Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ?
അധികം പഴുക്കാത്ത നേന്ത്രപ്പഴം കേമനാണ്, കാരണം
തടി കുറയാനും പ്രമേഹത്തിനും അധികം പഴുക്കാത്ത നേന്ത്രപ്പഴം
ആരോഗ്യം എന്നാല്‍ സമ്പത്താണ്. ആരോഗ്യത്തിന് പരമ പ്രധാനം എന്താണെന്നു ചോദിച്ചാല്‍ അത് ഭക്ഷണം എന്നു തന്നെ മിക്കാവറും പേര് പറയുകയും ചെയ്യും.
ആരോഗ്യത്തിന് സഹായിക്കുന്നതും ആരോഗ്യം കളയുന്നതുമായ ഭക്ഷണ വസ്തുക്കള്‍ ഏറെയുണ്ട്. ചില ആരോഗ്യകരമായ ഭക്ഷണ വസ്തുക്കള്‍ തന്നെ ചില പ്രത്യേക രീതികളില്‍ കഴിയ്ക്കുന്നത് ആരോഗ്യം ഏറെ വര്‍ദ്ധിപ്പിയ്ക്കും. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ആരോഗ്യത്തിന് ഏതു തരത്തില്‍ നോക്കിയാലും പ്രധാനപ്പെട്ട ഒന്നാണ് നേന്ത്രപ്പഴം. നമ്മള് മലയാളികളുടെ മാത്രം ഭക്ഷണം എന്നു വേണമെങ്കില്‍ പറയാം. കേരള ബനാന എന്നാണ് ഇത് അറിയപ്പെടുന്നത്.
ഏറെ പോഷകങ്ങള്‍ അടങ്ങിയ ഇത് പല രീതിയിലും ഉപയോഗിയ്ക്കാം. പഴുത്ത ഇതു വെറുതെ കഴിയ്ക്കാം. പഴുത്ത പഴം കൊണ്ടു പഴം നുറുക്കുണ്ടാക്കാം. പഴം പുഴുങ്ങി കഴിയ്ക്കുന്നതും ഇതു നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്. പച്ചക്കായ കൊണ്ടു തോരനുണ്ടാക്കാം. ആരോഗ്യകരമല്ലെങ്കില്‍ പോലും ചിപ്സ് നേന്ത്രന് കായ കൊണ്ടുണ്ടാക്കുന്നതാണ് കൂടുതല്‍ രുചികരവും.
നേന്ത്രപ്പഴം ചില പ്രത്യേക രീതികളില്‍ കഴിച്ചാല്‍ ഗുണം കൂടുമെന്നു വേണം, പറയാന്‍. ഇതിലൊന്നാണ് അധികം പഴുക്കാത്ത നേന്ത്രപ്പഴം കഴിയ്ക്കുക എന്നത്. ഇതിന്റെ ചില പ്രത്യേക പ്രയോജനങ്ങളെക്കുറിച്ചറിയൂ.

പ്രമേഹത്തിന്
അധികം പഴുക്കാത്ത നേന്ത്രപ്പഴം കഴിയ്ക്കുന്നത് പ്രമേഹത്തിന് ഏറെ ഗുണകരമാണെന്നു വേണം, പറയാന്‍. ഇതില്‍ റെസിസ്റ്റന്‍സ് സ്റ്റാര്‍ച്ചിന്റെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളത്. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗത്തിന് ഭീഷണിയല്ല. നല്ലപോലെ പഴുത്ത പഴത്തില്‍ മധുരമടങ്ങിയതു കൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്ക് അത്ര കണ്ട് നല്ലതല്ലെന്നു വേണം, പറയാന്‍. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരുന്നതു തടയുന്ന ഒന്നാണ്.

ദഹനം
അധികം പഴുക്കാത്ത പഴം പതുക്കെയാണ് ദഹിയ്ക്കുക. അതായത് ഇതിന്റെ ദഹനം ചെറുകുടലിലും വന്‍കുടലിലും പതുക്കെയാണ് നടക്കുന്നത്. പതുക്കെ ദഹിയ്ക്കുമ്പോള്‍ ഒറ്റയടിയ്ക്ക് മധുരം രക്തത്തിലേയ്ക്കു കടക്കുകയുമില്ല. ഇത് ഗ്ലൈസമിക് ഇന്ഡെക്ട് പെട്ടെന്ന് ഉയര്‍ന്ന് പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നില്ല.

വണ്ണം കുറയ്ക്കാന്‍
വണ്ണം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ നല്ലവണ്ണം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. പതുക്കെയേ ദഹിയ്ക്കുവുള്ളൂവെങ്കിലും വിശപ്പു കുറയാനും അമിതാഹാരം ഒഴിവാക്കാനുമെല്ലാം ഇതു നല്ലതാണ്. തടി കുറയ്ക്കുക ഒപ്പം ശരീരത്തിന് ആവശ്യമായ തൂക്കം നല്‍കുക എന്നീ ഗുണങ്ങള്‍ ഇതിനുണ്ടാകും.

തടി കുറയ്ക്കാന്‍
പ്രാതലിനും ഉച്ച ഭക്ഷണത്തിനും ഇടയില്‍, അതായത് രാവിലെ 10ടു കൂടി ഇത്തരത്തിലെ ഒരു ഏത്തപ്പഴം കഴിച്ചു നോക്കൂ. തടി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. അതേ സമയം ശരീരത്തിന് ഏറെ ഊര്‍ജം നല്‍കുകയും ചെയ്യുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിന്
അധികം പഴുക്കാത്ത പഴത്തില്‍ ട്രിഫ്റ്റോഫാന്‍ എന്ന ഒരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബിപി നിയന്ത്രിച്ചാണ് ഈ ഗുണം നല്‍കുന്നത്. ബിപി നിയന്ത്രിയ്ക്കുന്നത് രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടയുന്നു. ഇത് സ്ട്രോക്ക്, ഹൃദയാഘാത സാധ്യതകള്‍ കുറയ്ക്കുന്ന ഒന്നു കൂടിയാണ്.

പച്ച നേന്ത്രക്കായ നുറുക്കിയതും ചെറുപയര്‍ വേവിച്ചതും
പച്ച നേന്ത്രക്കായ നുറുക്കിയതും ചെറുപയര്‍ വേവിച്ചതും കടുകിട്ടു താളിച്ചു രാവിലെ കഴിയ്ക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഏറ്റവും ചേര്‍ന്നൊരു പ്രാതലാണ്. ഇതു പോലെ അധികം പഴുക്കാത്ത പഴം പുഴുങ്ങിയ വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

നാരുകള്‍
അധികം പഴുക്കാത്ത പഴത്തില്‍ നാരുകള്‍ ഏറെയുണ്ട്. ഇതു കൊണ്ടു ദഹനം അല്പം പതുക്കെയാകുമെങ്കിലും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്. എന്നാല്‍ ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ നല്ല പഴുത്ത പഴം കഴിയ്ക്കുന്നതാണ് നല്ലത്.

ന്യൂട്രിയന്റുകള്‍
നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം.



Click it and Unblock the Notifications