Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
പ്രാതലിന് ഈ നട്സ് കഴിച്ചാല്‍ ഇരട്ടി ഗുണം
പ്രാതലിന് ഈ നട്സ് കഴിച്ചാല്‍ ഇരട്ടി ഗുണം
ആരോഗ്യത്തിനു സഹായിക്കുന്നതിലും ആരോഗ്യം കെടുത്തുന്നതിലും ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ വേണ്ട സമയത്തും ആരോഗ്യകരമായ രീതിയിലും കഴിച്ചില്ലെങ്കില്‍ അനാരോഗ്യമാകും, ഫലം.
ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നയാണ് നട്സ്. നട്സ് മാത്രമല്ല, ഈന്തപ്പഴം ഉണക്കമുന്തിരി പോലെയുള്ള ഡ്രൈ ഫ്രൂട്സും ഇതില്‍ പെടും.
ദിവസവും ഒരു പിടി നട്സ് കഴിച്ചാല്‍ പല ആരോഗ്യ പ്രശ്നങ്ങളും ഒഴിവായിക്കിട്ടുമെന്നു മാത്രമല്ല, ആരോഗ്യം ലഭിയ്ക്കുകയും ചെയ്യും. ഇതെക്കുറിച്ചറിയൂ

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് നട്സും ഡ്രൈ ഫ്രൂട്സും.ബദാം നല്ല കൊളസ്ട്രോള്‍ ഉറവിടമാണ്. ബദാമില്‍ വൈറ്റമിന്‍ ഇ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നല്ല കൊളസ്ട്രോളിന്റെ പ്രധാന ഉറവിടവുമാണ്. ബിപി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഫലപ്രദം. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും. ഇതു ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒന്നാണ്. മോണോസാച്വറേറ്റഡ് ഫാറ്റുകളുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. പിസ്തയില്‍ വൈറ്റമിന്‍ പോലുള്ളവയുണ്ട്. ഇതും ആരോഗ്യപരമായ ഗുണങ്ങള്‍ ഹൃദയത്തിനു നല്കുന്ന ഒന്നാണ്.പിസ്ത, ഈന്തപ്പഴം എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഡ്രൈ നട്സ്.ഇവയിലുള്ള നല്ല കൊഴുപ്പാണ് ഗുണകരമാകുന്നത്. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഡ്രൈ നട്സിനു സാധിയ്ക്കും.പിസ്തയിലെ നല്ല കൊഴുപ്പും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബദാം, ഉണക്ക മുന്തിരി, പിസ്ത എന്നിവ കഴിച്ചാല്‍ തന്നെ കൊളസ്ട്രോള്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക്
ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പല ചികിത്സയുമുണ്ട്. ഇതിനുള്ള ഒരു പരിഹാരമാണ് ഡ്രൈ നട്സ് ആന്റ് ഫ്രൂട്സ്.ആയുര്‍വേദ പ്രകാരം ഉദ്ധാരണക്കുറവിന് ഡ്രൈ നട്സ് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണമെന്നാണ് ശാസ്ത്രം.25 ഗ്രാം കറുത്ത മുന്തിരി ചൂടുള്ള പാലില്‍ അര മണിക്കൂര്‍ കുതിര്‍ത്ത് കഴിയ്ക്കുക.ഉണങ്ങിയ ഈന്തപ്പഴം അഥവാ കാരയ്ക്ക, ബദാം, പിസ്ത എന്നിവ തുല്യ അളവിലെടുത്ത് പൊടിയ്ക്കുക. നനുത്ത പൊടിയാക്കാന്‍ നോക്കരുത്. ഇത കൂടുതല്‍ പൊടിഞ്ഞാല് നനവു വരും. ഇത് ദിവസവും പാലില്‍ ഒരു സ്പൂണ്‍ വീതം കലക്കി കുടിയ്ക്കാം.വാള്‍നട്ട് പൊടിച്ച് തേനില്‍ ചാലിച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. തേനും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്.

അയേണ്‍
അയേണ്‍ സമ്പുഷ്ടമായ ഇവ കഴിയ്ക്കുന്നത് വിളര്‍ച്ച
പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. പ്രത്യേകിച്ചും ഈന്തപ്പഴം പോലുള്ളവ, ഈന്തപ്പഴം, ഉണക്ക മുന്തിരി എന്നിവ പ്രത്യേകിച്ചും അയേണ്‍ സമ്പുഷ്ടമാണെന്നു വേണം, പറയാന്‍.

