Latest Updates
-
111 കിലോയിൽ നിന്ന് 79 കിലോയിലേക്ക്; മുകുന്ദ് രാജേഷിന്റെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ! -
ചൂട് കടുക്കുന്നു! മെയ് മാസത്തിലെ ഉഷ്ണതരംഗത്തിൽ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കാം -
മെയ് മാസത്തിലെ കടുത്ത ചൂട്; ശരീരത്തിന് കുളിർമയേകാൻ വീട്ടിലുണ്ട് ഈ അത്ഭുത പാനീയങ്ങൾ -
മെയ് 1 ഉഷ്ണതരംഗം: കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് ജീവന് ഭീഷണിയോ? അറിയേണ്ടതെല്ലാം -
അച്ഛനും അമ്മയുമാകാൻ ഇനി പ്രായം തടസ്സമല്ല; ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയിൽ പ്രതീക്ഷയോടെ ദമ്പതികൾ -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ഇൻഡോർ വഴികൾ പരീക്ഷിക്കൂ! -
കത്തുന്ന വെയിലത്ത് പുറത്തിറങ്ങുന്നവരാണോ? ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
മെറ്റ് ഗാലയ്ക്ക് മുന്നോടിയായി താരങ്ങളുടെ കഠിന തപസ്സ്; 72 മണിക്കൂർ കൊണ്ട് ആ രൂപമാറ്റം എങ്ങനെ? -
ബുദ്ധപൂർണിമയും സ്വാതി നക്ഷത്രവും: ഈ രാശിക്കാർക്ക് ജീവിതം മാറിമറിയും, ഭാഗ്യം കൂടെപ്പിറക്കും! -
മെയ് 2-3: ഗജകേസരിയും ധനയോഗവും ഒന്നിക്കുന്നു; സ്വർണ്ണവും വസ്തുവും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം!
ഞണ്ടിറച്ചി ആയുസു നീട്ടിത്തരും, കാരണം
ഞണ്ടിറച്ചി ആയുസു നീട്ടിത്തരും, കാരണം
നോണ്‍ വെജ് വിഭവങ്ങളോട് പ്രതിപത്തി കൂടുതലുള്ളവരാണ് മലയാളികള്‍. പ്രത്യേകിച്ചും കടല്‍, മീന്‍ വിഭവങ്ങളോട്. സ്വാദില്‍ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും മികച്ചു നില്ക്കുന്നവയാണ് ഇത്തരം വിഭവങ്ങള്‍.
കടല്‍ വിഭവങ്ങളില്‍ തന്നെ പലര്‍ക്കും പ്രിയങ്കരമായ ഒന്നാണ് ഞണ്ട്. ഞണ്ടിറച്ചി ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്കുമെന്നു വേണം, പറയാന്‍.
100 ഗ്രാം ഞണ്ടിറച്ചിയില്‍ 59 മില്ലിഗ്രാം കാല്‍സ്യം, 0.8 മില്ലിഗ്രാം അയേണ്‍, 1.5 ഗ്രാം കൊഴുപ്പ്, 19 ഗ്രാം പ്രോട്ടീന്‍, വൈറ്റമിന്‍ എ, 7.6 മില്ലീഗ്രാം വൈറ്റമിന്‍ സി, 9.78 മില്ലിഗ്രാം വൈറ്റമിന്‍ ബി 12 എ്ന്നിവ അടങ്ങിയിട്ടുണ്ട്.
ഞണ്ടിറച്ചി നല്കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ, ഇതു കഴിയ്ക്കുമ്പോള്‍ ശരീരത്തിനു ലഭിയ്ക്കുന്ന ഗുണങ്ങള്‍ അറിയൂ,

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഞണ്ടിറച്ചി. 100 ഗ്രാമിലുളളത് 1.5 ഗ്രാം കൊഴുപ്പു മാത്രമാണ്. ബാക്കിയെല്ലാം പ്രോട്ടീനാണ്. പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ ഏറ്റവും സഹായകമാണ്. ഇതുകൊണ്ടു തന്നെ തടി കുറയ്ക്കാന്‍ ഉത്തമമായ ഭക്ഷണമാണ് ഞണ്ട്. കഴിച്ചാല്‍ തടിയ്ക്കുമെന്നു പേടി വേണ്ടാത്ത നോണ്‍ വെജ് വിഭവം.

