Latest Updates
-
ജിമ്മിൽ പോകാതെ ദീപിക കക്കർ കുറച്ചത് രണ്ട് കിലോ; ആ രഹസ്യം ഇതാണ്! -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഓറഞ്ച് അലർട്ട് കാലത്ത് ഈ മാറ്റങ്ങൾ വരുത്താം -
കത്തുന്ന വെയിലത്ത് തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നോ? ജീവൻ അപകടത്തിലാക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കടുത്ത ചൂടിൽ തളരരുത്; ഗർഭിണികളും ആർത്തവമുള്ളവരും അറിയേണ്ട നിർണ്ണായക ആരോഗ്യ മുന്നറിയിപ്പുകൾ! -
കടുത്ത വേനലിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗ മുന്നറിയിപ്പ്: കഠിനമായ ചൂടിൽ ചർമ്മവും ആരോഗ്യവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ദീപിക കക്കറിന്റെ വെയ്റ്റ് ലോസ് രഹസ്യം ഇതാ; പട്ടിണി കിടക്കാതെ 30 ദിവസം കൊണ്ട് മാറ്റം! -
2026 ഏപ്രിൽ 29 ഗ്രഹമാറ്റം: കന്നി രാശിയിലെ ചന്ദ്രന്റെ വരവ്; ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നോ? -
ഗജകേസരി യോഗം: ഏപ്രിൽ 29-ന് ഈ രാശിക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ സുവർണ്ണകാലം!
ആണ്‍ശേഷിയ്ക്ക് നിലപ്പനക്കിഴങ്ങ് പ്രയോഗം
ആണ്‍ശേഷിയ്ക്ക് നിലപ്പനക്കിഴങ്ങ് പ്രയോഗം
നമ്മുടെ അസുഖങ്ങളും ആരോഗ്യ പ്രശ്നങ്ങളും മാറുന്നതിനുള്ള പ്രകൃതി ദത്ത വഴികള്‍ പലതുമുണ്ട്. പലപ്പോഴും പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ഔഷധ സസ്യങ്ങള്‍ ഇതിനുള്ള പ്രധാനപ്പെട്ട പരിഹാരങ്ങളുമാണ്.
പല പുരുഷന്മാരേയും അലട്ടുന്ന ലൈംഗിക പ്രശ്നങ്ങളുണ്ട്. ഇതിനും പ്രകൃതിയില്‍ നിന്നും തന്നെ ലഭിയ്ക്കുന്ന പല പരിഹാരങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് നിലപ്പനക്കിഴങ്ങ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഇത് പുരുഷ ശേഷിയ്ക്കു മാത്രമല്ല, മറ്റു പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്.
വഴിവക്കിലും വളപ്പുകളിലും മറ്റും കണ്ടു വരുന്ന പനയുടെ ആകൃതിയിലുള്ള ഒരു സസ്യമാണിത്. മഞ്ഞ നിറമുള്ള പൂക്കളുള്ള ഇതിന്റെ കിഴങ്ങു വളരുന്നത് മണ്ണിനടയിലാണ്. ഈ കിഴങ്ങാണ് ഔഷധ ഗുണമുള്ള ഭാഗവും.
ധാരാളം ഫൈറ്റോകെമിക്കല്‍സ് അടങ്ങിയ ഇത് പല ആയുര്‍വേദ മരുന്നുകളിലേയും പ്രധാന ചേരുവയാണ്. അരിഷ്ടവും കഷായവുമെല്ലാം ഉണ്ടാക്കാന്‍ ഇത് ഉപയോഗിയ്ക്കുന്നുമുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. ആന്റി ക്യാന്‍സര്‍, ആന്റി ഡയബെറ്റിക് ഗുണങ്ങള്‍ അടങ്ങിയ ഒന്നുമാണ്.
നിലപ്പനക്കിഴങ്ങു പല തരത്തിലും പല അസുഖങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്നുണ്ട്. ഇതെക്കുറിച്ചറിയൂ.

