For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈറോയ്ഡിനെ നിലക്കു നിര്‍ത്തും ഇത് 1 ഗ്ലാസ്

തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം ക്രമീകരിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക മരുന്നുകളുണ്ട്.

|

ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ചില പ്രത്യേക രോഗങ്ങളുണ്ട് ഇതിലൊന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മൂന്നില്‍ രണ്ടുഭാഗം പേരേയും ഇപ്പോള്‍ അലട്ടുന്നുണ്ടെന്നതാണ് പറയപ്പെടുന്നത്. ദിവസവും വാള്‍നട്‌സ് കഴിയ്ക്കുന്നതു പുരുഷന്മാര്‍ക്ക് ഏറെ ഗുണകരമാണ്. അറിയൂ, പാരമ്പര്യം, ജീവിത ശൈലികള്‍, ഭക്ഷണം, സ്‌ട്രെസ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല ഘടകങ്ങളും ഇതിനുള്ള കാരണങ്ങളുമാണ്.

തൈറോയ്ഡില്‍ തന്നെ രണ്ടു തരം തൈറോയ്ഡുകളുണ്ട്. ഹൈപ്പര്‍ തൈറോയ്ഡും ഹൈപ്പോ തൈറോയ്ഡും. തൈറോയ്ഡ് ഗ്രന്ഥി ഉല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണ്‍ അധികമാകുമ്പോഴാണ് ഇത് ഹൈപ്പര്‍ തൈറോയ്ഡായി മാറുന്നത്. ഇതു കുറയുമ്പോള്‍ ഹൈപ്പോതൈറോയ്ഡാകുന്നു. അതായത ഹോര്‍മോണ്‍ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമെല്ലാം പ്രശ്‌നമാണെന്നര്‍ത്ഥം. തൈറോക്‌സിന്‍ എന്നാണ് തൈറോയ്ഡ് ഗ്ലാന്റ് ഉല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണിന്റെ പേര്.

സാധാരണ ഗതിയില്‍ കൂടുതലായി കാണുന്നത് ഹൈപ്പോതൈറോയ്ഡാണ്. അതായത് തൈറോയ്ഡ് ഗ്രന്ഥികളുടെ ഉല്‍പാദനം വേണ്ട തീരിയില്‍ നടക്കാതിരിയ്ക്കുക. അതായത് തൈറോക്‌സിന്‍ ഉല്‍പാദനം വേണ്ടത്ര അളവുണ്ടാകാതിരിയ്ക്കുക. രണ്ടുതരം തൈറോയ്ഡ് ഉല്‍പാദനത്തിനും മുഖ്യപങ്കു വഹിയ്ക്കുന്നത് അയോഡിനാണ്.

അവള്‍ക്കുണ്ടാകും ഒന്നില്‍ക്കൂടുതല്‍ ഓര്‍ഗാസം......അവള്‍ക്കുണ്ടാകും ഒന്നില്‍ക്കൂടുതല്‍ ഓര്‍ഗാസം......

പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൂടുതല്‍ കണ്ടുവരാറ്. ഇത് വേണ്ട രീതിയില്‍ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ തൈറോയ്ഡ് ക്യാന്‍സര്‍ വരെയുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് ചില ഹോര്‍മോണ്‍ ചികിത്സകളാണ് സാധാരണയായി നടത്തുക. സാധാരണ ഗതിയില്‍ ഇത്തരം മരുന്നുകള്‍ ജീവിതകാലം മുഴുവന്‍ കഴിയ്ക്കുകയും വേണം. ഇതിനുള്ള പരിഹാരം ചില പ്രകൃതിദത്ത പരിഹാരങ്ങളാണ്തൈറോയ്ഡ് രോഗികള്‍ തങ്ങളുടെ ഭക്ഷണശീലങ്ങളിലും ഡയറ്റിലും കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം ക്രമീകരിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക മരുന്നുകളുണ്ട്. നമുക്കു പ്രകൃതിദത്തമായി തയ്യാറാക്കാന്‍ കഴിയുന്ന ഇത്തരം ഒരു പാനീയത്തെക്കുറിച്ചറിയൂ, തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതുകൊണ്ടുതന്നെ ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡ് പ്രശ്‌നങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഇതിനു സഹായിക്കും. ഇത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വരാതിരിയ്ക്കാനും ഉള്ളവര്‍ക്ക് ഹോര്‍മോണ്‍ പ്രവര്‍ത്തനം സാധാരണ രീതിയിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്.

