Latest Updates
-
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
അടിവയറ്റിലെ കൊഴുപ്പുരുക്കും പ്രത്യേക മഞ്ഞള്‍പാനീയം
തടിയും വയറുമെല്ലാം പുതുതലമുറയെ അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. പലരും ഇതു സൗന്ദര്യപ്രശ്നമായാണ് എടുക്കുന്നതെങ്കിലും ഇത് പ്രധാനമായും ആരോഗ്യപ്രശ്നം തന്നെയാണ്. കാരണം വയററില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഏറെ അപകടകാരിയാണ്. ഇത് അടിഞ്ഞു കൂടാന്‍ ഏറെ എളുപ്പവും പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.
വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം മെനോപോസ്, പ്രസവം, ഗര്‍ഭം തുടങ്ങിയ ചില പ്രത്യേക കാരണങ്ങള്‍ സാധാരണ കാരണങ്ങളേക്കാള്‍ കൂടുതലായി ഉണ്ടാകും.
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍ കൊണ്ടുള്ള പ്രത്യേക പാനീയം. മഞ്ഞളിനൊപ്പം ഇഞ്ചിയും ചേര്‍ത്തു തയ്യാറാക്കാവുന്ന ഒന്നാണിത്.

മഞ്ഞളിലെ കുര്കുമിന്
മഞ്ഞളിലെ കുര്കുമിന് കൊഴുപ്പു കോശങ്ങള്‍ വിഘടിച്ച് വര്‍ദ്ധിയ്ക്കുന്നതു തടയുന്നു. ഇതുവഴി പുതിയ കൊഴുപ്പു കോശങ്ങളുടെ വര്‍ദ്ധനവ് തടയുന്നു. പ്രത്യേകിച്ചും വയറിനു ചുറ്റും പെട്ടെന്നു കൊഴുപ്പു കോശങ്ങള്‍ ഇരട്ടിയാകാന്‍ സാധ്യതയുള്ളപ്പോള്‍ മഞ്ഞള്‍ ഇവയെ തടഞ്ഞു നിര്‍ത്താന്‍ ഏറെ സഹായകമാണ്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മഞ്ഞളിലെ കുര്കുമിന് സഹായകമാണ്. പ്രത്യേകിച്ചും ട്രൈഗ്ലിസറൈഡുകളുടെ രൂപീകരണം തടയാന്‍ ഇതു സഹായിക്കും. ഇത് വയര്‍ ചാടുന്നത് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. കൊളസ്ട്രോള്‍ തടിയും വയറും ചാടുന്നതിനുളള ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്. മഞ്ഞള്‍ ഇതു നിയന്ത്രിയ്ക്കുന്നു.

പ്രമേഹം
ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിപ്രവര്‍ത്തനം തടയുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി പ്രമേഹം തടയും. രക്തത്തില്‍ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കുന്നത് വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇതുവഴിയും മഞ്ഞള്‍ വയര്‍ ചാടുന്നതു തടയുന്നു.

കരളിനെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ്
കരളിനെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി ബൈല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ബൈല്‍ അഥവാ പിത്തരസം കൊഴുപ്പു പുറന്തള്ളാന്‍ കരളിനെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇതുവഴി തടി കുറയ്ക്കാനും സഹായിക്കുന്നു.

ദോഷകരമായ കൊഴുപ്പും
ധാരാളം പോളിഫിനോളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ദോഷകരമായ കൊഴുപ്പും പുറന്തള്ളപ്പെടുന്നു.

ആന്റിഇന്‍ഫ്ളമേറ്ററി
ഇതിന് ആന്റിഇന്‍ഫ്ളമേറ്ററി ഗുണമുണ്ട്. ഇതുകൊണ്ടുതന്നെ വയര്‍ വന്നു വീര്‍ക്കുന്നതു തടയാന്‍ സാധിയ്ക്കും. വയര്‍ വന്നു വീര്‍ക്കുന്നതും വയര്‍ ചാടുന്നതിന് ഇടയാക്കുന്ന ഒന്നാണ്.

അപചയ പ്രക്രിയ
ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നു കൂടിയാണ് മഞ്ഞള്‍. ഇതു വഴി കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുകയും ചെയ്യും

ഇഞ്ചി
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് വിശപ്പു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു ന്യൂറേട്രാന്സ്മിറ്ററാണ്. ഇതുവഴി അമിതമായ ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നു.

