Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
യൗവനവും ആരോഗ്യവും ഈ ആയുര്‍വേദ മരുന്നിലൂടെ
യൗവനവും ആരോഗ്യവും ഈ ആയുര്‍വേദ മരുന്നിലൂടെ
പ്രായമായാലും പ്രായമാകാത്ത ചര്‍മം എന്നു പറഞ്ഞു കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് കൂടുതല്‍ പേരും. ആയുസുള്ളിടത്തോളം കാലം ആരോഗ്യവും ചെറുപ്പവുമായി ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍. ഇക്കാര്യത്തില്‍ സ്ത്രീ പുരുഷന്മാര്‍ക്കു വ്യത്യാസമുണ്ടാകില്ല.
യൗവനം, സൗന്ദര്യം എന്നത് കേവലം ചര്‍മത്തിനു പുറത്തുള്ള കര്‍മങ്ങള്‍ കൊണ്ട് നില നിര്‍ത്താനാകില്ല. ഇതിന് ആരോഗ്യവും പ്രധാനമാണ്. ആരോഗ്യമുള്ള ശരീരമെങ്കില്‍ ചര്‍മവും ആരോഗ്യകരമാകും, അതേ സമയം ശരീരത്തിന് ആരോഗ്യക്കുറവെങ്കില്‍ ചര്‍മത്തിലും ഇതു പ്രതിഫലിയ്ക്കും. അതായത് ചര്‍മാരോഗ്യവും ശാരീരികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നര്‍ത്ഥം.
ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം സഹായിക്കുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രശാഖയാണ് ആയുര്‍വേദം. തികച്ചും പ്രകൃതിദത്ത ചേരുവകള്‍ കൊണ്ടാണ് മിക്കവാറും ആയുര്‍വേദ മരുന്നുകളും തയ്യാറാക്കുന്നതും.
നിറയൗവനത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന പല ആയുര്‍വേദ വഴികളുമുണ്ട്. ഇതില്‍ ഭക്ഷണങ്ങളും ചില ചിട്ടകളും ചില പ്രത്യേക ആയുര്‍വേദ കൂട്ടുകളുമെല്ലാം ഉള്‍പ്പെടുന്നു. ഇതെക്കുറിച്ചറിയൂ,

നെല്ലിക്ക
ആയുര്‍വേദത്തില്‍ ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണ വസ്തുക്കളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് നെല്ലിക്ക. ഇതിലെ വൈറ്റമിന്‍ സി നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം നല്‍കി ചര്‍മത്തെ സഹായിക്കുന്നു. ആരോഗ്യപരമായ ഏറെ ഗുണങ്ങളും ഇതു നല്‍കുന്നു. ഇതു വേവിച്ച് ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കാം. ഇതു തനിയെ കഴിയ്ക്കാം. നെല്ലിക്ക പുഴങ്ങി ഉടച്ച് ലേശം നെയ്യും ശര്‍ക്കരയും ചേര്‍ത്തു വരട്ടി ഉപയോഗിയ്ക്കാം. ഇതു ചര്‍മത്തിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

ച്യവനപ്രാശം
ശരീരത്തെ ജരാനരകളില്‍ നിന്നും സംരക്ഷിയ്ക്കാനും ആരോഗ്യം നല്‍കാനും ആയുര്‍വേദം അനുശാസിയ്ക്കുന്ന ഒന്നാണ് ച്യവനപ്രാശം. ഏറെ മരുന്നുകള്‍ അടങ്ങിയ ഇതു ദിവസവും രാത്രി ഒരു സ്പൂണ്‍ കഴിച്ച് ഒരു ഗ്ലാസ് ചൂടുപാലും കുടിച്ചു കിടക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആയുര്‍വേദത്തിലെ രസായന ചികിത്സകളില്‍ പെടുന്ന ഒന്നാണിത്.

ഹെര്‍ബല്‍ സസ്യങ്ങള്‍
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന ഹെര്‍ബല്‍ സസ്യങ്ങള്‍ ധാരാളമുണ്ട്. ബ്രഹ്മി, മുയല്‍ച്ചെവി, ചിററമൃത്, കറ്റാര്‍ വാഴ, തഴുതാമ തുടങ്ങിയ മുരിങ്ങയില വരെ പെടുന്നു, ഇതില്‍. ഇവയെല്ലാം തന്നെ സൗന്ദര്യത്തിനും ഒപ്പം ആരോഗ്യത്തിനും സഹായിക്കുന്നവയാണ്. ഇവയെല്ലാം ഉള്ളിലേയ്ക്കു സേവിയ്ക്കാനും ചിലതു തൊലിപ്പുറത്തും പ്രധാനപ്പെട്ടവയാണ്.

ചിട്ടയായ ജീവിതം
ചിട്ടയായ ജീവിതം ആയുര്‍വേദത്തില്‍ ആരോഗ്യത്തിനും ചെറുപ്പത്തിനും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ബ്രാഹ്മമുഹുര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക. നാലു മണിയാണ് ഈ സമയം. ഇതിനു സാധിച്ചില്ലെങ്കിലും 5നെങ്കിലും. അല്‍പനേരം കിടന്ന് വലതുവശം ചരിഞ്ഞ് പതിയെ മനസില്‍ ഈശ്വരന്മാരെ അല്ലെങ്കില്‍ നല്ല ചിന്തകളോടെ ഉണര്‍ന്നെഴുന്നേല്‍ക്കണം.

മുഖം കഴുകുക
ആദ്യം മുഖം കഴുകുക. കണ്ണില്‍ വെള്ളമൊഴിച്ചു കഴുകുക. വായയും നാവുമെല്ലാം വൃത്തിയാക്കുക. പല്ലുതേയ്ക്കാന്‍ ആയുര്‍വേദത്തില്‍ ആര്യവേപ്പിന്റെ തണ്ട്, മാവില എന്നതൊക്കെയാണ് പ്രമാണം. ഇതൊന്നും സാധിച്ചില്ലെങ്കിലും ആയുര്‍വേദ പേസ്റ്റെങ്കിലും ആകാം.

ചായ, കാപ്പി
വെറുംവയററില്‍ ചായ, കാപ്പി ശീലങ്ങള്‍ ആയുര്‍വേദം ദോഷം ചെയ്യുമെന്നു പറയുന്നു. ഇളംചൂടു വെള്ളമാണ് ആരോഗ്യത്തിന് നല്ലത്. മലശോധന വരുത്താനും ഇതാണ് നല്ലത്.

വ്യായാമം
ഇതിനു ശേഷം വ്യായാമം വേണമെന്നതാണ് നിഷ്‌കര്‍ഷ. ജിമ്മിലൊന്നും പോയി മറിഞ്ഞില്ലെങ്കിലും സൂര്യവെളിച്ചത്തില്‍ നടക്കുക, സൂര്യനമസ്‌കാരം, യോഗ, ധ്യാനം പോലുള്ളവയെല്ലാം ശീലിയ്ക്കാം. ശരീരത്തിനും മനസിലും ചെറുപ്പത്തിന്, ആരോഗ്യത്തിന് ഇത് ഒരുപോലെ സഹായിക്കുന്നു.

കുളി
വ്യായാമ ശേഷം അല്‍പം കഴിഞ്ഞു കുളിയ്ക്കാം. എണ്ണതേച്ചു കുളി ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കും. നിറുകയില്‍ എണ്ണ വച്ചു താളി പോലുള്ള ഉപയോഗിയ്ക്കാം. എണ്ണ തേച്ച് അല്‍പനേരം, അതായത് അര മണിക്കൂറെങ്കിലും ഇരിയ്ക്കുന്നതാണ് നല്ലത്. എണ്ണ ശരീരത്തില്‍ പിടിയ്ക്കാന്‍ ഇതു സഹായിക്കും. എണ്ണ കഴുകാന്‍ സോപ്പുപയോഗിയ്ക്കാതെ ചെറുപയറും ഇഞ്ചയുമെല്ലാം ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. എണ്ണ കഴുകാന്‍ സോപ്പുപയോഗിയ്ക്കാതെ ചെറുപയറും ഇഞ്ചയുമെല്ലാം ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

കണ്ണില്‍ മഷി
കുളി കഴിഞ്ഞാല്‍ കണ്ണില്‍ മഷിയെഴുതുന്നത് നല്ലതാണെന്നാണ് ആയുര്‍വേദം പറയുന്നത്. ചുരുങ്ങിയ പക്ഷം സ്ത്രീകള്‍ക്കെങ്കിലും. പുരുഷന്മാര്‍ക്കും കണ്ണിലെ അഴുക്കുകള്‍ കളയാനും ആരോഗ്യത്തിനും ഇതു നല്ലതാണ്. എന്നാല്‍ ശുദ്ധമായ കണ്‍മഷി എന്നതാണ് ഗുണം. പണ്ട് ഓട്ടുപാത്രത്തില്‍ കരി പറ്റിച്ച് ഇത് എണ്ണയില്‍ ചാലിച്ചാണ് എടുത്തിരുന്നത്.

ചന്ദനം
ചന്ദനം, രക്തചന്ദനം, കുങ്കുമാദി, തൈലം, പാല്‍, പനിനീര്, മഞ്ഞള്‍, തുളസി ആര്യവേപ്പില, തൈര് എന്നിവയെല്ലാം മുഖത്തു പുരട്ടാന്‍, ചര്‍മത്തില്‍ പുരട്ടാന്‍ ആയുര്‍വേദം അനുശാസിയ്ക്കുന്നു.

ഭക്ഷണം
ഭക്ഷണം ഏറെ പ്രധാനപ്പെട്ടതാണെന്ന് ആയുര്‍വേദം പറയുന്നു. നാമെന്തു കഴിയ്ക്കുന്നോ അതു നമ്മുടെ ശരീരത്തിലും ചെറുപ്പമായും വാര്‍ദ്ധക്യമായും രോഗമായും ആരോഗ്യമായുമെല്ലാം പ്രത്യക്ഷപ്പെടും. എപ്പോഴും ഫ്രഷായി പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിയക്കുക.

മഞ്ഞളും
മഞ്ഞളും ആയുര്‍വേദ പ്രകാരം ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. മഞ്ഞള്‍ സേവിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കും. ടോക്‌സിനുകള്‍ നീക്കുന്നത് മുഖക്കുരു അടക്കമുള്ള ചര്‍മ പ്രശ്‌നങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിനും ശരീരത്തിനും പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്.

സത്ചിന്ത, സല്‍പ്രവൃത്തി
സത്ചിന്ത, സല്‍പ്രവൃത്തി എന്നിവ മനസിനെ പോലെ ശരീരത്തേയും സ്വാധീനിയ്ക്കുന്നു. തികച്ചു സാത്വികമായ ജീവിത രീതിയില്‍ സ്വീകരിയ്ക്കുക. ഇതെല്ലാം ശരീരത്തേയും മനസിനേയും ഒരുപോലെ സഹായിക്കും.



Click it and Unblock the Notifications











