Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
തലേന്നത്തെ ചപ്പാത്തി പ്രാതലാക്കിയാല് ഗുണം ഇരട്ടി
തലേന്നത്തെ ചപ്പാത്തി പ്രാതലാക്കിയാല് ഗുണം ഇരട്ടി
ചപ്പാത്തി ഇന്ന് ദേശീയ ഭക്ഷണം എന്ന ഗണത്തില് പെടുത്തിയാലും തെറ്റില്ല. മുന്പ് നോര്ത്തിന്ത്യന് എന്നതില് പെട്ടിരുന്ന ഇത് നമ്മള് മലയാളികളുടേയും തീന്മേശയില് ഒരു നേരത്തെ ഭക്ഷണമായി മാറിയിരിയ്ക്കുന്നു.
ഗോതമ്പു പല രോഗങ്ങള്ക്കും പ്രതിവിധിയാകുന്നുവെന്നതു മാത്രമല്ല, പ്രമേഹ രോഗികളുള്പ്പെടെ പല തരത്തിലുള്ള രോഗികള്ക്കും ആരോഗ്യത്തിന് സഹായിക്കുന്നുവെന്നതുമാണ് ചപ്പാത്തിയെ പ്രിയങ്കരമാക്കുന്നത്. ധാരാളം പോഷകങ്ങള് അടങ്ങിയ ഗോതമ്പു കൊണ്ടുണ്ടാക്കുന്ന ഈ വിഭവം ഉണ്ടാക്കുന്ന രീതി കൊണ്ടും ആരോഗ്യകരമാണ്.
പൊതുവേ നാം പറയുക പഴയ ഭക്ഷണങ്ങള് ആരോഗ്യത്തിന് കേടാണെന്നതാണ്. അനാരോഗ്യവും അസുഖങ്ങളുമുണ്ടാക്കുമെന്നതാണ്. അസിഡിറ്റിയ്ക്കും ഫുഡ് പോയ്സണുമെല്ലാം ഇത് കാരണവുമാകും. എന്നാല് അല്പം പഴയ ചപ്പാത്തിയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള് ഏറെയുണ്ടെന്നതാണ് വാസ്തവം. പ്രത്യേകിച്ചും ഇതു പ്രാതലായി കഴിച്ചാല്. അതായത് തലേന്നുണ്ടാക്കിയ ചപ്പാത്തി രാവിലെ കഴിച്ചാല് ആരോഗ്യപരമായ പല ഗുണങ്ങളും ലഭിയ്ക്കും.
ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

ഗോതമ്പു ചപ്പാത്തിയില്
സാധാരണ പഴകിയ ഭക്ഷണത്തില് ഈര്പ്പവും മറ്റുമുണ്ടാകുന്നതാണ് ഇതിനെ അനാരോഗ്യകരമാക്കുന്നത്. എന്നാല് ഗോതമ്പു പൊടിയും വെള്ളവും ഉപയോഗിച്ചുണ്ടാക്കുന്ന ഗോതമ്പു ചപ്പാത്തിയില് ഫുഡ് പോയ്സണിംഗ് പോലുള്ള പ്രശ്നങ്ങള് ഉണ്ടാകാന് സാധ്യത തീരെ കുറവാണ്. എന്നാല് വല്ലാതെ പഴകിയ ചപ്പാത്തിയുടെ കാര്യമല്ല, പറയുന്നത്.

ബിപി
രാവിലെ ഇതു പോലെ പഴകിയ ചപ്പാത്തി തണുത്ത പാലും കഴിയ്ക്കുന്നത് ബിപി നിയന്ത്രിയ്ക്കുവാന് ഏറെ നല്ലതാണ്. പച്ചക്കറികള് ചേര്ത്തുള്ള കറിയോ ഇറച്ചി, മീന്, മുട്ട വിഭവങ്ങളും ചേര്ത്താണ് നാം ചപ്പാത്തി കഴിയ്ക്കുകയെങ്കിലും ഇതിനൊപ്പം തണുത്ത പാല് ചേര്ത്തു കഴിയ്ക്കുന്നതാണ് കൂടുതല് നല്ലതെന്ന് വിദഗ്ധര് പറയുന്നു.

