Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
രാവിലെ പുരുഷന് സെക്സ് താല്പര്യം,കാരണം
ഇതുപോലെത്തന്നെ രക്തപ്രവാഹത്തിനും സെക്സില്‍ പ്രധാന സ്ഥാനമുണ്ട്.
സെക്സ് എല്ലാ ജീവജാലങ്ങളുടേയും താല്പര്യമാണ്. പ്രത്യേകിച്ചും മനുഷ്യരുടെ. സെക്സ് കേവലം സന്താനോല്പാദനത്തിനോ ശാരീരിക സുഖത്തിനോ വേണ്ടി മാത്രമല്ല, പലതരം ആരോഗ്യപരമായ ഗുണങ്ങളും ചേര്‍ന്നിണങ്ങിയ ഒന്നാണിത്.
സെക്സ് കേവലം ശാരീരിക പ്രക്രിയ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന പല പ്രക്രിയകളും ഇതിലുണ്ട്. പ്രധാനമായും സെക്സ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നാണ്. സെക്സ് താല്പര്യങ്ങള് ഉള്‍പ്പെടെ പലതിനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നേ പറ്റൂ. ഇത് സ്ത്രീയുടെ കാര്യത്തിലെങ്കിലും പുരുഷന്റെ കാര്യത്തിലെങ്കിലും.
ഇതുപോലെത്തന്നെ രക്തപ്രവാഹത്തിനും സെക്സില്‍ പ്രധാന സ്ഥാനമുണ്ട്. ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം സെക്സ് താല്പര്യത്തിനു സെക്സ് കഴിവിനും പ്രധാനപ്പെട്ട ഒന്നാണ്.
പുരുഷനിലും സ്ത്രീയിലും സെക്സ് താല്പര്യങ്ങള് വ്യത്യസ്തങ്ങളാണ്. ഇത് സമയത്തിന്റെ കാര്യത്തില്‍ പോലും. സാധാരണ ഗതിയില്‍ രാത്രിയിലെ സെക്സിനോടാകും, സ്ത്രീകള്‍ക്കു താല്പര്യം എന്നാല്‍ പുരുഷന്മാര് പുലര്‍കാല സെക്സിനോട് താല്പര്യമുള്ളവരാണ്. ഇത് വെറും ശാരീരികം മാത്രമല്ല, ഹോര്‍മോണ്‍, തലച്ചോര്‍ പ്രവര്‍ത്തനങ്ങള്‍ വരെ ഉള്‍പ്പെടുന്നതു കൊണ്ടാണിത്.
പുലര്‍കാലത്തെ പുരുഷന്റെ സെക്സ് താല്പര്യങ്ങള്ക്കു പുറകില്‍ ശാസ്ത്രീയ വിശദീകരണങ്ങളുണ്ടെന്നതാണ് വാസ്തവം. ഇതിനു പുറകിലെ ശാസ്ത്രീയ സത്യങ്ങളേയും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളേയും കുറിച്ചറിയൂ,

എന്‍പിടി
പുലര്‍കാലത്തെ പുരുഷന്റെ ലൈംഗികതാല്പര്യം തികച്ചും സ്വാഭാവികമാണ്. നൊക്ടേര്ണല് പെനൈല്‍ ടംസീന് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്പിടിയ്ക്കു പുറകില്‍ കാരണങ്ങള്‍ പലതുണ്ടുതാനും.

ബ്രെയിന്‍
നമ്മുടെ തലച്ചോറാണ് ശരീരത്തിന്റെ ചലനങ്ങള്‍ നിയന്ത്രിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ഉണര്ന്നിരിയ്ക്കുമ്പോഴുള്ള സമയത്ത് മറ്റു സ്ത്രീകളോടു പുരുഷന് താല്പര്യം തോന്നുമെങ്കിലും ബ്രെയിന്‍ ഇത്തരം തോന്നലുകളെ നിയന്ത്രിയ്ക്കും. എന്നാല്‍ ഉറങ്ങുമ്പോള്‍ തലച്ചോറിന്റെ ഈ നിയന്ത്രണം കുറയും. കാരണം തലച്ചോറും വിശ്രമിയ്ക്കുകയാണ്. ഇതാണ് ഉണര്ന്നെഴുന്നേല്ക്കുമ്പോഴും സ്വപ്നത്തിലുമെല്ലാം ലൈംഗികതാല്പര്യങ്ങള് പുരുഷന് കൂടുന്നത്. ശരീരവും വികാരങ്ങളും തലച്ചോറിനു മേല്‍ നിയന്ത്രണം നേടുന്നുവെന്നര്ത്ഥം.

