. അതായത് ഈ ഭാഗത്തെ ഏതു തരത്തിലെ അണുബാധകള്‍ തടയാനും ഈ രോമം സഹായിക്കുമെന്നര്‍ത്ഥം

സ്ത്രീകളില്‍ സെന്‍സേഷന്‍
സ്ത്രീകളില്‍ സെന്‍സേഷന്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിനു സഹായിക്കുന്ന ഒന്നാണ് രഹസ്യഭാഗത്തെ രോമമെന്നത്. വജൈനല്‍ ഭാഗത്തെ രോമം സ്ത്രീകള്‍ക്ക് സെന്‍സേഷന്‍ കൂടുതല്‍ നല്‍കുന്നുവെന്നാണ് പഠനഫലങ്ങള്‍ പറയുന്നത്.സെന്‍സേഷന്‍ സെക്‌സ് സമയത്തും മറ്റും ഏറെ പ്രയോജനം നല്‍കുന്ന ഒന്നാണ്.

പുരുഷന്മാര്‍ക്ക്
പുരുഷന്മാര്‍ക്ക് സെക്‌സില്‍ സ്ത്രീ ഭാഗത്തെ രോമങ്ങള്‍ അസ്വസ്ഥത നല്‍കുന്നുവെന്ന കാഴ്ചപ്പാടാണ് പലര്‍ക്കും. എന്നാല്‍ ഈ ധാരണ പാടേ തെറ്റാണ്. ഈ ഭാഗത്തെ രോമം പുരുഷന്മാര്‍ക്കും സെന്‍സേഷന്‍ നല്‍കുന്ന ഒന്നാണ്. മാത്രമല്ല, ഇവ ഫെറമോണുകള്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഈ പ്രത്യേക ഗന്ധം എതിര്‍ സെക്‌സിനെ ആകര്‍ഷിയ്ക്കുകയാണ് ചെയ്യുന്നത്. അതായത് ഇതു പുരുഷനെ ആകര്‍ഷിയ്ക്കുന്നു. വജൈനല്‍ ഭാഗത്തെ രോമങ്ങള്‍ സ്ത്രീകള്‍ക്ക് സെക്‌സി ലുക് നല്‍കുമെന്നാണ് പൊതുവെ പുരുഷന്മാരുടെ അഭിപ്രായം. മാത്രമല്ല, ഈ ഭാഗത്തെ രോമം നീക്കുമ്പോള്‍ ചെറിയ രോമകൂപങ്ങള്‍ നില നില്‍ക്കും. ഇത് സെക്‌സ് സമയത്ത് പുരുഷന് അലോസരമുണ്ടാക്കുകയാണ് ചെയ്യുക.

രോമം
ആ ഭാഗത്തെ രോമം സൂക്ഷിച്ചു നീക്കം ചെയ്തില്ലെങ്കില്‍ മുറിവും അണുബാധ സാധ്യതകളും കൂടുതലാണ്. വജൈനല്‍ ഭാഗത്തെ രോമം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കട്ടിയുള്ളതാണ്. ഇതുകൊണ്ടുതന്നെ ഇവ നീക്കാറും ഏറെ ബുദ്ധിമുട്ടേണ്ടിയും വരും. ഇത് മുറിവുകളും ഇതുവഴി വജൈനല്‍ അണുബാധയ്ക്കും ഉള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. രോമം നീക്കം ചെയ്തില്ലെങ്കില്‍ ഈ ദോഷങ്ങള്‍ ഒഴിവാക്കാം.

ശരീരത്തിന്റെ താപനില
ശരീരത്തിന്റെ താപനില കൃത്യമായി നില നിര്‍ത്താനും ഇത്തരം രോമം സഹായിക്കുന്നു. ഈ ഭാഗത്തെ സെബേഷ്യസ് ഗ്ലാന്റുകള്‍ എണ്ണയുല്‍പാദിപ്പിയ്ക്കുന്നു. ഇത് ചര്‍മത്തിലേയ്ക്കു കടക്കുന്നു. ഇതുകൊണ്ടുതന്നെ ചര്‍മം തണുക്കാനും മൃദുവാകാനും ഇതു സഹായിക്കും. ശരീരത്തിന്റെ താപനില കൃത്യമായി നില നില്‍ക്കുകയു ചെയ്യും.

ലൂബ്രിക്കേഷന്‍
സ്ത്രീ ശരീരത്തിലെ വജൈനല്‍ ഭാഗത്തിനു പ്രകൃതിദത്ത ലൂബ്രിക്കേഷന്‍ നല്‍കുന്ന ഒരു വഴി കൂടിയാണ് ഇത്. ഈ ഭാഗം മറ്റെവിടെയെങ്കിലും കൊള്ളുമ്പോഴുള്ള ഘര്‍ഷണമൊഴിവാക്കാനും രോമം സഹായിക്കുന്നു.പ്രകൃതിദത്ത ലൂബ്രിക്കേഷന്‍ സെക്‌സ് സുഖകരമാക്കാനുള്ള എളുപ്പ വഴിയാണ്. ഇല്ലെങ്കില്‍ വേദന പോലുളള അനുഭവങ്ങളുണ്ടാകാം.

പ്രായമേറുമ്പോള്‍
പ്രായമേറുമ്പോള്‍ മറ്റേതു ചര്‍മത്തെയും പോലെ ഈ ഭാഗത്തെ ചര്‍മത്തിനും അയവുണ്ടാകുന്നതു സാധാരണയാണ്. ഇതു കൊണ്ടു തന്നെ യോനീദളങ്ങള്‍ പ്രായമേറുമ്പോള്‍ അയയുന്നതു സാധാരണം തന്നെയാണ്. ഇവയ്ക്ക് ഒരു പരിധി വരെ താങ്ങാകുവാന്‍, സപ്പോര്‍ട്ട് നല്‍കുവാന്‍ സ്വകാര്യ ഭാഗത്തെ രോമങ്ങള്‍ക്കു സാധിയ്ക്കുമെന്നതാണ് വാസ്തം.



Click it and Unblock the Notifications











