മത്തന്‍കുരു തിളപ്പിച്ച വെള്ളം പുരുഷനു വേണം, കാരണം

മത്തന്‍കുരു തിളപ്പിച്ച വെള്ളം പുരുഷനു വേണം, കാരണം

ആരോഗ്യം നേടാനും രോഗങ്ങള്‍ തടയാനുമൊന്നും ചിലപ്പോള്‍ വലിയ വില കൊടുത്തു കാര്യങ്ങള്‍ ചെയ്യേണ്ടി വരില്ല. നാം അപ്രധാനമെന്നു കരുതി വലിച്ചെറിയുന്ന പലതിനും ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടാകാം.

ആരോഗ്യത്തിന്റ ആദ്യ കലവറ നമ്മുടെ അടുക്കള തന്നെയാണ്. അടുക്കളയിലെ പല ഭക്ഷണങ്ങളും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. അസുഖങ്ങള്‍ വരാതെ തടയാനും വന്ന അസുഖങ്ങള്‍ മാറാനും സഹായിക്കുന്ന വഴികള്‍ പലതും ഇതിലുണ്ടാകും.

ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്നവയാണ് പച്ചക്കറികള്‍. കറികള്‍ക്കും തോരനുമായി നമ്മുടെ അടുക്കളയില്‍ ഉപയോഗിയ്ക്കുന്ന പച്ചക്കറികള്‍ ധാരാളമുണ്ട്. ഇതില്‍ പെടുന്ന ഒന്നാണ് മത്തങ്ങ. കറികള്‍ക്കായി ഉപയോഗിയ്ക്കുന്ന ഇളം മധുരമുളള പച്ചക്കറി.

സാധാരണ തോലും കുരുവും നീക്കി ഇതിലെ മാംസളമായ ഭാഗമാണ് നാം ഉപയോഗിയ്ക്കാറ്. എന്നാല്‍ മത്തങ്ങയുടെ കുരു ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഇത് ഉണക്കി വില്‍പ്പനയ്ക്കു തന്നെ ലഭിയ്ക്കും. പംപ്‌സിന്‍ സീഡ്‌സ് എന്ന പേരില്‍ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇത് ലഭിയ്ക്കും. ഡ്രൈ നട്‌സ്, സീഡ്‌സ് എന്നു പറഞ്ഞു വലിയ വില കൊടുത്തു വാങ്ങുന്ന ബദാം, പിസ്ത പോലുള്ളയോടു കിട പിടിയ്ക്കുന്ന ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണിത്.

മത്തങ്ങക്കുരു ഉണക്കിക്കഴിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഇത് തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക് ഇത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.

മത്തങ്ങാക്കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

വൈറ്റമിനുകളുടേയും ധാതുക്കളുടേയും ഉറവിടമാണ്

വൈറ്റമിനുകളുടേയും ധാതുക്കളുടേയും ഉറവിടമാണ്

ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളുടേയും ധാതുക്കളുടേയും ഉറവിടമാണ് പംപ്കിന്‍ സീഡ്‌സ് അഥവാ മത്തങ്ങാക്കുരു. ഇതില്‍ ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, ഫാറ്റ്, വൈറ്റമിന്‍ കെ, ഫോസ്ഫറസ്, മാംഗനീസ്, മഗ്നീഷ്യം, അയേണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. ഇവയ്ക്കു പുറമേ ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും പോളി സാച്വറേറ്റഡ് ഫാറ്റി ആസിഡുകളും വൈറ്റമിന്‍ ബി 2, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് മത്തന്‍ കുരു. കരാറ്റനോയ്ഡുകളും വൈററമിന്‍ ഇയുമെല്ലാം ഇതില്‍ ധാരാളമുണ്ട്. ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം നടയാനും ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ ചെറുക്കാനും ഇത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും വയര്‍, ലംഗ്‌സ്, പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ്, കോളന്‍ ക്യാന്‍സറുകള്‍ വരാതെ തടയുന്നതിന് ഏറെ ഗുണകരമാണ് ഇത്.

സെക്‌സ് സംബന്ധമായ ഗുണങ്ങള്‍

സെക്‌സ് സംബന്ധമായ ഗുണങ്ങള്‍

പുരുഷന്മാരില്‍ സെക്‌സ് സംബന്ധമായ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഇത് ഏറെ നല്ലതാണ്. മത്തന്‍ കുരുവിലെ സിങ്കാണ് ഈ ഗുണം നല്‍കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ അതായത് പുരുഷ ഹോര്‍മോണ്‍ തോതുയര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇതിനു പുറമെ പുരുഷ ശേഷിയ്ക്ക് അത്യാവശ്യമായ പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്.