സെക്ഷ്വല്‍ ഫാന്റസി
സെക്ഷ്വല്‍ ഫാന്റസികളെക്കുറിച്ചുള്ള സ്വപ്നമാണ് ഇതിനൊരു കാരണമായി പറയുന്നത്. ചെറുപ്പക്കാരിലാണ് ഇത്തരം ഫാന്റസികള്‍ കൂടുതല്‍ .ഇത് പ്രായമേറുന്തോറും കുറഞ്ഞു വരുമെന്നും പഠനങ്ങള്‍ പറയുന്നു.

ടെസ്റ്റോസ്റ്റിറോണ്‍
സെക്സ് താല്‍പര്യങ്ങളുണര്‍ത്തുന്ന പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ തോത് പുലര്‍കാല വേളയില്‍ 25-50 ശതമാനം വരെ കൂടുതലാണ്. ഇതും ഇത്തരം താല്പര്യങ്ങളിലേയ്ക്കു നയിക്കുന്ന കാരണമാണ്.

രാവിലെയുള്ള സമയത്ത്
രാവിലെയുള്ള സമയത്ത് പുരുഷലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം ഏറെ കൂടുതലാണ്. ഇതും ഒരു കാരണമാണ്. ഇത് ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കും. ഇതും സെക്സ് താല്പര്യങ്ങള് വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

പങ്കാളിയ്ക്കൊപ്പം
പങ്കാളിയ്ക്കൊപ്പം കിടക്കുമ്പോഴോ ശരീരസ്പര്‍ശത്തിലൂടെയോ പുരുഷന് ഉദ്ധാരണമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് പുലര്‍കാലത്താകുമ്പോള്‍ ഇരട്ടിയാകും. ഇതും സെക്സ് താല്പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

രാത്രി നല്ല ഉറക്കം
ഒരു പുരുഷന് രാത്രി നല്ല ഉറക്കം ലഭിയ്ക്കുമ്പോള്‍ രാവിലെ ഉണരുന്ന സമയത്ത് ടെസ്റ്റോസ്റ്റിറോണ്‍ തോത് 15 ശതമാനത്തോളും കൂടുതലാണ്. നല്ലപോലെ ഉറങ്ങുന്നതും പുരുഷന്റെ പുലര്‍കാല സെക്സ് താല്പര്യത്തിനു പുറകിലെന്നര്‍ത്ഥം.

മൂത്രസഞ്ചി
മൂത്രസഞ്ചി നിറഞ്ഞിരിയ്ക്കുന്നത്, അതായത് രാത്രി മൂത്രവിസര്‍ജനം നടത്താത്തത് പുരുഷലൈംഗികാവയവത്തിന് ഉത്തേജനമുണ്ടാക്കും. മൂത്രസഞ്ചി നിറഞ്ഞിരിയ്ക്കുന്നത് ലൈംഗികസുഖത്തിനു തടസം നില്‍ക്കുമെങ്കിലും ഉത്തേജനത്തിന് ഇത് തടസമല്ല

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ്
പുരുഷനില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് സെക്സ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്. രാവിലെ ഈ ഹോര്‍മോണ്‍ തോതും പുരുഷന്മാരില് കൂടുതലാണ്. പുരുഷന്റെ രാവിലെയുള്ള സെക്സ് താല്പര്യം ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുന്നതിന്റെ ഫലമാണെന്നു പറയാം. ഈ സമയത്ത് ഉദ്ധാരണശേഷിയും കൂടുതലായിരിയ്ക്കും. ഇതേക്കുറിച്ചു മോശം തോന്നേണ്ടതില്ലെന്നര്‍ത്ഥം.



Click it and Unblock the Notifications