ക്രാന്‍ബെറി, ജാതിയ്ക്ക, കറുവാപ്പട്ട, ഇഞ്ചി,

ക്രാന്‍ബെറി, ജാതിയ്ക്ക, കറുവാപ്പട്ട, ഇഞ്ചി,

ക്രാന്‍ബെറി, ജാതിയ്ക്ക, കറുവാപ്പട്ട, ഇഞ്ചി, ചെറുനാരങ്ങാനീര് എന്നിവയാണ് ഈ പ്രത്യേക പാനീയം തയ്യാറാക്കാന്‍ വേണ്ടത്.

ക്രാന്‍ബെറി

ക്രാന്‍ബെറി

ക്രാന്‍ബെറി എന്ന ചെറിയ പഴവര്‍ഗം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ധാരാളം അയോഡിന്‍ അടങ്ങിയിട്ടുള്ള ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ നല്ലതുമാണ്. ദിവസവും അരക്കപ്പ് ക്രാന്‍ബെറി ജ്യൂസ് കുടിയ്ക്കുന്നതു തന്നെ തൈറോയ്ഡ് സംബന്ധമായ പല പ്രശ്‌നങ്ങളും അകറ്റാന്‍ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയില്‍ ആസിഡുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാനും ശാരീരിക പ്രക്രിയകളും ഹോര്‍മോണ്‍ പ്രക്രിയകളും ശരിയായി നടക്കാനും ഏറെ സഹായിക്കുന്ന ഒന്നാണ്. പല അസുഖങ്ങളും തടഞ്ഞു നിര്‍ത്താന്‍ കഴിവുള്ള ഒന്ന്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പും വിഷാംശവുമെല്ലാം ഏതു ശാരീരിക പ്രവര്‍ത്തനത്തേയും പോലെ തൈറോയ്ഡ് പ്രവര്‍ത്തനങ്ങളേയും ദോഷകരമായി ബാധിയ്ക്കും. ഇതിനുള്ള പരിഹാരമാണ് നാരങ്ങ.

ജാതിയ്ക്ക

ജാതിയ്ക്ക

ജാതിയ്ക്ക ദിവസവും ചെറിയ തോതില്‍ കഴിയ്ക്കുന്നത് ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്താനും ഇതുവഴി തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാനും സഹായിക്കും. ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാനും വെള്ളമടിഞ്ഞു കൂടുന്നതു തടയാനുമെല്ലാം ഇത് ഏറെ നല്ലതുമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

കറുവാപ്പട്ട

കറുവാപ്പട്ട

സ്വാഭാവിക മധുരത്തിന്റെ സ്ഥാനത്തുപയോഗിയ്ക്കാവുന്ന കറുവാപ്പട്ടയും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശരിയായി നടത്താന്‍ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിന്റെ അപചയ പ്രക്രിയ ശരിയായി നടക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ഇതുവഴി തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയാണ് ഈ പാനീയത്തില്‍ ഉപയോഗിയ്ക്കുന്ന മറ്റൊന്ന്. ഇഞ്ചി ദഹനത്തിനു നല്ലതാണ്. അപചയപ്രക്രിയയിലൂടെ തൈറോയ്ഡ് ഗ്രന്ഥികള്‍ക്കും ഏറെ സഹായകമാണ് ഇത്. ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ശരിയായി നടക്കാന്‍ ഇതു സഹായിക്കുന്നു. കാരണം ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളുമെല്ലാം ഇത് അകറ്റുന്നതിലൂടെയാണ് ഇക്കാര്യം സാധിയ്ക്കുന്നത്.

