Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
നഖം നോക്കിയാല്‍ തൈറോയ്ഡ് അറിയാം
നഖം നോക്കിയാല്‍ തൈറോയ്ഡ് അറിയാം
നമ്മുടെ ശരീരം തന്നെ പലപ്പോഴും പല രോഗലക്ഷണങ്ങളും വെളിപ്പെടുത്തുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിലെ തന്നെ വിവിധ അവയവങ്ങള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു.
നഖങ്ങളും നമ്മുടെ ശരീരത്തിന്റെ ഭാഗം തന്നെയാണ്. നഖത്തിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യം പോലെ പ്രധാനപ്പെട്ട ഒന്നുമാണ്. നഖം നോക്കിയാല്‍ തന്നെ പല രോഗങ്ങളും അറിയുകയും ചെയ്യാം.
നഖം വെളിപ്പെടുത്തുന്ന പല രോഗ ലക്ഷണങ്ങളുമുണ്ട്. നഖത്തിന്റെ നിറവും തരവും നഖത്തിലുണ്ടാകുന്ന വ്യത്യാസങ്ങളുമെല്ലാം ഇതിന് സഹായിക്കുന്ന ഒന്നുമാണ്.
നഖം നോക്കിയാല്‍ ഏതെല്ലാം വിധത്തില്‍ നമുക്കു രോഗങ്ങള്‍ തിരിച്ചറിയാമെന്നറിയൂ,

വിളറിയ കട്ടികുറഞ്ഞ നഖങ്ങള്‍
നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ഭക്ഷണത്തില്‍ ഇരുമ്പ് കൂടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇരുമ്പ് ലഭിക്കാതെ വന്നാല്‍ ശരീരത്തിലെ
ഓക്സിജന്റെ അളവ് കുറയും. ചീര, പച്ചനിറമുള്ള പച്ചക്കറികള്‍, ചുവന്ന മാംസം എന്നിവ കൂടുതലായി കഴിക്കുക. വിളറിയ, കട്ടികുറഞ്ഞ നഖം അനീമിയയുടെ ലക്ഷണമാകാം(ചുവപ്പ് രക്തകോശങ്ങളില്ലായ്മ). ഈ ലക്ഷണത്തോടൊപ്പം ക്ഷീണവുമുണ്ടെങ്കില്‍ നിങ്ങള്‍ ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം.

നഖത്തിന്റെ അടിയില്‍ നീലനിറം
നഖത്തിന്റെ അടിഭാഗത്തിന് ചുറ്റും നീലനിറം കാണുന്നുവെങ്കില്‍ അത് ഇന്‍സുലിന്‍
അപര്യാപ്തതയുടെയോ പ്രമേഹത്തിന്റെയോ സൂചനയാവാം. നിങ്ങളുടെ പഞ്ചസാര ഉപയോഗം കുറയ്ക്കുകയും ഡോക്ടറെ കാണുകയും ചെയ്യുക.

വെളുത്തതോ, വെളുത്ത അരികുകളുള്ളതോ ആയ നഖം
വിളര്‍ച്ചയോ, വെളുത്ത പാടുകളോ ഒന്നിലേറെ നഖങ്ങളില്‍ കാണുന്നുവെങ്കില്‍ നിങ്ങളുടെ ആഹാരത്തില്‍ പ്രോട്ടീനിന്റെ അപര്യാപ്തതയുണ്ടായിരിക്കാം. കൊഴുപ്പ് നീക്കിയ മാംസം, പരിപ്പുകള്‍, പച്ചക്കറികള്‍, സോയ, മത്സ്യങ്ങള്‍ എന്നിവയുടെ ഉപയോഗം കൂട്ടുക. ഇത് വൃക്ക, കരള്‍ എന്നിവയിലെ രോഗങ്ങളുടെ സൂചനയുമാകാം ഇത്.

മഞ്ഞനിറമുള്ള നഖം
ഫംഗസ് ബാധയുടെ പൊതുവായ ലക്ഷണമാണ് നഖത്തിന്റെ മഞ്ഞനിറം. ഇതില്‍ നിന്ന് മുക്തി നേടുന്നത് വളരെ പ്രയാസമായിരിക്കും. ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുമെങ്കിലും അവയ്ക്ക് ദോഷവശങ്ങളുണ്ട്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒലിവില സത്ത്, തേയില ഓയില്‍ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ ഇത് ഭേദമാക്കാന്‍ ഉപയോഗിക്കാം. നഖങ്ങളുടെ വളര്‍ച്ച സാവധാനമാണെന്നതിനൊപ്പം, ഈ നിറഭേദവുമുണ്ടെങ്കില് ചില ഗുരുതരമായ പ്രശ്നങ്ങളുടെ സൂചനയാകാം എന്നതിനാല്‍ ഡോക്ടറെ സമീപിക്കുക. എംഫിസിമ, ശ്വാസകോശാവരണത്തിലെ സ്രവം തുടങ്ങിയ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയുമാകാം ഇത്.

