Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുത്തരിച്ചുണ്ടയിലെ ഒറ്റമൂലിയിൽ ആയുസ്സിന്റെ രഹസ്യം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് പുത്തരിച്ചുണ്ട. പണ്ട് പാടവരമ്പിലും നമ്മുടെ തൊടികളിലും എല്ലാം ധാരാളം പുത്തരിച്ചുണ്ട കാണുമായിരുന്നു. എന്നാൽ ഇന്ന് പുത്തരിച്ചുണ്ട പലപ്പോഴും കണികാണാൻ പോലും കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പലർക്കും അറിയുകയില്ല.
പല ആരോഗ്യ പ്രതിസന്ധികളും പരിഹരിക്കാനുള്ള ഉത്തമ മാർഗ്ഗമാണ് പുത്തരിച്ചുണ്ട. പുത്തരിച്ചുണ്ടയുടെ ഉപയോഗം പലപ്പോഴും എങ്ങനെയെന്ന് അറിയാത്തതാണ് പലരേയും പ്രതിസന്ധിയിൽ ആക്കുന്നത്. രോഗത്തേക്കാൾ രോഗ ലക്ഷണങ്ങളെ ഭയക്കണം എന്നാണ് പലരും പറയുന്നത്. അതുപോലെ തന്നെ ശരീരത്തിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തികഴിഞ്ഞാൽ അത് ഏത് അവസ്ഥയിൽ ഉള്ളതാണെങ്കിൽ പോലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുത്തരിച്ചുണ്ട. ഇതിന്റെ മാഹാത്മ്യം പറഞ്ഞാൽ തീരില്ല എന്നതാണ് സത്യം. അത്രക്ക് പ്രാധാന്യത്തോടെ പരിപാലിക്കേണ്ട ഒരു ചെടിയാണ് പുത്തരിച്ചുണ്ട.
ഇതിന്റെ വേരും ഇലയും തണ്ടും എല്ലാം ആരോഗ്യ ഗുണത്തിനായി ഉപയോഗിക്കുന്നുണ്ട്. മരുന്നുകണ്ടാക്കുന്ന കാര്യത്തിൽ വളരെ മുന്നിലാണ് പുത്തരിച്ചുണ്ട എന്ന കാര്യത്തിൽ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികൾക്കും നല്ലൊരു ഒറ്റമൂലിയാണ് ഇത്. പുത്തരിച്ചുണ്ട കൊണ്ട് പല രോഗത്തിനും നമുക്ക് പരിഹാരം കാണാം. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് പുത്തരിച്ചുണ്ട ഉപയോഗിക്കാം എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക്
ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാന മാർഗ്ഗങ്ങളിൽ ഒന്നാണ് പുത്തരിച്ചുണ്ട. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കാൻ പുത്തരിച്ചുണ്ട മികച്ചതാണ്. ഇതിന്റെ വേര് കഷായം വെച്ച് കുടിക്കുന്വത് ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അdതുകൊണ്ട് തന്നെ മടിക്കാതെ നമുക്ക് ഉപയോഗിക്കാവുന്ന നല്ല ഒന്നാന്തരം ഒറ്റമൂലിയാണ് പുത്തരിച്ചുണ്ട എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

പല്ലുവേദനക്ക് പരിഹാരം
പല്ല് വേദന അനുഭവിച്ചവർക്ക് അറിയാം അതിന്റെ എല്ലാ വിധത്തിലുള്ള പ്രയാസവും. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ മാർഗ്ഗം തേടുമ്പോൾ ഇനി പുത്തരിച്ചുണ്ടയെ മറക്കേണ്ട. പല്ലു വേദന കൊണ്ട് വലയുന്നവർക്ക് ഉള്ള നല്ലൊരു ഒറ്റമൂലിയാണ് പുത്തരിച്ചുണ്ട. ഇത് ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം നൽകുന്നതോടൊപ്പം പലപ്പോഴും പല്ലു വേദനയെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് ആശ്വാസം നൽകുന്നതിനും സഹായിക്കുന്നു. പല്ലു വേദനയെ ഇല്ലാതാക്കി പല്ലിന് ആരോഗ്യം നൽകുന്നതിന് പുത്തരിച്ചുണ്ടയുടെ വേര് നല്ലതാണ്. പെട്ടെന്നാണ് വേദനയിൽ നിന്ന് ആശ്വാസം നൽകുന്നത്.