മസിലുണ്ടാക്കാന്‍

മസിലുണ്ടാക്കാന്‍

ടെസ്‌റ്റോസ്റ്റിറോണ്‍ തോത് മസിലുകളുടെ വളര്‍ച്ചയ്ക്കും അത്യാവശ്യമാണ്. മത്തന്‍ കുരു മസിലുണ്ടാക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണെന്നു ചുരുക്കം. ഇതിലെ പ്രോട്ടീനുകളാണ് ഈ ഗുണം നല്‍കുന്നത്. ഇറച്ചി പോലുള്ളവ കഴിയ്ക്കാത്തവര്‍ക്ക് പ്രോട്ടീന്‍ ഗുണം നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണിത്. 100 ഗ്രാം മത്തങ്ങയുടെ കുരുവില്‍ 23.33 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

പ്രോസ്‌റ്റേറ്റ് അഥവാ വൃഷണാരോഗ്യത്തിന്

പ്രോസ്‌റ്റേറ്റ് അഥവാ വൃഷണാരോഗ്യത്തിന്

പ്രോസ്‌റ്റേറ്റ് അഥവാ വൃഷണാരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഇത്. ബിനൈന്‍ പ്രോസ്‌റ്റേറ്റിക് ഹൈപര്‍ പ്ലാസിയ എന്ന കണ്ടീഷന്‍ വരാതിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. മൂത്ര വിസര്‍ജനത്തെ ബാധിയ്ക്കുന്ന ഒന്നാണിത്. വൃഷണ ഗ്രന്ഥിയ്ക്കു വലിപ്പം വര്‍ദ്ധിയ്ക്കുന്ന അവസ്ഥ. ഇതു തടയാന്‍ മത്തങ്ങയുടെ കുരു ഏറെ നല്ലതാണ്. ഇതിനു പുറമേ പുരുഷന്മാരിലെ ബീജാരോഗ്യത്തിനും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു വഴി വന്ധ്യതാ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ഇത് ഏറെ നല്ലതാണ്. ഇതിലെ സിങ്കാണ് പ്രധാന ബീജ ഗുണങ്ങള്‍ നല്‍കുന്നത്.

ഹൃദയാഘാത സാധ്യതകള്‍

ഹൃദയാഘാത സാധ്യതകള്‍

സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്ക് ഹൃദയാഘാത സാധ്യതകള്‍ ഏറും. സ്ത്രീകളില്‍ മെനോപോസ് വരെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഈ അവസ്ഥയില്‍ നിന്നും മോചനം നല്‍കുന്നതാണ് കാരണം. ഇതിനുളള നല്ലൊരു പ്രതിവിധി കൂടിയാണ് മത്തന്‍ കുരു. ഇതിലെ മഗ്നീഷ്യം ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ശരിയായ ആരോഗ്യത്തിനും രക്തപ്രവാഹം നല്ല പോലെ നടക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഇത്.

മഗ്നീഷ്യം

മഗ്നീഷ്യം

ഇതു മഗ്നീഷ്യത്തിന്റെ നല്ലൊരു ഉറവിടമാണ്. ബിപി കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണിത്. ഹൃദയ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം. എല്ലിന്റെ രൂപീകരണത്തിനും ആരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനുമെല്ലാം ഏറെ അത്യാവശ്യമായ ഒന്നാണ് മത്തന്‍ കുരു. വെസ്റ്റേണ്‍ രാജ്യങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും മഗ്നീഷ്യം കുറവ് ഒരു സാധാരണ അവസ്ഥയാണ്. ഇത്തരം അവസ്ഥയ്ക്കുളള നല്ലൊരു പ്രതിരോധമാണ് മത്തന്‍ കുരു.

ധാരാളം ഫൈബറുകള്‍

ധാരാളം ഫൈബറുകള്‍

ധാരാളം ഫൈബറുകള്‍ അടങ്ങിയ ഇത്‌ വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം നീക്കാനുമെല്ലാം ഇത് അത്യുത്തമമാണ്. ശരീരത്തിന് പെട്ടെന്നു ദഹിപ്പിയ്ക്കാന്‍ കഴിയുന്ന ഡയറ്റെറി ഫൈബറാണ് ഇതിലുള്ളത്. ഈ ഫൈബര്‍ തടി കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹം കുറയ്ക്കാനും ദഹനത്തിനുമെല്ലാം ഏറെ നല്ലതാണ്.

നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ്

നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ്

നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ് മത്തന്‍ കുരു. ഇതില്‍ ട്രിപ്‌റ്റോഫാന്‍ എന്നൊരു അമിനോ ആസിഡുണ്ട്. ഇത് നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒന്നാണ്. ദിവസവും 1 ഗ്രാം ട്രിപ്‌റ്റോഫാന്‍ കഴിച്ചാല്‍ തന്നെ നല്ല ഉറക്കം ലഭിയ്ക്കുമെന്നാണ് പറയുക. ദിവസവും 200 ഗ്രാം മത്തന്‍ കുരു ഈ ആവശ്യം നിറവേറ്റുന്ന ഒന്നാണ്.

മത്തന്‍ കുരു

മത്തന്‍ കുരു

മത്തന്‍ കുരു പുറന്തോടു കളഞ്ഞാണ് ഉപയോഗിയ്‌ക്കേണ്ടത്. ഇത് ഈ രീതിയിലാണ് ഉണക്കി ലഭിയ്ക്കുക. ഇത് അതേ രീതിയില്‍ കഴിയ്ക്കാം. ഇതിട്ടു തിളപ്പിച്ചു വെള്ളം കുടിയ്ക്കാം. ഫ്രഷ് മത്തന്‍ കുരു തിളപ്പിച്ചോ ഉള്ളിലേത് എടുത്തോ ഉപയോഗിയ്ക്കാം. ദിവസവും ഇത് ശീലമാക്കുന്നത് ആരോഗ്യത്തിന് ഒരു പിടി ഗുണങ്ങള്‍ നല്‍കും. പുരുഷനു മാത്രമല്ല, സ്ത്രീകള്‍ക്കും.

X
Desktop Bottom Promotion