Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചെറുപ്പത്തിലെ സെക്സ് അപകടമാണ്, കാരണം
ചെറുപ്പത്തിലെ സെക്സ് അപകടമാണ്, കാരണം
സെക്സ് വെറും ശാരീരിക സുഖം നേടാനുള്ള വഴി മാത്രമല്ല, ആരോഗ്യപരമായ പല കാര്യങ്ങളുമായി ഇതു ബന്ധപ്പെട്ടിരിയ്ക്കുന്നു. ആരോഗ്യകരമായ സെക്സ് ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നാണ്. അനാരോഗ്യകരമായ സെക്സിന് അനാരോഗ്യകരമായ ഫലങ്ങളുമുണ്ട്.
സെക്സ് സമയത്തു ശരീരത്തില്‍ പല ഹോര്‍മോണ്‍ പ്രക്രിയകളും നടക്കുന്നു. ശരീരത്തിലെ പല അവയവങ്ങളും, ബ്രെയിന്‍, ഹൃദയം ഉള്‍പ്പെടെ ഇതില്‍ ഭാഗഭാക്കാവുകയും ചെയ്യുന്നു. ഇതെല്ലാം തന്നെയാണ് ആരോഗ്യപരമായ ഗുണങ്ങള്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ എന്തിനും എന്നതു പോലെ സെക്സിനും പ്രായമുണ്ട്. അതായത് സെക്സ് ആരോഗ്യകരമായ ഫലങ്ങള്‍ നല്കണമെങ്കില് ഉള്ള പ്രായം.
സയന്‍സ് പ്രകാരം ചെറുപ്രായത്തിലെ, അതായത് ടീനേജിലെയും യുവത്വത്തിലേയ്ക്കു കടക്കുന്നതിനും മുന്‍പുള്ള സെക്സ് ആരോഗ്യത്തിന് ഗുണകരമല്ല, ദോഷകരമാണ്. ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കും മാനസികമായ ചില പ്രശ്നങ്ങള്‍ക്കും ചെറു പ്രായത്തിലെ സെക്സ് വഴിയൊരുക്കുന്നുവെന്നതാണു വാസ്തവം. ഇതെക്കുറിച്ചു കൂടുതലറിയൂ,

സെര്‍വികല്‍ ക്യാന്‍സര്‍
സ്ത്രീകളിലും പുരുഷന്മാരിലും നേരത്തെയുള്ള സെക്സ് ചില കാര്യങ്ങളില്‍ വ്യത്യസ്ത ഫലങ്ങളാണ് നല്‍കുന്നത്. ഉദാഹരണത്തിന് സ്ത്രീകളില്‍ നേരത്തെയുള്ള സെക്സ് സെര്‍വികല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. എച്ച്പിവി അഥവാ എച്ച്പി വൈറസാണ് മിക്കവാറും സെര്‍വിക്കല്‍ ക്യാന്‍സറിന് വഴിയൊരുക്കുന്നത്. ഇത് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒന്നാണ്. ചെറുപ്രായത്തിലെ സെക്സ് ഈ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

ഇമോഷണല്‍ പ്രശ്നങ്ങള്‍
ചെറുപ്രായത്തിലെ സെക്സിന് ഇമോഷണല്‍ പ്രശ്നങ്ങള്‍, അതായത് മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ടീനേജ് കുട്ടികളില്‍ ചെറു പ്രായത്തില്‍ സെക്സ് കുറ്റബോധത്തിനും സെക്സ് പാപകരമാണ് എന്ന ബോധത്തിനുമെല്ലാം കാരണമാകും. പ്രത്യേകിച്ചും മറ്റുള്ളവര്‍ ലൈംഗികമായി ഉപയോഗിച്ചാല്‍ ഇത് അവരുടെ മനസിലുണ്ടാക്കുന്ന അരക്ഷിത ബോധം ഏറെയാണ്. ഇത് ഡിപ്രഷനിലേയ്ക്കും കുടുംബ ജീവിതം തുടങ്ങുമ്പോള്‍ പ്രശ്നങ്ങളിലേയ്ക്കും എന്തിന് സെക്സിനെ തന്നെ ഭയപ്പെടുന്ന അവസ്ഥയിലേയ്ക്കും വഴിയൊരുക്കുന്നു.

ചെറുപ്രായത്തില്‍
ചെറുപ്രായത്തില്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ പലപ്പോഴും ഗര്‍ഭനിരോധ സാധ്യതകളെ കുറിച്ചു ബോധ്യമുണ്ടാകില്ല. ഇതു സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചും അറിവുണ്ടാകില്ല. ഇത് പെണ്‍കുട്ടികളില്‍ ഗര്‍ഭധാരണത്തിലേയ്ക്കു വന്നെ വഴി വയ്ക്കും. ഇതെത്തുടര്‍ന്നുള്ള പ്രശ്നങ്ങളും അബോര്ഷന് പോലുള്ള വഴികളിലേയ്ക്കു പോകുന്നതുമെല്ലാം ശരീരത്തിനു മാത്രമല്ല, മനസിന്റെ ആരോഗ്യത്തിനും ദോഷം വരുത്തും.

