Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
അസിഡിറ്റിക്ക് അന്റാസിഡല്ല, നാടന്‍ മരുന്നുകള്‍ മതി
നമ്മുടെ തൊടിയിലും അടുക്കളയിലുമുണ്ട്, അസിഡിറ്റിയ്ക്കുന്ന പല പ്രതിവിധികളും. ഇവയെക്കുറിച്ചു കൂടുതലറിയൂ,
അസിഡിറ്റിയ്ക്കു നിമിഷപരിഹാരം
അസിഡിറ്റിയും ഗ്യാസുമെല്ലാം ആരോഗ്യത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളില്‍ പെടുന്നു. വയറിന്റെ ആരോഗ്യത്തെ തന്നെ തകിടം മറയ്ക്കുന്ന ഒന്നാണിത്.
പ്രധാനമായും ആഹാരരീതികള്‍ തന്നെയാണ് അസിഡിറ്റിയ്ക്കു കാരണമാകുന്നത്.
വയറിനു ചേരാത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും സമയത്ത് ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നതുമെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളാണ.് ദഹനപ്രക്രിയയ്ക്കായി വയറ്റില്‍ ആസിഡുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാറുണ്ട്. ഇത്തരം ആസിഡുകള്‍ അമിതമായ ഉല്പാദിയ്ക്കപ്പെടുന്നത്, അതായത് ആസിഡുകള്‍ക്കു ദഹിപ്പിച്ചു കളയാനുള്ള ഭക്ഷണം ലഭിയ്കക്കാതെ വരുന്നതാണ് അസിഡിറ്റി കൂടാന്‍ കാരണമാകുന്നത്. ഈ പ്രത്യേക ആവശ്യത്തിനായി ശരീരത്തില്‍ രൂപപ്പെടുന്ന ആസിഡ് ഉപയോഗിയ്ക്കാതെ വയറ്റില്‍ തന്നെ കെട്ടിക്കിടക്കുമ്പോളെന്ന് എളുപത്തില്‍ പറയാം.
സമയത്തു ഭക്ഷണം കഴിയ്ക്കാത്തതു മാത്രമല്ല, പുകവലി, മദ്യപാനം, കഫീന്‍ ഉപയോഗം, വറുത്തതും പൊരിച്ചതും മസാലകളുടെ ആധിക്യവുമുള്ള ഭക്ഷണങ്ങള്‍, ആഹാരം കഴിയ്ക്കുന്നതില്‍ വരുന്ന നീണ്ട ഇടവേള, സമയത്തു ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍.
അസിഡിറ്റിയ്ക്ക് പലതരം മരുന്നുകള്‍ നമ്മുടെ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവ ഉപയോഗിയ്ക്കുന്നത് നിരന്തരമായി ഇവയ്ക്കടിമപ്പെട്ടു പോകാന്‍ കാരണമായേക്കും. അതായത് ഇവയില്ലാതെ പറ്റില്ലെന്ന അവസ്ഥ വരും. ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി നാടന്‍ വൈദ്യങ്ങളാണ്. നമ്മുടെ തൊടിയിലും അടുക്കളയിലുമുണ്ട്, അസിഡിറ്റിയ്ക്കുന്ന പല പ്രതിവിധികളും. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ജീരകം, പെരുഞ്ചീരകം
ജീരകം, പെരുഞ്ചീരകം എന്നിവ അസിഡിറ്റിയെ ചെറുക്കാന്‍ സഹായകമായ വൈദ്യങ്ങളാണ്. ഇവയിട്ടു തിളപ്പച്ച വെള്ളെ ചൂടാറിയ ശേഷം കുടിയ്ക്കാം. ജീരകം വായിലിട്ടു ചവച്ചരയ്ക്കുന്നതും ഗുണം ചെയ്യും.

തണുത്ത പാല്
തണുത്ത പാല് അസിഡിറ്റിയ്ക്ക് ഏറെ ഫലപ്രദമായ ഒന്നാണ്. തണുത്ത പാലില്‍ ഒരു സ്പൂണ്‍ നെയ്യു ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിയ്ക്കാന്‍. അതുപോലെ വെറുംവയറ്റില്‍ പാല് കുടിയ്ക്കുകയും ചെയ്യരുത്.

തുളസിയില
തുളസിയില ചവച്ചരച്ചു കഴിയ്ക്കുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്തവഴിയാണ്. ഇതിട്ടു തിളപ്പിച്ച വെള്ളവും കുടിയ്്ക്കാം.

പുതിനയില
പുതിനയില അസിഡിറ്റിയെ ചെറുക്കാന്‍ ഏറെ നല്ലതാണ്. പുതിനയിലയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ചു കുടിയ്ക്കാം. അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ പുതിനയിലയിട്ടു കുടിയ്ക്കാം. വയറിന് തണുപ്പു നല്‍കാനും വായ്നാറ്റമകറ്റാനുമെല്ലാം ഇത് അത്യുത്തമമാണ്.

നെല്ലിക്ക
വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്കയ്ക്ക് ആമാശത്തിലെ ആസിഡ് ഉല്പാദനത്തെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. നെല്ലി കഴിയ്ക്കാം. അല്ലെങ്കില്‍ നെല്ലിയ്ക്ക ഉണക്കിപ്പൊടിച്ചത് രണ്ടുനേരവും കഴിയ്ക്കാം. ഗുണം ലഭിയ്ക്കും.

ഗ്രാമ്പൂ
ഗ്രാമ്പൂ വയറ്റിലെ ആഹാരത്തെ പെട്ടെന്നു തന്നെ ദഹിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ദഹനരസങ്ങള്‍ ഉല്പാദിപ്പിയ്ക്കുന്ന ഒന്നാണ്. വായില്‍ ഒന്നോ രണ്ടോ ഗ്രാമ്പൂവിട്ടു ചവയ്ക്കുന്നത് ഗുണം ചെയ്യും.

തൈര്, പഴം
തൈര്, പഴം തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വയറിനെ തണുപ്പിച്ച് വയറ്റിലെ അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

കരിക്കിന്‍വെള്ളം
തേങ്ങാവെള്ളവും കരിക്കിന് വെളളവുമെല്ലാം വയറ്റിലെ അസിഡിറ്റിയ്ക്കുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ്. ഇതുപോലെയാണ് തണ്ണിമത്തനും.

ഇഞ്ചി
ഇഞ്ചി ചതച്ചതില്‍ അല്പം ശര്‍ക്കര ചേര്‍ത്തു കുറേശെ ഇടയ്ക്കിടെ കഴിയ്ക്കുന്നത് വയറ്റിലെ അസിഡിറ്റിയ്ക്കു മോചനം നല്കുന്ന ഒന്നാണ്. ഈ വഴിയും പരീക്ഷിയ്ക്കാം.

ഏലയ്ക്ക
ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നതും അസിഡിറ്റി ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications