Latest Updates
-
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ!
കമ്യൂണിസ്റ്റ്പച്ച കൊളസ്ട്രോള്‍, പ്രമേഹ മരുന്നാണ്
കമ്യൂണിസ്റ്റ്പച്ച കൊളസ്ട്രോള്‍, പ്രമേഹ മരുന്നാണ്
നമ്മുടെ തൊടിയിലും പരിസത്തുമെല്ലാം കണ്ടു വരുന്ന പല ചെടികളുമുണ്ട്. ചിലതു നാം കാട്ടുചെടികള്‍, കളകള്‍ എന്ന ഗണത്തില്‍ പെടുത്തിരിയ്ക്കുകയുമാണ്.
എന്നാല്‍ പ്രകൃതി നമുക്കു നല്കുന്ന ദിവ്യ ഔഷധങ്ങളാണ്. നാം ഉപയോഗ ശൂന്യമെന്നും ശല്യമെന്നും കരുതി വലിച്ചെറിയുന്ന പല സസ്യങ്ങളും. ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്നവയാണ്. പല രോഗങ്ങളുടേയും അന്തകനാണ് ഇത്തരം പല സസ്യങ്ങളുമെന്നതാണ് വാസ്തവം. കൃത്യമായ രീതിയില്‍ ഇവ ഉപയോഗിയ്ക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലാതെ ഗുണം നല്കാന് ഏറെ നല്ലതുമാണ്.
പണ്ടു കാലത്തു മുതല്‍ മുറിവുകളിലും നാം വയ്ക്കുന്ന ഒരു ചെടിയുണ്ട്. ഇടത്തരം വലിപ്പത്തില്‍ കാണുന്ന ഇതിനെ നാം പൊതുവേ കമ്യൂണിസ്റ്റ് പച്ച എന്നാണ് വിളിയ്ക്കുക. ചില സ്ഥലങ്ങളില്‍ പൂച്ചെടി എന്നും ചിലയിടത്ത് ഐമു പച്ച എന്നും ചിലയിടങ്ങൡ അപ്പ ഇല എന്നുമെല്ലാം ഇത് അറിയപ്പെടാറുണ്ട്. പൊതുവേ മുറിവുണക്കാന്‍ നല്ലതാണെന്നാണ് പറയുകയെങ്കിലും ഇതിന് ഇതല്ലാതെയും ഒരു പിടി ഗുണങ്ങളുണ്ട്. പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഇത്.
ധാരാളം പോഷകങ്ങള്‍ നാം വെട്ടിക്കളയുന്ന ഈ ചെടിയിലുണ്ട്. കാല്‍സ്യം, മാംഗനീസ്, ടാനിനുകള്‍, ഫ്ളേവനോയ്ഡുകള്‍, ഫൈറ്റിക് ആസിഡ്, അയേണ്‍, സാപോനിയന്‍സ് എന്നിവയെല്ലാം ഇതില്‍ ഏറെ അടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഇലയാണ് ഉപയോഗ യോഗ്യമായിട്ടുള്ളത്. കമ്യൂണിസ്റ്റ് പച്ചയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ എന്തെല്ലാം എന്നറിയൂ,

കൊളസ്ട്രോള്‍
പലരേയും അലട്ടുന്ന കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കമ്യൂണിസ്റ്റ് പച്ച. ഇത് കൂടിയ കൊളസ്ട്രോള്‍ അതായത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ബിപി
ബിപി കുറയ്ക്കാന്‍ നല്ലൊരു മരുന്നാണ് ഇത്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ബിപി കുറയ്ക്കാനും ഇതിന്റെ ഇലകള്‍ ഇട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. ഇതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. ബിപിയും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിയ്ക്കുന്നതു തന്നെ കാരണം.

