Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
നിറവും പ്രായക്കുറവും പ്രത്യേക ക്യാരറ്റ് ജ്യൂസില്‍
പ്രത്യേക ക്യാരറ്റ്ജ്യൂസില്‍ പ്രായക്കുറവ്
പ്രായമായാലും പ്രായക്കുറവ് തോന്നിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗം പേരും. പത്തു വയസു കുറഞ്ഞല്ലോ എന്നു കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരുമാണ്. പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നു എന്നു കേള്‍ക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാകുകയുമില്ല.
പ്രായം എന്നത് സൗന്ദര്യത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒന്നല്ല. ഇതിന് ആരോഗ്യവുമായും ബന്ധമുണ്ട്. ശരീരത്തിന്റെ ആരോഗ്യവും ചര്‍മത്തിന്റെ ആരോഗ്യവും തമ്മില്‍ അടുത്ത ബന്ധവുമുണ്ട്. പെട്ടെന്നു പ്രായം തോന്നിപ്പിയ്ക്കുന്നത് ആരോഗ്യത്തിന്റെ പ്രശ്‌നം കൂടിയാകാന്‍ സാധ്യതകള്‍ ഏറെയാണ്.
പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ മുഖത്തു വീഴുന്ന ചുളിവുകള്‍ മുതല്‍ മുഖത്തുള്ള കരുവാൡപ്പു വരെ പെടുന്നു. ഇത്തരം കാര്യങ്ങള്‍ക്കു പ്രതിവിധിയായി തൊലിപ്പുറത്തുളള ചികിത്സകള്‍ മാത്രം മതിയാകില്ല. ശരീരത്തിനുള്ളിലേയ്ക്കുള്ള ലഭിയ്ക്കുന്ന പോഷകങ്ങളും ഇതിനുളള പ്രതിവിധിയാകും.
പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഗുണം ചെയ്യുക. ഇതില്‍ ഭക്ഷണങ്ങള്‍ക്ക്, പ്രത്യേകിച്ചും ചില പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ക്കു പങ്കുണ്ട്.
ചര്‍മത്തിനും ശരീരത്തിനുമെല്ലാം പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന ഒരു പ്രത്യേക ജ്യൂസ് നമുക്കു തയ്യാറാക്കി കുടിയ്ക്കാം. ക്യാരറ്റാണ് ഇതിലെ മുഖ്യ ചേരുവ. ഇഞ്ചിയും ഇതില്‍ ചേര്‍ക്കുന്ന ഒന്നാണ്.
പ്രായക്കുറവു മാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഈ പ്രത്യേക ജ്യൂസ് കുടിച്ചാല്‍ ലഭിയ്ക്കും. ഇതേക്കുറിച്ചു കൂടുതലറിയൂ,

ക്യാരറ്റ്
ക്യാരറ്റ് വൈറ്റമിന്‍ സി, എ സമ്പുഷ്ടമാണ്. വൈറ്റമിന്‍ സി ചര്‍മത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ക്യാരറ്റിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന്റ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ സഹായകമാണ്. ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതും ചര്‍മാരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതും ചര്‍മത്തിന് ചെറുപ്പവും തുടുപ്പുമെല്ലാം നല്‍കാന്‍സഹായിക്കുന്നു.

ഇഞ്ചി
ഇഞ്ചിയും ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം നീക്കി ശരീരത്തിനും ചര്‍മത്തിനും ഒരുപോലെ ചെറുപ്പം നല്‍കുന്ന ഒന്നാണ്. അമിതമായ കൊഴുപ്പും സെല്ലുലൈറ്റ് അഥവാ അരക്കെട്ടിലെ തടിയുമെല്ലാം നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

ക്യാരറ്റ് ജ്യൂസ്
ചെറുപ്പം നില നിര്‍ത്താനുള്ള ഈ പ്രത്യേക രീതിയിലെ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. 4-5 ക്യാരറ്റ് കഴുകിയെടുത്ത് ഇതില്‍ ഒരു കഷ്ണം ഇഞ്ചിയും ചേര്‍ത്ത് ജ്യൂസാക്കാം. തൊലി വേണമെങ്കില്‍ കളഞ്ഞാല്‍ മതിയാകും. ഇത്ഫ്രഷായി വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വെറുംവയറ്റില്‍ കുടിയ്ക്കുവാന്‍ ബുദ്ധിമുട്ടെങ്കില്‍ പ്രാതലിനൊപ്പം കുടിയ്ക്കാം. അരി്‌ച്ചെടുക്കാതെ തന്നെ ജ്യൂസ് കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. അരിയ്ക്കുമ്പോള്‍ ഇതിലെ നാരുകള്‍ നഷ്ടപ്പെടും.

