Latest Updates
-
111 കിലോയിൽ നിന്ന് 79 കിലോയിലേക്ക്; മുകുന്ദ് രാജേഷിന്റെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ! -
ചൂട് കടുക്കുന്നു! മെയ് മാസത്തിലെ ഉഷ്ണതരംഗത്തിൽ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കാം -
മെയ് മാസത്തിലെ കടുത്ത ചൂട്; ശരീരത്തിന് കുളിർമയേകാൻ വീട്ടിലുണ്ട് ഈ അത്ഭുത പാനീയങ്ങൾ -
മെയ് 1 ഉഷ്ണതരംഗം: കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് ജീവന് ഭീഷണിയോ? അറിയേണ്ടതെല്ലാം -
അച്ഛനും അമ്മയുമാകാൻ ഇനി പ്രായം തടസ്സമല്ല; ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയിൽ പ്രതീക്ഷയോടെ ദമ്പതികൾ -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ഇൻഡോർ വഴികൾ പരീക്ഷിക്കൂ! -
കത്തുന്ന വെയിലത്ത് പുറത്തിറങ്ങുന്നവരാണോ? ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
മെറ്റ് ഗാലയ്ക്ക് മുന്നോടിയായി താരങ്ങളുടെ കഠിന തപസ്സ്; 72 മണിക്കൂർ കൊണ്ട് ആ രൂപമാറ്റം എങ്ങനെ? -
ബുദ്ധപൂർണിമയും സ്വാതി നക്ഷത്രവും: ഈ രാശിക്കാർക്ക് ജീവിതം മാറിമറിയും, ഭാഗ്യം കൂടെപ്പിറക്കും! -
മെയ് 2-3: ഗജകേസരിയും ധനയോഗവും ഒന്നിക്കുന്നു; സ്വർണ്ണവും വസ്തുവും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം!
ഞായറാഴ്ച മോതിരവിരലില്‍ ചെമ്പുമോതിരം അണിയൂ, കാരണം,
ഞായറാഴ്ച മോതിരവിരലില്‍ ചെമ്പുമോതിരം അണിയൂ, കാരണം,
മോതിരം ആഭരണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ്. നാം നമ്മുടെ വിരലില്‍ അണിയുന്ന മോതിരങ്ങള്‍ പല തരമുണ്ട്. പല തരം ലോഹങ്ങള്‍ മുതല്‍ പ്ലാസ്റ്റിക് മോതിരങ്ങള്‍ വരെ അണിയുന്നവര്‍ ധാരാളമാണ്.
മിക്കവാറും പേര് ആഭരണങ്ങളും ഇതുപോല ഇതില്‍ പെടുന്ന മോതിരങ്ങളുമെല്ലാം ധരിയ്ക്കുന്നത് ഒരു അലങ്കാരമെന്ന രീതിയിലാണ്. എന്നാല്‍ ലോഹങ്ങള്‍ ശരീരവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ആരോഗ്യപരമായ കാര്യങ്ങളാല്‍ പ്രധാന്യമുള്ള ഒന്നു കൂടിയാണ്. ചില ലോഹങ്ങള്‍ ശരീരത്തില്‍ അണിയുന്നതു ഗുണം നല്‍കും, ചിലതു ദോഷവും. ഓരോ ലോഹവും ധരിയ്ക്കേണ്ട രീതികളുമുണ്ട്. എങ്കില്‍ മാത്രമേ ഗുണം ലഭിയ്ക്കൂ. അല്ലെങ്കില്‍ ദോഷവും.
ശരീരത്തിന് ഗുണങ്ങള്‍ നല്കുന്ന ലോഹങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെമ്പ് എന്നു വേണം, പറയാന്‍. കോപ്പര്‍ അഥവാ ചെമ്പു പാത്രത്തിലെ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണെന്നു പറയുന്നതു പോലെ തന്നെ ഇത് ശരീരത്തില്‍, പ്രത്യേകിച്ചും മോതിരമായി മോതിര വിരലില്‍ അണിയുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുമെന്നാണ് പറയുന്നത്. പല അസുഖങ്ങള്‍ക്കുമുള്ള സ്വഭാവിക പ്രതിരോധ വഴിയാണിത്.
ഒരു ചെമ്പു മോതിരം മോതിര വിരലില്‍ അണിയുന്നതു കൊണ്ടുണ്ടാകുന്ന പ്രത്യേക ഗുണങ്ങളെക്കുറിച്ചറിയൂ,