യൂറിക് ആസിഡ്
ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴി കൂടിയാണ് ഇത്. ഇതു കാരണം ശരീരത്തിലുണ്ടാകുന്ന വീരും വീക്കവുമെല്ലാം തടയാനും നല്ലതാണ്. ഇതിന്റെ വെള്ളം കുടിയ്ക്കുന്നതും ഇത് അരച്ചു വീക്കമുളളിടത്തു വയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

ആന്റിസെപ്റ്റിക്
നല്ലൊരു ആന്റിസെപ്റ്റിക് ആയ ഇത് മുറിവുകള്‍ കരിയാന്‍ ഏറെ നല്ലതാണ്. ഇത് അരച്ചിടാം. ഇതിന്റെ നീരു പുരട്ടാം. കടലാവണക്കിന്റെ പശയും ഇതും ചേര്‍ത്ത് ഇട്ടാല്‍ ഒരു രാത്രിയില്‍ തന്നെ മുറിവുണങ്ങും. ഇതുപോലെ ശരീര വേദനകള്‍ മാറാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. നടുവേദന പോലെ പലരേയും അലട്ടുന്ന പല വേദനകള്‍ക്കുമുള്ള പരിഹാരമാണ് ഇത്.

ക്യാന്‍സര്‍
ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇത്. ഇതു കൊണ്ടു തന്നെ ഇതിന്റെ ഇല തിളപ്പിച്ച വെള്ളം ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നു. ക്യാന്‍സര്‍ പോലുള്ള പല അസുഖങ്ങളേയും തടയുകയും ചെയ്യുന്നു. സ്ത്രീകളെ ബാധിയ്ക്കുന്ന സെര്‍വികല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയ ഗള ക്യാന്‍സറിനുള്ള നല്ലൊരു പ്രതിവിധിയാണിത്. ഇതുപോലെ ഗര്‍ഭാശയത്തില്‍ സിസ്റ്റുകളുള്ളവര്ക്കുള്ള പരിഹാരം കൂടിയാണിത്. സ്ത്രീകളുടെ യൂട്രസ് ആരോഗ്യത്തിന് അത്യുത്തമം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി
പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി കൂടിയാണ് കമ്യൂണിസ്റ്റ് പച്ച അഥവാ പൂച്ചെടി. ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമാക്കി രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയാന്‍ ഏറെ നല്ലതാണ് കമ്യൂണിസ്റ്റ് പച്ച. പ്രമേഹ രോഗികള്‍ക്ക് ഇതിട്ടു തിളപ്പിച്ച വെള്ളം, ചായ എന്നിവ ദിവസവും കുടിയ്ക്കുന്നതു ഗുണം നല്‍കും.

വയറിന്റെ ആരോഗ്യത്തിനും
വയറിന്റെ ആരോഗ്യത്തിനും കമ്യൂണിസ്റ്റു പച്ച ഉത്തമമാണ്. ഇത് വയറ്റിലെ ആസിഡ് തോതു കുറയ്ക്കും. ആല്‍ക്കലൈനാക്കി പിഎച്ച് തോതു നില നിര്‍ത്തും. ഇതു കൊണ്ടു തന്നെ അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. അള്‍സറിന് പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ് കമ്യൂണിസ്റ്റ് പച്ചയിട്ടു തിളപ്പിച്ച വെള്ളം.

കിഡ്നി
കിഡ്നിയുടെ ആരോഗ്യത്തിനും കമ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് കിഡ്നിയിലെ ടോക്സിനുകള്‍ നീക്കുന്നു. മൂത്ര വിസര്‍ജനത്തിനും അണുബാധകള്‍ക്കുമെല്ലാം ഏറെ യോജിച്ച ഒരു പ്രകൃതി ദത്ത സസ്യമാണ് കമ്യൂണിസ്റ്റ് പച്ച.

ഇതിന്റെ ഇല
ഇതിന്റെ ഇലയാണ് ഉപയോഗിയ്ക്കുക. ഇത് നല്ലപോലെ കഴുകി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ മുറിവുകളില്‍ ഇതിന്റെ ഇല കയ്യില്‍ വച്ചു ഞെരടി നീരെടുത്ത് പുരട്ടാം.



Click it and Unblock the Notifications