കണ്ണിന്റെ കാഴ്ചയ്ക്ക്
കണ്ണിന്റെ കാഴ്ചയ്ക്ക് ഉത്തമമായ ഒന്നാണ് ഞണ്ടിറച്ചി. ഇതില്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ റെറ്റിനോള്‍, റെറ്റിനല്‍, റെറ്റിനോയിക് ആസിഡ്, ബീറ്റാ കരോട്ടിന്‍ എന്നിവ കാഴ്ച ശക്തിയ്ക്ക് ഏറെ ഉത്തമമാണ്. കാഴ്ചയെ ബാധിയ്ക്കുന്ന മാക്യുലാര്‍ ഡീ ജെനറേഷന്, തിമിരം എന്നിവ അകറ്റാന്‍ ഏറെ ഉത്തമമാണ്.

കോശങ്ങള്‍ക്കുണ്ടാകുന്ന നാശം
ഞണ്ടിറച്ചിയില്‍ ധാരാളം സെലേനിയം അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ ഏറെ നല്ലതാണ്. ഫ്രീ റാഡിക്കല്‍ നാശം തടയുന്നതിനാല്‍ ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുവാനും ചര്‍മ കോശങ്ങളെ സംരക്ഷിയ്ക്കുന്നതിനാല് ചര്‍മത്തിനുണ്ടാകുന്ന പ്രായാധിക്യം തടയുകയും ചെയ്യുന്നു. തൈറോയ്ഡ് പ്രശ്നങ്ങള്‍ക്കുണ്ടാകുന്ന നല്ലൊരു പരിഹാരമാണ് ഞണ്ടിറച്ചി. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കുന്ന ഒന്നാണ്.

ഹൃദയാരോഗ്യത്തിന്
ഇതിലെ സെലേനിയം, കോപ്പര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതാണ് കാരണം. ഇത് അറ്റാക്ക, സ്ട്രോക്ക് സാധ്യതകള്‍ കുറയ്ക്കുന്നു. കൊളസ്ട്രോള്‍ ഭയക്കാതെ കഴിയ്ക്കാവുന്ന നോണ്‍ വെജ് ഭക്ഷണമാണ് ഞണ്ടിറച്ചി. ഇതില്‍ സാച്വറേറ്റഡ് കൊഴുപ്പും ഏറെ കുറവാണ്. ഇതിലെ സ്റ്റെറോളുകള്‍ കൊളസ്ട്രോള്‍ ശരീരം വലിച്ചെടുക്കുന്നതു തടയുകയും ഇത് മലത്തിലൂടെ പുറത്തേയ്ക്കു കളയുകയും ചെയ്യുന്നു.

പ്രതിരോധ ശേഷി
ശരീരത്തിനു പ്രതിരോധ ശേഷി വര്ദ്ധിപ്പിയ്ക്കുന്തനിനുള്ള നല്ലൊരു വഴിയാണിത്. ഇതിലെ സെലേനിയം തന്നെയാണ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള പ്രധാന വഴി. ഫ്രീ റാഡിക്കലുകളെ തടയുന്നതിനാല്‍ ഇത് പ്രതിരോധ ശേഷി സംരക്ഷിയ്ക്കുന്നതിന് ഉത്തമമാണ്.

മാനസികാരോഗ്യം
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തമമായ വഴി കൂടിയാണിത്. ഇതിലെ പ്രോട്ടീന്‍, സിങ്ക്, ഒമേഗ 3 ഫാററി ആസിഡ് എ്നിവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും മറ്റും സഹായിക്കുന്ന മൈലിന് ഇതില്‍ ധാരാളമുണ്ട്. നാഡികളുടെ സഞ്ചാര പാതയിലെ വീക്കവും പ്രശ്നങ്ങളുമെല്ലാം തടയാന്‍ ഇതു സഹായിക്കും.

