ആണ്‍ശേഷിയ്ക്ക് കരുത്താകും ഈ നക്ഷത്ര മസാല

ആണ്‍ശേഷിയ്ക്ക് കരുത്താകും ഈ നക്ഷത്ര മസാല

മസാലകള്‍ നാം ഭക്ഷണത്തിനു രുചിയും മണവുമെല്ലാം നല്‍കാന്‍ ഉപയോഗിയ്ക്കുന്നവയാണ്. എങ്കിലും ഇവ പലപ്പോഴും ഒന്നിലേറെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കും എന്നതാണ് വാസ്തവം. വയറിന്റെ ആരോഗ്യത്തിന് ഇത്തരത്തിലുള്ള മസാലകള്‍ ഏറെ ഗുണകരവുമാണ.്

മസാലകളുടെ കൂട്ടത്തില്‍ നക്ഷത്രത്തിന്റെ ആകൃതിയിലുളള ഒരു മസാല നാം കാണാറുണ്ട്. സ്റ്റാര്‍ അനൈസ് എന്നാണ് ഈ പ്രത്യേക മസാല അറിയപ്പെടുന്നത്. ചക്ര്ഫൂല്‍ എന്നാണ് ഇത് ഹിന്ദിയില്‍ അറിയപ്പെടുന്നത്.

പ്രത്യേക മണവും സ്വാദുമുള്ള ഈ മസാല ശരീരത്തിനു പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇതിന്റെ പ്രത്യേക ആകൃതി തന്നെയാണ് ഇതിനീ പേരു നല്‍കിയതും. അനീത്തോള്‍ എന്ന പ്രത്യേക എന്‍സൈം അടങ്ങിയ ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

ക്യാന്‍സര്‍

ക്യാന്‍സര്‍

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണിത്. ഇതു കൊണ്ടു തന്നെ ഡിഎന്‍എ നാശവും കോശ നാശവും തടയാന്‍ ഇത് നല്ലതാണ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുക്കാനും ഇത് ഏറെ ഗുണകരമാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണം തന്നെയാണു സഹായകമാകുന്നത്.

ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയില്‍

ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയില്‍

ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയില്‍ ഗുണങ്ങളുള്ള ഒന്നാണ് ഈ പ്രത്യേക മസാല. ഇതു കൊണ്ടു തന്നെ അണുബാധകളും ഇന്‍ഫെക്ഷനുകളും അകറ്റാന്‍ ഏറെ നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ കരുത്തുള്ള ഒന്നു കൂടിയാണ് ഈ പ്രത്യേക മസാല. അലര്‍ജി, കോള്‍ഡ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ഒന്നാണ്.

പുരുഷന്മാരില്‍

പുരുഷന്മാരില്‍

പുരുഷന്മാരില്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. നല്ല ഉദ്ധാരണം നല്‍കാനും സെക്‌സ് മൂഡു നല്‍കാനുമെല്ലാം നല്ലതാണ്. ഇതു പൊടിച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി കിടക്കാന്‍ നേരം കുടിയ്ക്കാം. അല്ലെങ്കില്‍ പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം. പ്രാചീന കാലം മുതല്‍ തന്നെ ഇത് ഇക്കാര്യത്തിന് ഉപയോഗിച്ചു വരുന്നുമുണ്ട്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് സ്റ്റാര്‍ അനൈസ്. ഇത് ദഹനം എളുപ്പമാക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നു. വയറു വേദനയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. മലബന്ധത്തിനും ഇതു നല്ലൊരു പരിഹാരം തന്നെയാണ്. വയര്‍ വന്നു വീര്‍ക്കുന്നതും ഇതു തടയുന്നു.