പുരുഷന് ശേഷി
പുരുഷന് ശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള മികച്ച ഔഷധ സസ്യമാണ് നിലപ്പനക്കിഴങ്ങ്. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് ഇത് ഒരു ടീസ്പൂണ്‍ വീതം ഇളം ചൂടുള്ള പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കാം അടുപ്പിച്ചു കുടിയ്ക്കുന്നത് പുരുഷ ശേഷിയ്ക്കും ബീജ ഗുണത്തിനുമെല്ലാം ഏറെ സഹായകമാണ്. ബീജത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ലൈംഗിക താല്പര്യം ഉണര്‍ത്തുന്നതിനു സഹായിക്കുന്ന ഒരു മരുന്നു കൂടിയാണ് പാലില്‍ നിലപ്പനക്കിഴങ്ങു ചേര്‍ത്തു കഴിയ്ക്കുന്നത്. ശരീരത്തിന്റെ ആകെയുള്ള ക്ഷീണം മാറാനും ഇതു നല്ലൊരു മരുന്നാണ്. പുരുഷനെ അലട്ടുന്ന ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

ലിവര്‍
മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് നിലപ്പനക്കിഴങ്ങ്. ഇതിന്റെ കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് മഞ്ഞപ്പിത്തത്തിനുള്ള നല്ലൊന്നാന്തരം പരിഹാരമാണ്. ലിവറിലെ ടോക്സിനുകള്‍ നീക്കം ചെയ്യുന്നതിനും ലിവര്‍ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമവുമാണ.്

ശരീരത്തിന് പുഷ്ടിയും ആരോഗ്യവും
ശരീരത്തിന് പുഷ്ടിയും ആരോഗ്യവും നല്‍കാനുള്ള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ് നിലപ്പനക്കിഴങ്ങ്. ഇത് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്തിളക്കി പഞ്ചസാര ചേര്‍ത്തിളക്കി കഴിയ്ക്കാം. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കാനും നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന ഒന്നു കൂടിയാണിത്.

ചുമ
ഇതിന്റെ ഇലയ്ക്കും ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ഇതിന്റെ ഇല കഷായം വച്ചു കുടിയ്ക്കുവാന്‍ നല്ലതാണ്. ഇത് ചുമയ്ക്കും കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്. ചുമയില്‍ നിന്നും പെട്ടെന്നു തന്നെ ആശ്വാസം നല്കുമെന്നു വേണം, പറയാന്‍. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് ഇതു കത്തിച്ച് ഈ പുക ശ്വസിയ്ക്കുന്നതും ഏറെ നല്ലതാണ്. ശ്വാസകോശ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

ആര്‍ത്തവ ക്രമക്കേടുകള്‍ക്കും
ആര്‍ത്തവ ക്രമക്കേടുകള്‍ക്കും ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് നിലപ്പന. ഇത് ആര്‍ത്തവ സമയത്തെ വേദന, അമിത രക്തസ്രാവം എന്നിവയ്ക്കുളള നല്ലൊന്നാന്തരം പരിഹാരമാണ്.

ക്യാന്‍സര്‍
ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ് ഇത്. ആന്റി ക്യാന്‍സര്‍ ഗുണങ്ങളുള്ള ഒന്നാണിതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചര്‍മത്തിനും
ചര്‍മത്തിനും ഗുണം ചെയ്യുന്ന ഒന്നാണ് നിലപ്പനക്കിഴങ്ങ്. ഇത് അരച്ച് ചര്‍മ പ്രശ്നങ്ങളുള്ളിടത്ത് ഇടുന്നത് ഏറെ നല്ലതാണ്. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് ഇത് ആട്ടിന്‍പാലില്‍ കലക്കി തേനും ചേര്‍ത്തിളക്കി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കും. ചര്‍മത്തിന് ചെറുപ്പവും തുടിപ്പും നല്കു.ം

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ്
പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് നിലപ്പനക്കിഴങ്ങ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.

ദഹന ശേഷി
ദഹന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് നിലപ്പനക്കിഴങ്ങ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം പോലെയുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications