Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നില്ലേ, ശരീരം പറയും
ദഹന പ്രശ്നം ഉണ്ടായാല്‍ അതിന് ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്
ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരിയായി ദഹിക്കുന്നതും ആരോഗ്യം നല്‍കുന്നതും ആയിരിക്കണം. മാത്രമല്ല ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും നല്ല ഭക്ഷണം വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഭക്ഷണം ശരിയായ രീതിയില്‍ ദഹിച്ചില്ലെങ്കില്‍ അത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ നമ്മളില്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ശരിയായ രീതിയില്‍ ആഹാരം ദഹിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് വരെ പലപ്പോഴും ഇത് കാരണമാകുന്നു.
ഇന്നത്തെ കാലത്ത് മാറിവരുന്ന ഭക്ഷണ ശീലങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് ക്യാന്‍സര്‍ പോലുള്ള മാരകമായ വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ വരെ ഉണ്ടാക്കുന്നു. ജങ്ക്ഫുഡുകളും മറ്റ് മസാല ഭക്ഷണങ്ങളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തേയും ദഹനത്തേയും ഗുരുതരമായി ബാധിക്കുന്നു.
ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും പലര്‍ക്കും തുടക്കത്തില്‍ മനസ്സിലാവില്ല. ചില ലക്ഷണങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് മുന്‍കൂട്ടി മനസ്സിലാക്കാം.
ദഹനം കൃത്യമായി നടന്നില്ലെങ്കില്‍ ശരീരം ചില ലക്ഷണങ്ങളെ നമുക്ക് കാണിച്ച് തരുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ വളരെ ഗുരുതരമായി ശരീരത്തെ ബാധിക്കുന്നത് കൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്. ഇത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയായി മാറുന്നു. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളും ലക്ഷണങ്ങളുമാണ് ശരീരം കാണിക്കുന്നത് എന്ന് നോക്കാം.

മലബന്ധം
മലബന്ധം സാധാരണ ഒന്നാണ്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ കൊണ്ട് ഉണ്ടാവാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം ദഹനം കൃത്യമായി നടക്കാത്തതാണ്. ശരീരത്തിലേക്ക് കൂടുതലായി കൊഴുപ്പിന്റെ ഘടകങ്ങള്‍ എത്തുന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സ്ഥിരമായി കാണുകയാണെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് ആദ്യം തിരിച്ചറിയണം.

എപ്പോഴും വിശപ്പ്
എത്രയൊക്കെ ഭക്ഷണം കഴിച്ചാലും അല്പസമയം കഴിയുമ്പോള്‍ വീണ്ടും വിശക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് നിങ്ങളില്‍ ദഹനം കൃത്യമായി നടക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി ചികിത്സിച്ച് ഭേദമാക്കേണ്ടതാണ്. ഭക്ഷണം കണ്ടാല്‍ എത്രയൊക്കെ വയറു നിറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും കഴിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.

കണ്ണിന് താഴെ കറുത്ത പാടുകള്‍
കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ മറ്റൊരു പ്രശ്നമാണ്. ഇതും നിങ്ങളില്‍ ദഹനം ശരിയായ രീതിയില്‍ അല്ല നടക്കുന്നത് എന്നതിന്റെ ലക്ഷണമാണ്. പ്രത്യേകിച്ച് ഇറച്ചി പോലുള്ള ആഹാരങ്ങള്‍ ദഹിച്ചിട്ടില്ല എന്നതാണ് ഇത് കാണിക്കുന്നത്. ഇതിന്റെ ഫലമായാണ് കണ്ണുകള്‍ക്ക് താഴെ കറുപ്പ് നിറം പടരുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളിലുണ്ട് എന്നതിന്റെ സൂചനയാണ്. സോഡിയത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ ദഹനത്തിന് നല്ലതു പോലെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ.

വായ്നാറ്റവും ശരീര ദുര്‍ഗന്ധവും
വായ് നാറ്റവും ശരീരദുര്‍ഗന്ധവും നിങ്ങളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥവും ദഹനം നിങ്ങളില്‍ ശരിയായ രീതിയില്‍ നടക്കുന്നില്ല എന്നത് തന്നെയാണ്. നിങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥയും ചര്‍മ്മവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ വായ്നാറ്റവും ശരീര ദുര്‍ഗന്ധവും ഉണ്ടാവും എന്നത് തന്നെ കാര്യം.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി കുറയുന്നതാണ് മറ്റൊന്ന്. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ദഹനം ശരീരത്തില്‍ കൃത്യമായല്ല നടക്കുന്നതെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിന്റെ ഫലമായാണ് രോഗപ്രതിരോധ ശേഷി കുറയുന്നതും. പ്രത്യേകിച്ച് ഇറച്ച് പോലുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധ വളരെ കൂടുതലായിരിക്കണം.

അമിത ക്ഷീണം
അമിത ക്ഷീണമാണ് മറ്റൊന്ന്. ഇത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നു. ഭക്ഷണം ദഹിക്കാതെ വയറ്റില്‍ തന്നെ കിടക്കുകയാണെങ്കില്‍ അത് അമിത ക്ഷീണത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. നിങ്ങളുടെ എല്ലാ ഊര്‍ജ്ജവും ഭക്ഷണം ദഹിപ്പിക്കുന്നതിന് വേണ്ടി ശരീരം ഉപയോഗപ്പെടുത്തുന്നു.

മനം പിരട്ടല്‍
മനം പിരട്ടലാണ് മറ്റൊന്ന്. ഇതും പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഭക്ഷണത്തില്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവ ഉണ്ടാവുന്നു. ഇവയാണ് ഛര്‍ദ്ദിക്കും മനം പിരട്ടലിനും എല്ലാം കാരണമാകുന്നത്. ഇത്തരത്തിലൊരു ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മറക്കരുത്.

വയറു വീര്‍ത്ത് അവസ്ഥ
വയറു വീര്‍ത്ത അവസ്ഥ നിങ്ങളില്‍ പലരിലും ഉണ്ടാവുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്ന് പറയുന്നത് പലപ്പോഴും ദഹനപ്രശ്നങ്ങള്‍ തന്നെയാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

വയറു വേദന
വയറു വേദന സ്ഥിരമായി നില്ക്കുന്നുവെങ്കില് നിങ്ങള്‍ക്ക് ഊഹിക്കാം അത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ടെന്ന്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളില്‍ സ്ഥിരമായി നില്ക്കുന്നുണ്ടെങ്കില് അത് പല വിധത്തിലുള്ള ലക്ഷണങ്ങളും നിങ്ങള്‍ക്ക് കാണിക്കുന്നു.



Click it and Unblock the Notifications
