Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
8 ആകൃതിയില്‍ 20 മിനിറ്റു നടക്കൂ, രോഗം മാറും
8 ആകൃതിയില്‍ 20 മിനിറ്റു നടക്കൂ, രോഗം മാറും
നമുക്ക് ആരോഗ്യം നല്‍കുന്ന ശീലങ്ങള്‍ പലതുണ്ട്. ഇതുപോലെ അനാരോഗ്യകരമായ ശീലങ്ങളുമുണ്ട്. ആരോഗ്യം നല്‍കുന്ന ശീലങ്ങളില്‍ പ്രധാനമാണ് വ്യായാമം. ദിവസവും വ്യായാമം ചെയ്യുന്നത് പല രോഗങ്ങളേയും അകറ്റുക മാത്രമല്ല, രോഗം വരാതെ തടയാനും സാധിയ്ക്കുന്ന ഒന്നാണ്.
വ്യായാമങ്ങളില്‍ ഏറ്റവും എളുപ്പവും എല്ലാവര്‍ക്കും ചെയ്യാനാകുന്നതും ഏതാണെന്നു ചോദിച്ചാല്‍ സിംപിളായി പറയാം, നടക്കുക എന്നതാണെന്ന്. നടത്തം ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണ്. വളരെ ലഘുവായ, അതേ സമയം ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നടക്കുക എന്ന വ്യായാമം.
എന്നാല്‍ നടത്തത്തിന്റെ ഗുണം ലഭിയ്ക്കാനും ചില പ്രത്യേക കാര്യങ്ങള്‍ വേണം. വേഗത്തില്‍ നടക്കണം, കൈകള്‍ വീശി നിവര്‍ന്നു നടക്കണം എന്നതില്‍ തുടങ്ങിയ ദിവസവും നിശ്ചിത സമയവും പ്രധാനമാണ്.
പലരുടേയും നടത്തത്തിന്റെ രീതികള്‍ വ്യത്യാസപ്പെട്ടിരിയ്ക്കും. ഇതനുസിച്ചു ലഭിയ്ക്കുന്ന ഗുണങ്ങളും വ്യത്യാസമുണ്ടാകും.
നടത്തത്തിലൂടെ ശരീരത്തിന് ആയാസം ലഭിയ്ക്കണം, ഏതു വ്യായാമവും ചെയ്യുന്ന ഗുണം ലഭിയ്ക്കണം. എന്നാല്‍ നടത്തം കൊണ്ടു പ്രയോജനമുണ്ടാകൂ. വ്യായാമത്തിന്റെ തന്നെ ഏറ്റവും ലഘുവായ ഈ രീതി എല്ലാ ചികിത്സാശാസ്ത്രങ്ങളിലും പറയുന്ന ഒന്നു കൂടിയാണ്.
ചില പ്രത്യേക രീതികളില്‍ നടക്കുന്നത് ആരോഗ്യപരമായ ചില പ്രത്യേക പ്രയോജനങ്ങള്‍ നല്‍കും. ഇതില്‍ ഒന്നാണ് എട്ട് എന്ന അക്കത്തിന്റെ ആകൃതിയില്‍ നടക്കുന്നത്. ഇങ്ങനെ നടക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

8
8 എന്ന അക്കത്തിന്റെ ആകൃതില്‍ ദിവസവും 20 മിനിറ്റു നേരം അടുപ്പിച്ച് രണ്ടാഴ്ച നടക്കുക. ഇത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. എട്ട് ആകാരം നടപ്പാത എന്ന ഈ നടത്ത രീതി യോഗികളും മറ്റും അനുശാസിയ്ക്കുന്ന ഒന്നാണ്.

രാവിലെയും വൈകീട്ടും
ഇത് രാവിലെയും വൈകീട്ടും ഒഴിഞ്ഞ വയറോടെ ചെയ്യാം. രാവിലെ വെറുംവയറ്റില്‍, വൈകീട്ടും ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പായി, അതായത് വയര്‍ ഒഴിഞ്ഞു കിടക്കുന്ന രീതിയില്‍ ചെയ്യുന്നതാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുക. 8 എന്ന ആകൃതി വരച്ച് ഇതിലൂടെ നടക്കാം. അല്ലെങ്കില്‍ മനസില്‍ തന്നെ ഇതു കണ്ടു ചെയ്യാം.

ശരീരത്തിനു മുഴുവന്‍
ഈ രീതിയില്‍ നടക്കുമ്പോള്‍ ശരീരത്തിനു മുഴുവന്‍ ആയാസം ലഭിയ്ക്കുകയാണ് ചെയ്യുന്നത്. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കു ഈ നടത്തത്തിന്റെ ഗുണം ലഭിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ഏകാഗ്രത
ശരീരത്തിന്റെ ഏകാഗ്രത ഏറ്റവും കൂടുതല്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഈ രീതിയില്‍ നടക്കുമ്പോള്‍ ശ്രദ്ധ പൂര്‍ണമായും കേന്ദ്രീകരിയ്ക്കപ്പെടുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധി കൂര്‍മ്മതയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്.

വയറിന്റെ ആരോഗ്യം
വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ രീതിയിലെ നടത്തം ഏറെ നല്ലതാണ്. ഇത് ദഹനക്കേട് ഒഴിവാക്കാന്‍ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്നു. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിയ്ക്കുന്നു.

ശ്വസന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി
ശ്വസന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഈ രീതിയില്‍ നടക്കുന്നത്. ഇത് കഫക്കെട്ടു പൂര്‍ണമായി പരിഹരിയ്ക്കുവാന്‍ സഹായിക്കും. ശ്വസനം എളുപ്പമാക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ രീതിയില്‍ നടക്കുന്നത്. ആസ്തമ, അലര്‍ജി പോലെയുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പ്രതിവിധിയാണ്.

വേദന
തലേവദന, മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് എട്ട് രീതിയില്‍ നടക്കുന്നത്. ഇത് വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത്തരം വേദനകള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. സന്ധിവേദന, കൈ കാല്‍ വേദന എല്ലാറ്റില്‍ നിന്നും പരിഹാരം നേടാന്‍ ഈ രീതിയിലെ നടപ്പ് സഹായിക്കുന്നു.

പ്രമേഹത്തിനും
പ്രമേഹത്തിനും ഈ നടത്ത രീതി നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രമേഹം നിയന്ത്രണത്തിലാക്കുന്ന രീതിയില്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കുവാന്‍ ഇത് സഹായിക്കുന്നു. പ്രമേഹ രോഗികള്‍ ഇതു ദിവസവും പരീക്ഷിയ്ക്കുന്നതു ഗുണം നല്‍കും.

കണ്ണിന്റെയും ചെവിയുടേയും ആരോഗ്യത്തിന്
കണ്ണിന്റെയും ചെവിയുടേയും ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ പ്രത്യേക ആകൃതിയില്‍ നടക്കുന്നത്. കാഴ്ച ശക്തിയും കേള്‍വി ശക്തിയും മെച്ചപ്പെടുന്നതിന് ഈ രീതിയില്‍ നടക്കുന്നതു സഹായിക്കും.

ശരീരത്തിനും മനസിനും ഉണര്‍വും ഊര്‍ജവും
ശരീരത്തിനും മനസിനും ഉണര്‍വും ഊര്‍ജവും നല്‍കാന്‍ ഇത് സഹായിക്കുന്നു. ഈ രീതിയിലെ നടത്തം ശരീരത്തിലെ പവര്‍ പോയന്റുകളെ ഉണര്‍ത്തുന്നു. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നു.

ഹൃദയാരോഗ്യത്തിന്
ബിപി നിയന്ത്രിച്ചു ഹൃദയാരോഗ്യത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണ് എട്ടു രീതിയിലെ നടത്തം. ഇത് രക്തക്കുഴലുകളെ സമ്മര്‍ദം ബാധിയ്ക്കുന്നില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ശരീരത്തിലെ രക്തപ്രവാഹം വര്‍്ദ്ധിപ്പിയ്ക്കുന്നു. ഓക്‌സിജന്‍ ശരീരത്തിലെ എല്ലാ അവയവങ്ങളിലേയ്ക്കും ചെന്നെത്തുന്നതിനു സഹായിക്കുന്നു.

പൈല്‍സ്, തൈറോയ്ഡ്
പൈല്‍സ്, തൈറോയ്ഡ് പോലെയുള്ള പല രോഗങ്ങള്‍ക്കും ഈ രീതിയിലെ നടത്തം നല്ലൊരു പരിഹാരമാണ്. ഇതിനു പുറമേ ഗോള്‍ ബ്ലാഡര്‍ സ്‌റ്റോണ്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും 8 രീതിയിലെ നടത്തം ആശ്വാസം നല്‍കും.



Click it and Unblock the Notifications











