ക്യാന്‍സര്‍,ലിവര്‍,കിഡ്‌നി,തടി ഈ വെള്ളം പരിഹാരം

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പൊതുവായ ആരോഗ്യപ്രശ്‌നങ്ങളാണ് ക്യാന്‍സര്‍, ലിവറിനെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, തടി എന്നിവയെല്ലാം. ആരോഗ്യശീലങ്ങളും ജീവിതശൈലികളുമാണ് കാരണമെന്നു പറഞ്ഞാലും ഇതെല്ലാം ആരോഗ്യത്തെ ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളുമാണ്.

ഇവയ്‌ക്കെല്ലാം പരിഹാരമായി ഒരു പ്രത്യേക പാനീയം നമുക്കു തന്നെ തയ്യാറാക്കി കുടിയ്ക്കാവുന്നതേയുള്ളൂ. റഷ്യന്‍ സയന്റിസ്റ്റ് ഡോ. ഹ്രിസ്‌റ്റോ മേര്‍മേര്‍സ്‌കിയാണ് പരീക്ഷണങ്ങളിലൂടെ ഈ പ്രത്യേക പാനീയം കണ്ടുപിടിച്ചത്.

പ്രോട്ടീനുകള്‍, ബയോആക്ടീവ് ഘടകങ്ങള്‍, വൈറ്റമിനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എ്ന്നിങ്ങനെ പല ഘടകങ്ങളും അടങ്ങിയ ഒന്നാണിത്.

ഒരു പിടി ആരോഗ്യഗുണങ്ങളുള്ള ഈ പാനീയം എങ്ങനെ തയ്യാറാക്കാമെന്നും ഇവയ്ക്കുള്ള പ്രത്യേക ഗുണങ്ങള്‍ എ്‌ന്തൊക്കെ എന്നുളളതിനെക്കുറിച്ചും അറിയൂ,

പച്ചഗോതമ്പു മുളപ്പിച്ചത്

പച്ചഗോതമ്പു മുളപ്പിച്ചത്

4 കപ്പ് പച്ചഗോതമ്പു മുളപ്പിച്ചത്, 15 വെളുത്തുള്ളി അല്ലി, 3 കപ്പ് ഓര്‍ഗാനിക് തേന്‍, 4 കപ്പു വാള്‍നട്‌സ്, 15 നാരങ്ങ എന്നിവയാണ് ഈ പ്രത്യേക പാനീയമുണ്ടാക്കാന്‍ വേണ്ടത്.

 പച്ചഗോതമ്പ്

പച്ചഗോതമ്പ്

ഗ്രീന്‍ വീറ്റ് അഥവാ പച്ചഗോതമ്പ് നല്ലപോലെ കഴുകി 128 മണിക്കൂര്‍ 8 കപ്പു വെള്ളത്തിലിട്ടു വയ്ക്കുക. ഈ വെള്ളം പിന്നീട് ഊറ്റി ഗോതമ്പ് സാധാരണ മുളപ്പിയ്ക്കാന്‍ വയ്ക്കുന്നതുപോലെ ഈര്‍പ്പമുള്ള തുണിയില്‍ കെട്ടിവയ്ക്കുക. ഇടയ്ക്കിടെ ഈര്‍പ്പം പോയാല്‍ വെള്ളം തളിച്ചു കൊടുക്കണം. 48 മണിക്കൂര്‍ കഴിയുമ്പോള്‍ ഇതു മുളയ്ക്കും.

നാരങ്ങ

നാരങ്ങ

ഈ മുളപ്പിച്ച ഗോതമ്പും 5 നാരങ്ങ തൊലിയോടെ കഷ്ണമാക്കിയതും വാള്‍നട്‌സും തൊലി നീക്കിയ വെളുത്തുള്ളിയും മിക്‌സിയില്‍ അരയ്ക്കുക. ഇത് നല്ലപോലെ അരഞ്ഞു പേസ്റ്റായി മാറിക്കഴിയുമ്പോള്‍ ഒരു ബൗളിലേയ്ക്കു മാറ്റുക.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ ബൗളിലേയ്ക്ക് ബാക്കിയുള്ള നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. മരത്തവി കൊണ്ടുവേണം, ഇളക്കാന്‍. ഇതിലേയ്ക്കു പിന്നീട് തേനും ഒഴിച്ചിളക്കുക. ഈ മിശ്രിതം ഗ്ലാസ് ജാറിലാക്കി അടച്ച് ഫ്രിഡ്ജില്‍ വച്ച് 3 ദിവസം കഴിഞ്ഞാല്‍ ഉപയോഗിയ്ക്കാം.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം പ്രാതലിനും ഉച്ചഭക്ഷണത്തിനും ഡിന്നറിനും അര മണിക്കൂര്‍ മുന്‍പായി 1-2 ടേബിള്‍ സ്പൂണ്‍ കുടിയ്ക്കുക. രാത്രി കിടക്കാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്‍പായും കുടിയ്ക്കാം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ രോഗികള്‍ ഈ പാനീയം 1-2 ടേബിള്‍സ്പൂണ്‍ വീതം ഓരോ തവണത്തെ ഭക്ഷണത്തിനു മുന്‍പായും കുടിയ്ക്കുക.

ദീര്‍ഘായുസോടെ ജീവിയ്ക്കാനും

ദീര്‍ഘായുസോടെ ജീവിയ്ക്കാനും

രോഗങ്ങള്‍ അകറ്റാന്‍ മാത്രമല്ല, ആരോഗ്യകരമായ, ഊര്‍ജസ്വമായ രീതിയില്‍ ദീര്‍ഘായുസോടെ ജീവിയ്ക്കാനും ഈ പ്രത്യേക പാനീയം സഹായിക്കും.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്. മിക്കവാറും എല്ലാ ക്യാന്‍സറുകള്‍ക്കുമുള്ള പരിഹാരവഴിയാണിത്.

ലിവര്‍, കിഡ്‌നി

ലിവര്‍, കിഡ്‌നി

ലിവര്‍, കിഡ്‌നി എന്നിവയിലെ വിഷാംശം നീക്കാന്‍ അത്യുത്തമമായ ഒരു പാനീയമാണിത്. ഇതുവഴി ഇവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ തടയും.

രക്തക്കുഴലുകള്‍

രക്തക്കുഴലുകള്‍

രക്തക്കുഴലുകള്‍ വൃത്തിയാക്കാനും തടസങ്ങള്‍ നീക്കാനും ഇതുവഴി രക്തപ്രവാഹം ശരിയായി നടത്തി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കാനും ഈ പാനീയം ഏറെ നല്ലതാണ്. ഹാര്‍ട്ട് അറ്റാക്ക് പോലെയുള്ള രോഗങ്ങളെ തടുത്തു നിര്‍ത്തും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ദഹനേന്ദ്രിയം വൃത്തിയാക്കാനും സന്ധിവേദനയും സന്ധികളിലെ നീരും നീക്കാനും വെരിക്കോസ് വെയിന്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും ഈ പാനീയം അത്യുത്തമമാണ്. ഇത് ഓര്‍മശക്തിയും ബുദ്ധിശക്തിയും നല്‍കുകയും ചെയ്യും.

Read more about: health body cancer
English summary

Surprising Drink To Control A Number Of Health Problems

Surprising Drink To Control A Number Of Health Problems, Read more to know about
Story first published: Saturday, April 7, 2018, 11:34 [IST]