Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
5 കൂവളം ഇല പ്രമേഹത്തിന് മഹാവൈദ്യം
5 കൂവളം ഇലയില്‍ ഒതുങ്ങാത്ത പ്രമേഹമില്ല...
ആരോഗ്യത്തിന് പ്രശ്നങ്ങള്‍ വരുത്തുന്ന, ചിലപ്പോള്‍ വന്നാല്‍ ഒരിക്കലും വന്നാല്‍ മാറാത്ത രോഗങ്ങളുണ്ട്. ഇവയ്ക്കു രണ്ടു പ്രതിവിധികളുണ്ട്, ഒന്നു വരാതെ നോക്കുക, രണ്ട് വന്നു പോയാല്‍ നിയന്ത്രിച്ചു നിര്‍ത്തുക.
പണ്ട് ഒരു പ്രായം കഴിഞ്ഞവരെ, ഇന്ന് ചെറുപ്പക്കാരെ വരെ ബാധിയ്ക്കുന്ന ഒന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. പാരമ്പര്യ രോഗം എന്ന ഗണത്തില്‍ പെടുത്താവുന്ന ഇതിന്റെ കാരണം പാരമ്പര്യം മാത്രമല്ല, മധുരം ഈ രോഗത്തിനു ചങ്ങാതിയാണ്. മധുരം അതി മധുരമായി മാറിയാല്‍ വഴി തുറക്കുന്നതു പ്രമേഹത്തിലേയ്ക്കായിരിയ്ക്കും. ഇതല്ലാതെ വ്യായാമക്കുറവ്, ചില മരുന്നുകള്‍, അമിത വണ്ണം, ചില തരം മരുന്നുകള്‍, സ്ട്രെസ്, ഉറക്കക്കുറവ് തുടങ്ങി പ്രിമേഹത്തിലേയ്ക്കു വഴിയൊരുക്കുന്ന കാരണങ്ങള്‍ പലതാണ്.
പ്രമേഹം തന്നെ പല തരമുണ്ട്. ഗര്‍ഭകാലത്തു സ്ത്രീകള്‍ക്കു വരുന്ന പ്രമേഹമുണ്ട്, ജെസ്റ്റേഷണല്‍ ഡയബെറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം സ്ത്രീകള്‍ക്കു ജനിയ്ക്കുന്ന കുട്ടികള്‍ക്ക് അമിത ഭാരമുണ്ടാകും. ഷുഗര്‍ ബേബീസ് എന്നാണ് ഈ കുഞ്ഞുങ്ങള്‍ അറിയപ്പെടുന്നത്. പ്രമേഹം കുട്ടികളിലും വരാം. പ്രമേഹം കൂടിയ അവസ്ഥയിലേയ്ക്കെത്തുന്നതാണ് ടൈപ്പ് 2 ഡയബെറ്റിസ്.
ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിയ്ക്കാത്ത അപൂര്‍വം രോഗങ്ങളുടെ ഗണത്തിലാണ് ഈ രോഗം പെടുന്നത്. വന്നു പോയാല്‍ നിയന്ത്രിച്ചു നിര്‍ത്താം എന്നു മാത്രം. നിയന്ത്രണം വിട്ടു പോയാല്‍ ഇന്‍സുലിന്‍ കുത്തിവയ്പു പോലെയുള്ള അവസ്ഥകളിലേയ്ക്ക് എത്തുകയും ചെയ്യും. പാരമ്പര്യമായി പ്രമേഹമെങ്കില്‍ ഇതു വരാതിരിയ്ക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതും ഏറെ അത്യാവശ്യമാണ്.
പ്രമേഹത്തിനുള്ള നാട്ടുവൈദ്യങ്ങള്‍ ഏറെയാണ്. ഇതില്‍ ഒന്നാണ് ചില പ്രത്യേക ഇലകള്‍. പ്രത്യേകിച്ചും കയ്പു രസമുള്ളവ. ഇത്തരത്തിലൊരു ഇലയാണ് കൂവളം. പൂജാദി കര്‍മങ്ങളുമായി ബന്ധപ്പെട്ട കൂവളം പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധിയാണ്. പ്രമേഹത്തിനു മാത്രമല്ല, പല തരത്തിലുളള രോഗങ്ങള്‍ക്കും ഇതു പ്രതിവിധിയായി പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
ശിവ ഭഗവാന്റെ ഇഷ്ട വൃക്ഷമായ ഇത് ശിവദ്രുമം എന്നും അറിയപ്പെടുന്നുണ്ട്. ഇതിന്റെ ഇല, വേര്, കായ എന്നിവയെല്ലാം തന്നെ ആരോഗ്യപരമായി പല രീതിയിലും ഉപയോഗിയ്ക്കാം. പ്രമേഹത്തെ മാത്രമല്ല, പല രോഗങ്ങളേയും നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ നല്ലതാണ്.

പ്രമേഹത്തിനുളള സിദ്ധൗഷധമാണ്
പ്രമേഹത്തിനുളള സിദ്ധൗഷധമാണ് കൂവളം. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ ഉല്പാദനം ത്വരിതപ്പെടുത്തിയാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നതിനും ഈ പ്രത്യേക സസ്യം നല്ലതാണ്. പ്രമേഹമുള്ളവര്‍ക്കു മാത്രമല്ല, പ്രമേഹ സാധ്യതയുള്ളവര്‍ക്ക് ഇതു വരാതെ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് കൂവളത്തില.