നല്ല ഉറക്കം

നല്ല ഉറക്കം

തലച്ചോറിന്റെ ആരോഗ്യത്തിനും ഇതു നല്ലതാണ്. പ്രത്യേകിച്ചും നാഡികളെ ശാന്തമാക്കുന്നതിന് ഇത് സഹായിക്കുന്നു. ഇത് നല്ല ഉറക്കം നല്‍കുന്നു. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ശരീരത്തിന്റെ അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ

മറ്റേതു മസാലകളേയും പോലെ ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ് സ്റ്റാര്‍ അനൈസ് എന്ന ഈ നക്ഷത്ര മസാലയും. ഇത് തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. ദഹനം എളുപ്പമാക്കുന്നതും ഈ പ്രത്യേക ഗുണം നല്‍കുന്ന ഒന്നാണ്. വയറു വേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പ്രത്യേക മസാല.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

വൈറ്റമിന്‍ എ, വൈറ്റമിന്‍ സി സമ്പുഷ്ടമായ ഇത് ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇത് ഫ്രീ റാഡിക്കലുകളെ തടയുന്നതു കൊണ്ടു തന്നെ ചര്‍മ കോശങ്ങള്‍ക്കു പ്രായമാകുന്നതു തടയും. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയും. വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. വൈറ്റമിന്‍ സി ഇതിന് ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകള്‍ പൊതുവേ ശരീരത്തിലേയും ചര്‍മത്തിലേയും ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ അത്യാവശ്യവുമാണ്. ഇതു പൊടിച്ചു മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.

വായ്‌നാറ്റമൊഴിവാക്കാന്‍

വായ്‌നാറ്റമൊഴിവാക്കാന്‍

വായ്‌നാറ്റമൊഴിവാക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു വഴിയാണിത്. ഭക്ഷണ ശേഷം ഒരു കഷ്ണം വായിലിട്ടു ചവയ്ക്കുന്നത് പാക് ജനങ്ങളുടെ രീതിയാണെന്നു പറയാം. ദഹനം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റി വായ് നാറ്റം മാറ്റും. മോണയുടേയും പല്ലിന്റെയും ആരോഗ്യത്തിനു ഗുണം നല്‍കുകയും ചെയ്യും.

ചുമയ്ക്കുള്ള നല്ലൊരു മരുന്നാണിത്

ചുമയ്ക്കുള്ള നല്ലൊരു മരുന്നാണിത്

ചുമയ്ക്കുള്ള നല്ലൊരു മരുന്നാണിത്. ചായയില്‍ ഇതിട്ടു തിളപ്പിച്ചു കുടിയ്ക്കാം. അല്ലെങ്കില്‍ ഇത് പൊടിച്ചത് ചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. ഇതിട്ടു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും കുടിയ്ക്കുന്നതുമെല്ലാം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. അതു കൊണ്ടു തന്നെ മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കും. പരമ്പരാഗത ചൈനീസ് ചികിത്സയില്‍ ഇത് ഗര്‍ഭിണികള്‍ക്കു നിര്‍ദേശിയ്ക്കാറുമുണ്ട്. ഇതിലെ അനീറ്റോള്‍ എ്ന്ന ഘടകമാണ് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നത്. സ്ത്രീകളില്‍ മാസമുറ വേദനയും അസ്വസ്ഥതയും വയര്‍ വന്നു വീര്‍ക്കുന്നതും തടയാന്‍ ഇത് ഏറെ നല്ലതാണ്. ഇത് സുഖ പ്രസവത്തിനും സഹായിക്കുന്ന ഒന്നാണ്.

വാതം, സന്ധി വേദന

വാതം, സന്ധി വേദന

വാതം, സന്ധി വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ഇത് എന്‍സൈമുകളുടേയും ഹോര്‍മോണുകളുടേയും ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് ഗുണകരമാകുന്നത്. ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഒന്നു കൂടിയാണ് സ്റ്റാര്‍ അനൈസ് എന്ന ഈ നക്ഷത്ര മസാല. വയറുവേദന, പല്ലു വേദന, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ഇതിന്റെ ഓയില്‍ ബിപി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. നാച്വറല്‍ അനാള്‍ജിക് ഗുണമുള്ള ഇത് ഹൃദയത്തിന്റെ സ്പന്ദനത്തെ സഹായിക്കുന്ന ഒന്നാണ്.

X
Desktop Bottom Promotion