രക്തത്തിന്റെ ഗുണം
കോപ്പറിന് രക്തത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുമെന്നതാണ്വാസ്തവം. ചെമ്പ് വിരലില്‍, പ്രത്യേകിച്ചു മോതിരവിരലില്‍ ധരിയ്ക്കുമ്പോള്‍ ഇതിന്റെ സ്വാധീനം നാഡികളിലൂടെ തലച്ചോറില്‍ വരെ എത്തുന്നു.രക്തശുദ്ധി വരുത്താനുള്ള നല്ലൊരു വഴിയാണിത്, ഇതു വഴി രക്തസംബന്ധമായ രോഗങ്ങള്‍ക്കും പരിഹാരമാകും.

പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. കോപ്പറിന്റെ കുറവ് ശരീരത്തില്‍ എല്ലുതേയ്മാനം, അണുബാധ പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഇതിനുള്ള ഏറ്റവും നല്ലൊരു പ്രതിരോധ വഴിയാണ് ചെമ്പു മോതിരം ധരിയ്ക്കുകയെന്നത്.

തൊണ്ടയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍
ചുമ, തൊണ്ടയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റാനുള്ള ഉത്തമമായ വഴിയാണ് ചെമ്പു മോതിരം ധരിയ്ക്കുകയെന്നത്.
ശരീരവേദന, വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ചെമ്പു മോതിരം ധരിയ്ക്കുകയെന്നത്.

ശരീരം തണുപ്പിയ്ക്കാനും
ശരീരം തണുപ്പിയ്ക്കാനും ശരീരത്തിന്റെ ചൂടകറ്റാനും നിങ്ങളെ ശാന്തമാക്കാനുമെല്ലാമുള്ള വഴിയാണ് വിരലില്‍ ചെമ്പുമോതിരം ധരിയ്ക്കുകയെന്നത്.ശരീരത്തിന് തണുപ്പു നല്കുന്ന ഒരു ലോഹമാണ് ചെമ്പ്. ഇത് വിരലിലോ ബ്രേസ്ലെറ്റായോ അണിയുന്നത് ശരീരം തണുപ്പിയ്ക്കും. ശരീരം ചൂടാകുന്നതു കൊണ്ടുള്ള അസ്വസ്ഥതകള്‍ അകറ്റാം. മെനോപോസ് സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ഹോട്ട് ഫ്ളാഷ് പോലുള്ള അവസ്ഥകള്‍ക്കും ഇതു പ്രതിവിധിയാണ്.

സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം
സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം കോപ്പര്‍ ഏറെ ഗുണകരമാണ്. കോപ്പര്‍ ധരിയ്ക്കുന്നത് ചര്‍മത്തിനും മുടിയ്ക്കുമുണ്ടാകുന്ന പിഗ്മെന്റേഷന് പ്രശ്നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.ഇതിലെ കൊളാജന്‍ ചര്‍മ കോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്കി ചര്‍മം അയഞ്ഞു തൂങ്ങാതെ തടയുന്നു. ചര്‍മ കോശങ്ങള്‍ക്കു ചെറുപ്പവും നല്കുന്നു. ചര്‍മത്തിനും നഖത്തിനുമുണ്ടാകുന്ന പ്രശ്നങ്ങളകറ്റാന്‍ ചെമ്പുമോതിരം ധരിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണിത്.

പുരുഷന്മാര്ക്ക്
പുരുഷന്മാര്ക്ക് ഏറെ ഗുണകരമാണ് മോതിര വിരലില്‍ ചെമ്പു മോതിരമോ അല്ലെങ്കില്‍ ഇതു കൊണ്ടുള്ള ബ്രേസ്ലെറ്റോ അണിയുന്നത്. സിങ്ക് പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിന് ഏറെ നല്ലതാണ്. പുരുഷ ഹോര്‍മോണ്‍ പുരുഷത്വത്തിനും ശേഷിയ്ക്കും രോമ വളര്‍ച്ചയ്ക്കുമെല്ലാം അത്യാവശ്യമാണ്.