അപചയ പ്രക്രിയ
ഇഞ്ചിയില്‍ ജിഞ്ചറോള്‍, ഷോഗോള്‍ എന്നിങ്ങനെ രണ്ടു പ്രധാന ഘടകങ്ങളുണ്ട്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഇതു വഴി വയറ്റിലേയും ശരീരത്തിലേയും കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍
ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതുവഴി ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വഴിയും ഇത് വയര്‍ കുറയ്്ക്കാന്‍ സഹായിക്കുന്നു.

നല്ലൊരു ആന്റിഓക്സിഡന്റാണ്
നല്ലൊരു ആന്റിഓക്സിഡന്റാണ് ഇഞ്ചി. ഇതു വഴി ഇത് ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഇഞ്ചി, മഞ്ഞള്‍ മിശ്രിതം
ലിവര്‍ പ്രവര്‍ത്തനം ശരിയായി നടക്കുന്നില്ലെങ്കില്‍ വയര്‍ വന്നു വീര്‍ക്കുന്നതും വയര്‍ ചാടുന്നതുമെല്ലാം സാധാരണയാണ്. ഇഞ്ചി, മഞ്ഞള്‍ മിശ്രിതം ലിവര്‍ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കരളിലെ കോശങ്ങളെ ആരോഗ്യകരമാക്കി നില നിര്‍ത്തുന്ന ഒന്നാണിത്.

നല്ല ദഹനത്തിന്
നല്ല ദഹനത്തിന് സഹായിക്കുന്ന ഒരു മിശ്രിതം കൂടിയാണിത്. ഇതുവഴിയും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഇതു നല്ലതാണ്.

കോള്‍ഡ്, ഫ്ളൂ
കോള്‍ഡ്, ഫ്ളൂ എന്നിവയകറ്റാനുള്ള സ്വാഭാവിക പ്രതിരോധ മിശ്രിതമാണിത്. ഈ പ്രത്യേക മഞ്ഞള്‍ പാനീയത്തില്‍ വൈറ്റമിന്‍ സി, നിയാസിന്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുമയും കഫക്കെട്ടുമെല്ലാം മാറ്റുകയും ചെയ്യുന്നു.

ഗോള്‍ സ്റ്റോണ്‍
ഗോള്‍ സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ മാറ്റാനുള്ള നല്ലൊരു മിശ്രിതമാണ് ഇത്. ഈ മിശ്രിതം കഴിച്ചാല്‍ ഗോള്‍ സ്റ്റോണ്‍ പ്രശ്നങ്ങള്‍ ഉള്ളവരുടേത് കുറയും, വരാതെയുമിരിയ്ക്കും.

ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍
2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 കപ്പു വെള്ളം എന്നിവയാണ് ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ വേണ്ടത്.

ഇഞ്ചി
ഇഞ്ചിയുടെ തൊലി കളയുക.വെള്ളം തിളപ്പിച്ച് അരിഞ്ഞ ഇഞ്ചി വെള്ളത്തിലേയ്ക്കിടുക. 10 മിനിറ്റു നേരം ചെറുചൂടില്‍ ഇതു തിളപ്പിയ്ക്കണം. ഇത് പിന്നീട് ഊറ്റിയെടുക്കുക.

ഈ പാനീയത്തിലേയ്ക്ക്
ഈ പാനീയത്തിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം. ചെറുചൂടാകുമ്പോള്‍ തേന്‍ ചേര്‍ക്കുക. ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്. വേണമെങ്കില്‍ രുചിയ്ക്കായി ലേശം നാരങ്ങാനീരും ചേര്‍ക്കാം. നാരങ്ങാനീര് ഗുണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

വെറുംവയറ്റില്‍
ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് കുടിയ്ക്കുക. ദിവസം മുഴുവന്‍ പല തവണയായി ഇതു കുടിയ്ക്കുകയും ചെയ്യാം. ഇത് തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം സഹായിക്കും. അടുപ്പിച്ച് അല്പനാള് ചെയ്താല്‍ തടിയും വയറുമെല്ലാം കുറയും.

വയറ്റിലെ കൊഴുപ്പു മാത്രമല്ല
വയറ്റിലെ കൊഴുപ്പു മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗത്തുമുള്ള കൊഴുപ്പുരുക്കിക്കളയാന് ഇത് ഏറെ നല്ലതാണ്. ആരോഗ്യപരമായ ഒരു പിടി ഗുണങ്ങള്‍ നല്‍കാനും ഈ മഞ്ഞള്‍-ഇഞ്ചി കൂട്ട് ഗുണം നല്‍കും. യാതൊരു വിധത്തിലെ പാര്‍ശ്വഫലങ്ങളും ഇതുണ്ടാക്കുകയുമില്ല.



Click it and Unblock the Notifications