വയറിനെ ബാധിയ്ക്കുന്ന
ഇത്തരം ചപ്പാത്തി രാവിലെ കഴിയ്ക്കുന്നത് വയറിനെ ബാധിയ്ക്കുന്ന പല പ്രശ്നങ്ങള്ക്കുമുള്ള നല്ലൊരു പരിഹാരമാണ്. അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്ക്കുള്ള നല്ലൊന്നാന്തരം പരിഹാരം. മലബന്ധത്തിനും കുടലിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

പ്രമേഹത്തിനുളള
പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ് തണുത്ത പാലില് പഴയ ചപ്പാത്തി മുക്കി വച്ചു രാവിലെ കഴിയ്ക്കുന്നത്. കഴിയ്ക്കുന്നതിന് 5-7 മിനിറ്റു മുന്പ് ചപ്പാത്തി പാലില് മുക്കി വയ്ക്കുകയെന്നതാണ് നല്ലൊരു പരിഹാരം. പ്രമേഹം കുറയ്ക്കാന് ഇത് ഏറെ നല്ലതാണ്.

ചപ്പാത്തി
ചപ്പാത്തി തണുത്ത പാലില് ചേര്ത്തു പ്രാതലായി കഴിയ്ക്കുന്നത് പനി പോലെയുളള അവസ്ഥകളില് ആശ്വാസം നല്കും. ഇതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. ശരീരത്തിന്റെ ടെംപറേച്ചര് നിയന്ത്രിച്ചു നിര്ത്താന് ഇത് ഏറെ നല്ലതാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിന്
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പഴയ ചപ്പാത്തിയും ഒപ്പ പാലും. ഇത് ബിപി നിയന്ത്രിയ്ക്കുന്നത് ഒരു വിധത്തില് ഹൃദയത്തെ സഹായിക്കുന്നു. കൊളസ്ട്രോള് പോലുളള പ്രശ്നങ്ങള്ക്കും ഇത് ഏറെ നല്ലതാണ്.

ശരീരത്തിന് ഊര്ജം
ശരീരത്തിന് ഊര്ജം നല്കാന് ഇത് ഏറെ നല്ലതാണ്. രാവിലെ അല്പം പഴക്കമുള്ള തലേന്നത്തെ ചപ്പാത്തി കഴിച്ചാല് ശരീരത്തിന് ഏറെ ഊര്ജം ലഭിയ്ക്കും. പ്രത്യേകിച്ചും ഒരു ഗ്ലാസ് പാലും കൂടിയാകുമ്പോള്. ദിവസത്തേയ്ക്കു മുഴുവനുമുളള ഊര്ജം ഇതു നല്കുന്നു. ഇതിലെ ഫൈബറുകള് മെല്ലെ മാത്രമേ ഗ്ലൂക്കോസ് രക്തത്തിലേയ്ക്കു കടത്തി വിടൂ. ഇത് ഊര്ജമായി മാറുന്നു.

ഒരു പാടു പഴകിയ ചപ്പാത്തിയല്ല
ഒരു പാടു പഴകിയ ചപ്പാത്തിയല്ല, കഴിയ്ക്കാന് പറയുന്നത്. തലേന്നു രാത്രിയുണ്ടാക്കി വച്ച ചപ്പാത്തി രാവിലെ കഴിയ്ക്കുക എന്നതാണ് കൂടുതല് നല്ലത്. 10-12 മണിക്കൂര് നേരം മുന്പ് ഉണ്ടാക്കിയ ചപ്പാത്തി പ്രാതലിനു കഴിയ്ക്കുക. ചൂടുചപ്പാത്തിയേക്കാള് ഇത് ആരോഗ്യപരമായ ഗുണങ്ങള് നല്കുമെന്നര്ത്ഥം.



Click it and Unblock the Notifications