കോശങ്ങള്‍ക്ക്
ഈ പ്രത്യേക ക്യാരറ്റ്, ഇഞ്ചി ജ്യൂസില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ കോശങ്ങള്‍ക്കു ചെറുപ്പം നല്‍കുന്നു. ഇതിലെ പോഷകങ്ങള്‍ കോശങ്ങള്‍ക്ക് ആവശ്യമായ വളര്‍ച്ച നല്‍കും, മൃതകോശങ്ങള്‍ നീക്കി പുതു കോശങ്ങളുടെ വളര്‍ച്ചയ്ക്കിവ സഹായിക്കുകയും ചെയ്യും.

ചുളിവുകള്‍
മുഖത്തെ ചുളിവുകളാണ് പലപ്പോഴും ചര്‍മത്തിന് പ്രായം തോന്നിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണം. ചുളിവുകള്‍ തടഞ്ഞു നിര്‍ത്താനുള്ള നല്ലൊരു വഴി ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ക്യാരറ്റിലും ഇഞ്ചിയിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ചര്‍മ കോശങ്ങളുടെ ഇലാസ്റ്റിസിറ്റി നില നിര്‍ത്തുന്നു. ചര്‍മത്തിനു ചെറുപ്പം നല്‍കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ ഒഴിവാക്കി ചര്‍മം അയഞ്ഞു തൂങ്ങാതെ സംരക്ഷിയ്ക്കുന്നു.

നിറം
നിറം നല്‍കാന്‍ നല്ലൊരു വഴിയാണ് ക്യാരറ്റ് ജ്യൂസ്. ക്യാരറ്റ് പൊതുവേ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന പച്ചക്കറികളില്‍ ഒന്നാണ്. ഇതു രക്തോല്‍പാദനത്തിന് സഹായിക്കുന്നു. ഇതിലെ വൈറ്റമിനുകളും ചര്‍മത്തിന് ഏറെ ഗുണം നല്‍കുന്നവയാണ്.

മുഖത്തെ കരുവാളിപ്പും ബ്ലാക് ഹെഡ്‌സുമെല്ലാം
മുഖത്തെ കരുവാളിപ്പും ബ്ലാക് ഹെഡ്‌സുമെല്ലാം നീക്കാനും ഇതു നല്ലതാണ്. രക്തോല്‍പാദനത്തിനു സഹായിക്കുന്ന ജ്യൂസാണിസ്. ഇഞ്ചിയും ക്യാരറ്റുമെല്ലാം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. ഇതു വഴി മുഖക്കുരു, ബ്ലാക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ അകലുന്നു.

അമിത വണ്ണം
അമിത വണ്ണം പ്രായം കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകമാണ്. ഇതിനുളള പ്രതിവിധിയാണ് ക്യാരറ്റ്, ഇഞ്ചി ജ്യൂസ്. ഇഞ്ചി ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ക്യാരറ്റിലെ നാരുകളും ദഹന പ്രക്രിയ ശക്തിപ്പെടുത്തി ഇതിനു സഹായിക്കുന്നു.

ചര്‍മത്തിന് തിളക്കവും മൃദുത്വവുമെല്ലാം നല്‍കാന്‍
ചര്‍മത്തിന് തിളക്കവും മൃദുത്വവുമെല്ലാം നല്‍കാന്‍ ഈ പ്രത്യേക ജ്യൂസ് സഹായിക്കുന്നു. ഇക്കാര്യത്തില്‍ ഇഞ്ചിയും പ്രത്യേകിച്ചു കാര്യറ്റും നല്ലതാണ്.

കൊളസ്‌ട്രോള്‍
കൊളസ്‌ട്രോള്‍, പ്രമേഹ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഈ പ്രത്യേക ഇഞ്ചി, ക്യാരറ്റ് ജ്യൂസ്. ഇതു ദിവസവും കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയവ പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പ്രതിവിധിയാണ്.

സ്‌ട്രെസ്
സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തിന് മോചനം നല്‍കുന്ന ഒന്നാണ് ക്യാരറ്റ്, ഇഞ്ചി ജ്യൂസ്, സ്‌ട്രെസ് ചര്‍മത്തിന് അകാല വാര്‍ദ്ധക്യം നല്‍കുന്ന ഒന്നാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമാകുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കു തടയിടാന്‍ ക്യാരറ്റ് ജ്യൂസിനു സാധിയ്ക്കും. ഇഞ്ചി കൂടി കൂടുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

കണ്ണിനു കാഴ്ച ശക്തി
കണ്ണിനു കാഴ്ച ശക്തി നല്‍കുന്ന ഒന്നാണ് ഈ പ്രത്യേക ജ്യൂസ്. ഇതിലെ വൈറ്റമിന്‍ എ ആണ് ഗുണം നല്‍കുന്ന ഒന്നാണിത്. ഇതു ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

വൃദ്ധനും ശേഷി നല്‍കുംനെല്ലിക്ക,ചുവന്നുള്ളി പ്രയോഗം
Read more at:



Click it and Unblock the Notifications