രാവിലെ വെറുംവയറ്റില്‍
രാവിലെ വെറുംവയറ്റില്‍ 5 കൂവളത്തില കഴുകി വൃത്തിയാക്കിയ ശേഷം ചവച്ചരച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിന്റെ കയ്പു രസം അല്പം പ്രശ്നമാകുമെങ്കിലും പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നത് ഇതു തന്നെയാണ്. ഇതിന്റെ നീര് പാന്‍ക്രിയാസിനെ ഇന്‍സുലിന്‍ ഉല്പാദനത്തിനു സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും സാധിയ്ക്കുന്നു.

പച്ചയ്ക്ക്
പച്ചയ്ക്ക് കൂവളത്തിന്റെ ഇല ചവച്ചരച്ചു കഴിയ്ക്കുവാന്‍ മടിയുള്ളവര്‍ക്ക് ഇത് അരച്ച് ചെറുനാരങ്ങാ വലിപ്പത്തില്‍ രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും നല്ലതാണ്. ഇവ കഴിച്ച ശേഷം അര മണിക്കൂര്‍ ശേഷം മാത്രം മറ്റെന്തെങ്കിലും കഴിയ്ക്കുക.ഇതും ബുദ്ധിമുട്ടെങ്കില്‍ നീരു ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. വെറുതേ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ആന്റിബയോട്ടിക്
നല്ലൊരു ആന്റിബയോട്ടിക് കൂടിയാണ് കൂവളം. ഇതിന്റെ ഇലയും വേരുമെല്ലാം നല്ലതാണ്. ശരീരത്തിലെ കഫം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കൂവളം. ചുമയ്ക്കും ഇത് നല്ലതാണ്. ശരീരത്തിനു പ്രതിരോധ ശേഷി വരാന്‍ സഹായിക്കുന്ന ഒന്നാണ് കൂവളം.

ചെവിയുടെ ആരോഗ്യത്തിന്
ചെവിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്. ഇതിന്റെ ഇലയുടെ നീരെടുത്ത് എണ്ണ കാച്ചി ഈ എണ്ണ ചെവിയില്‍ ഒഴിയ്ക്കുന്നത് ചെവി വേദന മാറാനും ചെവിയിലെ പഴുപ്പു മാറാനുമെല്ലാം ഉത്തമമാണ്. ഇതിന്റെ ഇലയിിട്ട എണ്ണ മുടി വളരാനും അകാല നര ഒഴിവാക്കാനുമെല്ലാം മികച്ചതുമാണ്.

കൂവളത്തിന്റെ കായ
കൂവളത്തിന്റെ കായ ഉണക്കിയുണ്ടാകുന്ന ചായ ഹെല്‍ത്ത് ടീ എന്ന പേരില്‍ പലയിടത്തും ലഭിയ്ക്കുന്നു. ഇതിന്റെ ഫലം ഉണക്കി ഇത് വെള്ളത്തിലിട്ടു തിളപ്പിച്ചാണ് ഈ ചായയുണ്ടാക്കുന്നത്. ഈ ചായയ്ക്ക് ഔഷധ ഗുണങ്ങള്‍ ഏറും.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇത്. പ്രത്യേകിച്ചം ഗ്യാസ്ട്രിക് അള്‍സറിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിലെ ഫിനോളിക് ഘടകങ്ങള്‍ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഇത് ഗ്യാസ്ട്രിക് അള്‍സര്‍ മാറാന്‍ സഹായിക്കുന്നു. വയറ്റിലെ അസിഡിക് തോതിന്റെ വ്യത്യാസം കൊണ്ടാണ് ഇതുണ്ടാകുന്നത്.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സിയുടെ അഭാവം കാരണമുണ്ടാകുന്ന സ്കര്‍വി പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കൂവളം. ഈ രോഗം രക്തക്കുഴലുകളേയാണ് ബാധിയ്ക്കുന്നത്. കൂവളം വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇതു കൊണ്ടു തന്നെ ഈ രോഗത്തിനു പരിഹാരവുമാണ്.

കൊളസ്ട്രോള്‍
പ്രമേഹം മാത്രമല്ല, പ്രമേഹം പോലെ തന്നെ പലരേയും അലട്ടുന്ന ഒന്നാണു കൊളസ്ട്രോള്‍. കൊളസ്ട്രോളിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കൂവളത്തില. ഇത് രക്തത്തിലെ കൊളസ്ട്രോള്‍ തോതു കുറയ്ക്കുന്നു.

ശ്വസന സംബന്ധമായ
ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ആസ്തമ, കോള്‍ഡ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. ഇതിട്ടു തിളപ്പിച്ച എണ്ണ തലയില്‍ തേയ്ക്കുന്നത് നല്ലൊരു പ്രതിവിധിയാണ്.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒന്നാണ്. ഇത് കൊളസ്ട്രോള്‍, പ്രമേഹ സാധ്യത കുറയ്ക്കുന്നതു തന്നെ വലിയ കാര്യം. ഇതു വഴി അറ്റാക്ക്, സ്ട്രോക്ക് സാധ്യതകള്‍ കുറയ്ക്കുന്നു.

കൂവളക്കായ
കൂവളക്കായ മലബന്ധത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ്. ഇതിന്റെ പഴുത്ത പള്‍പ്പില്‍ അല്പം കുരുമുളകും ഉപ്പും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.



Click it and Unblock the Notifications