ദശമൂലാരിഷ്ടത്തിൽ
കുട്ടികൾക്ക് വരെ കൊടുക്കുന്നതാണ് ദശമൂലാരിഷ്ടം. അതിന്റെ ഗുണവും രുചിയും എല്ലാം ഏത് പ്രായക്കാർക്കും ഇഷ്ടമാവുന്നതാണ്. ദശമൂലാരിഷ്ടത്തിൽ വരെ ചേർക്കുന്ന ഒരു വേരാണ് പുത്തരിച്ചുണ്ടയുടേത് എന്ന കാര്യത്തിൽ സംശയം വേണ്ട. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന് ആയുർവ്വേദത്തെ ആശ്രയിക്കുന്നവർക്ക് വളരെയധികം സഹായിക്കുന്നു ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇനി സംശയിക്കാതെ പുത്തരിച്ചുണ്ട ആരോഗ്യത്തിന് വേണ്ടി കൂടെക്കൂട്ടാം.

കൊളസ്ട്രോൾ കുറക്കാൻ
പലരേയും വലക്കുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് കൊളസ്ട്രോള്‍. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുമ്പോൾ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളും ഗുരുതര പ്രത്യാഘാതങ്ങളും ആണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുത്തരിച്ചുണ്ട ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിന്റെ വേര് കഷായം വെച്ച് കുടിക്കുന്നത് കൊളസ്ട്രോൾ പരിഹരിക്കുന്നതിനും ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

കോശങ്ങളും നാശം തടയുന്നു
ശരീര കോശങ്ങളുടെ നാശത്തിൽ നിന്നും അതിനെ തടയുന്നതിനും പുത്തരിച്ചുണ്ട മികച്ചതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. യാതൊരു സംശയവും കൂടാതെ നിങ്ങൾക്ക് പുത്തരിച്ചുണ്ട ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ അത് നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

വയറു വേദനക്ക് പരിഹാരം
ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഡയറിയ, വയറു വേദന, വയറിളക്കം എന്നിവ ആർക്ക് എപ്പോൾ ബാധിക്കും എന്ന് പറയാൻ ആവില്ല. ഇത്തരത്തിൽ പെട്ടെന്നുണ്ടാവുന്ന ആരോഗ്യ പ്രതിസന്ധികളായ ഇവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് പുത്തരിച്ചുണ്ട. ഇത് പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം നൽകി ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് വലിയ വയറു വേദനക്കും ആശ്വാസം നൽകുന്നതിനും നല്ല ദഹനത്തിനും സഹായിക്കുന്നു പുത്തരിച്ചുണ്ട.

ഛർദ്ദിയെ പരിഹരിക്കുന്നു
ഛര്‍ദ്ദി പോലുള്ള അവസ്ഥകളിൽ എന്ത് മരുന്ന് കഴിച്ചിട്ടും മാറാത്ത സാഹചര്യത്തിൽ പുത്തരിച്ചുണ്ടയുടെ കായ അരച്ച് പാലിൽ മിക്സ് ചെയ്ത് കഴിച്ചാൽ മതി. ഇത് എത്ര വലിയ ഛർദ്ദിയാണെങ്കിലും മാറ്റുന്നു. അൽപം തേനും മിക്സ് ചെയ്താൽ ഗുണം വർദ്ധിക്കുന്നു. അതുകൊണ്ട് ഛർദ്ദിച്ച് വലഞ്ഞവർ ഇനി അധികം കഷ്ടപ്പെടേണ്ട ആവശ്യമില്ല. ഇവർക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാം പുത്തരിച്ചുണ്ട.

പനിക്ക് പരിഹാരം
പനി ജലദോഷം തുടങ്ങിയ അവസ്ഥകളിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുത്തരിച്ചുണ്ട. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ഇത്തരംഅവസ്ഥകളിൽ പരിഹാരം കാണുന്നു. ഇതിന്റെ വേരും ഇലയും പൂവും എല്ലാം ആയുർവ്വേദത്തിലെ ഏറ്റവും മൂല്യമുള്ള വഒരു വസ്തുവാണ് എന്ന കാര്യം നിങ്ങൾ മറക്കരുത്. ഇന്നത്തെ കാലത്ത് പല ദിക്കിലും കാണാൻ പോലും കിട്ടാത്തതാണ് പുത്തരിച്ചുണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് പരിപാലിക്കേണ്ട ഒന്നാണ് പുത്തരിച്ചുണ്ട.



Click it and Unblock the Notifications