ഈ പ്രത്യേക പാനീയം

ഈ പ്രത്യേക പാനീയം

ഈ പ്രത്യേക പാനീയം തയ്യാറാക്കാന്‍ 1 ചെറുനാരങ്ങയുടെ നീര്, 100 ഗ്രാം ക്രാന്‍ബെറി ജ്യൂസ്, 2 ഗ്ലാസ് വെള്ളം, അര ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചി, അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, അര ടീസ്പൂണ്‍ ജാതിയ്ക്ക എന്നിവയാണ് വേണ്ടത്.

എല്ലാ ചേരുവകളും

എല്ലാ ചേരുവകളും

ഇവയ്ക്കുപയോഗിയ്ക്കുന്ന എല്ലാ ചേരുവകളും ഫ്രഷ് ആയി എടുക്കുന്നതാണ് നല്ലത്. ക്രാന്‍ബെറി അടക്കം. ഇത് പഴങ്ങളായി വാങ്ങാന്‍ ലഭിച്ചാല്‍ ഇങ്ങനെ വാങ്ങുക. അല്ലെങ്കില്‍ മാത്രം വാങ്ങാന്‍ ലഭിയ്ക്കുന്ന ജ്യൂസ് ഉപയോഗിയ്ക്കാം. കഴിവതും കൃത്രിമ വസ്തുക്കള്‍ അടങ്ങിയവയ ഉപയോഗിയ്ക്കരുത്.

നാരങ്ങാനീര്, ഇഞ്ചി, കറുവാപ്പട്ട, ജാതിയ്ക്ക, ക്രാന്‍ബെറി

നാരങ്ങാനീര്, ഇഞ്ചി, കറുവാപ്പട്ട, ജാതിയ്ക്ക, ക്രാന്‍ബെറി

നാരങ്ങാനീര്, ഇഞ്ചി, കറുവാപ്പട്ട, ജാതിയ്ക്ക, ക്രാന്‍ബെറി എന്നിവ മിക്‌സിയില്‍ ജ്യൂസാക്കി അടിച്ചെടുക്കുക. വെള്ളവും ചേര്‍ത്ത് ഇളക്കി നല്ല മിശ്രിതമാക്കുക.

ഈ ജ്യൂസ്

ഈ ജ്യൂസ്

ഈ ജ്യൂസ് 1 ഗ്ലാസ് രാവിലെ പ്രാതലിനു മുന്‍പായി വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. രണ്ടാമത്തെ ഗ്ലാസ് ഉച്ചയ്ക്കുള്ള ഭക്ഷണത്തിന് 15 മിനിറ്റു മുന്‍പായി കുടിയ്ക്കാം.

ഈ ജ്യൂസ്

ഈ ജ്യൂസ്

ഈ ജ്യൂസ് ആഴ്ചയില്‍ 2-3 തവണ അടുപ്പിച്ചു കുടിയ്ക്കുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് നല്ല പരിഹാരമാകും. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനു പുറമേ പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണിത്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുക, കൊഴുപ്പു കുറയ്ക്കുക, കൊളസ്‌ട്രോള്‍ കുറയ്ക്കുക തുടങ്ങിയ പല ആരോഗ്യഗുണങ്ങളും ഈ പ്രത്യേക പാനീയം നല്‍കും.

എനല്‍ സെക്‌സ് ആരോഗ്യകരമോ അപകടമോ?എനല്‍ സെക്‌സ് ആരോഗ്യകരമോ അപകടമോ?

English summary

Special Drink That Control Your Thyroid Functioning

Special Drink That Control Your Thyroid Functioning, Read more to know about
X
Desktop Bottom Promotion