Latest Updates
-
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ
കുടിയ്ക്കും വെള്ളത്തില്‍ ലേശം ജാതിപത്രി
കുടിയ്ക്കും വെള്ളത്തില്‍ ലേശം ജാതിപത്രി
നാം സ്പൈസസ് അഥവാ മസാലകള്‍ ആയി ഉപയോഗിയ്ക്കുന്ന പല വസ്തുക്കളുമുണ്ട്. സുഗന്ധ വ്യഞ്ജനം എന്ന പേരും ഉപയോഗിയ്ക്കാം. ഭക്ഷണത്തിനു രുചിയും മണവും നല്കുന്നതു മാത്രമല്ല, പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്കുന്നവയാണ് ഇവ പലതും.
ഇത്തരം മസാലകളില്‍ ഒന്നാണ് ജാതിപത്രി അഥവാ മേസ്. ജാതിയ്ക്കയുടെ ഉള്ളിലെ കുരുവിനെ ചുറ്റിയുള്ള ചുവപ്പു നിറത്തിലെ ജാതിപത്രി ഏറെ വില പിടിച്ച ഒന്നാണ്. ഇതോടൊപ്പം ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നും.
ഇത് വെയിലില്‍ വച്ച് ഉണക്കിയെടുത്താണ് സാധാരണ ഉപയോഗിയ്ക്കാറുള്ളത്. പല തരം ആരോഗ്യപരമായ ഗുണങ്ങളുള്ള ഇത് നല്ലൊരു മസാലയായി ഉപയോഗിയ്ക്കാറുണ്ട്. കയറ്റുമതിയ്ക്ക് ഏറെ ഉപയോഗിയ്ക്കുന്ന ഒന്നാണിത്.
ജാതിപത്രി പല രൂപത്തിലും ഉപയോഗിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ക്കുന്നതു പോരാതെ ഇത് തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കുടിയ്ക്കുവാനും സാധിയ്ക്കും.
ജാതിപത്രി നല്കുന്ന ഒരു പിടി ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

ധാരാളം പോഷകങ്ങളും വൈറ്റമിനുകളും
ധാരാളം പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയ ഒന്നാണിത്. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, നിയാസിന്, ഡയെറ്ററി ഫൈബര്‍, ഫോളേറ്റ്, വൈറ്റമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, അയേണ്‍, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്. സിങ്ക് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്.

വയറിന്റെ ആരോഗ്യത്തിന്
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് വയറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്നതു തന്നെയാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരവും കൂടിയാണിത്. വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്കു നല്ലൊരു മരുന്നുമാണ്.

ബ്ലഡ് സര്കുലേഷന്
ബ്ലഡ് സര്കുലേഷന് വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്. ഇതിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ അയേണും രക്തോല്‍പാദനത്തിനും രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതിനും ഏറെ ഉത്തമമാണ്.

കിഡ്നി
കിഡ്നി ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജാതിപത്രി. ഇത് കിഡ്നി സ്റ്റോണുകള്‍ വരുന്നതു തടയുന്നു. കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാനും ഇതിനു കഴിവുണ്ട്. മാംഗനീസ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയവയ്ക്കെല്ലാം ഈ കഴിവുണ്ട്. ഇത് കിഡ്നിയെ എല്ലാ ഇന്‍ഫെക്ഷനുകളില്‍ നിന്നും സംരക്ഷിയ്ക്കുന്നു.

ആരോഗ്യകരമായി തൂക്കം
വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനുളള നല്ലൊരു മരുന്നു കൂടിയാണിത്. അതായത് ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന ഒന്ന്. ഇതിലെ സിങ്ക് ആണ് ഈ പ്രയോജനം നല്‍കുന്നത്. ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു മസാലയാണതിെന്നു വേണം, പറയാന്‍.

ക്യാന്‍സര്‍
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് ഫ്രീ റാഡിക്കലുകളെ നശിപ്പിയ്ക്കുവാന്‍ ഏറെ നല്ലതാണ് ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാന്‍ ഏറെ ഗുണകരമാണ് ഇത്. ഇതിലെ ആന്റി ഒാക്സിഡന്റുകള്‍ സെല്ലുലാര്‍ മ്യൂട്ടേഷന് സാധ്യത കുറച്ചാണ് ക്യാന്‍സര്‍ തടയുന്നത്.

നല്ലൊരു വേദന സംഹാരി
നല്ലൊരു വേദന സംഹാരി കൂടിയാണിത്. പ്രത്യേകിച്ചം ചൈനീസ് മെഡിസിനില്‍ ഇത് ഇതേ രീതിയില്‍ ഉപയോഗിയ്ക്കുന്നുണ്ട്. മസാജിംഗ് ഓയിലുകളില്‍ ഇതുപയോഗിയ്ക്കുന്നത് ശരീര വേദനകള്‍ക്കു പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്തുവാന്‍ സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റ് ശക്തിയാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്.

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. വൈറ്റമിന്‍ ബി കോംപ്ലക്സ് ധാരാളം അടങ്ങിയിട്ടുള്ള ഇത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ നിയാസിന്, റൈബോഫ്ളേവിന്‍, തയാമിന്‍ എന്നിവയാണ് പ്രധാനമായും ഈ ഗുണം നല്‍കുന്നത്. നല്ല മൂഡു നല്‍കുന്നതിനും ഇത് ഏറെ നല്ലതാണ്.

ഉറക്ക പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടി
ഉറക്ക പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതിലെ മഗ്നീഷ്യമാണ് ഈ പ്രയോജനം നല്‍കുന്നത്. ഇത് നാഡികളുടെ ആരോഗ്യത്തെ സഹായിക്കുന്നു. ടെന്‍ഷന്‍, സ്ട്രെസ് എന്നിവ കുറയ്ക്കുന്ന സെറാട്ടനിന്‍ ഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കുന്നു. ഇത് ശരീരത്തിനും മനസിലും റിലാക്സേഷന് നല്കുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ഇതിലെ മൈറിസ്റ്റിനിന് പോലുള്ള ഓയിലുകള്‍ ന്യൂറോണ്‍ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് നാഡികള്‍ക്കുണ്ടാകുന്ന നാശം തടയുന്നു. അല്‍ഷീമേഴ്സ് രോഗങ്ങള്‍ പോലുള്ളവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.

വായയുടെ ആരോഗ്യത്തിനും
വായയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇതിലെ യൂജിനോള്‍ മോണയിലെ ബ്ലീഡിംഗ് തടയാനും പല്ലു വേദനയ്ക്കുമെല്ലാം നല്ലൊരു പ്രതിവിധിയാണ്. വായിലുണ്ടാകുന്ന അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വായ്നാറ്റകമറ്റാനും ഏറെ ഉത്തമമാണ്.

കോള്‍ഡ്, ചുമ
കോള്‍ഡ്, ചുമ പോലുളള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ജാതിപത്രി. ഇത് ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ചുവയ്ക്കുള്ള മരുന്നുകളില്‍ ഇതു പലപ്പോഴും ഉപയോഗിയ്ക്കാറുണ്ട്.



Click it and Unblock the Notifications