ശരീരത്തിന് ഊര്‍ജം
ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഡ്രൈ നട്സ് ആന്റ് ഫ്രൂട്സ്. കശുവണ്ടിപ്പരിപ്പ്,ബദാം എന്നിവ മികച്ചവയാണ്. ഈന്തപ്പഴത്തിലെ സ്വാഭാവിക മധുരം ശരീരത്തിന് ഊര്‍ജം ധാരാളം പ്രദാനം ചെയ്യും. ഇവ ദിവസവും പ്രാതലില്‍ ഉള്‍പ്പെടുത്തിയാല്‍ അന്നേയ്ക്കു മുഴുവന്‍ വേണ്ട ഊര്‍ജം ലഭിയ്ക്കും.

തടി കുറയ്ക്കാന്‍
പ്രാതലിനൊപ്പം ഇവ കഴിച്ചാല്‍ തടി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നൊരു ഗുണം കൂടിയുണ്ട്. കാരണം ഇവ പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. ഇതു കൊണ്ടു തന്നെ വയര്‍ നിറഞ്ഞതായി തോന്നിയ്ക്കും. വിശപ്പു കുറയ്ക്കും. പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ അത്യാവശ്യമാണ്. ഇതുപോലെ നാരുകളാല്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ ദഹനം മെച്ചപ്പെടുത്താനും മലബന്ധം നീക്കാനുമെല്ലാം സഹായിക്കും.

ക്യാന്‍സര്‍
ബദാം പോലുള്ള നട്സില്‍ ഫ്ളേവനോയ്ഡുകള്‍ ധാരാളമുണ്ട്. ഇത് ക്യാന്‍സര്‍ വരാതെ തടയാന്‍ സഹായിക്കും. ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ളവ തടയാന്‍ ബദാം ഏറെ നല്ലതാണ്. ഇതിലും കശുവണ്ടിപ്പരിപ്പിലുമുള്ള ഫ്ളേവനോയ്ഡുകളും ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു പ്രതിവിധി തന്നെയാണ്. പിസ്ത പ്രോസ്റ്റേറ്റ്, ലംഗ്സ് എന്നിവിടങ്ങളെ ബാധിയ്ക്കുന്ന ട്യൂമറിനുള്ള നല്ലൊരു പ്രതിവിധിയാണ്

ബ്രെയിന്‍ ആരോഗ്യത്തിനും
ബ്രെയിന്‍ ആരോഗ്യത്തിനും ഏറെ മികച്ച ഒന്നാണിത്. ഇതിലെ പോഷകങ്ങള്‍ നാഡികളുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്. ഓര്മ ശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഇതു മികച്ചതാണ്. മുതിര്‍ന്നവരില്‍ അല്‍ഷീമേഴ്സ് പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പ്രതിവിധിയാണ്.

എല്ലു ബലം
എല്ലു ബലം വര്‍ദ്ധിപ്പിയ്ക്കുന്ന, എല്ലുതേയ്മാനം പോലെയുള്ള അവസ്ഥകള്‍ തടയുന്ന ഒന്നു കൂടിയാണ് ഡ്രൈ നട്സ് ആന്റ് ഫ്രൂട്സ്. ഇവ കാല്‍സ്യം സമ്പുഷ്ടമാണ്.

ആരോഗ്യകരമായ തൂക്കം
ആരോഗ്യകരമായ തൂക്കം നല്കി ശരീരത്തിന്റെ തടി കുറയ്ക്കാന്‍ ഇവ മിതമായ തോതില്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇതിലെ നല്ല കൊഴുപ്പുകള്‍ പൊതുവേ ശരീരത്തിന് ദോഷം വരുത്തുന്നവയല്ല. വിശപ്പ് ഏറെ നേരം നിയന്ത്രിച്ചു നിര്‍ത്താനും ഇവയ്ക്കു സാധിയ്ക്കും. ശരീരത്തിന്റെ അപചയ, ദഹന പ്രക്രിയകള്‍ ശക്തിപ്പെടുത്താനും ഇവ ഏറെ ഉത്തമമാണ്.



Click it and Unblock the Notifications