നഖത്തിന്റെ ചുവപ്പ് നിറം
നഖത്തിന്റെ പിങ്ക് നിറമുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ചുവപ്പ് നിറം കാണുന്നുവെങ്കില്‍ പ്രൊസസ് ചെയ്ത കൊഴുപ്പുകളുടെ ഉപയോഗം കുറയ്ക്കുകയും ഒമേഗ 3(മീനെണ്ണയിലുള്ളത്), വിറ്റാമിന്‍ ഡി3(ഒലിവ്, ബദാം, പാം ഓയില്‍, അവൊക്കാഡോ തുടങ്ങിയവയിലുള്ളത്) പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉപയോഗം വഴി ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാം. ഇതിനൊപ്പം വിറ്റാമിനുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

നീല/പര്‍പ്പിള്‍ നിറമുള്ള നഖങ്ങള്‍
നീലയോ പര്‍പ്പിള്‍ നിറമോ നഖങ്ങളില്‍ ഉണ്ടെങ്കില്‍ രക്തചംക്രമണത്തിന്റെ പോരായ്മയാണ് കാണിക്കുന്നത്. റിലാക്സ് ചെയ്യുകയും, ദിവസവും പതിവായി ലഘുവ്യായാമങ്ങള്‍
ചെയ്യുകയും, റോസ്മേരി ഓയില്‍ ഉപയോഗിക്കുകയും ചെയ്യുക. കോഫി, മദ്യം പോലുള്ള സ്റ്റിമുലന്റുകളും ഡിപ്രസന്റുകളും ഉപയോഗിക്കാതിരിക്കുക. അതു പോലെ ശാരീരിക നിലയും പ്രധാനപ്പെട്ടതാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം കൂട്ടുകയും പൈലേറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നഖങ്ങള്‍ വേര്‍പെട്ട് നില്ക്കുക
നഖങ്ങള്‍ ഇടക്കിടെ വേര്‍പെട്ട് നില്ക്കുന്ന അവസ്ഥ
യുണ്ടാകുന്നത് തൈറോയ്ഡ് ഹോര്‍മോണ്‍ ശരീരത്തില്‍ അധികരിക്കുന്നതിനാലാണ്. നിങ്ങള്‍ക്ക് ഈ പ്രശ്നമുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ ഗ്ലൂട്ടന്‍(ബ്രെഡ്, പാസ്ത പോലെ സ്റ്റാര്‍ച്ചുള്ള ഭക്ഷണങ്ങള്‍), കാസേന്(പശുവിന് പാലിലുള്ളത്) എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

കട്ടിയില്ലാത്തതും പൊട്ടിപ്പോകുന്നതുമായ നഖം
നിങ്ങളുടെ നഖം കട്ടി കുറഞ്ഞതും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണെങ്കില്‍ ആഹാരത്തില്‍ പോഷകങ്ങളുടെ കുറവ് ഉണ്ടായിരിക്കും. ഈ പ്രശ്നം അമിതമായുണ്ടെങ്കില്‍ ഡോക്ടറെ കാണുക. ഇത് ഹൈപ്പോതൈറോയ്ഡിസത്തിന്റെ(നിങ്ങളുടെ മെറ്റബോളിസം ആരോഗ്യകരമായി നിര്‍ത്തുന്നതിന് ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥ)ലക്ഷണമാകാം.

ഇരുണ്ട പാടുകള്‍
നഖങ്ങളില്‍ ഇരുണ്ട ബ്രൗണ്‍ വരകള്‍ കാണുന്നുവെങ്കില്‍ അത് മെലനോമ(ചര്‍മ്മത്തിലെ ക്യാന്‍സര്‍)യുടെ ലക്ഷണമാകാം. ചര്‍മ്മത്തില്‍ ക്യാന്‍സറുണ്ടെന്ന് സംശയം തോന്നിയാല്‍ ഡോക്ടറെ സമീപിക്കുക. അതേ സമയം തന്നെ ഭക്ഷണത്തിലൂടെയുള്ള ആന്റി ഓക്സിഡന്റുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഇത് കോശങ്ങള്‍ക്ക് ദോഷങ്ങളുണ്ടാവുന്നത് തടയും.

നഖത്തിലെ കുഴികള്‍
നഖത്തിലെ ചെറിയ കുഴികള്‍ സോറിയാസിസിന്റെ ലക്ഷണമാകാം(ശരീരത്തിലാകമാനം വേദനാജനകമായ തിണര്പ്പുകളുണ്ടാകുന്ന അവസ്ഥ). നിങ്ങള്‍ക്ക് ഈ പ്രശ്നമില്ല എന്നുറപ്പിക്കാനുള്ള ഏകവഴി ഡോക്ടറെ സമീപിക്കുകയാണ്. രോഗനിര്‍ണ്ണയത്തിന് മുമ്പും ശേഷവും ചില ചികിത്സകള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കാപ്സാസിന്‍ ഓയിന്റ്മെന്റ്, ഉപ്പ്, അല്ലെങ്കില്‍ ഓട്ട്മീല്‍ ബാത്ത് തുടങ്ങിയവ ആശ്വാസം നല്‍കും.



Click it and Unblock the Notifications
