Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
കൊളസ്ട്രോള്‍ ബിപി അവസാനവാക്കാണ് ഈ വൈദ്യം
രോഗങ്ങള്‍ ഇന്ന് നമ്മുടെ കൂടപ്പിറപ്പാണ്. പലപ്പോഴും ഇതിനെ തടയിടുന്നതിന് വേണ്ടി മരുന്നുകളും മന്ത്രങ്ങളുമായി കഴിയുന്നവരും ചില്ലറയല്ല. ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് എന്തൊക്കെ മരുന്നാണ് നമ്മള് കഴിക്കുന്നത് എന്ന് പലര്‍ക്കും അറിയുകയില്ല. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു. എന്നാല്‍ നമ്മുടെ ജീവിതത്തെ പാടേ മാറ്റുന്ന ചില ജീവിത ശൈലീ രോഗങ്ങള്‍ ഉണ്ട്.
പ്രമേഹവും കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും എല്ലാം ഇതില്‍ പെട്ടതാണ്. അതുകൊണ്ട് ഇത്തരം അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗാര്‍ലിക് സാള്‍ട്ട്. ഇത് എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗാര്‍ലിക് സാള്‍ട്ട്.

എന്താണ് ഗാര്‍ലിക് സാള്‍ട്ട്
എന്താണ് ഗാര്‍ലിക് സാള്‍ട്ട് എന്ന് പലര്‍ക്കും അറിയില്ല. അതിനായി വെളുത്തഉള്ളി നല്ലതു പോലെ തൊലി കളഞ്ഞ് അത് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. ഇത് നല്ലതു പോലെ വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. അതിന് സമയമില്ലാത്തവര്‍ക്ക് ഓവനില്‍ വെച്ച് നല്ലതു പോലെ ചൂടാക്കി എടുക്കണം. ഇത് പൊടിഞ്ഞ് പോവുന്ന തരത്തില്‍ വേണം എടുക്കാന്‍. ഇത് മിക്സിയില്‍ ഇട്ട് ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ പൊടിച്ചെടുക്കണം. ഇതിലേക്ക് അല്പം ഉപ്പ് ചേര്‍ക്കാം. ഇത് പിന്നീട് എത്ര നാള് വേണമെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കൊളസ്ട്രോള്‍ കുറക്കാന്‍
കൊളസ്ട്രോള്‍ ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ ഗാര്‍ലിക് സാള്‍ട്ട്. ഇത് ശരീരത്തില്‍ ഒളിച്ചിരിക്കുന്ന ചീത്ത കൊളസ്ട്രാളിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

പ്രമേഹത്തിന് പരിഹാരം
പ്രമേഹവും കൊളസ്ട്രോളിന്റെ കാര്യം പറഞ്ഞത് പോലെ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒന്നാണ്. അതിനെ ഇല്ലാതാക്കുന്നതിനും ജീവിത ശൈലിയില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി. ഇത്തരം അവസ്ഥകള്‍ പരമാവധി ഒഴിവാക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കൂടെ ഗാര്‍ലിക് സാള്‍ട്ട് കൂടി ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം പ്രമേഹത്തെ കൂടി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. നല്ലൊരു ഇന്‍സുലിന്‍ ആണ് വെളുത്തുള്ളി.

രക്തസമ്മര്‍ദ്ദം കുറക്കുന്നു
രക്തസമ്മര്‍ദ്ദവും ജീവിത ശൈലീ രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകളെ മരുന്ന് കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ ശ്രമിക്കും മുന്‍പ് ഈ നാട്ടു വൈദ്യം കൂടി ഒന്ന് പരീക്ഷിച്ച് നോക്കുന്നത് നല്ലതാണ്. എന്നാല്‍ ഇവര്‍ ഗാര്‍ലിക് സാള്‍ട്ടില്‍ ഉപ്പ് ഉപയോഗിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ ബിപി കുറയുന്നതിന് പകരം കൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.

വിറ്റാമിന്‍ കലവറ
വിറ്റാമിന്‍ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഗാര്‍ലിക് സാള്‍ട്ട്. ധാരാളം വിറ്റാമിനുകളും ന്യൂട്രിയന്‍സുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം.

പുകവലിയുടെ ദോഷങ്ങള്‍
പുകവലി മൂലം ശരീരത്തില്‍ ഉണ്ടാവുന്ന പല ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും പുകവലിയില്‍ നിന്ന് മുക്തി നേടുന്നതിനും ഗാര്‍ലിക് സാള്‍ട്ട് എന്തുകൊണ്ടും ഉത്തമമാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയ സംബന്ധമായ രോഗങ്ങള്‍ വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ആശുപത്രിയില്‍ എത്തുന്നവരില്‍ പകുതിയിലധികം പേരും ഇത്തരം രോഗങ്ങളുമായി മല്ലിടുന്നവരാണ്. എന്നാല്‍ ഗാര്‍ലിക് സാള്‍ട്ട് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതായതുകൊണ്ട് തന്നെ ഇത് ഹൃദയത്തേയും സംരക്ഷിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

എല്ലിന്റെ ആരോഗ്യം
എല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നുണ്ട് ഗാര്‍ലിക് സാള്‍ട്ട്. ഇത് നല്കുന്ന ആരോഗ്യം ചില്ലറയല്ല. ഇതിലുള്ള വിറ്റാമിനുകള്‍ എല്ലിന്റെ കരുത്തിനും ആരോഗ്യത്തിനും വളരെ മികച്ചതാണ്. ഇത് എല്ല് പൊട്ടുന്നതും സന്ധിവേദന പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും എന്നും മുന്നില്‍ നില്‍ക്കുന്നതാണ്.

ദഹനത്തിന് നല്ലത്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ആരോഗ്യത്തിന് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഗാര്‍ലിക് സാള്‍ട്ട് സഹായിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ അത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications