ബിരിയാണിയില്‍ കറുവാപ്പട്ട നിര്‍ബന്ധം, കാരണം

ബിരിയാണിയില്‍ കറുവാപ്പട്ട നിര്‍ബന്ധം, കാരണം

പലപ്പോഴും മസാലകള്‍ ഉപയോഗിയ്ക്കുന്നത് സ്വാദിനും മണത്തിനുമാണ്. എന്നാല്‍ ഇവ പലപ്പോഴും നാം കരുതുന്നതിനേക്കാള്‍ ഗുണങ്ങള്‍ നല്‍കുമെന്നതാണ് വാസ്തവം.

പൊതുവേ പാചകത്തിനായി നാം ഉപയോഗിയ്ക്കുന്ന പല സുഗന്ധവ്യഞ്ജനങ്ങളുമുണ്ട്. ഇതില്‍ ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, ഇഞ്ചി, വെളുത്തുള്ളി എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയ്ക്കു പലതിനും നമ്മള്‍ കരുതുന്നതിനേക്കാള്‍ പ്രയോജനങ്ങളുണ്ടെന്നതാണ് വാസ്തവം.

ഇത്തരം സുഗന്ധ വ്യഞ്ജനങ്ങളില്‍ ഒന്നാണ് കറുവാപ്പട്ട. ബിരിയാണി പോലെ നമുക്കു പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ഒന്നാണിത്. സ്വാദിനു മാത്രമല്ല, പല ഗുണങ്ങള്‍ക്കും പ്രധാനപ്പെട്ട ഒന്നാണിത്.

ആന്റിഓക്‌സിഡന്റുകളടങ്ങിയ കറുവാപ്പട്ട പല രോഗങ്ങളേയും ചെറുക്കാന്‍ ശേഷിയുള്ളതാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഇതിനു ചെറുക്കാന്‍ സാധിയ്ക്കും. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളഞ്ഞു തടി കുറയ്്ക്കാന്‍ കൂടി സഹായകമായ ഒരു വഴിയാണ് ഇത്. കറുവാപ്പട്ട ഭക്ഷണത്തില്‍ പല രൂപത്തിലും ഉപയോഗിയ്ക്കാം. കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ അപയചപ്രകിയ ശക്തിപ്പെടുകയും ചെയ്യും. ഇത് കൊഴുപ്പു പെട്ടെന്നു കത്തിപ്പോകാന്‍ സഹായകമാകും.

കറുവപ്പട്ടയില്‍ പോളിഫീനോള്‍സ് അടങ്ങിയിട്ടുണ്ട്. അതിന്റെ എണ്ണ ആന്റിബാക്ടീരിയല്‍ ആന്റി ഫങ്കല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. വൈവിധ്യമാര്‍ന്ന രോഗങ്ങള്‍ക്ക് കറുവപ്പട്ട ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ചും ചുമയ്ക്കും ജലദോഷത്തിനും.കറുവപ്പട്ട സ്വാഭാവികമായും മധുരമുളളതാണ്. ചില ഭക്ഷണ സാധനങ്ങളില്‍ പഞ്ചസാരയ്ക്കു പകരം ഇത് ഉപയോഗിക്കാം. പഞ്ചസാരയ്ക്ക് ധാരാളം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു.

കറുവാപ്പട്ട പല രൂപത്തിലും നമുക്കു കഴിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്തു മാത്രമല്ല, വെള്ളം തിളപ്പിച്ചു കുടിയ്ക്കാം.
ദിവസവും കറുവാപ്പട്ടയിട്ട ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഇത് പല രൂപത്തിലും ഉപയോഗിയ്ക്കാം. ഇതില്‍ തേന്‍ ചേര്‍ത്തും നാരങ്ങാനീരു ചേര്‍ത്തുമെല്ലാം ഏറെ നല്ലതാണ്.

പല തരം ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ് കറുവാപ്പട്ടയിട്ട വെള്ളം കുടിയ്ക്കുന്നത്. തടി കുറയ്ക്കുക മുതല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുക, പ്രമേഹം നിയന്ത്രിയ്ക്കുക തുടങ്ങിയ പല രോഗങ്ങള്‍ക്കും ഉപകാരപ്രദമാകും.
കറുവാപ്പട്ട ഭക്ഷണത്തില്‍ ചേര്‍ക്കുന്നതു കൊണ്ടുളള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

കൊഴുപ്പു പെട്ടെന്നു കത്തിപ്പോകാന്‍

കൊഴുപ്പു പെട്ടെന്നു കത്തിപ്പോകാന്‍

കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ അപയചപ്രകിയ ശക്തിപ്പെടുകയും ചെയ്യും. ഇത് കൊഴുപ്പു പെട്ടെന്നു കത്തിപ്പോകാന്‍ സഹായകമാകും. ഇതു കൊണ്ടു തന്നെ വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും ഏറെ പ്രയോജനകരമാണ് കറുവാപ്പട്ട. തിളപ്പിച്ച വെള്ളത്തില്‍ അല്‍പം കറുവാപ്പട്ട പൊടിച്ചു ചേര്‍ത്തിളക്കി കുടിയ്ക്കാം. വയര്‍ കുറയ്ക്കാനുള്ള പ്രധാന വഴിയാണിത്. ഇതുപോലെ ചായയിലും ഭക്ഷണത്തിലുമെല്ലാം കറുവാപ്പട്ട പൊടിച്ചതു ചേര്‍ക്കാം.ഇതിനൊപ്പം തേനും ചെറുനാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കറുവാപ്പട്ട കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതുവഴിയും ദോഷകരമായ കൊഴുപ്പു കുറയും. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് കറുവാപ്പട്ട. ഹൃദയ പ്രശ്‌നങ്ങള്‍ക്കും സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് കൊളസ്‌ട്രോള്‍. എല്‍ഡിഎല്‍ (ലോ ഡെന്‍സിററി ലിപോപ്രോട്ടിന്‍) കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ അരസ്പൂണ്‍ കറുവാപ്പട്ട മതിയാകും.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ഇതുപോലെ ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കറുവാപ്പട്ട. ഭക്ഷണം പെട്ടെന്നു ദഹിയ്ക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഭക്ഷണം കഴിച്ചാലുടനെ മലവിസര്‍ജനം ചെയ്യുന്നവരുണ്ട്. ഇത് ഇറിട്ടബില്‍ ബവല്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്നു. കുടലിലുണ്ടാകുന്ന ബാക്ടീരിയയാണ് കാരണം. ഇതിനുള്ളൊരു പരിഹാരമാണ് കറുവാപ്പട്ട.

പ്രമേഹം

പ്രമേഹം

പ്രമേഹം നിയന്ത്രിയ്ക്കാന്‍ കറുവാപ്പട്ടയ്ക്കു കഴിയും. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹബാധിതര്‍ക്ക്. ഇതു രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാനും ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാനും സഹായിക്കും. എന്നാല്‍

കൂടുതല്‍ കറുവാപ്പട്ട രക്തത്തിലെ ഗ്ലൂക്കോസ് തോത് ക്രമാതീതമായി കുറയ്ക്കും. പ്രമേഹത്തിനു മരുന്നു കഴിയ്ക്കുന്നതവര്‍ക്ക് ഇത് ചിലപ്പോള്‍ ക്രമാതീതമായി കുറയുന്നതു പ്രശ്‌നമുണ്ടാക്കും. ഇതുപോലെ പഞ്ചസാരയുടെ തോത് കുറയുന്നവര്‍ക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇത് നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണ്. ഫ്രീ റാഡിക്കല്‍ കോശങ്ങളുടെ നാശം തടയുന്നതിന് ഇതിനു കഴിയും. ഇതുകൊണ്ടു തന്നെ ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്. കാന്‍സര്‍ ചികിത്സക്ക് കറുവാപ്പട്ട നല്ലതാണെന്ന് അമേരിക്കയിലെ മെറിലാന്റ് യു.എസ് അഗ്രിക്കള്‍ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും രക്താര്‍ബുദത്തിനും ലിംഫോമ കാന്‍സറിനും കറുവാപ്പട്ട നല്ലൊരു ഔഷധമാണ്. കാന്‍സര്‍ സെല്ലുകള്‍ വിഭജിച്ചു പെരുകുന്നത് കറുവാപ്പട്ട കുറയ്ക്കുന്നു.കറുവാപ്പട്ട ആന്റികാര്‍സിനോജനിക് ആണ്. അതായത് ക്യാന്‍സറിനെ ചെറുത്തു നില്‍ക്കാന്‍ ഏറെ ഗുണകരം. പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിനെ ചെറുക്കാന്‍.

ദന്ത, മോണ രോഗങ്ങള്‍

ദന്ത, മോണ രോഗങ്ങള്‍

ദന്ത, മോണ രോഗങ്ങള്‍ തടയാന്‍ കറുവാപ്പട്ട ഏറെ നല്ലതാണ്. വായ്‌നാറ്റം അകറ്റാനും ഏറെ നല്ലതാണ്. ഇതുകൊണ്ടാണ് പല ടൂത്ത്‌പേസ്റ്റുകളിലും കറുവാപ്പട്ട ചേര്‍ക്കാറുണ്ട്.

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. ഏതു പ്രായത്തില്‍ പെട്ടവര്‍ക്കും ഇത് ഏറെ നല്ലതാണ്. ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ആന്റി വൈറല്‍ ആയും കറുവപ്പട്ട പ്രവര്‍ത്തിയ്ക്കുന്നു.കോള്‍ഡ്, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇത് രാവിലെ ദിവസവും കുടിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുകയും ചെയ്യും.

ഓര്‍മശക്തിക്കും പേശിവേദനയ്ക്കും

ഓര്‍മശക്തിക്കും പേശിവേദനയ്ക്കും

ഒരു സ്പൂണ്‍ തേനും കറുവാപ്പട്ടയും ചേര്‍ത്ത് വെറുംവയറില്‍ കഴിക്കുന്നത് ഓര്‍മശക്തിക്കും പേശിവേദനയ്ക്കും നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഓര്‍മ ശക്തിയ്ക്കുമെല്ലാം ഏറെ നല്ലതാണ് കറുവാപ്പട്ട.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്. വാതത്തിനുള്ള നല്ലൊരു പരിഹാരമാണ് കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് വാതസംബന്ധമായ വേദനകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

X
Desktop Bottom Promotion