എല്ലിന്റെ ആരോഗ്യത്തിന്
എല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കോപ്പര്‍ മോതിരം ധരിയ്ക്കുന്നത്. ഇവ വാതം പോലെയുള്ള രോഗങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്. എല്ലുതേയ്മാനവും സന്ധിവാതവുമെല്ലാം ഒഴിവാക്കാന്‍ ഇത് സഹായിക്കും. കോപ്പര്‍ എല്ലുകളെ ശക്തിപ്പെടുത്തുന്നു. വാത സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന ശരീര വേദനകളെ നിയന്ത്രിയ്ക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യത്തിനും
ഹൈ ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കോപ്പര്‍ മോതിരം ധരിയ്ക്കുകയെന്നത്.ഇതു വഴി ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. മാത്രമല്ല, കോപ്പറില്‍ കൊളാജന്‍, ഇലാസ്റ്റിന്, ഫൈബറുകള്‍ എന്നിവുയുണ്ട്. ഇത് അയോട്ടയെ കരുത്തുള്ളതാക്കുന്നതു വഴി ഹൃദയത്തെ സഹായിക്കുന്നു.

ചെമ്പില്‍ അയേണ്‍, സിങ്ക്
ചെമ്പില്‍ അയേണ്‍, സിങ്ക് എന്നിവയുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ ഘടകങ്ങളുമാണ്. മോതിരം അണിയുമ്പോള്‍ ഇവ എളുപ്പത്തില്‍ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു. പ്രത്യേകിച്ചും സിങ്ക്, അയേണ്‍ കുറവുള്ളവര്‍ക്ക്.

ശാന്തമാക്കുന്നു
കോപ്പര്‍ ആത്മീയമായ ശാന്തിയ്ക്കും ഏറെ നല്ലതാണ്. ഇത് ദേഷ്യം കുറയ്ക്കുന്നു, നമ്മെ ശാന്തമാക്കുന്നു. ഈ ലോഹം വിരലില്‍ അണിയുന്നത് തലച്ചോറിലെ നാഡികളെ സ്വാധീനിയ്ക്കുന്നതാണ് കാരണം. നെഗറ്റീവ് എനര്‍ജി നീക്കി പൊസറ്റീവിറ്റി നിറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

വേദപ്രകാരം
വേദപ്രകാരം വാസ്തുദോഷകമറ്റാനും കോപ്പര്‍ ഏറെ നല്ലതാണ്. ഇത് ധരിയ്ക്കുന്നത് വ്യക്തിദോഷമറ്റും, വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യും.വീടിനും പരിസരത്തുമുള്ള നെഗറ്റീവിറ്റി നീക്കും. സ

സൂര്യദോഷങ്ങളകറ്റാന്
സൂര്യദോഷങ്ങളകറ്റാന് കോപ്പര്‍ മോതിരം ഏറെ നല്ലതാണ്. ജാതകത്തില്‍ സൂര്യഗുണങ്ങള് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായകവും. ജാതകപ്രകാരം സൂര്യസ്വാധീനം കുറവാണെങ്കില്‍ കയ്യില്‍ ചെമ്പു ധരിയ്ക്കുന്നതു ഗുണം ചെയ്യും.

കോപ്പര്‍
കോപ്പര്‍ മോതിരം അണിയാനും വിധിയുണ്ട്. ശുദ്ധമായ കോപ്പറെങ്കിലേ ഗുണം ലഭിയ്ക്കൂ. ഇത് മോതിര വിരലില്‍ അണിയുന്നത് കൂടുതല്‍ ഗുണകരമാണ്. പുരുഷന്മാര് വലതു കയ്യിലെ മോതിര വിരലിലും സ്ത്രീകള്‍ ഇടതു കയ്യിലെ മോതിര വിരലിലും ഇതും ധരിയ്ക്കുക. ധരിയ്ക്കുന്നതിന് മുന്‍പ് ഗംഗാജലത്തില്‍ ഇതു കഴുകുന്നത് ഏറെ നല്ലതാണെന്നാണ് ജ്യോതിഷ പ്രകാരം പറയുന്നത്. ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് 12 മണിയ്ക്കു മുന്‍പായി ഇതു വിരലില്‍ അണിയുക. മോതിരമില്ലെങ്കില് ബ്രേസ് ലെറ്റോ വളയോ ആകാം. എന്നാല്‍ മോതിര വിരലില്‍ മോതിരമായി അണിയുമ്പോഴാണ് കൂടുതല്‍ ഗുണം.



Click it and Unblock the Notifications