ദാമ്പത്യത്തില്‍
ചെറുപ്രായത്തില്‍ ഉണ്ടായ സെക്സിന്റെ കുറ്റബോധം ദാമ്പത്യത്തില്‍ സെക്സ് സംബന്ധമായ പല പ്രശ്നങ്ങളിലേയ്ക്കും നയിക്കും. സ്ത്രീകളില്‍ ഇത് വജൈനിസ്മസ് പോലെയുള്ള അവസ്ഥയിലേയ്ക്ക്, അതായത് ലൈംഗിക ബന്ധത്തിന് ശ്രമിയ്ക്കുമ്പോള്‍ വജൈനല്‍ മസിലുകള്‍ ഇറുകുന്ന അവസ്ഥയിലേയ്ക്കും ഇതു വഴി ലൈംഗിക ബന്ധം നടക്കാതിരിയ്ക്കാനും കാരണമാകാറുണ്ട്. പുരുഷന്മാരില് ഇത്തരം മാനസികമായ പ്രശ്നങ്ങള്‍ ചിലരിലെങ്കിലും ഉദ്ധാരണക്കുറവിനും ശീഘ്രസ്ഖലനത്തിനുമെല്ലാം വഴിയൊരുക്കും. കാരണം ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്.

ലൈംഗിക ജന്യ രോഗങ്ങളിലേയ്ക്കും
പല ലൈംഗിക ജന്യ രോഗങ്ങളിലേയ്ക്കും ചെറുപ്പത്തിലെ സെക്സ് വഴിയൊരുക്കുന്നു. കാരണം പലപ്പോഴും ഇതെക്കുറിച്ചു കൂടുതല്‍ വ്യക്തതയില്ലാതെയാകും, ഇതിനായി തുനിയുക. ഈ പ്രായത്തിലെ പക്വതക്കുറവ് എന്നു പറയാം. പ്രത്യേകിച്ചും ഡ്രഗ്സും മദ്യവും മറ്റും ഉപയോഗിയ്ക്കുന്ന യുവതയില്‍ ഇത്തരം സാധ്യതകള്‍ക്ക് ഏറെ അവസരമുണ്ട്. പല ചെറുപ്പം കുട്ടികളും സെക്സ് ദുരുപയോഗത്തിലേയ്ക്ക് നയിക്കപ്പെടുന്നത് ഇത്തരം ശീലങ്ങളുടെ പിന്‍ബലത്തില്‍ കൂടിയാണ്.

ബ്രെയിന്‍ വളര്‍ച്ചയ്ക്കും
നേരത്തെയുള്ള സെക്സ് ബ്രെയിന്‍ വളര്‍ച്ചയ്ക്കും തടസമാകുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് മെന്റല്‍ ബ്ലോക്കുണ്ടാക്കും. ഡിപ്രഷന് പോലുള്ളവ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിയ്ക്കുന്ന ഒന്നു കൂടിയാണ്. മാത്രമല്ല, ഹോര്‍മോണ്‍ സംബന്ധമായ മാറ്റങ്ങളും കുട്ടികളുടെ പെരുമാറ്റത്തൈ ബാധിയ്ക്കുന്നു. സെക്സ് സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ കുട്ടികളുടെ തലച്ചോറില്‍ മോശമായ മാറ്റങ്ങളാണ് വരുത്തുക. കുറ്റബോധവും സ്ട്രെസും ഇതു വഴി മാതാപിതാക്കളോടും മറ്റുള്ളവരോടും ഇടപഴകാനുള്ള മടിയുമെല്ലാം ഇതില്‍ പെടുന്നു.

നേരത്തെയുള്ള സെക്സ്
നേരത്തെയുള്ള സെക്സ് പുരുഷന്മാരില് അക്രമണോത്സുകത, സാമൂഹ്യവിരുദ്ധത എന്നിവ വളര്‍ത്തുന്നതായി പഠന ഫലങ്ങള്‍ പറയുന്നു. സ്ത്രീകളില്‍ ഇത് ഡിപ്രഷന് പോലുള്ള പ്രശ്നങ്ങളിലേയ്ക്കും നയിക്കുന്നു. ഇതില്‍ കുറ്റബോധവും പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണ് കൂടുതല്‍ എന്നും പഠനങ്ങള്‍ പറയുന്നു.



Click it and Unblock the Notifications
