Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പോംഗ്രനേറ്റ് ജ്യൂസ് ജ്യൂസല്ല, മരുന്നാണ്, കാരണം...
പോംഗ്രനേറ്റ് ജ്യൂസ് ജ്യൂസല്ല, മരുന്നാണ്, കാരണം...
ആരോഗ്യത്തിന് ജ്യൂസുകള്‍ ഏറെ സഹായിക്കുന്നവയാണ്. ആരോഗ്യരമായ രീതിയില്‍ ജ്യൂസുകള്‍ തയ്യാറാക്കണെമെന്നു മാത്രം. പ്രത്യേകിച്ചും പഞ്ചസാര പോലെയുള്ള കൃത്രിമ മധുരങ്ങള്‍ ചേര്‍ക്കാതെ വേണം, ഇവ തയ്യാറാക്കാന്‍,
ജ്യൂസുകള്‍ നാം സാധാരണയായി പഴവര്ഗങ്ങളുടേതാണ് ഉപയോഗിയ്ക്കാറ്. പല തരം പഴങ്ങളും ജ്യൂസുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നവയാണ്.
ഇത്തരം പഴങ്ങളില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് മാതള നാരങ്ങ അഥവാ പോംഗ്രനേറ്റ്. അനാര്‍ എന്നു ഇത് അറിയപ്പെടുന്നുണ്ട്.
ആരോഗ്യത്തിന് പല പ്രധാന ഗുണങ്ങളും നല്കുന്ന ഒന്നാണ് മാതള നാരങ്ങ ജ്യൂസ്. പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്. മാതള നാരങ്ങ അഥവാ പോംഗ്രനേറ്റ് ജ്യൂസാക്കി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഈ ജ്യൂസിന്റെ പ്രത്യേക ഗുണങ്ങളെക്കുറിച്ചറിയൂ,

ക്യാന്‍സറിനെ തടയാന്‍
ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പോംഗ്രനേറ്റ് അഥവാ മാതളനാരങ്ങ ജ്യൂസ് കുടിയ്ക്കുന്നത് ക്യാന്‍സറിനെ തടയാന്‍ ഏറെ നല്ലതാണ്. ഇത് ക്യാന്‍സറിനെതിരെയുളള ശക്തനായ എതിരാളിയെന്നാണ് ഫലവര്‍ഗങ്ങളുടെ കൂട്ടത്തില്‍ തന്നെ വിശേഷിപ്പിയ്ക്കപ്പെടുന്നത്. ക്യാന്‍സര്‍ വരാതെ തടയുവാനും ക്യാന്‍സര്‍ ബാധിച്ചവര്‍ക്കും ഇത് നല്ലൊരു മരുന്നാണ്.

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍
ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ഏറ്റവും നല്ലതാണ് ദിവസവും ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ്. ഈ ജ്യൂസ് യൂറോത്തിലീന് എന്ന ഒരു ഘടകം ഉല്പാദിപ്പിയ്ക്കും. ഇത് കോശങ്ങള്‍ പ്രായമാകുന്നതു തടയും. ആന്റി ഓക്സിഡന്റ് ആയതു കൊണ്ടു തന്നെ ചര്‍മത്തിലെ വിഷാംശം പുറന്തള്ളുന്ന ഒന്നു കൂടിയാണിത്. ഇതും ചര്‍മത്തിന് ചെറുപ്പം നല്കാന് ഏറെ നല്ലതാണ്. ഇതിന്റെ തൊലി ഉണക്കിപ്പൊടിച്ചു മുഖത്തു പുരട്ടുന്നത് മുഖത്തു ചുളിവുകള്‍ വീഴുന്നതു തടയുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കൊണ്ടും മറ്റും ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി യൗവ്വനം നിലനിർത്താൻ മാതളം സ്ഥിരമായി കഴിക്കുന്നവർക്ക് സാധിക്കും.

ഉദ്ധാരണ പ്രശ്നങ്ങൾ
ഉദ്ധാരണ പ്രശ്നങ്ങൾ പോലുള്ള രോഗങ്ങൾക്ക് മരുന്നായും ശുക്ല വർദ്ധനവിനും മാതളം ഉപയോഗിക്കാം. ഈ ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് പുരുഷന്മാര്ക്ക് വയാഗ്രയെന്നോണം ഗുണം നല്കുന്ന ഒന്നാണ്. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് അത്യുത്തമമാണ്.

എല്ലുകളുടെ ആരോഗ്യത്തിനും
എല്ലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇത് വാതം പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്. എല്ലിനെ
ആക്രമിക്കുന്ന എൻസൈമുകളെ നശിപ്പിച്ചാണ് മാതളം അസ്ഥി സംബന്ധമായ രോഗങ്ങളെ ചെറുക്കുന്നത്.

ഹൃദ്രോഗങ്ങൾ അകറ്റാനും
ഹൃദ്രോഗങ്ങൾ അകറ്റാനും മാതളം സഹായിക്കും. ആയുർവേദത്തിൽ ഹൃദ്രോഗങ്ങൾക്ക് മരുന്നായി മാതളം ഉപയോഗിക്കുന്നുമുണ്ട്.ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഓക്സിജന്‍ പ്രവാഹം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു. സ്ട്രോക്ക് പോലുളള പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധി കൂടിയാണിത് . ബിപി കുറയ്ക്കാന്‍ സഹായിക്കുന്നതും ഹൃദയത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്.

കൊളസ്ട്രോള്‍, പ്രമേഹ രോഗത്തിനും
കൊളസ്ട്രോള്‍, പ്രമേഹ രോഗത്തിനും ഇതു നല്ലൊരു പരിഹാരമാണ്. ഇതിലെ സ്വാഭാവിക ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് ഹൃദയാരോഗ്യത്തിനും ഏറെ സഹായകമാകുന്ന ഒന്നാണ്. ഹൃദയാരോഗ്യത്തിനും ഏറെ സഹായകമാകുന്ന ഒന്നാണ്.

ദഹന സംബന്ധമായ ആരോഗ്യത്തിനും
ദഹന സംബന്ധമായ ആരോഗ്യത്തിനും തടി കുറയ്ക്കാനുമെല്ലാം ദിവസവും പോംഗ്രനേറ്റ് ജ്യൂസ് ഒരു ഗ്ലാസ് ശീലമാക്കുന്നത് ഏറെ ഗുണം നല്‍കും. ഇതിലെ നാരുകളാണ് പ്രധാന ഗുണം നല്‍കുന്നത്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

ധാരാളം അയേണ്‍
ധാരാളം അയേണ്‍ അടങ്ങിയ ഒന്നു കൂടിയാണ് മാതളനാരങ്ങ. ഇത് ഹീമോഗ്ലോബിന്‍ ഉല്പാദനത്തിനു സഹായിക്കുന്നു. വിളര്‍ച്ച പോലെയുള്ള പ്രശ്നങ്ങളെങ്കില്‍ ഇതു നല്ലൊരു പരിഹാരമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണകരവുമാണ്.

രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ. ഇതിലുള്ള ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുള്ള ഒന്നാണ് മാതള നാരങ്ങ. ശരീരത്തിലെ വൈറസ് ബാക്ടീരിയ എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ജ്യൂസ്.



Click it and Unblock the Notifications