Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ഈന്തപ്പഴവും ബദാമും പാലിലിങ്ങനെ ആണു കഴിച്ചാല്....
ഈന്തപ്പഴവും ബദാമും പാലിലിങ്ങനെ ആണു കഴിച്ചാല്....
ഈന്തപ്പഴവും ബദാമുമെല്ലാം ആരോഗ്യപരമായ ഗുണങ്ങള് ഒത്തിണങ്ങിയ ചിലതാണ്. പല തരത്തിലും ഇത് ആരോഗ്യപരമായ ഗുണങ്ങള് നല്കുന്നുമുണ്ട്.
ഈന്തപ്പഴം അയേണ് സമ്പുഷ്ടമാണ്.വൈറ്റമിന് ബി1, ബി2, ബി3, ബി 5, വൈറ്റമിന് എ1 തുടങ്ങിയ പലതിന്റേയും കേന്ദ്രവുമാണ്. പുരുഷന്മാര്ക്ക് പ്രത്യേകിച്ചും ഈന്തപ്പഴം ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നാണ്.
പുരുഷന്മാര്ക്ക് പ്രത്യേകിച്ചും ഈന്തപ്പഴം ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നാണ്. ഇതില് കൊളസ്ട്രോള്, കൊഴുപ്പ് എന്നിവ കുറവാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം നല്ല രീതിയില് നടക്കാനും സഹായിക്കും. ഇതെല്ലാം പുരുഷലൈംഗികശേഷിയ്ക്കു ഗുണം നല്കുന്നവയാണ്.
പുരുഷന്മാരിലെ ഇംപൊട്ടന്സി പോലുള്ള പല പ്രശ്നങ്ങള്ക്കുമുള്ള നല്ലൊന്നാന്തരം പരിഹാരമാണ് ഈന്തപ്പഴം. സെക്സ് ഹോര്മോണ് ഉല്പാദനത്തിനു സഹായിക്കുന്ന ഇത് പ്രായമായ പുരുഷന്മാരില് വരെ സെക്സ് സ്റ്റാമിന വര്ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. പുരുഷ ശേഷിയ്ക്കുള്ള പല മരുന്നുകളിലും ഈന്തപ്പഴം പ്രധാനപ്പെട്ട ഒരു ചേരുവ കൂടിയാണ്.
ബദാമും ഏറെ ആരോഗ്യപരമായ ഗുണങ്ങള് ഒത്തിണങ്ങിയ ഒന്നാണ്. പ്രത്യേകിച്ചും പുരുഷന്മാര്ക്ക്. സെക്സ് ഗുണങ്ങള്ക്കുള്ള പ്രധാനപ്പെട്ട ഒന്നാണിതെന്നു വേണം, പറയുവാന്. ബദാമില് കാണപ്പെടുന്ന വിറ്റാമിന് ഹൃദ്രോഗങ്ങള് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ബാദാംമിലെ മഗ്നീഷ്യത്തിന് ഹൃദയ സ്തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ധമനികളില് തടസ്സം ഉണ്ടാകുന്നത് തടയാന് സഹായിക്കും.ഹൃദയത്തിന്റെ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നാണ് ബദാം. ഇതിലെ വൈറ്റമിന് ഇ ആണ് ഈ ഗുണം നല്കുന്നത്. ബദാമിലെ മഗ്നീഷ്യത്തിന് ഹൃദയാഘാതം തടയാന് കഴിവുള്ളതാണ്. ഫോളിക് ആസിഡ് രക്തധമനികളിലെ ബ്ലോക്ക് തടയാന് സഹായിക്കുന്നു.
ഈന്തപ്പഴവും ബദാമും തനിയെയാണെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും പുരുഷന് നല്കുന്നുണ്ട്. എന്നാല് ഇവ ചില പ്രത്യേക രീതിയില് ഉപയോഗിയ്ക്കുന്നത് ലൈംഗിക ശേഷി വര്ദ്ധിപ്പിയ്ക്കുവാന് അടക്കം ഏറെ നല്ലതാണ്. ഇതെക്കുറിച്ചറിയൂ,

ഈന്തപ്പഴവും പാലും ബദാമും
ഈന്തപ്പഴവും പാലും ബദാമും ചേര്ന്ന പ്രത്യേക കോമ്പിനേഷന് പുരുഷന്മാരിലെ ലൈംഗിക ശേഷി വര്ദ്ധിപ്പിയ്ക്കുവാന് ഏറെ നല്ലതാണ്. ഈന്തപ്പഴം, ബദാം എന്നിവ എടുക്കുക. മൂന്നോ നാലോ ബദാം, ഒന്നോ രണ്ടോ ഈന്തപ്പഴം എന്നിവ മതിയാകും. ഇവ രാത്രി കിടക്കാന് നേരം തിളപ്പിച്ച പാലില് ഇട്ടു വയ്ക്കുക. രാവിലെ ഇത് ചേര്ത്തരച്ചു കഴിയ്ക്കാം. പുരുഷന്റെ ശേഷി വര്ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ശേഷിക്കുറവുളളവര്ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊന്നാന്തരം വഴിയുമാണ് ഇത്.

ആട്ടിന് പാലും ഈ ചേരുവകളും
ആട്ടിന് പാലും ഈ ചേരുവകളും ചേര്ന്നാലും ഗുണങ്ങള് ഏറും. രാത്രി തിളപ്പിയ്ക്കാത്ത ആട്ടില് പാലില് ഈ ചേരുവകള് രണ്ടും ഇട്ടു വയ്ക്കുക. ഇത് പാലില് ചേര്ത്തരച്ചു രാവിലെ വെറുംവയറ്റില് കുടിയ്ക്കാം. ഇതും പുരുഷ ശേഷിയ്ക്ക് ഏറെ ആരോഗ്യകരമാണ്.ആട്ടിന് പാലിന് ആരോഗ്യപരമായ ഗുണങ്ങള് ഏറും.

ഈന്തപ്പഴം-ബദാം കോമ്പിനേഷന്
സെക്സ് ഗുണങ്ങള്ക്കു പുറമേ ഈന്തപ്പഴം-ബദാം കോമ്പിനേഷന് മറ്റു പല ഗുണങ്ങളും നല്കുന്നുണ്ട്. ഇത് ശരീരത്തിലെ വിളര്ച്ചയകറ്റാന് അത്യുത്തമമാണ്. ഈന്തപ്പഴം പ്രത്യേകിച്ചും അയേണ് സമ്പുഷ്ടമാണ്. രക്തം അധികരിയ്ക്കുവന് മാത്രമല്ല, നല്ല രീതിയില് രക്തപ്രവാഹം നടക്കുവാനും ഇത് സഹായിക്കുന്നു. ഇതെല്ലാം തന്നെ സെക്സ് ഗുണങ്ങള് വര്ദ്ധിപ്പിയ്ക്കുന്നവ കൂടിയാണ്.

ഈന്തപ്പഴവും ബദാമും
ഈന്തപ്പഴവും ബദാമും പുരുഷ ഹോര്മോണായ ടെസ്റ്റോസ്റ്റിറോണ് ഹോര്മോണ് ഉല്പാദനത്തിന് അത്യാവശ്യമാണ്. നല്ല സെക്സ് ജീവിതത്തിന് ടെസ്റ്റോസ്റ്റിറോണ് ഹോര്മോണ് അത്യാവശ്യവുമാണ്. ബീജാരോഗ്യത്തിനും ലൈംഗികാരോഗ്യത്തിനുമെല്ലാം അത്യാവശ്യമായ ഘടകമാണിത്. പുരുഷന്മാരില് ഇത് പുരുഷ വന്ധ്യത തടയാന് സഹായിക്കുന്ന ഘടകം കൂടിയാണ്.

പുരുഷ ശരീരത്തിന് സ്റ്റാമിന
പുരുഷ ശരീരത്തിന് സ്റ്റാമിന നല്കുന്ന പ്രത്യേക ഘടകം കൂടിയാണ് പാലില് ഈന്തപ്പഴവും ബദാമും ചേര്ത്തു കഴിയ്ക്കുന്നത്. ഇതു പുരുഷനുണ്ടാകുന്ന തളര്ച്ചയും ക്ഷീണവും തടയുന്നു. ഈന്തപ്പഴത്തിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ഊര്ജമായി മാറി പുരുഷന് ആരോഗ്യപരമായ ഗുണങ്ങള് നല്കും. കിടക്കയില് ഊര്ജം നല്കും. ഊര്ജത്തിന് ബദാമും ഏറെ സഹായിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