ചര്‍മത്തിന്റെ, കണ്ണിന്റെ, നാഡിയുടെ ആരോഗ്യം
ചര്‍മത്തിന്റെ, കണ്ണിന്റെ, നാഡിയുടെ ആരോഗ്യം കാക്കുന്നതിന് സഹായിക്കുന്ന റൈബോഫ്ളേവിന്‍ അഥവാ വൈറ്റമിന്‍ ബി2 സ്റ്റിറോയ്ഡുകള്‍, ആര്ബിസ് എന്നിവയുടെ ഉല്പാദനത്തിന് ഇത് സഹായിക്കുന്നു. ഇത് ചര്‍മത്തിന്റെയും കണ്ണിന്റെയും നാഡിയുടേയും ആരോഗ്യത്തിന് ഉത്തമമാണ്. റൈബോഫ്ളേവിന്‍ ദഹനേന്ദ്രിയത്തിലെ അയേണ്‍ വലിച്ചെടുക്കുന്നു, പ്രോട്ടീനുകളെ ചെറു കണികകളാക്കി മാറ്റുന്നു, ഇതു പോലെ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുകളുമെല്ലാം ഊര്‍ജമാക്കി മാറ്റുന്നു.

മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍
മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഞണ്ടിറച്ചി. ഇതിലെ വൈറ്റമിന്‍ സി, ബി12, സിങ്ക് എന്നിവ മുറിവുകള്‍ ഉണക്കാന്‍ ഏറെ നല്ലതാണ്. ഇവ എറിത്രോസൈറ്റുകളെ ഉല്പാദിപ്പിയ്ക്കുന്നു. ഇതു വഴി പുതിയ കോശങ്ങള്‍ പെട്ടെന്നുല്പാദിപ്പിയ്ക്കുന്നു.

ക്യാന്‍സര്‍
ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. കാഡ്മിയം, സില്‍വര്‍, മെര്‍ക്കുറി, ആര്‍സെനിക് എന്നിങ്ങനെയുള്ള ലോഹങ്ങളുടെ കാരണം കൊണ്ടുണ്ടാകുന്ന ക്യാന്‍സര്‍ ബാധകള്‍ക്കുള്ള പരിഹാരമാണ്. ഇതിലെ സെലേനിയമാണ് ഇതിനു പരിഹാരമാകുന്നത്. ക്യാന്‍സര്‍ കാരണമാകുന്ന കോശങ്ങളെ നശിപ്പിച്ച് ട്യൂമര്‍ വളര്‍ച്ച തടയുന്ന ഒന്നാണിത്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പടരുന്നതു തടയുവാനും മികച്ചതാണ്.

പ്രമേഹത്തിനുള്ള
ഞണ്ടിറച്ചി പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇതിലെ ക്രോമിയമാണ് ഈ ഗുണം നല്‍കുന്നത്. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണിത്. പ്രമേഹ രോഗികള്‍ക്കു ധൈര്യമായി കഴിയ്ക്കാവുന്ന ഒന്ന്. കൊളസ്ട്രോള്‍ രോഗികള്‍ക്കും ഉത്തമമാണ.്

സീ ഫുഡ് അലര്‍ജിയുള്ളവര്‍
സീ ഫുഡ് അലര്‍ജിയുള്ളവര്‍ ഞണ്ടിറച്ചി കഴിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇതു പോലെ ഇതു വറുത്തോ പൊരിച്ചോ കഴിയ്ക്കുന്നതിനേക്കാള്‍ കറി വച്ചു കഴിയ്ക്കുന്നതാണ് നല്ലതെന്നോര്‍ക്കുക.



Click it and Unblock the Notifications